2007, ഡിസംബർ 31, തിങ്കളാഴ്‌ച

ഉണ്ണിയേശു മേശ പണിയുന്നു



സെമിനാറുകളും മീറ്റിംഗുകളും കുട്ടിക്ക്‌ ശീലമാണ്‌.


അങ്ക്‌ള്‍മാരോട്‌ എറ്റു പിടിച്ച്‌ മമ്മി തര്‍ക്കിക്കുമ്പോള്‍ അവള്‍ക്ക്‌ കാഴ്‌ചകള്‍ പുറത്താണ്‌.


കാക്കകള്‍ കലപിലോന്ന്‌ പറക്കണത്‌, പച്ചിലകള്‍ മഴ നനഞ്ഞ്‌ കൂനിപ്പോണത്‌. രസിപ്പിക്കാന്‍ കൗതുകങ്ങള്‍ ഓരോന്ന്‌ ഇഷ്ടം പറഞ്ഞ്‌ പമ്മിപ്പമ്മി വരും.


സമ്മേളന വേദികളില്‍ മമ്മിയെ ചുറ്റിക്കൂടുമ്പോള്‍ കൊഞ്ചിക്കാനെത്തുന്ന ചേച്ചിമാരെയാണവള്‍ക്ക്‌ പ്‌റീയം. മുല്ലപ്പൂ മണം, ഉമ്മകള്‍, ചോക്കലേറ്റുകള്‍.....മമ്മിയോടൊപ്പം പുറത്തിറങ്ങാന്‍ അവളെപ്പോഴും തയ്യാര്‍.


കണ്ണട വച്ച്‌ പ്‌റസംഗിക്കണ മമ്മിയെ കാണാനെന്തു ചന്താ. പറഞ്ഞതും കണ്ണുകള്‍ എതിര്‍വശത്തെ വലിയ കെട്ടിടച്ചുവരിലെ സിമന്റു രൂപത്തില്‍ പെട്ടു.


ആശാരി കുടുംബം. ഉളിയും കൊട്ടുവടിയും പിടിച്ച കുഞ്ഞുമോനും മരപ്പണിയില്‍ ശ്‌റദ്ധന്‍. അയഞ്ഞ കുപ്പായമിട്ട്‌ വലിയ ആശാരി. ആ ചുവരിലെ സുന്ദരി മമ്മിക്കും, പ്‌റതിമച്ചേട്ടനും അതേ മാതിരി കുപ്പായം തന്നെ. അവള്‍ക്ക്‌ ചിരിയൂറി.


ആ കുഞ്ഞാശാരിയുടെ മുഖത്ത്‌ ആരാണിത്‌റ ചന്തം വച്ചത്‌?


കൗതകത്തോടെ അവളൊരു കിനാവു മെനഞ്ഞു തുടങ്ങി.തനിക്കിരുന്ന്‌ പടം വരയ്‌ക്കാനും ടോയ്‌സ്‌ വയ്‌ക്കാനും അവനിതാ ഒരു ചെറുമേശ പണിഞ്ഞു തുടങ്ങുന്നു.

2007, ഡിസംബർ 26, ബുധനാഴ്‌ച

പൊരിഞ്ഞ പ്രണയം



(ശീ ഭുവനേശ്വരി ടാക്കീസിന്നടുത്ത്‌ അഭിമുഖം നിന്ന രണ്ട്‌ വീടുകള്‍ പണ്ടേ പ്രണയത്തിലാണ്‌.


അതെ വീടുകള്‍ തന്നെ. ഇരുനില വാര്‍ക്ക വീടും തലയില്‍ ഓലക്കൂര
 വച്ച മണ്‍ചുവരുകളുള്ള  ശാലീനയും.

``എടീ അവത്തുങ്ങളെ കുറ്റം പറവാനൊക്കുമോ? സത്യന്‍ സാറിന്റെ കാല്‌ തൊട്ടേയൊള്ള പ്രേ
 മപ്പാട്ടുകളും കൊച്ചുവര്‍ത്താനങ്ങളും മൂന്നു നേരമല്ലേ ടാക്കീസീന്ന്‌ കേക്കണത്‌. മനുഷ്യന്മാര്‍ക്ക്‌ പറ്റിപ്പോണ്‌. പിന്നല്ലേ ചങ്കും കരളുമില്ലാത്ത പാവങ്ങള്‌. എന്തരായാലും അവര്‌ സേ‌നഹത്തിത്തന്നെ'' പെണ്ണുങ്ങള്‍ ചന്തയുണ്ടായ കാലം മുതല്‍ അവരെ നോക്കി കുശുകുശുത്തിരുന്നു. 
 . അതു കേള്‍ക്കെ ഓലക്കാരി വീടിന്‌ നാണം കൂടും.


ഓലവീട്‌- അണ്ണാ അവര്‌ പറേണത്‌ കേട്ടില്ലേ? നമ്മളെ സ്‌നേഹം
 വീട്ടുകാര്‌ അറിഞ്ഞാ എന്നെക്കൊല്ലും.
നമ്മക്കെന്ന്‌ ഒരുമിച്ച്‌ കഴിയാമ്പറ്റും?


വാര്‍ക്കവീട്‌- നമക്ക്‌ എങ്ങോട്ടും ഒളിച്ചോടാനും പറ്റൂല്ല. എന്നുമിങ്ങനെ കണ്ണോട്‌ കണ്ണുനോക്കി പ്രണയിച്ചു കഴിയാം.


ഓലവീട്‌- ഞാന്‍ ചത്താലും വേറെ കല്ല്യാണം കഴിക്കൂല്ല. നമ്മളീ മനുഷ്യന്മാരെപ്പോലാവരുത്‌. അണ്ണനോ?

സത്യനും ശാരദേം, നസീറും ഷീലയും, മമ്മൂട്ടി മോഹന്‍ലാല്‍, ഇന്നലെ വന്ന ലവന്‍ ജയസൂര്യ പോലും എ(ത തവണയാണ്‌ അണ്ണാ കല്ല്യാണങ്ങള്‌ കഴിച്ചത്‌.

വാര്‍ക്കവീട്‌- നമക്ക്‌ മരണത്തില്‍ ഒന്നിക്കാം.

അങ്ങനെ അവര്‍ മരണം കാത്തിരുന്നു.

**** 

``ഈ വീടുകകളുടെ മുന്നിലെത്തുമ്പോള്‍ എനിക്ക്‌ എന്തരോ മാതിരി തോന്നുമെടീ സൗമ്യേ!

പ്ലസ്‌ ടുവിലെ ലിജിന്‍ ചേട്ടനും നയന്‍തിലെ പ്യാരിജ്യോതിയും മുട്ടിയൊരുമ്മി നിക്കണതു കാണുമ്പോ തോന്നണതു പോലെ തന്നെ.''


സൗമ്യ- ``ഇവരു രണ്ടു വീടുകളും തമ്മീ ഭയങ്കര സേ്‌നഹത്തിലാണെടീ!''


``ശരിയാണെടീ. എന്റെ കുഞ്ഞമ്മമാരും പറയും ഇവരുടെ പ്രേമത്തെപ്പറ്റി. എന്തരായാലും ഇത്തറേം
 കാലം ഇങ്ങനെ കല്ല്യാണം കഴിക്കാതെ നിക്കാന്‍ പറ്റുവോടീ?

നോക്ക്‌ ഓല വീടിനെ. പ്യാരീടെ മാതിരി നോട്ടം തന്നെ''.

കുട്ടികള്‍ പറഞ്ഞതു കേട്ട്‌ വീടുകള്‍ക്ക്‌ സങ്കടം നിറഞ്ഞു.

****
വര്‍ഷങ്ങള്‍ എത്ര കടന്നുപോയി. അവര്‍ മരണം കാത്തിരുന്നു മടുത്തു.
ഇതിലൂടെ പണ്ടേ നടന്നു പോയിരുന്നവരെയൊന്നും ഇപ്പോള്‍ കാണാനേയില്ല.
പെടകൊടയും ചാക്കാലയുമൊക്കെ മനുഷ്യന്മാര്‍ക്ക്‌ മാ(തമൊള്ളതായിരിക്കും. അവര്‍ (പണയഭംഗരസം നിറഞ്ഞൊരു യുഗ്മ ഗാനം പാടി ആശ്വസിച്ചു.



ക്ലൈമാക്‌സ്‌:
-----------------
കാലവര്‍ഷക്കെടുതികള്‍ തുടരുന്നു.നഗരത്തില്‍ മരം വീണ്‌ രണ്ടുവീടുകള്‍ ഒരുമിച്ച്‌ തകര്‍ന്നു.

മജിസ്‌ട്രേറ്റ്‌ പ്രകാശ്‌ മേനോന്റ (ജഡ്‌ജി വീട്‌) ബംഗ്ലാവിലേയ്‌ക്കും അതിനു മുന്നിലുള്ള
 ഓലക്കെട്ടിടത്തിലേയ്‌ക്കും സമീപം നിന്നിരുന്ന കൂറ്റന്‍ ആഞ്ഞിലിമരം കടപുഴകി വീണു. അപകടം പകല്‍ നേരത്തായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
തുടര്‍ച്ചയായ ഘനമഴയില്‍ ഭുവനേശ്വരീ ടാക്കീസിന്റെ ചുവരുകള്‍ വീണ്‌ പ്രൊജക്ടറും അനുബന്ധ ഉപകരണങ്ങളും നശിച്ചു.
മൊത്തം ഇരുപത്തിയഞ്ചു ലക്ഷത്തിന്റെ നഷ്ടം കണക്കാക്കപ്പെടുന്നു.

2007, നവംബർ 30, വെള്ളിയാഴ്‌ച

എളുപ്പത്തില്‍ ക്‌റിയ



ണ്ടത്തെ കുട്ടികളുടെ ഭാവി ഭദ്‌റമാക്കാന്‍ എന്തെല്ലാം ശ്‌റദ്ധിക്കണമായിരുന്നു.


പാല്‌, പഠിത്തം, പ്‌റണയം, പണി........


ഇന്നൊരു മുബൈല്‍ വാങ്ങിക്കൊടുത്താല്‍ മാത്‌റം മതി. എത്‌റയും നേരത്തെയാകുന്നോ അത്‌റയും നന്ന്‌.


ബാക്കിയെല്ലാം അവന്‍-അവള്‍- ഒപ്പിച്ചോളും.


ഒറ്റ നമ്പര്‍ മതി. മൊബൈല്‍ മോര്‍ച്ചറി- വൃദ്ധസദനം-.
രക്ഷിതാക്കളെച്ചൊല്ലി അവര്‍ക്കും വലിയ ബദ്ധപ്പാടുകളില്ല

2007, നവംബർ 24, ശനിയാഴ്‌ച

ഒരിക്കല്‍: ഒരു ഒറ്റയടിപ്പാത


ദേശ സംസ്‌കാര ഭൂപടങ്ങളില്‍ ചിലര്‍ വരഞ്ഞിടുന്നത്‌ ഒറ്റയടിപ്പാതകളാണ്‌.

നെടുമങ്ങാടിന്റെ സാംസ്‌കാരികതയില്‍ നിന്നും തുടങ്ങുന്ന ശ്രീ. ഇരിഞ്ചയം സെബാസ്റ്റ്യന്റെ ഇത്തരത്തിലുള്ള വഴിത്താരാ പദ്ധതികള്‍ കേരളത്തിന്റെ നാനാഭാഗത്തേയ്‌ക്കും നീണ്ടിരുന്നു.കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍, തീവ്രവാദ രാഷ്‌ട്രീയം, ശാസ്‌ത്രസാഹിത്യ പരിഷത്ത്‌, യുക്തിവാദി സംഘം, ഇരിഞ്ചയം യുണൈറ്റഡ്‌ ലൈബ്രറി, ആദികല (നാടന്‍ കലാപഠന കേന്ദ്രം) ആദിവാസി സാക്ഷരത, ആദിവാസി ഗവേഷണം, എഴുത്ത്‌, പുസ്‌തകങ്ങള്‍- കാണിക്കാരുടെ ലോകം, മുറം കിലുക്കിപ്പാട്ട്‌‌, സഞ്ചരിക്കുന്ന പാഠശാല- പിന്നെ അസംഖ്യം ഗവേഷണ പരിപാടികള്‍. സെബാസ്റ്റ്യന്റെ നിര്‍മ്മിതികള്‍ അത്തരത്തിലുള്ളതാണ്‌.

``ഞങ്ങളുടെ സെബാസ്റ്റ്യന്‍ സാറിന്റെ കല്ല്യാണം ഇന്നായിരുന്നു. ടൗഹാളില്‍ ചടങ്ങുകളൊന്നുമില്ലാതെ അവര്‍ മാലയി്‌‌ട്ടു. ഞങ്ങള്‍ക്ക്‌ നാരങ്ങ വെള്ളവും ബിസ്‌ക്കറ്റും കിട്ടി''. അടുത്ത വീട്ടിലെ ചേച്ചി അവരുടെ അദ്ധ്യാപകന്റെ വിവാഹ വാര്‍ത്ത വിവരിച്ചത്‌ ഒരു പ്രീഡിഗ്രിക്കാരന്റെ കല്ല്യാണ സങ്കല്‌പങ്ങളെ പുതുക്കി. (എണ്‍പതുകളില്‍).

``ഞാന്‍ നെടുമങ്ങാട്‌ ഡിപ്പോയില്‍ കണ്ടക്‌ടറായിരുന്നപ്പോള്‍ സെബാസ്റ്റ്യന്‍ കൂടെ ജോലിചെയ്‌തിരുന്നു... ശരീരത്തിലും തീവ്രാദ രാഷ്‌ട്രീയ മുദ്രകള്‍ പേറുന്ന പരിചയക്കാരന്റ സ്‌നേഹിതന്‍ പറഞ്ഞത്‌ ആ വ്യക്തിത്വത്തിന്റെ മറ്റൊരു അറയില്‍ നോക്കിയായിരുന്നു. (ചെങ്ങന്നൂരില്‍ ഒരു മരണാനന്തര ചടങ്ങ്‌. 17.2.1999)

അങ്ങനെ ആ വെള്ളമുണ്ടും ഷര്‍ട്ടുംകാരന്‍ തിരക്കുള്ള വീഥികളില്‍ നിന്നും മനസ്സിലേയ്‌ക്ക്‌ കുടിയേറിയത്‌ രണ്ടായിരങ്ങളിലായിരുന്നു.-തന്റെ വീട്ടുപറമ്പിലെ സസ്യവൈവിധ്യം, നാനാ ജാതി കൈതച്ചക്കകള്‍ അവയെ കൈചൂണ്ടി കാണിക്കാനും. മക്കളായ കബനി. വൃന്ദ എന്നിവരിലേയ്‌ക്ക്‌ സൗഹൃദം നീളാനും എന്തിന്‌ അദ്ദേഹത്തിന്റെ രക്ത ധമനികളിലൂടെ സഞ്ചരിക്കാനും പാകത്തില്‍ ഹൃദ്‌ബന്ധം വളരുകയായിരുന്നു.

ഇതൊരു ചുറ്റു പ്രക്രിയയായിരുന്നു. ഒന്നല്ല. നൂറു കണക്കിന്‌ മനസ്സുകളിലെ സാംസ്‌കാരിക നിര്‍മ്മിതിക്ക്‌ ശ്രീ. സെബാസ്റ്റ്യന്‍ നിമിത്തമായി.

``എം.എ. സോഷിയോളജി പാസ്സായത്‌ ഞാന്‍ അടുത്തയിടെയാണ്‌. സ്റ്റാറ്റിസ്റ്റിക്‌സ്‌. ഇക്കണോമിക്‌സ്‌ എന്നീ വിഷയങ്ങളില്‍ നിന്നുമൊരു ചാട്ടം. ഇനിയും പഠിക്കണമെന്നുണ്ട്‌.'' പുസ്‌തകങ്ങള്‍ക്കിടയില്‍ പൂര്‍ത്തിയാകാത്ത നിരവധി എഴുത്തു പദ്ധതികള്‍ക്കിടയില്‍ ഇരുന്ന്‌ അദ്ദേഹം പറഞ്ഞത്‌ രോഗം കലശല്‍ കൂട്ടിയിരുന്ന രണ്ടായിരത്തി ആറിലെ ഒരു ദിവസം.

22.11.2006 ല്‍ അദ്ദേഹം അന്തമില്ലാത്ത പൊരിമണ്ണിലേയ്‌ക്ക്‌ മറഞ്ഞു.

`ഒരിക്കല്‍: നമുക്കിടയില്‍ സഞ്ചരിച്ചു കൊണ്ടിരുന്ന ഒരു പാഠശാല' (പ്രസിദ്ധീകരണം. അ. പഴകുറ്റി. 695 561) എന്ന സെബാസ്റ്റ്യന്‍ സ്‌മരണികാ പ്രവര്‍ത്തനത്തിന്നിടയില്‍ ഗദ്ദിക കലാകാരന്‍ ശ്രീ. പി. കെ. കാളനെ സ്‌മരണികയ്‌ക്കു വേണ്ടി പകര്‍ത്താനിരുന്നതും അപ്രതീക്ഷിതം അദ്ദേഹം മറഞ്ഞതും മലയാള മാധ്യമങ്ങള്‍ ആ അദിവാസി മരണത്തേയും അവഗണിച്ചതും മറ്റൊരു നൊമ്പരമായി. (നവംബര്‍ 2007).

00000


2007 നവംബര്‍ 22നെടുമങ്ങാട്ട്‌ സെബാസ്റ്റ്യന്‍ അനുസ്‌മരണം നടന്നു.
ശ്രീ. ഗംഗാധരന്റെ അധ്യക്ഷത. ഡോ. ഭരതന്റെ (മാഹി കോളേജ്‌) അനുസ്‌മരണ പ്രഭാഷണം.`ഒരിക്കല്‍' എന്ന സ്‌മരണിക കുരീപ്പുഴ ശ്രീകുമാര്‍ പ്രകാശിപ്പിച്ചു. കബനിയും വൃന്ദയും അതേറ്റു വാങ്ങി. നെടുമങ്ങാട്‌ സ്വാതന്ത്ര സമര ശതവാര്‍ഷിക ഗ്രന്ഥശാലയിലേയ്‌ക്ക്‌ സെബാസ്റ്റ്യന്‍ കുടുംബം സമര്‍പ്പിച്ച ഫോക്‌ലോര്‍ ഗ്രന്ഥശേഖരം ലൈബ്രേറിയന്‍ ശ്രീ. ശ്രീകുമാര്‍ കൈപ്പറ്റി."

2007, നവംബർ 17, ശനിയാഴ്‌ച

എക്‌സ്‌ചേഞ്ച്‌ മേള



പുഷ്‌പമേളയ്‌ക്കും കരകൗശലമേളയ്‌ക്കും പിന്നാലെ വന്നത്‌ ടി വി എക്‌സ്‌‌ചേഞ്ച്‌ മേളയായിരുന്നു. അത്‌റ പഴയതല്ലായിരുന്നിട്ടും ടി വി മാറ്റിയെടുക്കാന്‍ അച്ഛനും അമ്മയ്‌ക്കുമായിരുന്നു നിര്‍ബന്ധം. സെലക്ഷന്‍ നടത്താന്‍ കൂടെ വന്നത്‌ ഭാര്യ.

അടുത്തത്‌ വാച്ചുകളുടെ ഊഴമായിരുന്നു. അച്ഛന്റേയും അമ്മയുടേയും വാച്ചുകള്‍ കൂട്ടിച്ചേര്‍ത്തപ്പോള്‍ കിട്ടിയത്‌ മണിക്കൂറുകള്‍ ഇടവിട്ട്‌ കൂവിവിളിക്കുന്ന ചുവര്‍ ക്ലോക്ക്‌

പിന്നത്തെ എക്‌സ്‌‌ചേഞ്ച്‌ മേളയ്‌ക്ക്‌ ഭാര്യ പോയി. അച്ഛനേയും അമ്മയേയും കൂട്ടികൊണ്ട്‌‌

2007, നവംബർ 9, വെള്ളിയാഴ്‌ച

ആശാട്ടിക്കഥ



മുമ്മൂന്ന്‌ മാസം കൂടുമ്പോഴുള്ള ചെക്കപ്പിന്‌ തിരുവനന്തപുരത്തെത്തുമ്പോള്‍ കുഞ്ഞുലക്ഷ്‌മി ആശാട്ടി കുറച്ചു ദിവസം മകന്‍ രാധാകൃഷ്‌ണന്റെ കൂടെ താമസിക്കും. മൃഗശാല, മ്യൂസിയം, ശംഖുമുഖത്തെ ആറാട്ടുമണ്ഡപം, പത്മനാഭസ്വാമി ക്ഷേത്‌റം, നക്ഷത്‌റ ബംഗ്ലാവ്‌.. ..കാഴ്‌ചകള്‍ ആശാട്ടിക്ക്‌ പഥ്യം.

ഈ കോളേജു കെട്ടിടം കെട്ടിയത്‌ ശ്‌റീ മൂലം തിരുനാളാണ്‌. ഞാനും ചിത്തിരതിരുനാളും പെറന്നത്‌ ഒരേ ആണ്ടിലാണ്‌. എന്തെടീ വാസന്തീ. ഈ മേത്തന്‍മണിയിപ്പം അടിക്കൂല്ലേ? പാത്‌റക്കൊളമിരുന്നെടം ഒന്നൂടെ കാണിച്ചു താടാ രാതാകൃഷ്‌ണാ!. വാട്ടര്‍ അതോറിട്ടി എഞ്ചിനീയര്‍ രാധാകൃഷ്‌ണനും, ഭാര്യ വാസന്തിയും അമ്മയുടെ ഇത്തിരിപ്പോന്ന ആഗ്‌റഹങ്ങള്‍ക്കൊന്നും എതിരു നില്‍ക്കാറില്ല.

അരുവിക്കരയില്‍ പൈപ്പു പൊട്ടിയതു കാരണം രാധാകൃഷ്‌ണന്‌ അമ്മയെ മൃഗശാല കാണിക്കാന്‍ കൊണ്ടുപോകാനൊത്തില്ല. മകള്‍ വി എസ്‌ എസ്‌ സി എഞ്ചിനീയര്‍ അഞ്‌ജലിയാണ്‌ അമ്മൂമ്മയെ കയറ്റിയ മാരുതി മ്യൂസിയം വളപ്പിലേയ്‌ക്കോടിച്ചത്‌.

ഈ കെടക്കണത്‌ കൊരങ്ങല്ലേ മക്കളേന്ന്‌ കുറുക്കന്റെ കൂട്ടിന്നടുത്തു നിന്ന്‌ ആശാട്ടി സംശയിച്ചു.

ഈ അമ്മച്ചിക്ക്‌ കൊരങ്ങനേം, കുറുക്കനേം തിരിച്ചറിയാന്‍ പറ്റാണ്ടായോ?. ഡോങ്കി. അവള്‍ തിരിച്ചു ചോദിച്ചു.

ഓ. ഊളനായിരുന്നോ? നെന്നെ കണ്ടിട്ടെത്‌റ നാളായീ? നീയും ഞങ്ങടെ നാട്ടിമ്പൊറത്തൂന്ന്‌ സിറ്റിയിലോട്ട്‌ താമസം മാറ്റിയല്ലേ ചെറുക്കാ.

ആശാട്ടിയുടെ വെറും കുശലം കുറുക്കനെ ദേഷ്യം പിടിപ്പിച്ചു.കൈയെത്താ ദൂരത്തിലെ മുന്തിരിങ്ങ, നീലതൊട്ടിയില്‍ വീണ കുറുക്കച്ചാര്‌, കുറുക്കനും കോഴിയും , ഞണ്ടു പിടുത്തം. നൂറായിരം കള്ളക്കഥകള്‍ പറഞ്ഞ്‌ മനുഷ്യ കുരുന്നുകളുടെ മനസ്സിലേയ്‌ക്ക്‌ പരിഹാസവും പകയും കുത്തിനിറച്ച സര്‍വ്വ ആശാന്മാരേയും ആശാട്ടികളേയും പേയിളകിയ കാലത്ത്‌ ഞങ്ങള്‍ കുറുക്കന്മാര്‍ ഒളിച്ചിരുന്ന്‌ കടിച്ചിരുന്നു. പഞ്ചതന്ത്‌റം വിഷ്‌ണുശര്‍മ്മാവും, ഈസോപ്പു സായിപ്പും കുറുക്കന്‍ കടികൊണ്ടാണ്‌ മരിച്ചത്‌.

പേഴുമരത്തിലെ കായ തിന്ന്‌ പേയിളകിയ കാലത്ത്‌, ആശാട്ടീ എന്റെ അപ്പൂപ്പന്‍ കുറുക്കന്‍ മൂന്നു തവണ നിങ്ങളെ കടിക്കാന്‍ വന്നു. കിട്ടാതെ പോയതെത്‌റ നന്നായി. ആശാട്ടീ ഇപ്പോ മുഖാമുഖം കാണാനും രണ്ടു വര്‍ത്തമാനം പറയാനുമായല്ലോ! പാവം കുറുക്കന്മാരുടെ മെക്കിട്ടു കയറിയിരുന്ന സര്‍വ്വ ആശാന്മാരുടേയും ആശാട്ടികളുടേയും കഥയിപ്പോ കഴിഞ്ഞില്ലേ? എവിടേ ഡി പി ഇ പി എവിടേ സര്‍വ്വശിക്ഷാന്‍ അഭിയാന്‍?

അമ്മച്ചിക്കൂളനെ കണ്ടു മതിയായില്ലേ? ഇക്യോ.. ..ഇക്യോ.. .. എഞ്ചിനീയര്‍ പെണ്ണു ഓരിയിട്ട്‌ ആശാട്ടിയെ മുന്നോട്ട്‌ നടത്തിച്ചു.

2007, നവംബർ 3, ശനിയാഴ്‌ച

യാത്ര



ചിതറാള്‍ തിരുവനന്തപുരത്തുകാര്‍ക്ക്‌ എളുപ്പത്തില്‍ പോയി വരാവുന്ന സന്ദര്‍ശന ഇടമാണ്‌. മാര്‍ത്താണ്ഡത്തു നിന്നും നാലു കി. മി. ദൂരം മാത്‌റം.പാറക്കുന്നിന്‍ മുകളിലെ അതിപുരാതനമായ ജൈന ക്ഷേത്‌റത്തിന്‌ മലൈകോവില്‍ എന്നാണ്‌ തദ്ദേശീയ നാമം.

കല്ലു പടികള്‍ കയറി ചെല്ലുന്നത്‌‌ കാറ്റൊരുക്കുന്ന സങ്കല്‍പ്പ കൊട്ടാരത്തിനു മുന്നില്‍. നൂറ്റാണ്ടുകളുടെ കഥ മൗനം പറയുന്ന ജൈനശില്‌പങ്ങള്‍ അവിടെയുണ്ട്‌. പൗരാണിക എകാന്തതയുടെ നിറവുമായി ഒരു തുണ്ടു പ്‌റദേശം.ചുറ്റിലും മലയാളനാട്ടില്‍ നിന്നു മറഞ്ഞ വൃക്ഷജാലം. കരിമ്പാറക്കൂട്ടം.

പാറപ്പുറത്ത്‌ കാറ്റും പെരും മഴയും ഓടിവന്നതും, മഴവെള്ളം അതിന്റെ പുറത്തു കൂടി ചാലിട്ടൊലിച്ചതും അപൂര്‍ത. ആ മഴ പിന്നെ താഴ്‌വാരത്തിലെ ജനപഥങ്ങളെ തേടി നീങ്ങിപ്പോയി.

അകലെ താഴ്‌വാരങ്ങളില്‍ നാലുപാടും കണ്ണെത്താ കാഴ്‌ചകള്‍. വൃക്ഷങ്ങള്‍ നിര്‍ലോഭമൊരുന്ന പച്ചപ്പിന്റെ നിഗൂഢത. അതിനുള്ളിലൊളിച്ചിരിക്കന്ന കശുവണ്ടി ഫാക്ടറികളുടെ കുറ്റിപ്പുക ആകാശത്തിലേയ്‌ക്ക്‌ മഷിച്ചുരുള്‍ തീര്‍ക്കുന്നു. കൃഷിയുടെ നാനാ ജാതി പ്‌‌റവര്‍ത്തനങ്ങളില്‍ പെട്ട നെല്‍പാടങ്ങള്‍.

ചെളി കലക്കത്തില്‍ കെറുവിച്ച്‌ മഞ്ഞ നിറം കൊണ്ട താമ്‌റപര്‍ണ്ണി നദി, പുഴയോരത്തെ ചുടുക്കട്ടക്കളങ്ങള്‍.

ഭക്ഷണവും, കുടിവെള്ളവുമായാണ്‌ മലകയറുന്നതെങ്കില്‍ വൈകുവോളം കാറ്റു കാതില്‍ വന്നു സ്വകാര്യം പറയുന്ന കഥകള്‍ കേട്ടിരിക്കാം. കണ്ണു പായുവോളം അകലങ്ങളില്‍ മാനത്തെ മേഘങ്ങള്‍ ഒരുക്കിയിടുന്ന വെയിലിന്റേയും നിഴലിന്റേയും കുടമാറ്റം കണ്ടിരിക്കാം.

2007, നവംബർ 1, വ്യാഴാഴ്‌ച

ഭ്രാന്തന്‍ ടവര്‍




മംഗാലാംകുന്നിന്റെ പള്ളയില്‍ ബി.എസ്സ്‌.ടവര്‍ ഉറപ്പിച്ച്‌ ജോലിക്കാര്‍ കുന്നിറങ്ങി.


യവ്വനം മുറ്റിയ മനസ്സിലേയ്ക്ക്‌ പുതുദേേശക്കാഴ്ചാകൌതുകങ്ങകള്‍ ഇറ്റിക്കുന്നതിലായി ടവറിന്റെ മുഴുവന്‍ ശ്രദ്ധയും. അനങ്ങന്‍ മലയിലെ ഐഡിയാക്കാരി ടവര്‍ ഇടം കണ്ണാലേ ശ്രദ്ധിക്കുന്നതവന്‍ കാരിയമാക്കിയതേയില്ല. കാവുകള്‍,പൂരക്കാഴ്ചകള്‍, വേലകള്‍, പട്ടുടുത്ത വെളിച്ചപ്പാടുകള്‍.


കാഴ്ചചന്തത്തിനേ കണ്ണുകള്‍ തികയുന്നില്ല.സംതൃപ്ത ജീവിതം. കസ്റ്റമേഴ്സിനു്‌ നൂറ്റൊന്നു മതിപ്പ്‌.


വാലന്റയിന്‍ ദിനം. ഇടനിലനില്ക്കെ ചില സന്ദേശങ്ങള്‍ ഇേറക്കിവിടാന്‍ വയ്യാത്തവിധത്തില്‍ നെഞ്ചില്‍ കുരുങ്ങി. ഏകാന്തതയില്‍ മിണ്ടാനും പറയാനും... ഒരുകൂട്ടിന്റെ ആവശ്യകത അവനുണ്ടായി. കാഴ്ചകള്‍ പണ്ടേപോലെ കൌതുകങ്ങളുമാകുന്നില്ല.അനങ്ങന്‍ മലയിലേയ്ക്ക്‌ കണ്ണുകള്‍ ചെന്നു.ഐഡിയാക്കാരി സുന്ദരിയുടെ ശ്രദ്ധ മറ്റേങ്ങോ ആണു്‌. മടിച്ചുമടിച്ചാണ്‌ അവനൊരു എസ്‌.എം.എസ്സ്‌. അയച്ചത്‌. പിടിച്ചപിടിയാലേ മറുസന്ദേശം വന്ന്‌ ചങ്കില്‍ കുത്തി. സോറി ഞാന്‍ അമ്പലപ്പാറയിലെ ഹച്ചനുമായി ലൈനിലാണു്‌.


അന്നേയ്ക്കു ശേഷം എലുമ്പശ്ശേരി, കോതര്‍കുറുശ്ശി, ചെര്‍ക്കളശ്ശേരി ദേശങ്ങളില്‍ ബി.എസ്സിന്റെ സേവനങ്ങളെകുറിച്ച്‌ നിരന്തരം പരാതികള്‍ വന്നു.


കമിതാക്കളാണു വലഞ്ഞത്‌. സന്ദേശങ്ങള്‍ നേരേ ചൊവ്വേ നീങ്ങുന്നില്ല. സവിത എത്ര ശ്രദ്ധിച്ച്‌ പ്രകാശിന്റെ നമ്പര്‍ അമര്‍ത്തിയാലും തുറക്കുന്നത്‌ അവളുടെ അച്ഛന്റെ മുബെയിലില്‍. വിജയാബേങ്കിലെ സന്ദീപ്‌ മേനോന്‍ എല്‍.ഐ. സി.യിലെ ലീലാ ഫെര്‍ണാണ്ടസിനയച്ച മെസ്സേജ്‌ കൃത്യം ചെന്നു തെളിഞ്ഞത്‌ അങ്ങ്‌ ഖത്തറിലെ സാക്ഷാല്‍ ഫെര്‍ണാണ്ടസിന്റെ സെറ്റില്‍.


കുഴപ്പങ്ങള്‍ തെരഞ്ഞ്‌ നിരവധി തവണ ടവര്‍ കയറിത്തളര്‍ന്ന ടെക്നീഷ്യന്‍ രാമകൃഷ്ണന്‍ പറഞ്ഞു. ഓ. മൊബെയില്‍ ടവറുകള്‍ക്കും ചില നേരം ഭ്രന്തിളകാറുണ്ട്‌.

നാലു രാത്രികള്‍



ന്നുകൂടി ഡ്രാക്കുള വായിച്ച്‌ സ്വപ്നത്തില്‍ പ്രഭു കൊരവള്ളി ഞരമ്പില്‍ നിന്നും രക്തമൂറ്റാന്‍ വരുന്നതു്‌കണ്ടു്‌ നിലവിളിക്കാന്‍ പണ്ടേമാതിരി കാത്തു്‌ അയാള്‍ കിടന്നു.

ഉറക്കപ്പാളികള്‍ക്കിടയിലൂടെ നൂഴ്ന്നു വന്നത്‌ സ.വര്‍ഗ്ഗീസ്‌.രണ്ടാം രാവ്‌ തുഴഞ്ഞെത്തിയത്‌ കിസാന്‍ തൊമ്മന്‍. പിറ്റേന്ന് സ.വര്‍ഗ്ഗീസിനെ വെടിവച്ച പോലീസ്‌നായര്‍. നിറതോക്കു സഹിതം.

സംഗതി പന്തിയല്ലെന്നുകണ്ട്‌ നാലാം ദിവസം "അര്‍ജ്ജുനന്‍, ഫല്‍ഗുനന്‍, പിന്നെക്കീരിടിയും ജപിച്ചുകിടന്നു.സൂക്ഷം ഡി.ഐ. ജി. പടിക്കല്‍ വന്നയാളെ ഉരുട്ടിപ്പരുവമാക്കി.

2007, ഓഗസ്റ്റ് 16, വ്യാഴാഴ്‌ച

സ്ഥാവരമായ ജങ്കമങ്ങള്‍


പുതിയ വീട്ടിലേയ്ക്ക്‌ താമസം മാറ്റുമ്പോള്‍ കൂടെ എടുക്കേണ്ടവയെക്കുറിച്ച്‌ ഞങ്ങള്‍ ഒരു ധാരണയിലെത്തി.

അച്ചാച്ചന്റെ ചെല്ലപ്പെട്ടി എന്തിനെന്നറിയാതെ മകന്‍ നെഞ്ചോടുചേര്‍ത്തു.

മകള്‍ക്ക്‌ കൂട്ടേണ്ടത്‌ ചേച്ചിയുടെ മക്കള്‍ ഓമനിച്ചു വളര്‍ത്തുന്ന'സ്നോയി'യെ ആണു്‌. അവളുടെ ഇംഗിതത്തിനു വഴങ്ങാതെ ആ വെളുവെളുമ്പി പൂച്ച കഴമ്പിച്ചാടുന്നതില്‍ മകളുടെ മുഖത്ത്‌ പരിഭവം നിറഞ്ഞു.

അമ്മയുടെ ശേഖരത്തിലെ തലമുറതലമുറയാല്‍ പകര്‍ന്നുവന്നിരുന്ന പാത്രങ്ങളില്‍ നല്ലതൊക്കെ ഭാര്യ മുന്‍ കൂട്ടി കണ്ടുവച്ചു.

ഇറങ്ങുമ്പോള്‍ അയാള്‍ വാരിയെടുത്തത്‌ ഇട്ടുപോകാന്‍ വയ്യാത്ത ഓര്‍മ്മകളെയായിരുന്നു.

ആദ്യകുടയുമായി കുഞ്ഞുന്നാളില്‍ മഴകോള്ളാന്‍ മുറ്റത്തേയ്ക്കിറങ്ങിയത്‌. "ആയിരം കാന്താരി പൂത്തെന്നു്‌" മാനം നോക്കി അപ്പച്ചിമാര്‍ കേള്‍ക്കെ ഉറക്കെപ്പാടി നാണിച്ചുപോയത്‌.

അരകല്ലില്‍ അമ്മയരച്ച ചമ്മന്തി സ്വാദ്‌ എത്രതേയിച്ചിട്ടും തേയിച്ചിട്ടും കൈയില്‍ പറ്റാത്തതില്‍ വിഷമം കൊണ്ടയാള്‍ ഒരു മാത്ര നിന്നു.
 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi