2008, ഡിസംബർ 20, ശനിയാഴ്‌ച
2008, നവംബർ 25, ചൊവ്വാഴ്ച
വൃശ്‌ചികത്തിന്റെ വെള്ളോട്ടു പാത്രം
9:50:00 AM
Posted by
പി കെ സുധി
മണ്ണിനും വിണ്ണിനും കൗമാരഭാവം. കുളിരും ചെറുചൂടും മഞ്ഞിന്‍ പാടയില്‍ ആറാടി നടക്കുന്ന ദേശച്ചന്തവും. എമ്പാടും ഉത്സാഹം കുമിഞ്ഞു നിറയുന്നു. ഏറെ പ്രിയങ്കരിയായ ചിങ്ങത്തിനു പോലും ഇത്രത്തോളം ഓമനയാകാന്‍ കഴിയുന്നില്ല. കേരളീയ സൗന്ദര്യാംശത്തില്‍ വൃശ്‌ചികം അധിക ചാരുത വരഞ്ഞിടുന്നു.
അതീവ സുതാര്യമായ മഞ്ഞിന്‍ തുണിയാല്‍ പ്രപഞ്ചമാകെ മൂടപ്പെട്ടിരിക്കുന്നു. അത്തരം തോന്നലോടെയാണ് വൃശ്‌ചിക പുലരികള്‍ കണ്‍മിഴിക്കുന്നത്. നീര്‍ക്കണങ്ങള്‍ ഇറ്റുവീഴാന്‍ വിറകൂട്ടി നില്‍ക്കുന്ന തുളസിക്കതിര്‍ ചൂടിയ കൂന്തല്‍ ഭാരത്തെ ഓര്‍മ്മിപ്പിക്കുന്ന സുന്ദര പ്രഭാതമാണ് അതിനുള്ളത്. സായാഹ്നങ്ങളില്‍ നിറ കര്‍പ്പുര ഗന്ധം വൃശ്‌ചിക സാന്നിധ്യമായി വന്നു തൊടുന്നു.കുത്തിനോവിക്കാത്ത വശ്യത്തണുപ്പു പടര്‍ന്ന പകലും രാവും. വട്ടമിടുന്ന ഇളംകാറ്റ് ( വൃശ്‌ചിക കാറ്റേ.... വൃകൃതി കാറ്റേ....വഴിമാറി വീശല്ലേ ....നീ വഴിമാറി വീശല്ലേ....)
തുലാമഴയില്‍ തോര്‍ത്തി തളര്‍ന്ന പച്ചപ്പിനു മേല്‍ വൃശ്‌ചികം മിത ഊഷ്‌മളാവസ്ഥയുടെ നിറ ഉത്സാഹം കൊരിയൊഴിക്കുന്നു. വവോഢ ചമയാത്ത ഏതു സസ്യജാലമാണീ കാലത്തില്ലാത്തത്?
കറുത്ത മുഖത്തേയും വാരിയെടുത്ത് മേഘങ്ങള്‍ ആകാശത്തിന്റെ കാണാദിക്കുകള്‍ തേടി പൊയ്‌ക്കളഞ്ഞു. മിതോഷ്‌ണാന്തരീക്ഷത്തില്‍ പരന്നു നിറഞ്ഞ പുകമഞ്ഞും സൗമ്യസൗര സാന്നിധ്യവും തെളിനീലവാനവും വൃശ്‌ചികക്കൂറിനെ ഓര്‍മ്മപ്പെടുത്തുന്നു.
പകല്‍ വെളിച്ചത്തോട് ഒട്ടിക്കിടക്കുന്ന പുകമഞ്ഞിന്റെ സൗരഭ്യം നാട്ടിമ്പുറങ്ങള്‍ക്ക് അലൗകിക ഭാവം പകരുന്നു.വൃശ്‌ചിക പകല്‍ നടുന്നു ചെന്നു ചായുന്നത് അന്തി നടത്തത്തിനിറങ്ങിയ സായാഹ്നമാറിലേയ്‌ക്കും. വിശാലമായ പാടശേഖരം, കാറ്റില്‍ ചാഞ്ചാടുന്ന നെല്‍മെത്ത, ആര്‍ത്തിയും കൊതിയും മൂത്ത് പച്ചപ്പിലേയ്‌ക്ക് വീഴുന്ന പൊന്‍വെളിച്ചം. സായാഹ്നകാഴ്‌ചകളില്‍ യവ്വനോരുക്കത്തിന്റേതായ വേലിയേറ്റത്തില്‍ കരള്‍ പിടച്ചുപോവും.
ഋതുചക്രത്തില്‍ നിന്നുള്ള തുലാമാസ വേര്‍പിരിയല്‍ അപൂര്‍വ്വ കാഴ്‌ചയാണ്. തലേന്നുണ്ടായ അവസാന പെയ്‌ത്തില്‍ നിന്നും മിച്ചം പിടിച്ചൊരുക്കിയ കോടമഞ്ഞിന്റെ കനത്ത പാളികള്‍ ഭൂവല്‍ക്കത്തോടു ചേര്‍ന്നു പറ്റിക്കിടക്കും. മറയാന്‍ വയ്യ! പറിച്ചു നീക്കാനാവാത്ത ഗാഢാലിംഗനം.
മൂടല്‍ മഞ്ഞിന്‍ പാളികളെ ഭേദിച്ച് സൈക്കിളോടിച്ച ബാല്യം. കൈത്തണ്ടയില്‍ കുനുകുനുത്ത രോമത്തില്‍ മഞ്ഞിന്‍ പൂപ്പല്‍ വന്നു തൊടുമ്പോള്‍ ഞാനിപ്പോള്‍ യൂറോപ്പിലാണ്. കാശ്‌മീരിലാണ്. എന്നൊക്കെ പിറുപിറുത്ത് കിടുകിടുക്കാന്‍ വന്ന തണുപ്പിനെ ഓടിക്കും.
ഇതു സഞ്ചാരമാസമാണ്. ശരാശരി മലയാളിയുടെ ദൂരക്കാഴ്‌ചകളും യാത്ര പോകലും വൃശ്‌ചികത്തിലെ അയ്യപ്പന്‍ യാത്രകളില്‍ നിന്നാണു തുടങ്ങുന്നത്. വിശിഷ്യ കുട്ടികളുടെ കാര്യത്തില്‍. തീഷ്‌ണച്ചായക്കൂട്ടുകള്‍ നിറച്ച് അതു കാഴ്‌ചകളെ സമ്പുഷ്‌ടമാക്കുന്നു. മൂളിപ്പാട്ടുമായി യാത്രാവേളകളില്‍ കൂട്ടുവരുന്ന സ്‌നേഹിതയായി വൃശ്‌ചികത്തെ നിശ്ചയം പരിഗണിക്കാം.
വൃശ്‌ചികത്തിലെ കാര്‍ത്തിക നാളില്‍ തെക്കന്‍ തിരുവിതാംകൂറില്‍ തൃക്കാര്‍ത്തിക വിളക്കുത്സവം ആഘോഷിക്കുന്നു. വാഴത്തട വിളക്കുകള്‍, കുരുത്തോല അലങ്കാരങ്ങള്‍, നിറദീപ മണ്‍ചെരാതുമായി പെണ്‍കുട്ടികള്‍. ചേമ്പ്, കാച്ചില്‍, നനകിഴങ്ങ് വിവിധതരത്തിലെ പുഴുക്കുകളും ഇളനീരിന്റെ മാധുര്യവും. കാര്‍ത്തിക സന്ധ്യയുടെ ചന്തത്തിന് പെരുംകൂട്ടാവുന്ന പൗര്‍ണ്ണമി ചന്ദ്രനും പാല്‍ നിലാവും.
``വിളക്കു കണ്ടോ വെണ്‍ മുറം കണ്ടോ
നിക്കുന്ന വൃക്ഷങ്ങളൊക്കെയും കണ്ടോ
ഒരാണ്ടു കൂടി വരും മാതേവിയമ്മയ്‌ക്ക്
അരിയോ.... അരിയോ..
തെങ്ങേ കണ്ടോ മാവേ കണ്ടോ..
വിളക്കു കണ്ടോ വെണ്‍ മുറം കണ്ടോ'' ഒരു ബാല്യാവസ്ഥയാണിവിടെ ഓര്‍മ്മിക്കപ്പെടുന്നത്.
നിലാവിന്റെ മാത്രകള്‍ വൃശ്‌ചികത്തില്‍ പുതയുന്നത് അനര്‍ഘ രാത്രികളെ നിര്‍മ്മിക്കുന്നു. പാലപൂത്ത മണമുതിരുമ്പോള്‍ യക്ഷ, ഗന്ധര്‍വ്വ, കിന്നര, അപ്‌സരസ്സിന്‍ സാന്നിധ്യം മനസ്സില്‍ ഞെട്ടുന്നു. നിലാവ് അന്യമായ കൂരിരുള്‍ രാവില്‍ കാണാമഞ്ഞിന്‍ കടല്‍ വരവ് നാസാരന്ധ്രങ്ങളില്‍ അറിയുന്നു.
തണുപ്പിലൂടെ അരിച്ചണയുന്ന അയ്യപ്പന്‍ പാട്ടിന്റെ ശീലുകള്‍....ഒരു പ്രേമഗാനം.... രാക്കിളി ചിറകടിയും അവരുടെ ഉറക്കപ്പേച്ചുകളും.... മറക്കാ നിമിഷങ്ങളെ വരച്ചിടുന്നു.
ദൂരം താണ്ടി തീവണ്ടി പായുമ്പോള്‍ മഞ്ഞും നിലാവും മത്സരിച്ചു പൂത്തുലഞ്ഞ രാവുകളില്‍ മനസ്സെങ്ങനെ ഉറങ്ങും? നിളയെപ്പോലെ തീവണ്ടിക്കൊപ്പം സമാന്തരം വാശിയോടെ ഒരു നദികൂടി ഒഴുകുകയാണെങ്കില്‍? അതില്‍ കരയ്‌ക്കു കയറാനാവാതെ കട്ടച്ചന്ദ്രിക വീണു കിടക്കുകയാണെങ്കില്‍?
``വൃശ്‌ചിക പൂനിലാവേ പിച്ചകപ്പുനിലാവേമച്ചിന്റെ മേലിരു ന്നൊളിച്ചു നോക്കാന്‍..''
വൃശ്‌ചികപ്പെരുമ തുളുമ്പുന്ന ഗാനം മൂളാതിരിക്കുതെങ്ങനെ?മൂത്തു പാകമായ മഞ്ഞും തണുപ്പുമായി ധനുമാസം തൊട്ടുമുന്നില്‍ കാത്തു നില്‍ക്കുന്നുവെങ്കിലും പ്രിയം സൗമ്യയായ വൃശ്‌ചികത്തോടു ചേര്‍ന്നു സഞ്ചരിക്കാനാണ്.
വാരാന്ത്യകൗമുദി 16.11.2008

2008, നവംബർ 7, വെള്ളിയാഴ്‌ച
ഒഴിഞ്ഞു പോകുന്ന മാമരങ്ങള്‍
10:01:00 AM
Posted by
പി കെ സുധി
ഈ പ്‌റപഞ്ചത്തിലെ വൃക്ഷവൈജാത്യത്തെ കുറിച്ചു സംസാരിക്കുകയായിരുന്നു അവര്‍....(തുടര്‍ന്നു വായിക്കുക ) http://www.puzha.com/puzha/magazine/html/essay1_feb26_08.html
2008, നവംബർ 1, ശനിയാഴ്‌ച
ദര്‍ശനത്തരിപ്പ്
3:03:00 PM
Posted by
പി കെ സുധി
നഗരത്തിരക്കുകള്‍ക്കു മുമ്പേ വണ്ടിയിറങ്ങി പട്ടണ പ്‌റാന്തങ്ങളില്‍ അലയുന്ന ശീലമെനിക്കുണ്ട്. ഓര്‍മ്മയടരുകളില്‍ കൗതുക കാഴ്‌ചകള്‍ പറ്റിനിറയുന്ന നേരം.
സര്‍പ്പക്കൂടുകളുമായി പോയ ആളിനു പിന്നാലെ കൂടിയത് അങ്ങനെയാണ്
പട്ടണം ഗ്‌റാമ ശീലങ്ങള്‍ക്ക് പെട്ടെന്നു വിധേയയായി. രണ്‌ടു കയ്യാലകള്‍ക്കിടയിലൂടെ മണ്‍നിരത്ത് വളഞ്ഞു പുളഞ്ഞു ഞെരുങ്ങി നീങ്ങി. തുറസ്സു മൈതാന ഇടവും കടന്ന് ചേരിയുടെ ക്‌റമരഹിതാവസ്ഥയില്‍ പെട്ടു.
അയാളുടെ പിന്നാലെ ഞാന്‍ പാമ്പാട്ടി വീട്ടിലേയ്‌ക്ക് കയറി.
ചായ്‌പ് മുറിയിലെ കടുസ്സും അരണ്ട വെളിച്ചവും. പാമ്പിന്‍ കൂടുകളുടെ വലിയ തുണിക്കെട്ടുകള്‍ തറയില്‍. കഴുക്കോലില്‍ തൂക്കിയിട്ട അഞ്ചു കൂടുകളുടെ മറ്റൊരു കെട്ട്.
ശ്‌മശാന നിശ്ശബ്ദതയുമായി കൂട്ടുചേര്‍ന്ന കനത്ത മണം. അയാസത്തോടെ അയാള്‍ ഒരു കെട്ടിനെ പുറത്തു കൊണ്ടു വന്നു. കൂടുകള്‍ ഒന്നൊന്നായി എടുത്തു വച്ചു.
തുറന്ന കൂടിനുള്ളില്‍ അവന്‍ മയക്കത്തിലായിരുന്നു. തീറ്റയെടുത്ത ക്ഷീണമെന്ന വിശദീകരണത്തോടെ കഴുത്തിനു താഴെ അയാല്‍ ഒന്നു തട്ടിയതും ഭയത്തിന്റെ പൂക്കുറ്റി ഉയര്‍ന്നു ചാടി പത്തി വിടര്‍ത്തി. അവന്‍ തീഷ്‌ണം ചീറി നിന്നു. ചുരുട്ടി, മുന്നില്‍ ചുഴറ്റിയ പാമ്പാട്ടി മുഷ്ടിക്കു നേരെ അവന്‍ ചീറ്റലുതിര്‍ത്ത് ആഞ്ഞു കൊത്തി. എനിക്കു തൃപ്‌തി വന്നുവെന്നു തോന്നിയതിനാലാവാം അയാള്‍ മൂടിയിട്ടു. അടച്ച കൂട്ടിനുള്ളില്‍ അവന്റെ കലിശീല്‌കാരം നേര്‍ത്തു വരുന്നതിന്നിടെ അടുത്ത കൂടു തുറന്നു. പിന്നെയും ഒരു കീറ് ചീറ്റല്‍ പൊന്തി വന്നു... തുടര്‍ന്നു കൂടുകള്‍ തുറക്കാന്‍ ഞാന്‍ സമ്മതിച്ചില്ല.
കുട്ടിക്കാലത്ത് മൂവന്തി വിജനതയില്‍ കല്ലു വിളക്കില്‍ തിരി കത്തിച്ചു തിരിയുമ്പോള്‍ പിടി കൂടിയിരുന്ന ഭയത്തുണ്ട് കാലില്‍ ചുറ്റി. അയാളുടെ തലക്കെട്ട് പത്തി രൂപത്തിലാവുന്നോ? ശരീരം ചതഞ്ഞ് സര്‍പ്പാകൃതിയിലേയ്‌ക്ക്? അയാള്‍ ഇതാ ഇപ്പോള്‍ ചീറുമെന്നു തോന്നിയപ്പോള്‍ അവിടെ നിന്നും പുറത്തു ചാടി.
തലച്ചോറില്‍ നിറയെ ചീറ്റലും അറിയാ മുഴക്കങ്ങളും. തിരിച്ചു നടന്ന വഴിത്താര പാമ്പിന്‍ ദേഹം പോലെ പുളഞ്ഞതും, വഴുക്കല്‍ നിറഞ്ഞതും, അതേ ചൂരു നിറഞ്ഞതുമായിരുന്നു.
വല്ലാത്ത ശ്വാസം മുട്ടലെന്നെ പിടികൂടി.

2008, ഒക്‌ടോബർ 25, ശനിയാഴ്‌ച
വയ്‌ക്കോലടിക്കാരികള്‍
2:33:00 PM
Posted by
പി കെ സുധി
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEitTlJ2Nrdzt0WAcAiUgLokMZ__HHTkO8E6t_HfTaNStoKivdUgH4a0QIs8at9Pz18wI3FGDXbnDVGsORnr9w1oHYw0-yOnhKMaEEDvGKTnCwxBsObv7Rgrc4DTe7wgGADsEIlxg8AfFPlM/s320/2592098809_e96d18caf3_m%5B1%5D.jpg)
ഞാനെത്തിയപ്പോള്‍ മുറ്റം മെഴുകിയിട്ടിയിരിക്കുന്നു.
ഇതാരാണപ്പാ ഇന്നത്തെ കാലത്ത്? അതും പച്ചച്ചാണകം കൊണ്ട്. നനവ് മാറിയിട്ടില്ല.
അതിശയം തീരും മുമ്പെ അടുത്ത സീനില്‍ അവരൊക്കെ നിരന്നു. പഴയ വയ്‌ക്കോലടിക്കാരികളുടെ കൂട്ടം. മുത്തശ്ശിമാര്‍ മുതല്‍ ചെറിയ പെണ്‍കുട്ടികള്‍ വരെ. കൈകളില്‍ മുറം, വട്ടി, നീണ്ട കമ്പുകള്‍. അവര്‍ വീശിവന്ന ചൂട്ടുകറ്റകള്‍ പുറത്തു കിടന്ന് ഒന്നു കൂടി പുക ഛര്‍ദ്ദിച്ചണഞ്ഞു.
അക്കാ പൊലിയെവിടെ? വെറ്റില വായ തുപ്പി അവര്‍ അമ്മയെ തേടി.
കൂട്ടത്തിലെ പയറു പ്‌റായക്കാരി പെണ്‍കുട്ടി (അവള്‍ പണ്ടും അങ്ങനെ ആയിരുന്നു.) നിരന്നിരുന്ന പെണ്ണുങ്ങള്‍ക്കിടയിലൂടെ ഓടി നടന്നു നെല്ലെത്തിച്ചു. സപ്ലെ കോറായി. നെല്ലും പതിരും വേര്‍തിരിഞ്ഞു. പൊടി ഇരുട്ടില്‍ കിതച്ചു.
സീന്‍ മാറി. മെതിക്കളത്തില്‍ വയേ്‌ക്കാല്‍ കമ്പുകള്‍ ഉയര്‍ന്നു പൊങ്ങി. കമ്പുകള്‍ മുട്ടുന്ന ടക ടക ഒച്ചയോടെ കച്ചി കടഞ്ഞു തകര്‍ന്നു.
തലേന്നു കൊയ്‌തു ഇലവടിച്ച കറ്റകള്‍ അടുക്കിയുയര്‍ത്തിയ ആവി തുമ്മുന്ന വൃത്താകാര കൂനയ്‌ക്കുമേല്‍ അവള്‍ തന്നെ പാവാട പൊന്തിച്ച് ചാടിക്കയറി. ആവേശം കറ്റകള്‍ താഴെയിട്ടു. അതിനിരു പുറത്തും നിന്നവര്‍ തെരുതെരെ തല്ലിക്കൊണ്ടിരുന്നു. പതംവന്ന വയേ്‌ക്കാല്‍ ഒരാളുടെ കമ്പിലുയര്‍ന്നപ്പോള്‍ മറ്റുവടികള്‍ അതിനെ വാശിയോടെ തല്ലിയമര്‍ത്തി കുഴപ്പരുവത്തിലാക്കി.
വട്ടം ചേര്‍ന്നു നിന്നവര്‍ കച്ചിവാരിക്കുടഞ്ഞ് നെന്മണികള്‍ വേര്‍തിരിച്ചു. ഉരുളക്കെട്ടുകളായി വയ്‌ക്കോല്‍ കളത്തിനു പുറത്തു പോയി.
വയ്‌ക്കോലടി നെല്ലും പതിരും പ്‌റത്യേകം പാറ്റിത്തിരിച്ചു വച്ചത് ഞാന്‍ ശ്‌റദ്ധിച്ചു.
ഇരുട്ടിന്റെ ഓരത്തിരുന്ന് അവര്‍ അമ്മ പകര്‍ന്ന തേയില കുടിച്ചു.
പാതിരായ്‌ക്ക് ചൂട്ടുകള്‍ ജ്വലിച്ചു. കുടഞ്ഞുടുക്കുന്ന ഉടുവസ്‌ത്‌റങ്ങള്‍, പരസ്‌പരം മുട്ടിയ കമ്പുകളുടെ രാപ്പതിഞ്ഞ വാക്കുകള്‍....ഒച്ചകള്‍ പെരുവഴിയിലേയ്‌ക്കിറങ്ങി.
8888888
ഉണര്‍ന്നപ്പോള്‍ ഓര്‍മ്മകള്‍ പിന്നെയും കൊത്തി.
പൊളിച്ചു കളഞ്ഞ വീടിനു മുന്നില്‍ കൂടിയവരെല്ലാം പലകാലങ്ങളില്‍ മരിച്ചു പോയവരായിരുന്നു.
തലേന്നു പാറ്റിക്കൊഴിച്ച നെല്ലില്‍ നിന്നും കൊറ്റളക്കാന്‍ അവരിനി എന്നു വരും? സങ്കടം ഒരു മൂളലാകുന്നു.
പുതുവയ്‌ക്കോലിന്റേയും പുന്നെല്ലിന്റേയും മണം എാതു പത്തായത്തിലാണുള്ളത്
2008, ഒക്‌ടോബർ 14, ചൊവ്വാഴ്ച
രക്ഷ
10:33:00 AM
Posted by
പി കെ സുധി
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg3sq4j4xMVOx-lEEGYzYmMIVDsQb5ramrfWRnVVyltlplZo9WUINan2IEXNPilWZXYPHVsJEw9ukoEXY7kcqfLiqZ1a8thhVhrgxXh60UzW_-t1dQVh7nkR2c9jlQYt4Ztlm02VHCUSxNP/s320/images%5B8%5D.jpg)
രാത്‌റി. വാഹന മുറിവേല്‌ക്കാതെ കട്ടച്ചന്ദ്‌റിക നിവര്‍ന്നു കിടന്നു.
ഉന്മത്ത യാത്‌റ.
ഇരുട്ടിനെ മുറിച്ച് അതെടുത്തു ചാടി.
സഡന്‍ ബേ്‌റിക്കിട്ടു. വണ്ടി തട്ടി റോഡില്‍ വീന്നു.
നല്ല ജീവിതം കഴിഞ്ഞ വൃദ്ധ. അനപ്പുണ്ട്.
ക്ഷീണമുണ്ടാവും. കിടക്കട്ടെ. ഓര്‍മ്മ വരുമ്പോള്‍ എഴുന്നേറ്റ് പൊയ്‌ക്കൊള്ളും.
ആശുപത്‌റി, പോലിസ് എന്തിനു പൊല്ലാപ്പുകള്‍? മനപ്പാതി നിര്‍ബന്ധിച്ചു.
വീട്ടിലെത്തി വൃത്തിയായി കുളിച്ചു. രണ്ടടിച്ചിട്ടും ഉറങ്ങാനാവുന്നില്ല. മനസ്സാക്ഷിയുടെ വേണ്ടാപ്പിടുത്തം.
എതാണ്ടു വെളിച്ചമായപ്പോള്‍ കാറെടുത്തു ചെന്നു.
പഴയ സ്ഥാനത്ത് അതില്ല.
ഭാഗ്യം രക്ഷപ്പെട്ടു.
കത്തിച്ചു തിരിച്ചു മടങ്ങി.
2008, സെപ്റ്റംബർ 19, വെള്ളിയാഴ്‌ച
ഗോലി കളിയുടെ കാലം
10:56:00 AM
Posted by
പി കെ സുധി
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgssyEw-j3kEuT88wQzWAXDufvIYgyoFHU8bgg9RV7PEeko2bsHcKXDYpwkU0Wpxt7nF2pHG_NdkOBIHqRMRUPEHrGAfUcC5e2NE6C1PTbGZad1m22Nsdu12MxSFodBCLtRuM4K_EICfQu2/s320/images%5B8%5D.jpg)
രണ്ടു കുഞ്ഞുങ്ങളും ചെറിയൊരു ഇടവും മതി ഒരു കളി സാമ്‌റാജ്യത്തിന്റെ ഉദയത്തിന്.
കാര്‍ഷിക സമൃദ്ധിയില്‍ കായകളും പൂക്കളും അവരെ പ്‌റകൃതിയോട് ചേര്‍ത്തു നിര്‍ത്തി. കാലത്തിനനുസരിച്ച് കായിക വൈവിധ്യം വളര്‍ന്നു. കായിക വ്യവസായം സോഫ്‌റ്റു വെയറുകള്‍ക്ക്, ഗെയിമുകള്‍ക്ക് വഴി മാറി. പല്ലാംകുഴിയും, നായും പുലിയമെല്ലാം എാകാന്തതകളില്‍ അടിഞ്ഞു. കുട്ടീംകോലും, കിളിത്തട്ടും, കബഡിയും ക്‌റിക്കറ്റിനാല്‍ ഓടിപ്പോയി.
മുമ്പും സ്‌ക്കൂളുകളില്‍ ഗോലികളി വര്‍ഷം മുഴുവനും നീളുന്ന പരിപാടിയായിരുന്നില്ല. പുന്നമരത്തിന്റെ ഔദാര്യാനുസരണമായിരുന്നു അതിന്റെ വരവും പോക്കും.
നഗര മധ്യ സ്‌കൂളില്‍ കഴിഞ്ഞയാഴ്‌ച മുതല്‍ എാതോ ഓര്‍മ്മ മുട്ടിയ മാതിരി കുട്ടികള്‍ ഗോലികളി തുടങ്ങി. പോക്കറ്റി കണ്ണാടി ഗോലികള്‍ നിറച്ച് ദേശാടനക്കിളികളെ പോലെ ചെറിയ മുറ്റത്തില്‍ കുന്തിച്ചിരുന്നവര്‍ കലപിലകൂട്ടി. പച്ചയും ഒറ്റയും ഇരട്ടയും കുഴികള്‍ കാലടികളാല്‍ അളന്നെടുത്തു. കൃത്യമായി എത്തിച്ച് ടിക്, ടിക് ശബ്ദത്തോടെ കച്ചികളെ അടിച്ചു തെറിപ്പിച്ചു. മുഴം ചോദിച്ചും കൊടുത്തും ബഹളമായി. തോറ്റുപോയവര്‍ സന്തോഷത്തോടെ മുഷ്ടിപ്പുറം ചുരുട്ടി മുട്ടു വച്ചു കൊടുത്തു.
നേര്‍ത്ത മഴ വന്നിട്ടും കച്ചിക്കളം വിട്ടുപോകാത്തവര്‍ തന്നെ വൈകാതെ ഗോലികളി മടുത്ത് ക്‌റിക്കറ്റിലേയ്‌ക്ക് മടങ്ങും.
എന്താണവരെ പൊടുന്നനവെ ഗോലികളിക്കാന്‍ പേ്‌റരിപ്പിച്ചത്. പുന്നമരങ്ങളല്ല. തീര്‍ച്ച.
2008, ഓഗസ്റ്റ് 13, ബുധനാഴ്‌ച
പരിസ്ഥിതി
10:02:00 AM
Posted by
പി കെ സുധി
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiLPKkzDofoMPHSetVzBDl9O6rS3jktKXR1hY9lXQKUUbOREqC_w9lueI-XT2lFM7DXRcDVhSqQTZW52fde0Q4pbDgSjkgG1BxTdrXxhBOWDHLB97eYMGBGXkDA3-Z4HVSzab-BuFFWFWuW/s320/images%5B20%5D.jpg)
മലയിറങ്ങി വരുന്നവര്‍ പറയുന്നതിന് കാതു കൊടുക്കരുത്.
തീവണ്ടിപ്പാളത്തിന് സമാന്തരം നാലുവരിപ്പാത ഇരമ്പുന്നത് കൊതിയോടെ നോക്കിയിരിക്കുന്നവര്‍ ഉറക്കെപ്പറയും. എക്‌സ്‌പ്‌റസ്‌സ് ഹൈവേ വയനാടന്‍ ചുരത്തേല്‍ വന്നായിരുന്നേല്‍ കാപ്പീം മൊളകുമൊക്കെ വേഗത്തില്‍ ഇറക്കി വരാന്മേലായിരുന്നോ?
ഭാരതപ്പൊഴയിലെ മണല്‍ ശേഖരം കേറ്റിപ്പോയിരുന്നേല്‍ മക്കള്‍ക്കെല്ലാം വീടു പണിയാമായിരുന്നു എന്നവര്‍ ചിരിക്കും.
കൃഷി നനയ്‌ക്കാനവര്‍ക്ക് പാഴ്‌ക്കായല്‍ വെള്ളത്തിലും കണ്ണുണ്ട്.
തീവണ്ടി പിന്നോക്കം ഓടിക്കുന്ന തരിശുകളില്‍ സ്വര്‍ണ്ണം വിളയിക്കാമെന്നു സ്വപ്‌നം കാണുന്നവര്‍ക്കടുത്തിരിക്കാനേ കൊള്ളില്ല
പോറ്റിവളര്‍ത്തിയ നമ്മുടെ പരിസ്ഥിതി സ്വപ്‌നങ്ങള്‍ മുഴുവനും തകിടം മറിയും.
2008, ജൂലൈ 22, ചൊവ്വാഴ്ച
തീവണ്ടിക്കുറിപ്പ്
10:53:00 AM
Posted by
പി കെ സുധി
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEguCW2Anq7MWAAAN3XGwcD-WHBOGYAiR4xKPrwvY3fGnmWvOlx3VrHgURP2msq0r8VNSEjXY-wahhMsucYDxCXgTXoBfcOaVao4Pht1oWWv7FC7lHASabdBSQof7pButf0aj2P2zHMYo03M/s320/images%5B2%5D.jpg)
യാത്‌റയ്‌ക്കിടയില്‍ എപ്പോഴോ ആ പെണ്‍കുട്ടിയില്‍ കണ്ണുകള്‍ അറിയാതെ ഉറച്ചുപോയി. പ്‌റായം പതിന്നേഴിന്നടുത്ത്. മഷിയെഴുതിയ തിളങ്ങുന്ന കണ്ണുകള്‍. ഉയര്‍ന്നു പൊങ്ങാത്ത മുഖക്കുരുക്കള്‍. ശീമക്കൊന്ന നിറത്തിലെ ചുരിദാര്‍. ചുണ്ടുകള്‍ക്ക് ചിരിയൊളിപ്പിക്കാനാവാതെ, പ്‌റാഭാതാകാശത്തിലെ നേര്‍ത്ത നഖക്ഷതം പോലുള്ള ചന്ദ്‌റക്കല.
അവളോടു ചേര്‍ന്നിരുന്ന പന്ത്‌റണ്ടുകാരന് അടങ്ങിയിരിക്കാനേ കഴിയുന്നില്ല. കൈകാലിളക്കി, ഞെളിപിരികൊണ്ട് കണ്ണും കഴുത്തും വെട്ടിച്ചങ്ങനെ...
അവള്‍ അവനോടെന്തൊക്കെയോ ചോദിച്ചു കൊണ്ടിരുന്നു. കണ്ണുകള്‍, ചുണ്ടുകള്‍,താടി ചലനങ്ങള്‍ ഉത്തരങ്ങളെ പൊലിപ്പിക്കാന്‍ അവന്‍ അമിതമായി ചേര്‍ത്തിരുന്നു.
എാതു സ്‌ക്കളില്‍? വീടെവിടെ? ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കുമുപരി ഇരുമുഖങ്ങളിലും വന്നിരുന്ന മാറ്റങ്ങളായിരുന്നു ശ്‌റദ്ധേയം. അവള്‍ അവന്റെ നെറ്റിയിലും തലയിലും തലോടി. അവനൊന്നു കൂടി കുറുകിയിരുന്നു.
നിന്റെ സ്‌ക്കൂളില്‍ ടീച്ചറായി വരുമെന്നു പറഞ്ഞാണ് അവളിറങ്ങിപ്പോയത്. പ്ലാറ്റുഫോമില്‍ മറ്റെങ്ങും പോവാനില്ലാത്തതുപോലെ അവളും അവനെ നോക്കിനിന്നു. വണ്ടി നീങ്ങാനൊരുങ്ങുമ്പോള്‍ അവര്‍ കൈവീശി. വണ്ടിക്കു വേഗത വന്നിട്ടും അവന്‍ കൈള്‍ ചലിപ്പിച്ചുകൊണ്ടേയിരുന്നു.
പുതുതായി ഒരു ടീച്ചറെത്തുമ്പോള്‍, ആ ചിരിയില്‍, ചലനങ്ങളില്‍ അവനുറ്റുനോക്കും. ആകാംക്ഷ എന്തോ തൊടാന്‍ പോകുന്നു എന്ന സന്തോഷം...നിരാശ...പിന്നേയും...
കോളേജുകളിലേയ്‌ക്ക് മാറുമ്പോള്‍ കാമ്പസ്സു മുഴുവനും അവന്‍ സൗഹൃദം തിരഞ്ഞു നടക്കും.
വന്‍ തിരക്കുകളില്‍ ഒരുനോക്കിനു തികയാതെ,.. സ്വപ്‌നത്തില്‍, കാമുകിയില്‍, ഭാര്യയില്‍..ഓര്‍മ്മയിലെ മുഖം മറക്കാതിരിക്കാന്‍ ചേര്‍ത്തു പിടിക്കും.
ഒടുവില്‍ മരണക്കിടക്കയില്‍ മരുന്നു നിറച്ച സിറിഞ്ചുമായി നഴ്‌സു വരുമ്പോള്‍ എാതാണ്ടു കൈവിട്ടിരുന്ന ആ വിരലുകളുടെ ഗന്ധം നിമിഷ സന്തോഷവും സമാധാനവും അവനില്‍ പകരും.
എതിരെ വരുന്ന വണ്ടിയില്‍ നിന്ന് പ്‌റത്യേകിച്ചാര്‍ക്കും വേണ്ടിയല്ലാത്ത സൗമ്യമായ പുഞ്ചിരി, കൈവീശല്‍ ഇവയും പ്‌റകാശ ഗോപുരങ്ങളാണ്.
2008, ജൂൺ 27, വെള്ളിയാഴ്‌ച
പിന്നേയും അമ്പിമാര്‍
10:05:00 AM
Posted by
പി കെ സുധി
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgyasbMkxreuvIUQfYrPaa-5hg0tRgjaYw_IpyTvB83SW8xKu6lyspeH_rG0VvhFdlhDrl19Bpl4HrP4r6jrWq9D_bFfHLavH2BIedb2s96QjVIE-DRAOxkn_yqDS_wW8asxTD2o2BDZmIQ/s320/images%5B5%5D.jpg)
നാഷണല്‍ എഞ്ചിനീയറിംഗ് കോളേജില്‍ മകന്‍ ജിഷ്‌ണുവിനെ (കണ്ണനെന്നു വീട്ടില്‍ വിളിപ്പേര്) ചേര്‍ത്തു വന്ന ദിവസം കൃഷ്‌ണമൂര്‍ത്തി ( അമ്പിയെന്നു പഴയകാല രീതിക്ക് വിളിക്കും) ഒന്നിരുത്തി ആശ്വസിച്ചു. ടൈപ്പും ചുരുക്കെഴുത്തും കഴിഞ്ഞ് ബോംബെയ്‌ക്ക് (മുംബെ) കരിവണ്ടി കയറിയതും അവിടൊരു കുടുസ്സു മുറിയില്‍ ജീവിതമര്‍ത്തിയതും പാഴായില്ല.
വൈകുന്നേരം പൂങ്കോയില്‍ നടയില്‍ അഗ്‌റഹാരത്തിലെ അമ്പിമാര്‍ ഒത്തുകൂടി. എങ്കേ വേണുക്ക് അഡ്‌മിഷന്‍ കിടച്ചാച്ച് അമ്പിമാമാ? ഞാന്‍ കീതാവെ (ഗീത) കൊണ്ണിയൂരിലെ കോളേജില്‍ താന്‍ ചേര്‍ത്താച്ച്. മക്കളുടെ എഞ്ചിനീയറിംഗ് പഠനമായിരുന്നു അന്നത്തെ ചര്‍ച്ചാവിഷയം.
ഇതിപ്പോ പണ്ടേ മാതിരിതാന്‍. അന്നേക്ക് നാംകള്‍ തെക്കേത്തെരു ജോസഫ്‌സ് ഇന്‍സ്‌റ്റിയൂട്ടില്‍ ടൈപ്പടിക്കാന്‍ പോയി. നമ്മ കുളന്തകള്‍ ഇന്തക്കാലം എഞ്ചിനീര്‍ കോളേജില്‍. ലസ്ലി കമ്പനി സ്റ്റെനോ മുത്തുരാമന്‍ എന്ന അമ്പിക്ക് സംഗതി തീരെ നിസ്സാരം
ഒരു കുട്ടിക്കും അമ്പിയെന്ന വിളിപ്പേരില്ലെങ്കിലും ``അമ്പിമാരിപ്പോള്‍ ടൈപ്പിനു പകരം എഞ്ചിനീയറിംഗ് പഠിക്കുന്നു. പുറം നാടുകളിലേയ്‌ക്ക് പിന്നേയും വണ്ടി കയറുന്നു. ഭാവിചരിത്‌റം ചതിക്കുമോ? കൃഷ്‌ണമൂര്‍ത്തി എന്ന ടൈപ്പ് അമ്പി ഒരു മാത്‌റ വിവശനായി.
2008, ജൂൺ 13, വെള്ളിയാഴ്‌ച
ഒരു പാടു വൈകുന്ന ഡെലിവറികള്‍
10:01:00 AM
Posted by
പി കെ സുധി
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhALsry1FT-q_Jio4Uxy5gSAFBoRZdYFHeiR-7AQBf5vehtnbulWKRPqh-hpGW9IDkmOtRvvLxEgj0Fz6PLMS1FsZwpreM9dDL55TuLyJrDfKs5dcbg2sUdIRgotNFXBYVEHdTOJk31hFbn/s320/2451614386_d0bdf7c731_m%5B1%5D.jpg)
ഓഫീസിനു താഴത്തെ നിലയിലെ തപാല്‍പ്പെട്ടി കുഴപ്പക്കാരനാണെന്നതിന്റെ ലക്ഷണങ്ങള്‍ പലപ്പോഴും കാണിച്ചിരുന്നു. ആ തോന്നലില്‍ അതിനെ കുറേ നാള്‍ അവഗണിച്ചിരുന്നു. സ്‌ക്കൂള്‍ ഇടനാഴിയിലെ ഇരിപ്പേ തീരെ സുരക്ഷിതമല്ല. ചിലപ്പോള്‍ വായ്‌ക്കുള്ളില്‍ പിള്ളേര്‍ തിരുകി വച്ച കടലാസു കഷണങ്ങള്‍ പാതി തുപ്പി, അല്ലെങ്കില്‍ പൂട്ടിളകി പള്ള തുറന്നിട്ട്....ഉള്‍നഗ്നത കാണിച്ച്...നാണംകെട്ട ഒരു തപാല്‍പ്പെട്ടി.
ഒടുവില്‍ കേടുവന്നതിനു പകരം പുത്തനൊരെണ്ണം വന്നതോടെ പേടി മാറി, അധികം നടക്കുന്നതൊഴിവാക്കാന്‍ മടിച്ചു മടിച്ചു ഞാനുമതില്‍ ഉരുപ്പടി നിക്ഷേപമാരംഭിച്ചു.
കഴിഞ്ഞ നവംബറില്‍ (2007) രണ്ടു ഡിമാന്റു ഡ്രാഫ്‌റ്റുകള്‍ ലക്ഷ്യത്തില്‍ ചെന്നില്ലെന്നു മനസ്സിലായതോടെ കുഴപ്പപ്പെട്ടിയെ ഞാന്‍ തീര്‍ത്തും വിട്ടുകളഞ്ഞു. സ്‌കൂളിലെ ഏതോ കുസൃതിക്കാരന്‍ പെട്ടിയുടെ ഉള്ളിലേയ്‌ക്ക് കൈയിട്ട് എന്റെ രണ്ടായിരങ്ങള്‍ വിലമതിക്കുന്ന കവറുകളെടുത്തു നശിപ്പിച്ചിരിക്കും. ഡ്യൂപ്ലിക്കേറ്റ് സംഘടിപ്പിക്കാന്‍ ബദ്ധപ്പെട്ടപ്പോള്‍ പിറുപിറുത്ത് ആശ്വസിച്ചു.
രണ്ടുവാരങ്ങള്‍ക്ക് മുമ്പ് കോട്ടയത്തു നിന്നും സുഹൃത്ത് വിളിച്ചു.എന്റെ കാര്‍ഡു കിട്ടിയ വിവരമറിയിച്ചു. ഒരു ചലച്ചിത്ര ഗാന സംബന്ധിയായ വിവരം തിരക്കി ഞാനെഴുതിയ കത്തിനെ കുറിച്ചയാള്‍ സംസാരിച്ചു തുടങ്ങി. ചങ്ങാതീ ഞാനീ വിവരമറിയാന്‍ താങ്കള്‍ക്കെഴുതിയത് കഴിഞ്ഞ വര്‍ഷമല്ലേ!- കെട്ട തപാലിനെ ഞങ്ങളിരുവരും ശപിച്ചു.
പിന്നാലെ കോട്ടയത്തു തന്നെയുള്ള ഒരു സ്ഥാപനത്തില്‍ നിന്നും രണ്ടാമതും പാഴ്‌സല്‍ വന്നു. മുമ്പ് ഓര്‍ഡര്‍ പോസ്റ്റു ചെയ്‌ത് കിട്ടാതെ വന്ന് റിമൈന്‍ഡര്‍ ഫോണിലൂടെ അറിയിച്ചു വരുത്തി പേയ്‌മെന്റു നടന്ന ഓഫീസു പണിയ്‌ക്ക് വേണ്ട അതേ സാമഗ്രി. അന്നത്തെ കത്ത് വൈകി അടുത്തയിടെ കിട്ടിയതു മൂലം വന്ന മറ്റൊരു വിന. പഴയ കത്തു പുതുവെള്ളത്തില്‍ പൊന്തിയപ്പോള്‍ പിന്നേയും സാമഗ്രിവേണമെ ഉദ്ദേശത്തില്‍ അവര്‍ കുരിയര്‍ അയച്ചിരിക്കുന്നു.
ഇന്നു വന്നത് സ്‌പീഡു പോസ്റ്റ്. നവംബറില്‍ മുങ്ങിപ്പോയതില്‍ ഒരു ഡി.ഡി.(അതിന്റേയും ലക്ഷ്യസ്ഥാനം കോട്ടയമായിരുന്നു) വളരെ വൈകി പ്രസവിച്ചതു കാരണം (മാസം 2008 ജൂണ്‍) അടിയന്തിരമായി പുതുക്കി അയയ്‌ക്കണമെന്ന്.
മൊത്തം ആറായിരം രൂപയുടെ ഇടപാടു പ്രശ്‌നങ്ങള്‍ എനിക്കുമാത്രമായി ഒരു തപാല്‍പെട്ടി കാരണമുണ്ടായി. പണം മാത്രമാല്ലല്ലോ തപാലില്‍ സഞ്ചരിക്കുന്നത്. ഏതെല്ലാം സന്ദേശങ്ങള്‍ ഇങ്ങനെ എവിടെയെല്ലാം വൈകുന്നു? ഏതു തപാല്‍പ്പെട്ടിയിലാണു കുഴപ്പം?
കത്ത്, അപേക്ഷ, പ്രേമലേഖനം, കഥ, കവിത എത്രായിരം തവണ നമ്മുടെ കൈകള്‍ തപാല്‍വായിലേയ്‌ക്ക് നീണ്ടിരിക്കുന്നു. ലക്ഷ്യത്തില്‍ തന്നെ ചെല്ലണേ! ഒരു തവണയെങ്കിലും പ്രാര്‍ത്ഥിക്കാതെയല്ലാതെ കത്തിനെ പെരുവഴിപ്പെട്ടിയില്‍ ഇട്ടുപോരാറില്ല. ഇതിപ്പോള്‍ വെറും പ്രാര്‍ത്ഥനപോരെന്നു തോന്നുന്നു. നേര്‍ച്ചയിട്ട പ്രാര്‍ത്ഥന തന്നെ വേണം.
എന്നാലും തപാല്‍പ്പെട്ടിയെ വെറുക്കാനാവുന്നില്ല. ആദ്യമായി കിട്ടിയ തപാലുരുപ്പടി മുതല്‍ ഇന്നുവരെ വന്ന എല്ലാസന്ദേശങ്ങളേയും ഓര്‍ത്തുപോവുന്നു. മെയില്‍ ബാഗു പൊട്ടിക്കുമ്പോള്‍ ചിതറിവീഴുന്ന പ്രതീക്ഷ, തപാല്‍ സ്റ്റാമ്പില്‍ കുടിയിരിക്കുന്ന അപൂര്‍വ്വ സൗന്ദര്യം, അതു താണ്ടി വന്ന നീണ്ടു നീണ്ട വഴികള്‍, പോസ്റ്റാപ്പിസിലെ സീലടിയൊച്ച, നീലക്കുപ്പായത്തിലേയ്‌ക്കു മാറിയ നമ്മുടെ വീട്ടുകാരനായ പോസ്റ്റുമാന്റ ചിരി. ഇപ്പോഴുമൊരു കത്തു പൊട്ടിക്കുമ്പോള്‍ ഉറിവരുന്ന പരിഭ്രമം...ചില വിരല്‍ത്തെറ്റുകള്‍ ആര്‍ക്കാണു പറ്റാത്തതെന്ന് ആശ്വസിക്കാം.
2008, മേയ് 31, ശനിയാഴ്‌ച
2008, മേയ് 2, വെള്ളിയാഴ്‌ച
പുതിയ നഗരം
10:39:00 AM
Posted by
പി കെ സുധി
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjdDXgKq1LOpK1CD7weGosXpQzdvM8LTeVNFOny2eOHKVvyTsQwvNXiviis3edQ7z_1iSo1k2YGthu5ys2PHPEVpuliUCHmj_CLoSL20u3eTt56NTY6kOIFqG4rNm0QHfIIgJ5Hg4YfyCXo/s320/images%5B34%5D.jpg)
പുതിയ നഗരത്തില്‍ അയാള്‍ക്ക് പരിചയക്കാര്‍ ആരുമുണ്ടായിരുന്നില്ല.
ആകസ്‌മിക ദര്‍ശനത്തില്‍ അത്ഭുതം സ്‌പുരിപ്പിക്കുന്ന മുഖം തിരക്കില്‍ നിന്നും പ്‌റതീക്ഷിച്ചു. പെരുംകൂട്ടത്തില്‍ നിന്നും തന്റെ പേരു വിളിച്ച് ആരെങ്കിലും അടുത്തുവന്നെങ്കിലെന്ന് അയാള്‍ കൊതിച്ചു.
പഴയ ജോലി സ്‌ലത്തയാള്‍ പ്‌റസിദ്ധനായിരുന്നു. ടൗണ്‍ഹാളില്‍ അമ്പലത്തില്‍ കുശലം ചോദിക്കാതെ ആരും അയാളെ കടന്നു പോകുന്നുണ്ടായിരുന്നില്ല.
വാടകവീടിന്റെ ജനല്‍ തുറന്നാല്‍ എതിര്‍വശത്തെ മതിലില്‍ പതിച്ച പോസ്റ്ററുകള്‍ വ്യക്തമായി കാണാം. അതില്‍ പരിചിതരായ നടീനടന്മാര്‍ അയാളെ നോക്കി ഗോഷ്ടികള്‍ കാണിച്ചു. കൈകൊട്ടി വിളിച്ചെന്നപോലെ ചിലനേരങ്ങളില്‍ അയാള്‍ അവരുടെ അടുത്തേയ്‌ക്ക് നടന്നിട്ടുണ്ട്. ഒന്നും മിണ്ടാത്ത അവയ്‌ക്കുമുന്നില്‍ നിന്നും ആളുതെറ്റിയ ഖേദത്തോടെ....
അടുത്ത വീട്ടിലെ സ്‌തീയുമായി, കുട്ടികളുമായി, പാല്‍ക്കാരനുമായി ഭാര്യ ഇതിനോടകം സൗഹൃദം സമ്പാദിച്ചു. താഴത്തെ വീട്ടിലെ ഗൃഹനാഥന്‍ വെളുപ്പിനു പോയി വൈകിമാത്‌റം എത്തുന്ന ആളാണ്. അവധി ദിവസങ്ങളില്‍ ചെന്നു കാണുന്നതിനോ സംസാരിക്കുന്നതിനോ അയാളും താല്‌പര്യം കാണിച്ചിരുന്നില്ല.
പുതിയ പ്‌റതിമയ്‌ക്കപ്പുറത്തെ പാര്‍ക്കില്‍ നിന്നാണ് മുഖം ചുളുങ്ങി കോങ്കണ്ണുള്ള തടിയന്‍ അയാള്‍ക്കൊപ്പം നടന്നു തുടങ്ങിയത്. തീരെ വൃത്തിയില്ലാത്ത വേഷം. ചെളി കെട്ടിയ താടിയും മുടിയും. വരുന്നോയെന്ന് ചോദിച്ചതേയില്ലെന്ന് ഒപ്പം നടക്കുമ്പോള്‍ പലതവണ സ്വയം പറഞ്ഞയാള്‍ സമാധാനിച്ചു.
ഇത്തരമൊരാളെ ഭാര്യ ഒരിക്കലും പൊറുപ്പിക്കില്ല.
എന്നിട്ടും ആര്‍ത്തി പിടിച്ച് ചോറു വാരിയെടുക്കുന്നത് അവള്‍ നോക്കി നിന്നു. പിന്നെയും വിളമ്പാന്‍ ചോറെടുടുക്കാന്‍ അകത്തേയ്‌ക്ക് പോയപ്പോള്‍ അയാളും കൂടെച്ചെന്നു. പാവം ദിവസങ്ങള്‍ കഴിഞ്ഞെന്നു തോന്നുന്നു എന്തെങ്കിലും കഴിച്ചിട്ട് എന്നവള്‍ പറഞ്ഞത് സന്തോഷിപ്പിച്ചു.
ചോറു തിന്ന് അയാളിറങ്ങിപ്പോയ വഴിയിലേയ്‌ക്ക് നോക്കി നില്‍ക്കുമ്പോള്‍ പിന്നില്‍ ഭാര്യ വന്നതറിഞ്ഞു.
നിങ്ങളുടെ മരിച്ചുപോയ പോറ്റിമാമന്റ പക്കനാളിന്നായിരുന്നോ? എന്നവളും
നിന്റെ ചെറിയച്ഛനെ കാണാതെ പോയിട്ട് ഇപ്പേള്‍ എത്‌റ വര്‍ഷമായി എന്നയാളും ചോദിച്ചതേയില്ല
2008, ഏപ്രിൽ 25, വെള്ളിയാഴ്‌ച
ഇരണിയല്‍(Eraniel)
12:48:00 PM
Posted by
പി കെ സുധി
പൊടുന്നനവെയാണ് മണ്ടയ്‌ക്കാട് യാത്രയില്‍ ആര്‍ത്തലച്ച മഴ വന്നു പെട്ടത്. അത് തമിഴ്‌നാടന്‍ കാലാവസ്ഥയുടെ മറുപുറ കാഴ്‌ചകള്‍ വാരിയിട്ടു. തോരാ ഭാവത്തോടെ മഴ മണവാളക്കുറിച്ചിയിലേയ്‌ക്ക് കൂട്ടു വന്നു. കടല്‍ത്തീരത്തില്‍ കൂട്ടിയിട്ടിരിക്കുന്ന റയര്‍ എര്‍ത്തുകാരുടെ ചുവന്നതും കറുത്തതുമായ മണല്‍ക്കൂന്നുകള്‍ക്കും അടങ്ങാത്തിരകള്‍ക്കുമിടയില്‍ നില്‌ക്കെ കടല്‍ചക്രവാളത്തില്‍ മിന്നല്‍ വേരുകള്‍ നിരന്തരം ഇറങ്ങിവന്നു കൊണ്ടിരുന്നു.
തിങ്കള്‍ചന്തയിലൂടെ യാത്രാവഴി ഇരണിയലിലേയ്‌ക്ക് നീണ്ടു. തിരുവിതാകൂറിലെ കല്‍ക്കുളം താലൂക്കില്‍പെട്ട പഴയ അധികാരകേന്ദ്രമായിരുന്നു ഇരണിയല്‍. നഗര പ്രൗഡികളൊന്നുമില്ലാതെ അത് ഓര്‍മ്മകള്‍ മൂടുപടമിട്ട നരച്ച സൗഹൃദം കാണിച്ചു നിന്നു. നിര്‍ബാധം മലയാളം പറയാനും കേള്‍ക്കാനുമാവുന്ന തമിഴിടം.
മധ്യാഹ്നം കനക്കുന്നതിനു മുമ്പെ പരിത്യക്തമായ വേണുഗോപാലഅമ്പലം ചുറ്റി കാടു കയറി മറിഞ്ഞ ഇരണിയല്‍ കൊട്ടാര മുന്നിലെത്തിലെത്തി. കടല്‍ത്തീര കാഴ്‌ചയില്‍ വന്നലച്ച ഉത്സാഹം മുഴുവനും അടിപറ്റിയ വേണാടു രാജധാനിയുടെ ദയനീയ ചിത്രത്തില്‍ അമര്‍ന്നൊതുങ്ങി.
ഇരണിയല്‍ ആയിരുന്നു വേണാടിന്റെ പഴയ തലസ്ഥാനം. തെക്കേ തേവന്‍ ചേരിയില്‍ കോയിക്കല്‍ എന്ന് കൊട്ടാരത്തിന്റെ പൂര്‍വ്വനാമവും. മതിലകം രേഖകള്‍, തിരുവട്ടാര്‍ ഗ്രന്ഥവരിഎന്നിവയില്‍ ഇരണിയല്‍ കൊട്ടാരത്തെ കുറിച്ചുള്ള പരാമര്‍ശമുണ്ട്. മാര്‍ത്താണ്‌ഡവര്‍മ്മ ഇവിടെ താമസിച്ചിരുന്നു. രാമയ്യന്‍ ദളവ ലന്തക്കാര്‍ക്കെതിരെ എ.ഡി. 1741 ല്‍ പടനീക്കം നടത്തിയത് ഇരണിയലില്‍ വച്ചാണ്. വേലുത്തമ്പിയുടെ പ്രക്ഷോഭണ തുടക്കം ഈ കൊട്ടാര മുറ്റത്തില്‍ നിന്നായിരുന്നു. ചരിത്രാംശങ്ങള്‍ പറഞ്ഞിട്ടും മനസ്സിന്..
കൊട്ടാരത്തിന്റെ പറ്റേതകര്‍ന്ന മുഖമണ്‌ഡപ ലക്ഷണമായി കാടു മൂടിയ കൂറ്റന്‍ പടിക്കെട്ട് അവശേഷിക്കുന്നു. നാലുകെട്ടു കൊട്ടാരം ഇതാ ഇപ്പോള്‍ എന്ന മട്ടില്‍ ഓടുകള്‍ മുഴുവനായി ഉതിര്‍ന്നു വീണു ചുവരുകളിലെ സോപ്പു വലിപ്പ ഇഷ്‌ടികള്‍ പുറത്താക്കി കഴുക്കോലുകള്‍ അപ്പാടെ ഒടിഞ്ഞു താണങ്ങനെ. പൊന്തക്കാടുകള്‍ വകഞ്ഞു മാറ്റി വേണം അതിനു മുന്നിലെത്താന്‍. ഈര്‍പ്പവും കല്ലേപ്പിളര്‍ക്കു അധികാരത്തെ തിന്നു തീര്‍ക്കുന്ന കുഞ്ഞു ജീവികളും പരിവാര സമേതമതിനുള്ളില്‍ ഇപ്പോള്‍ വാഴുന്നു. നൂറ്റാണ്ടുകള്‍ പ്രായമേറിയ, വന്‍പോടു വീണ പുളിമരത്തിനും നിസ്സംഗതയില്‍ കുതിര്‍ മുത്തച്ഛന്‍ ഭാവം. ആരെങ്കിലുമൊന്നു തൊട്ടിരുന്നെങ്കിലെന്ന കൊതിയുറഞ്ഞ നീരാഴി.
തിരുവിതാകൂറിലെ അരചന്മാര്‍ അധികാരമേറ്റയുടനെ ഉടവാളു വച്ച് വണങ്ങാനെത്തിയിരുന്ന വസന്തമണ്‌ഡപം നാലുകെട്ടിനു പുറകിലാണ്. അവശേഷിക്കുന്ന കൊത്തു പണികള്‍ നിറഞ്ഞ മച്ചിനെ എങ്ങനെ തകര്‍ച്ചയില്‍ നിന്നു കരകയറ്റാനാവുമെന്നു വസന്തമണ്‌ഡപം തേങ്ങുന്നു. കേരളം വിട്ട് കടല്‍ കടന്നുവെന്നു കരുതുന്ന ചേരമാന്‍ പെരുമാള്‍ അവസാനമായി വിശ്രമിച്ചിരുന്ന കരിങ്കല്‍ കട്ടില്‍ എടുത്തു കൊണ്ടു പോകാനാവാത്തതിനാല്‍ മാത്രം അവിടെ അവശേഷിക്കുന്നു.
ഇച്ഛാശക്തിയുള്ള തീരുമാനങ്ങള്‍ ഉടനുണ്ടായാല്‍ വസന്തമാളികയെ തകര്‍ച്ചയില്‍ നിന്നു പിടിച്ചുയര്‍ത്താനാവും. തമിഴ്‌നാട് സര്‍ക്കാര്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ വൈകാതെ ചരിത്രസ്‌മാരകത്തെ രക്ഷിക്കുമെന്നു കരുതാം.
ഇരണിയല്‍ കൊട്ടാരമാളികയുടെ ചിത്രങ്ങള്‍ സര്‍വ്വവിജ്ഞാനകോശത്തില്‍ കാണാവുതില്‍ നിന്നും ഇതിന്റെ തകര്‍ച്ച വന്നു തുടങ്ങിയത് ഭാഷാസംസ്ഥാന രൂപികരണശേഷമാണെന്നു കരുതാം. ഇന്നത്തെ നിലയിലുള്ള ഇരണിയല്‍ കൊട്ടാരം http://incrediblekumari.blogspot.com ല്‍ കാണാവുതാണ്.
തിരുവിതാംകുറിലെ പഴയ പ്രധാന കൃഷിയിടമായിരുന്ന കല്‍ക്കുളം താലൂക്കിലെ വയലേലകളും നെല്‍ക്കൃഷിയില്‍ നിന്നും മാറി നടക്കുന്നു എന്ന യഥാര്‍ത്ഥ്യത്തിലൂടെ പിന്നീട് തക്കലയിലെ പത്മനാഭപുരം കൊട്ടാരത്തിലെത്തി. ഇവിടെ ചരിത്രമെങ്ങനെ ടൂറിസ പോഷണ വസ്‌തുവാകുന്നു എന്ന കാഴ്‌ചയിലേയ്‌ക്ക് യാത്ര നീളുന്നു.

2008, ഏപ്രിൽ 2, ബുധനാഴ്‌ച
സന്തോഷമരണം
10:10:00 AM
Posted by
പി കെ സുധി
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhOwOabHZs_vPJC9UThSETQZ66vITCdIqdTR675LAq2tRngeqFc8sH4pIu0xubqL_V8iG-z3F9228iFvtTnvkaAE5Ag46Ysd3tA0ZFTJ6ewoR_POFUa7WBE7w4KM0riQxDyW0-thOiXNQHw/s320/images%5B38%5D.jpg)
അന്യദേശങ്ങളിലെ യാത്‌റകള്‍ രാമനുണ്ണിയുടെ സഞ്ചിയില്‍ പൊന്നും പണവും നിറച്ചു.
രാമനുണ്ണിയെ കള്ളനെന്ന ചീത്തപ്പേരു കേള്‍പ്പിക്കാന്‍ ഒരു പൂട്ടും തയ്യാറായില്ല. കൈകള്‍ തൊട്ടതും താഴുകള്‍ വഴങ്ങിക്കൊടുത്തു. ആള്‍ക്കുട്ടത്തിന്നിടയില്‍ വച്ച് പോക്കറ്റുകള്‍ വിട്ടിറങ്ങിയ പേഴ്‌സുകള്‍ രാമനുണ്ണിയുടെ വിരലുകള്‍ക്കിടയില്‍ തളര്‍ന്നു കിടന്നു.
രാമനുണ്ണി നാട്ടില്‍ മാളിക വച്ചു. അയാളെ എല്ലാപേരും മുതലാളിയെന്നു വിളിച്ചു.
രാമനുണ്ണി മക്കളെ പഠിപ്പിച്ച് ഡോക്ടര്‍മാരും ഇഞ്ചിനീയര്‍മാരുമാക്കി. അവര്‍ക്ക് ഭാര്യമാരും ഭര്‍ത്താക്കന്മാരുമായി ഇഞ്ചിനീയര്‍മരേയും ഡോക്ടര്‍മാരേയും തെരഞ്ഞുപിടിച്ചു.
താനൊരു കള്ളനും ഇരയായില്ലല്ലോ എന്ന ദുഖമാണ് മരിക്കാന്‍ നേരം അയാളെ വിഷമിപ്പിച്ചത്
പെരിയോര്‍ക്ക് പെരിയോരെന്ന പ്‌റമാണം തെറ്റിക്കാതെ രാമനുണ്ണിയുടെ ഉയിരെടുക്കാന്‍ കാലന്‍ തന്നെ നേരിട്ടിറങ്ങി.
രാമനുണ്ണിയുടെ പ്‌റൗഢമായ കിടപ്പിനുമുന്നില്‍ കാലന്‍ അന്ധാളിച്ചു. അരഡസന്‍ ഡോക്ടര്‍ മക്കളും മരുമക്കളും രാമനുണ്ണിയുടെ ഉയിരിന് കാവല്‍ തീര്‍ത്തു.
കാത്തു കാത്തു കാലന്റേയും കണ്ണുകള്‍ കഴച്ചു.
കാവല്‍ കൂട്ടത്തിന്റെ കണ്ണുലഞ്ഞല ഒരുനിമിഷം
ആ പഴുതിലൂടെ കൈയിട്ട് കാലന്‍ രാമനുണ്ണിയുടെ ഉയിര് പതിയെ വലിച്ചെടുത്തു.
തിരക്കിനിടയിലുടെ പേഴ്‌സ് വഴുതിപ്പോകുന്നതറിഞ്ഞ ഇരയുടെ ഉല്‍ക്കണ്‌ഠ ഒരു നിമിഷത്തേയ്‌ക്കു മാത്‌റം രാമനുണ്ണിക്കറിയാനായി
2008, മാർച്ച് 19, ബുധനാഴ്‌ച
ചത്തു കിടന്ന നമ്പര്
11:56:00 AM
Posted by
പി കെ സുധി
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgf6wstcIIs0PFXf2Y39PU7SM8jNEQtC1ePwbJU7Q7msdlsE9dhVlvAGu2Y3_HoFXDGs1mMC83snDYpFLD8uSkTY78W8WKVnTB57vjvLyo6AYPnJ7G6VLk9uBgbMJwQNOhc4qZAKZScXsYT/s320/images%5B24%5D.jpg)
കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു ക്വാര്‍ട്ടേഴ്‌സിനു ചുറ്റിലുമുള്ള വീടുകളില്‍ ഫോണ്‍ കണക്ഷനെത്തിയത്. `ഹലോ മൈ ഡീയര്‍ റോങ് നമ്പര്‍' എന്ന ചിത്‌റത്തില്‍ ടെലിഫോണുകള്‍ക്കിടയില്‍ പെട്ട മോഹന്‍ലാലിനെ പോലെയായി ഞങ്ങളുടെ ക്വാര്‍ട്ടേഴ്‌സും. ചുറ്റിലും ഇരുപത്തി നാലു മണിക്കൂറും നാനാദിക്കുകളില്‍ നിന്നും സന്ദേശങ്ങള്‍ ഇരച്ചു വന്നു കൊണ്ടിരുന്നു.
ആദ്യമൊക്കെ തീപ്പെട്ടി കൂടുകളെ ട്വയിന്‍ കൊണ്ടു ബന്ധിച്ചുണ്ടാക്കിയ ഫോണില്‍ അപ്പു സംസാരിച്ചു തൃപ്‌തനായി.
അച്ഛാ നമുക്കും ഫോണ്‍ വച്ചൂടെ? അവന്റെ നിഷ്‌കളങ്കതയെ മുറിപ്പെടുത്താതെ ഞാന്‍ ഉരുണ്ടു കളിച്ചു.
അന്നു വൈകുന്നേരം സ്‌കൂള്‍ വിട്ടുമടങ്ങിയ അപ്പുവിന്റെ കൈയില്‍ ഒരു ടെലഫോണുണ്ടായിരുന്നു. എതോ ആക്‌റി പരിസരത്തില്‍ നിന്നും അവന്‍ തപ്പിയെടു ത്ത ഡയല്‍ പാതിപോയ ചെളിപിടിച്ച ഒരെണ്ണം. റിസീവറിനും കോഡിനും കുഴപ്പമൊന്നുമില്ല.
അപ്പു എവിടുന്ന കിട്ടീത്? ദൂരെക്കളയ് ദേഷ്യം വന്നെങ്കിലും ഞാനവനെ ശകാരിക്കാനേ പോയില്ല.അടുത്ത വീടുകളിലെ മണിയൊച്ചകള്‍ക്കൊപ്പിച്ച് റീസിവറെടുക്കാന്‍ അവന്‍ രാത്‌റി മുഴുവനും ഓടിക്കൊണ്‌്‌ടിരുന്നു.
ഒരുറക്കം കഴിഞ്ഞപ്പോഴായിരുന്നു അപ്പുവിന്റെ ഫോണ്‍ മണിയടിച്ചു തുടങ്ങിയത്. സ്വപ്‌നമാണെന്നായിരുന്നു ആദ്യം തോന്നിയത്. അറച്ചറച്ച് ഞാന്‍ റിസീവറെടുത്തു.
മക്കളെ ഇന്നെങ്കിലും നിന്നെ കിട്ടിയല്ലോടാ. എടുത്തയുടനെ മറുവശത്തു നിന്നും വൃദ്ധയുടെ സംസാരം ഒഴുകിത്തുടങ്ങി.
എത്‌റ നാളായി ഞാനീ നമ്പര്‍ കറക്കുന്നു. ഒരിക്കലും കിട്ടിയില്ല. ചെലപ്പം നമ്പര് ശരിയാണോന്നു നോക്കാനവര് പറയും. ഇന്നെങ്കിലും എന്റെ മക്കളെ കിട്ടിയല്ലോ. അന്നു നീ കുറിച്ചു തന്ന നമ്പര്‍ തന്നെയാണ് ഞാനെന്നും....
ആ അമ്മ സംസാരിച്ചു കൊണ്ടിരുന്നു.
ഫാന്റസിയുടെ നൂലുകള്‍ പൊട്ടാതെ ഞാനെല്ലാം കേട്ടു നിന്നു
2008, മാർച്ച് 10, തിങ്കളാഴ്‌ച
സ്വാശ്‌റയ കേരളം
10:46:00 AM
Posted by
പി കെ സുധി
പൂര്‍വ്വാശ്‌റമത്തില്‍ ധാരാളം ചര്‍ച്ചായോഗങ്ങളിലും സെമിനാറുകളിലും പങ്കെടുത്ത് ആവശ്യത്തില്‍ കവിഞ്ഞ വിജ്ഞാനവും വിവരവും പ്‌റശ്‌ന പരിഹാരാന്ദ സ്വാമികള്‍ നേടിയിട്ടുണ്ടായിരുന്നു.ആ ആശുപത്‌റി കുട്ടികള്‍ക്കും സ്‌ത്‌റീകള്‍ക്കുമായി സമര്‍പ്പിക്കുമ്പോഴും എന്തോ ഉദ്ദേശം സ്വാമിയില്‍ നിഴലിച്ചിരുന്നു.
ഒ.പി.യില്‍ വച്ചെങ്ങനെയാണ് ആ ദമ്പതികളെ സ്വാമി കണ്ടെത്തിയതെന്ന് ആര്‍ക്കുമറിഞ്ഞു കൂടാ. ഓരോ തവണ കണ്‍സല്‍ട്ടേഷനു വരുമ്പോഴും ആശ്‌റമത്തില്‍ ചെന്ന് സ്വാമിയെ കാണണമെന്ന് ഗൈനക്കോളജി ചീഫു തന്നെ അവരോടു പറഞ്ഞു.
പ്‌റസവത്തീയതി അടുക്കുന്തോറും സ്വാമി പ്‌റസാദം തങ്ങളില്‍ വഴിഞ്ഞൊഴുകുന്നതായി ദമ്പതികള്‍ക്ക് തോന്നി. താന്‍ പേറുന്നത് ദിവ്യ ഗര്‍ഭമാണെന്ന് ആ പെണ്‍കുട്ടിക്ക് തോന്നി.
അവള്‍ പെറ്റനേരത്ത ആരും പറയാതിരുന്നിട്ടും ലേബര്‍ റൂമിനു മുന്നില്‍ സ്വാമിജി എത്തി. കരയാതെ പുറത്തു വന്ന, പെറ്റയുടനെ എഴുന്നേറ്റു നില്‍ക്കുന്ന ശിശുവിനെ കണ്ട് സ്വാമി സന്തോഷിച്ചു.
എല്ലാ കണക്കുകളും തെറ്റിച്ച് അവന്‍ നാനോയെ കുറിച്ചും ബയോടെക്‌നോളജിയെ കുറിച്ചും സംസാരിച്ചു തുടങ്ങി.
സ്വമി അവനെ സ്വാശ്‌റയനെന്നു വിളിച്ചു.
സ്വാശ്‌റയനെ ക്ലോണ്‍ ചെയ്‌ത് സ്വാശ്‌റയ കേരളവും ഭാരതവും നിര്‍മ്മിക്കുകയാണ് തന്റെ അജണ്ടയെന്ന് സ്വാമി പത്‌റ സമ്മേളനം നടത്തി

2008, ഫെബ്രുവരി 16, ശനിയാഴ്‌ച
ഒളിവര്‍ ട്വിസ്‌റ്റ്
10:33:00 AM
Posted by
പി കെ സുധി
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiAybqEAn-s3C-RfPXiTuiqtnMJoevD5xzBwKF38t1eZ1piu1xk2_zX3n_w3DFv2EH9uZ9fXiLMz2TfwnE04_mDVLhEtuGz-YQuu0oDRG_mX20sSklmll0V4PRU5GnsDd-BjrcmVGPdGssI/s320/images%5B30%5D.jpg)
അനാഥനും ദുഃഖിതനുമായ ഒളിവറിനുമേല്‍ മഞ്ഞുകാലം ദുരിതം കോരിയിട്ടു. പഴസാമനങ്ങള്‍ക്കിടയില്‍ നിന്നും ചികഞ്ഞെുടുത്ത കോട്ടിനും ഷൂസിനും അവനെ പുതപ്പി്‌ക്കാനായില്ല.
റോഡരുകിലെ മഞ്ഞുക്കട്ട മൂടാത്ത കോണില്‍ നിന്നായിരുന്നു ആ പാസ്‌വേര്‍ഡ് അവനു കളഞ്ഞുകിട്ടിയത്.
അതൊരു റിയല്‍ എസ്റ്റേറ്റു മാഫിയയുടെതായിരുന്നു എന്നത് നെറ്റില്‍ കയറിയപ്പോഴായിരുന്നു ഒളിവറിനു മനസ്സിലായത്. ഭയന്ന് ഇറങ്ങിപ്പോരാന്‍ നേരത്ത് ഒരച്ഛന്‍ വന്നവന്റെ കൈയ്‌ക്കു പിടിച്ചു. അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ അവനു കിട്ടിയത് പുതിയൊരു വിര്‍ച്ച്വല്‍ ലൈഫ് ആയിരുന്നു.
ഒളിവറിന്റെ ജീവിതത്തിനു തന്നെ ട്വിസ്റ്റു വന്നത് അങ്ങനെയാണ്.
2008, ഫെബ്രുവരി 5, ചൊവ്വാഴ്ച
ഉറക്കമവധി
10:10:00 AM
Posted by
പി കെ സുധി
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjVZ52f41kI5NOaTAlQux169w8F9ja9VTUGWj3HD2wFg_U6BXndMNmUgas3O2reFX1ynuGu3vm2cEaXgpheaXXUrKnOVx-GfibodS6B0Z0uz7ph3ca0Ea5xe60WWc4yGZmRJ0zdX4-nvAOe/s320/CAU38LY7.jpg)
ഇന്ന് പത്‌റമാപ്പീസിന് അവധി.
വെളുപ്പിന് കൂട്ടമരണ വാര്‍ത്തയൊരെണ്ണമെങ്കിലും വായിക്കാതെ നാളത്തെ ദിവസമെങ്ങനെയാണ് തുടങ്ങുന്നത്?
ആലോചിക്കാനേ വയ്യ!പുത്തന്‍ കുംഭകോണ വാര്‍ത്തയ്‌ക്ക് കോപ്പില്ലാതെ ഓഫീസങ്ങനെ ചത്തു കിടക്കും.
ശ്ശോ. ബലാല്‍ക്കാരം, പീഡനവാര്‍ത്തകള്‍ ഒരാവര്‍ത്തി കൂടി നുണയാതെ എത്‌റ പാതിരായായിട്ടും കിടക്കയില്‍ വീണിട്ടെന്തു കാര്യം?
ഉറക്കവും അവധിയെടുത്ത് മാറിക്കളയും തീര്‍ച്ച.
2008, ഫെബ്രുവരി 1, വെള്ളിയാഴ്‌ച
2008, ജനുവരി 15, ചൊവ്വാഴ്ച
ദയാനിധേ
10:31:00 AM
Posted by
പി കെ സുധി
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhsfKKukir9TLWDtLIVRRI6fttspe_d1qxgvZUb_S5o6ujbdR-Vr14rZatDPz6z_BEiEez9OaWrZJzddKMzCu-iwHPkKUrs6oMhiovTedsziKcqn_8P8rN_DUHBqOKKuKAUf7pWNVoPc6po/s320/images%5B15%5D.jpg)
സോറി
ഞാന്‍ വിചാരിച്ചാലൊന്നും നടക്കില്ല.
ചിത്‌റഗുപ്‌തന്റെ കണക്കുകള്‍ അത്‌റയ്‌ക്ക് കൃത്യമാണ്.
ദൈവം ഒരണ്ടര്‍ സെക്‌റട്ടറി ഭാവത്തോടെ പറഞ്ഞു.
സാരമില്ല സാര്‍. അല്ല. ദൈവേ!
ഞാന്‍ നരകത്തില്‍ തന്നെ പൊയ്‌ക്കോളാം.
സ്റ്റുഡന്‍സ് യൂണിയനില്‍ പഠിച്ച്, സര്‍വ്വീസ് സംഘത്തില്‍ പ്‌റവര്‍ത്തിച്ച്, പെന്‍ഷന്‍ സമിതിയിലിരിക്കെ മരിച്ചയാളാണ്.
നരകത്തിലാവുമ്പോള്‍ മിനിമം ഒരു സിറ്റിസണ്‍സ് ഫോറത്തിനെങ്കിലും സേ്‌കാപ്പുണ്ട്.
റൊമ്പ നന്‍ട്‌റി.
2008, ജനുവരി 5, ശനിയാഴ്‌ച
പച്ചക്കറിച്ചോര
10:44:00 AM
Posted by
പി കെ സുധി
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi44VL8BNkt-DT3VukO0QH9l32aU9JPTWOIwhNvurPS3gKTyhCfTcjh4NjwfupZthAJGjVclBzNLBUwqgkR_bEOc-yQc-CvK2-zQ2XxREPcOxsweXFtLu4fwlXfQ6YeXvuZWWqoP2ZZcoBz/s320/images%5B54%5D.jpg)
പൂച്ചകള്‍, കോഴികള്‍ എന്തിന് ഒരിക്കലും മരണം തീണ്ടില്ലെന്ന് മുത്തശ്ശി പറഞ്ഞ കാക്കച്ചികള്‍ പോലും നിരത്തുകളില്‍ വണ്ടി കയറി ചതഞ്ഞു കിടക്കുന്നു.
സസ്യഭുക്കുകള്‍ക്ക് ബലത്തൊരു വിശ്വാസമുണ്ട്. സഞ്ചികളില്‍, കൂടകളില്‍. തണുത്ത ഫ്‌റിഡ്‌ജുകളില്‍ പഴങ്ങളും പച്ചക്കറികളും സുരക്ഷിതരെന്ന്. സൈക്കിള്‍ മുട്ടിയ ഒരു പാവയ്‌ക്കയെ പത്‌റത്തില്‍ പോലും കണ്ടിട്ടില്ലല്ലോ!
ആശ്വാസം കൊള്ളുന്നവര്‍ തണ്ണിമത്തന്‍ കടപ്പരിസരങ്ങളില്‍ നോക്കരുതേ!
ലോറിയില്‍ നിന്നും തെന്നിവീണ് ഉടഞ്ഞ് ചോരച്ച അകം ചിതറി പാതിയരഞ്ഞ് കിടക്കുന്ന തണ്ണിമത്തന്‍ തലകള്‍ പകരുന്നതും അപകട ഞെട്ടലും മനം പിരട്ടലുമാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)