2008, ഫെബ്രുവരി 16, ശനിയാഴ്‌ച

ഒളിവര്‍ ട്വിസ്‌റ്റ്‌



നാഥനും ദുഃഖിതനുമായ ഒളിവറിനുമേല്‍ മഞ്ഞുകാലം ദുരിതം കോരിയിട്ടു. പഴസാമനങ്ങള്‍ക്കിടയില്‍ നിന്നും ചികഞ്ഞെുടുത്ത കോട്ടിനും ഷൂസിനും അവനെ പുതപ്പി്‌ക്കാനായില്ല.


റോഡരുകിലെ മഞ്ഞുക്കട്ട മൂടാത്ത കോണില്‍ നിന്നായിരുന്നു ആ പാസ്‌വേര്‍ഡ്‌ അവനു കളഞ്ഞുകിട്ടിയത്‌.


അതൊരു റിയല്‍ എസ്റ്റേറ്റു മാഫിയയുടെതായിരുന്നു എന്നത്‌ നെറ്റില്‍ കയറിയപ്പോഴായിരുന്നു ഒളിവറിനു മനസ്സിലായത്‌. ഭയന്ന്‌ ഇറങ്ങിപ്പോരാന്‍ നേരത്ത്‌ ഒരച്ഛന്‍ വന്നവന്റെ കൈയ്‌ക്കു പിടിച്ചു. അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ അവനു കിട്ടിയത്‌ പുതിയൊരു വിര്‍ച്ച്വല്‍ ലൈഫ്‌ ആയിരുന്നു.


ഒളിവറിന്റെ ജീവിതത്തിനു തന്നെ ട്വിസ്റ്റു വന്നത്‌ അങ്ങനെയാണ്‌.

2008, ഫെബ്രുവരി 5, ചൊവ്വാഴ്ച

ഉറക്കമവധി



ന്ന്‌ പത്‌റമാപ്പീസിന്‌ അവധി.


വെളുപ്പിന്‌ കൂട്ടമരണ വാര്‍ത്തയൊരെണ്ണമെങ്കിലും വായിക്കാതെ നാളത്തെ ദിവസമെങ്ങനെയാണ്‌ തുടങ്ങുന്നത്‌?


ആലോചിക്കാനേ വയ്യ!പുത്തന്‍ കുംഭകോണ വാര്‍ത്തയ്‌ക്ക്‌ കോപ്പില്ലാതെ ഓഫീസങ്ങനെ ചത്തു കിടക്കും.


ശ്ശോ. ബലാല്‍ക്കാരം, പീഡനവാര്‍ത്തകള്‍ ഒരാവര്‍ത്തി കൂടി നുണയാതെ എത്‌റ പാതിരായായിട്ടും കിടക്കയില്‍ വീണിട്ടെന്തു കാര്യം?


ഉറക്കവും അവധിയെടുത്ത്‌ മാറിക്കളയും തീര്‍ച്ച.

2008, ഫെബ്രുവരി 1, വെള്ളിയാഴ്‌ച

നിധി



ഉള്ളില്‍ നിന്നും ചീഞ്ഞ മണമാണ്‌ അവളെ ഓപ്പറേഷന്‍ ടേബിളില്‍ എത്തിച്ചത്‌.


മനസ്സിന്റെ അടിക്കോണില്‍ നിന്നും എമ്പാടും ദ്‌റവിച്ച ഒരു തലക്കഷണം ഡോക്ടര്‍മാര്‍ ചുരണ്ടി താഴെയിട്ടു.


തന്റെ പൂര്‍വ്വ കാമുകന്റേത്‌.


അവള്‍ ഗൂഢം തിരിച്ചറിഞ്ഞു
 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi