2018, മാർച്ച് 21, ബുധനാഴ്‌ച

പേരുകൊണ്ട് തലമുറകളെ തിരുത്തി ഈ കുട്ടികൾ





പേരുകൊണ്ട് തലമുറകളെ തിരുത്തി ഈ കുട്ടികൾ- ശബ്ദതാരാവലിയുടെ ശതാബ്ദി

"സ്കൂൾ ലൈബ്രറിക്ക് ശബ്ദതാരാവലി എന്ന നാമകരണം ചെയ്തു കൊണ്ടാണ് മീനാങ്കൽ ട്രൈബൽ സ്കൂളിലെ കുട്ടികൾ ഭാഷയുടെ നട്ടെല്ലായ ശബ്ദതാരാവലി തയ്യാറാക്കിയ, കേരളം മറന്ന, ശ്രീകണ്ഠേശ്വരം പദ്മനാഭ പിളളയോട് നീതി പുലർത്തിയത്" ശബ്ദതാരാവലിയുടെ ആദ്യ ലക്കം പുറത്തിറങ്ങിയിട്ട് ഇന്ന് നൂറ് വർഷം





331
SHARES




കൈവശമുള്ളതില്‍ ഏറ്റവും വലിയ  പൈതൃക സ്വത്തായിരുന്നു 1972 ൽ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പുറത്തിറങ്ങിയ ശബ്ദതാരാവലി.  അന്നതിന് അറുപതു രൂപയായിരുന്നു വില.  മലയാളിയുടെ വൈജ്ഞാനിക ജീവിതത്തിന് അടിത്തറ പണിയുന്നതില്‍ സുപ്രധാന സ്ഥാനം ശബ്ദതാരാവലിക്കുള്ളതായി എപ്പോഴും തോന്നാറുണ്ട്.  മീനാങ്കല്‍ ട്രൈബല്‍ സ്‌കൂള്‍ ഹാളിലെ കുട്ടികള്‍ക്ക് മുന്നില്‍ അവരുടെ ലൈബ്രറിയുടെ പേരിടല്‍ പരിപാടിക്കായി നിന്നപ്പോള്‍, നിരവധി പേര്‍ ഇക്കണ്ട കാലമത്രയും ഉപയോഗിച്ച് കെട്ടുപൊട്ടിയ വീട്ടിലെ ആ പുസ്തകം ഓര്‍മ്മയില്‍ നിറഞ്ഞു.
ശബ്ദതാരാവലിയുടെ വലിപ്പം, അതു മലയാള ഭാഷയെ സമ്പന്നമാക്കാന്‍ വഹിച്ച പങ്ക്, നിഘണ്ടുകാരനായ ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ളയുടെ അധ്വാനം എന്നിവ തിരിച്ചറിയുന്ന ചുരുക്കം പേരെങ്കിലും മലയാള ദേശത്തിലുണ്ടെന്ന കാര്യം സന്തോഷം നല്‍കുന്നതാണ്. അവരുടെ ചിന്തയില്‍ നിന്നാണ് ഉചിതമായ സ്മാരകങ്ങളൊന്നും കാര്യമായില്ലാത്ത ശബ്ദതാരാവലി കര്‍ത്താവായ ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ളയ്ക്ക് നൂതന  സ്മാരകമൊരുങ്ങുന്നത്. അതിന്‍റെ ഭാഗമായാണ് മീനാങ്കല്‍ ട്രൈബല്‍ സ്‌കൂള്‍ ലൈബ്രറി അതിന്‍റെ പുസ്തകശാലയുടെ പേര് ‘ശബ്ദതാരാവലി ഗ്രന്ഥശാല’ യെന്ന് മാറ്റിയത്. അത്തരത്തിലൊരു ചടങ്ങ് അത്യപൂര്‍വ്വമാണെന്ന കാര്യത്തില്‍ സംശയമില്ല.
ഇരുപതില്‍പ്പരം വര്‍ഷങ്ങള്‍ നിഘണ്ടു നിര്‍മ്മാണത്തിനു വിനിയോഗിച്ച ശ്രീകണ്‌ഠേശ്വരത്തിന്‍റെ അധ്വാനം സഫലമായത് ആയിരത്തിതൊള്ളായിരത്തി പതിനേഴ് നവംബർ 13 നാണ്  (മലയാള വർഷം -1093 തുലാം 28).  ശബ്ദതാരാവലിയുടെ അച്ചടിച്ച ആദ്യ ഖണ്ഡം പുറത്തു വന്നപ്പോഴാണ്.  ആ നിലയില്‍ മീനാങ്കല്‍ ട്രൈബല്‍ സ്‌കൂളിന്‍റെ ഈ ഉദ്യമം ശബ്ദതാരാവലിയുടെ ശതാബ്ദി ആഘോഷങ്ങളുടെ തുടക്കമിടലാണ്.  അന്താരാഷ്ട്ര അധ്യാപകദിനമായ ഒക്‌ടോബര്‍ അഞ്ചാം തീയതിയിലെ ഈ ഭാഷാ പരിപാടി സ്‌കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്‍റെ ഈയാണ്ടിലെ സുപ്രധാന പരിപാടിയായിരുന്നു. ലൈബ്രറിയുടെ മുന്നില്‍ വച്ച രണ്ട് ബോര്‍ഡുകളില്‍ കുട്ടികളും അധ്യാപകരും ‘ശബ്ദതാരാവലി’ ഗ്രന്ഥശാല എന്നെഴുതി നിറച്ചു കൊണ്ടാണ് പേരിടില്‍ കര്‍മ്മം ശാശ്വതീകരിച്ചത്.
shabdatharavali, sreekandeswaram, library
ഭാഷയ്ക്ക് നട്ടെല്ലു തീര്‍ത്ത നിഘണ്ടുകാരന് ഉചിതമായ സ്മാരകങ്ങള്‍ തീര്‍ക്കാത്ത മുതിര്‍ന്നവരുടെ കൃതഘ്‌നതയ്ക്ക് നാട്ടിൻപുറത്തെ വിദ്യാലയത്തിലെ കുഞ്ഞുങ്ങളൊരുക്കിയ ഒരു പരിഹാരക്രിയയായി ഇതിനെ കരുതാം.  ഒപ്പം ശതാബ്ദിയാഘോഷങ്ങളുടെ തുടക്കവും. ഒരു പക്ഷേ, ലോകത്തിലൊരിടത്തും പുസ്തകത്തിന്‍റെ പേരിലൊരു വായനശാല ഉണ്ടാവില്ല. പുസ്തകം തന്നെ സ്വയമൊരു സ്മാരകമാണ്. അപ്പോഴാണ് ഗ്രന്ഥനാമം പേരായി സ്വീകരിച്ച ഒരു സ്‌കൂള്‍ ലൈബ്രറി തികച്ചും പുതുമ നല്‍കുന്ന കേള്‍വിയായി മാറുന്നത്. ജീവസ്സുറ്റതും മൃതമായതുമായ മലയാളത്തിലെ വാക്താരാവലിയെ ഭാഷാസ്‌നേഹികളുടെ കണ്‍മുന്നില്‍ എത്തിച്ച പുസ്തകമാണ് ശബ്ദതാരാവലി. അതുപോലെ അതിബൃഹത്തായ പുസ്തക താരാവലി എന്ന അനുഭവം ശബ്ദതാരാവലി ഗ്രന്ഥശാലയും നല്‍കട്ടെ. അതിലൂടെ അതിനെ സമീപിക്കുന്നവര്‍ക്കു മുന്നില്‍ ശ്രീകണേഠശ്വരവും നിറയുന്നതാണ്.  മീനാങ്കല്‍ സ്‌കൂളങ്കണത്തിലേയ്ക്ക് കയറിവരുന്ന ഓരോ കുട്ടിയുടെയും സന്ദര്‍ശകരുടെയും മനസ്സില്‍ വായനശാലയുടെ ഈ നാമം ഗാഢമായി പതിയുമെന്ന കാര്യത്തില്‍ സംശയമില്ല. നമ്മുടെ നാട്ടിലെ സ്‌കൂള്‍ ലൈബ്രറികള്‍ക്ക് പ്രത്യേകിച്ചൊരു പേരുമില്ലാത്ത സാഹചര്യത്തിലാണ് മീനാങ്കല്‍ ട്രൈബല്‍ സ്‌കൂള്‍ അധികൃതരുടെ ചിന്ത ഇങ്ങനെ ഇരട്ടിമധുരം പകരുന്ന രീതിയിലേയ്ക്ക് നീങ്ങിയത്.
സാമൂഹ്യശാസ്ത്രവും ഭാഷയും
വലിയ കൃതഘ്‌നതയ്ക്ക് ചെറിയ പരിഹാരമെന്ന നിലയില്‍ 2013 മുതല്‍ ശ്രീകണ്‌ഠേശ്വരത്തിന്‍റെ സ്മരണയെ ശാശ്വതീകരിക്കാനുള്ള വിദ്യാലയ പരിപാടികള്‍ ഈ സ്‌കൂളില്‍ നടന്നു വരുന്നുണ്ട്. നവംബര്‍ ഇരുപത്തിയേഴ് ആ മഹാന്‍റെ ജന്മദിനമാണ്. മീനാങ്കല്‍ ട്രൈബല്‍ സ്‌കൂള്‍ ഭാഷാസ്‌നേഹിയുടെ പിറന്നാളിനെ ഭാഷാപ്രവര്‍ത്ത ദിനമായിട്ടാണ് ആചരിച്ചു പോരുന്നത്. അതിനോടനുബന്ധിച്ച് വിവിധ പരിപാടികള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ അവര്‍ വിജയകരമായി കുട്ടികള്‍ക്കിടയില്‍ നടപ്പിലാക്കി.
രണ്ടായിരത്തി പതിമ്മൂന്നില്‍ വലിയ പുസ്തകത്തെ വിശദമായി പരിചയപ്പെടുത്തുക എന്ന ലക്ഷ്യവുമായി ശബ്ദതാരാവലിയുടെ ഉള്ളറിയുന്ന പരിപാടിയാണ് സോഷ്യല്‍ സയന്‍സ് ക്ലബ് ആവിഷ്‌കരിച്ചത്. ശബ്ദതാരാവലിയിലെ അന്യഭാഷാ വാക്കുകള്‍ കണ്ടെത്തുക എന്നതായിരുന്നു കുട്ടികള്‍ക്ക് നല്‍കിയ ഭാഷാപ്രവര്‍ത്തനം. സംസ്‌കൃതം, തമിഴ്, ഉറുദു, പേര്‍ഷ്യന്‍, പോര്‍ട്ടുഗീസ്, തുളു, ഹിന്ദി, അറബി എന്നീ ഭാഷകളില്‍ നിന്നും മലയാളികള്‍ കടമെടുത്ത വാക്കുകള്‍ വേര്‍തിരിച്ച് മാറ്റുക. അവയെ ‘കീശാ’ നിഘണ്ടുക്കളാക്കി മാറ്റുക തുടങ്ങിയ പരിപാടികളാണ് ഒന്‍പതാം ക്ലാസ്സിലെ കുട്ടികള്‍ ആ പിറന്നാള്‍ ദിനത്തില്‍ ചെയ്തത്. വാക്കര്‍ത്ഥം തിരയുന്ന മുതിര്‍ന്നവര്‍ക്കു പോലും എളുപ്പത്തില്‍ വഴങ്ങാതെ കീറാമുട്ടിയായി നിലകൊള്ളുമ്പോഴാണ് ഒരു ഗ്രാമീണ വിദ്യാലയത്തിലെ കുഞ്ഞുങ്ങള്‍ ഈ ബ്രഹത് പുസ്തകത്തിലെ അന്യഭാഷാപദങ്ങള്‍ പാറ്റിക്കൊഴിക്കുന്ന പരിപാടിക്ക് മുതിര്‍ന്നത്.
അതിനടുത്ത വര്‍ഷം സ്‌കൂളിനു ചുറ്റിലുമുള്ള സ്ഥലങ്ങളില്‍ വ്യാപകമായി ഉപയോഗിച്ചു വരുന്ന നാട്ടുഭാഷാ വാക്കുകള്‍ കണ്ടെത്താനും അവയെ നിഘണ്ടു രൂപത്തില്‍ അവതരിപ്പിക്കാനുമുള്ള ശ്രമമാണ് കുട്ടികള്‍ വിജയിപ്പിച്ചത്. ‘വേ, മഴക്കുക, പേശ’ തുടങ്ങി തീര്‍ത്തും പ്രാദേശികമായ വാക്കുകള്‍ നിത്യോപയോഗത്തില്‍ നിന്നും മാഞ്ഞുപോകുമ്പോഴാണ് കാണിക്കാരെന്ന ആദിമനിവാസികളുടെ സംസ്‌കാരം തുളുമ്പുന്ന മീനാങ്കലില്‍ നാട്ടുവാക്കുകള്‍ കണ്ടെത്താനുള്ള സാധ്യതകള്‍ തേടിയത്.
shabdatharavali, sreekandeswaram, library
നിഘണ്ടു പരിചയത്തിനു പുറമെ അതിലുള്‍പ്പെടാതെപോയ വാക്കുകളെ കണ്ടെത്തുക, അവയുടെ അര്‍ത്ഥവ്യാപ്തി സംബന്ധിയായ ധാരണകള്‍ വിപുലീകരിക്കുക, സമാഹരിച്ച വാക്കുകള്‍ ആകാരദി ക്രമത്തില്‍ അടുക്കിയെടുക്കുക എന്നിങ്ങനെയുള്ള സാങ്കേതിക ഭാഷാപ്രവര്‍ത്തനങ്ങളിലൂടെയാണ് കുട്ടികള്‍ കടന്നുപോയത്. നാട്ടുഭാഷാപദങ്ങളുടെ മാത്രമായ ചെറുനിഘണ്ടുവിന്‍റെ നിര്‍മ്മാണം കുട്ടികള്‍ക്ക് നല്‍കിയത് അത്യപൂര്‍വ്വ അനുഭവവും പരിചയവുമാണ്. അതിലൂടെ കടന്നുപോയ ഏതു കുട്ടിയെയാണ് സാംസ്‌കാരികമായി സമ്പന്നനായി മാറാതിരിക്കുക? സിലബസ്സിലും ക്ലാസ്സ് മുറികളിലുമൊതുങ്ങാത്ത മാതൃകാ പരിപാടിയായിരുന്നു അവതരിപ്പിച്ചത്.
ലിപി തേടിയ കുട്ടികള്‍
2015 ല്‍ കുട്ടികള്‍ മലയാളക്ഷരങ്ങള്‍ക്ക് പകരം വയ്ക്കാവുന്ന ഒരു ലിപി തേടുന്നതിനെക്കുറിച്ചാണ് ചിന്തിച്ചത്. പാഠഭാഗങ്ങളില്‍ നിന്നും ഒരു പടി കൂടി  മുന്നിലേയ്ക്കാഞ്ഞ് കുട്ടികളുടെ ബൗദ്ധികതയെ ഉത്തേജിപ്പിക്കാനുതകുന്ന പരിപാടിയായിരുന്നു ആവിഷ്‌കരിച്ചത്. ഹാരപ്പയിലും മോഹന്‍ജതാരോയിലും അക്ഷര സംസ്‌കാരം പിറന്നു വീഴുന്നതു കണ്ടു കൊണ്ട് അന്നു കടന്നുപോയ കാറ്റും വെളിച്ചവും ഒരു നിമിഷത്തേയ്‌ക്കെങ്കിലും കുട്ടികളുടെ പുതിയ ലിപിയുടെ ഉദയം കാണാന്‍ മീനാങ്കല്‍ ട്രൈബല്‍ സ്‌കൂളിലും എത്തിയിട്ടുണ്ടാവും. മഹത്തായ സാംസ്‌കാരിക തുടര്‍ച്ചയാണ് ഇതിലൂടെ ഞങ്ങള്‍  ലക്ഷ്യമിട്ടത്. നിരവധിയായിരം വര്‍ഷങ്ങള്‍ കൊണ്ട് മനുഷ്യനാര്‍ജ്ജിച്ച ഭാഷാസാംസ്‌കൃതിയുടെ വലിയൊരു തുടര്‍ച്ചയിലാണ് ഇങ്ങനെ കണ്ണിചേര്‍ക്കപ്പെട്ടത്. ആത്മാര്‍ത്ഥതയോടെ അതില്‍ പങ്കെടുത്ത കുട്ടികള്‍ നാളെ തീര്‍ച്ചയായും അക്കാര്യം തിരിച്ചറിയും. പലപ്പോഴും സ്‌കൂള്‍ ക്ലബുകള്‍ ഉദ്ഘാടന ദിവസത്തില്‍ തന്നെ ചരമമടയുമ്പോഴാണ് മീനാങ്കല്‍ സ്‌കൂളിലെ തുടര്‍പ്രവര്‍ത്തനങ്ങളും ഭാഷയും സംസ്‌കാരവും ദൃഢപ്പെടുത്താനുള്ള ഉദ്യമങ്ങളും അഭിനന്ദനാര്‍ഹമായി മാറുന്നത്.



share
554 കാഴ്‌ചകൾ


രണ്ടായിരത്തി പതിനാറില്‍ കുട്ടികള്‍ തിരുവനന്തപുരത്തെ ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ള പാര്‍ക്കിലേയ്ക്കാണ് പോയത്. ശബ്ദതാരാവലി ഉള്‍പ്പെടെ ശ്രീകണ്‌ഠേശ്വരത്തിന്‍റെ കൃതികള്‍ സമാഹരിച്ച ഒരു ഗ്രന്ഥാലയം സ്ഥാപിക്കുന്നതിനെ കുറിച്ച് അവര്‍ നിവേദനം തയ്യാറാക്കി. കവിയരങ്ങ്, സാംസ്‌കാരിക കൂട്ടായ്മ എന്നിവയുമായി സാംസ്‌കാരിക പ്രവര്‍ത്തകരും കുട്ടികളുടെ മനസ്സുമായി ചേര്‍ന്നു.
സര്‍വ്വകലാശാലകളില്‍ ശ്രീകണ്‌ഠേശ്വരത്തിന്‍റെ പേരില്‍ പഠനവകുപ്പുകളും ചെയറുകളും തുടങ്ങാനുള്ള നിര്‍ദ്ദേശങ്ങടങ്ങിയ പ്രമേയങ്ങളാണ് 2016ല്‍ അവർ മുന്നോട്ട് വച്ച ആശയം. മലയാളം സര്‍വ്വകലാശാലയുള്‍പ്പെടെ കേരളത്തിലെ യൂണിവേഴ്‌സിറ്റികളുടെ അധികാരികള്‍ക്ക് അവ സമര്‍പ്പിക്കാനും അവര്‍ മറന്നില്ല. ശബ്ദതാരാവലി സമാഹര്‍ത്താവിന്‍റെ ജന്മദിനമായ നവംബര്‍ ഇരുപത്തിയേഴിനെ ഭാഷാപ്രവര്‍ത്തനദിനമായി ആചരിക്കണമെന്നതാണ് മീനാങ്കല്‍ സ്‌കൂളിലെ കുട്ടികള്‍ ഡിപിഐക്കു മുന്നില്‍ ഉന്നയിച്ച ആവശ്യം. സ്‌കൂള്‍ പാര്‍ലമെന്റ് പാസ്സാക്കിയ സ്‌കൂള്‍ ഗ്രന്ഥശാലയ്ക്ക് പേരിടാനുള്ള ആവശ്യം നടപ്പിലാക്കിക്കിട്ടിയ ആവേശത്തിലാണ് അവരിപ്പോള്‍.
shabdatharavali, sreekandeswaram, library
സമാധാനവും ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റും 
ലോകഗതിയെ മാറ്റി മറിച്ചുകൊണ്ട് ആയിരത്തിതൊള്ളായിരത്തി പതിന്നാലില്‍ ആരംഭിച്ച ഒന്നാം ലോകയുദ്ധത്തിന്‍റെ നൂറാം വര്‍ഷത്തില്‍ അതിവിപുലമായ പരിപാടികളാണ് സോഷ്യല്‍ സയന്‍സ് ക്ലബ് സ്‌കൂളില്‍ ആവിഷ്‌കരിച്ചത്. യുദ്ധവിരുദ്ധ പ്രവര്‍ത്തനമായി സാധാരണയായി ‘ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട’ എന്ന മുദ്രാവാക്യം ആകാശത്തിലേയ്ക്ക് ഒഴുക്കുന്നതിലെ നിരര്‍ത്ഥകത അവര്‍ തിരിച്ചറിഞ്ഞു.
വിശ്വപ്രസിദ്ധ ഗായകനായ ജോണ്‍ ലെനന്‍റെ സമാധാനത്തെ കുറിക്കുന്ന ‘ആള്‍ വീ ആര്‍ സേയിംഗ് ഗിവ് പീസ് എ ചാന്‍സ്’ എന്ന ഗാനത്തിലെ ഈരടികള്‍ക്ക് സോഷ്യല്‍ സയന്‍സ് ക്ലബംഗങ്ങള്‍ സംഗീതാവിഷ്‌രണം നല്‍കി. അവരിലൂടെ സ്‌കൂളിലെ മുഴുവന്‍ കുട്ടികളും ലോകസമാധാനത്തെ കുറിക്കുന്ന ആ വരികളേറ്റുപാടി. അങ്ങനെയാണ് യുദ്ധക്കൊതിയന്മാര്‍ക്ക് തങ്ങളുടെ മനസ്സില്‍ സ്ഥാനമില്ല എന്ന പ്രഖ്യാപനം  അവര്‍ നടത്തിയത്. വിയറ്റ്നാം യുദ്ധത്തിനെതിരെ ലോകം ഉച്ചത്തിലാലപിച്ച ഈ വരികള്‍ ഏറ്റെടുക്കുന്നതിനും മുകളില്‍ ലോകസമാധാനത്തിനു വേണ്ടി കുട്ടികള്‍ക്ക് ചെയ്യാന്‍ മറ്റൊന്നുമില്ല. മലയാളം, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലേയ്ക്ക് ഈ വരികള്‍ മാറ്റിയെഴുതാനുള്ള ശ്രമവും അവര്‍ നടത്തിയിരുന്നു. അതിനൂതനവും ഭാവനാസമ്പന്നവുമായ ആ പരിപാടി നടന്നത് രണ്ടായിരത്തി പതിന്നാലിലായിരുന്നു.
‘സമാധാനം’ എന്ന വാക്കുമായി ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ് സമീപിച്ചാല്‍ എന്താവും ഫലം? ആര്‍ക്കും ചിന്തിക്കാനാവാത്ത യുദ്ധവിരുദ്ധ പ്രവര്‍ത്തനമായിരുന്നത്. സമാധാനത്തിനു തുല്യമായ വാക്ക് ലോകഭാഷകളില്‍ എങ്ങനെയാണ് എഴുതിയിരിക്കുന്നത്? ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റര്‍ ഉപയോഗിച്ച് കുട്ടികള്‍ അതു കണ്ടെത്തി ക്യാന്‍വാസില്‍ എഴുതിയവതരിപ്പിച്ചു. വിവരസാങ്കേതിക വിദ്യയുടെ മാന്ത്രികതയെ കൂട്ടുപിടിച്ചാണ് യുദ്ധവിരുദ്ധ സന്ദേശം വെറും വാക്കുകളില്‍ നിന്നും മനസ്സുകളിലേയ്ക്ക് അവര്‍ പകര്‍ത്തിയത്.
രണ്ടായിരത്തി പതിമ്മൂന്നിലെ പരിസ്ഥിതിദിനാഘോഷത്തിന്‍റെ വിഷയമായ ‘ചിന്തിക്കുക, ഭക്ഷിക്കുക, സംരക്ഷിക്കുക’ എന്നത് ഭക്ഷ്യസംരക്ഷണവുമായി ബന്ധിപ്പിച്ച് ഒരു വര്‍ഷം നീളുന്ന സ്‌കൂള്‍ പരിപാടിയായി ഇവിടെ മാറി. സമാപന ദിനത്തില്‍ കുട്ടികള്‍ ചര്‍ച്ചചെയ്തത് ‘മരം നട്ട മനുഷ്യന്‍’ എന്ന ജീന്‍ ജിയോനോസിന്‍റെ പുസ്തകത്തെ കുറിച്ചായിരുന്നു. കേരളത്തില്‍ കണ്ടൽ നട്ടുപിടിപ്പിച്ച മലയാളികളായ കല്ലേല്‍ പൊക്കുടനെയും മരം വച്ചുപിടിപ്പിച്ച കോട്ടയത്തെ ഇത്താപ്പിയെയും അനുസ്മരിക്കാനും അവര്‍ മറന്നില്ല. നാട്ടിമ്പുറത്തെ പാരമ്പര്യഭക്ഷണങ്ങളും കാട്ടുപഴങ്ങളും പരസ്പരം പങ്കുവച്ച് ഈ പരിപാടി നടന്ന കാലത്തിലുടനീളം അതിലൊരു ‘മീനാങ്കല്‍ ടച്ച്’ കുട്ടികളുണ്ടാക്കിയിരുന്നു.
പ്രതിവാര ചര്‍ച്ചാവേദി
പ്രതിവാര ചര്‍ച്ചാവേദിയാണ് ഈ സ്‌കൂളിലെ കുട്ടികളുടെ മറ്റൊരു വ്യതിരിക്ത പരിപാടി. എല്ലാ വ്യാഴാഴ്ചകളിലുമാണ് അതു നടന്നുവരുന്നത്.  2016 ലെ പ്രതിവാര ചര്‍ച്ചാവേദിയില്‍ നിരവധി പരിപാടികള്‍ നടന്നു.  ഭാരതീയ ഭൂപടനിര്‍മ്മാണ ചരിത്രത്തിലെ ദുഷ്‌കരതകള്‍ പ്രതിപാദിക്കുന്ന ‘ഭൗമചാപം’ എന്ന പുസ്തകത്തിനെ അധികരിച്ച് നടത്തിയ സെമിനാര്‍, ആഗോളതാപനത്തിന്‍റെ ഫലമായുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന അപകടങ്ങള്‍, റാംസര്‍ സൈറ്റ് ദിനാഘോഷം ജല സംരക്ഷണവും ജൈവവൈവിധ്യം നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് നല്‍കുന്ന പാഠങ്ങള്‍, വംശനാശം നേരിടുന്ന ചെടികളെ കുറിച്ചു അവബോധമുണ്ടാക്കുക എന്നിങ്ങനെ വൈവിധ്യ വിഷയങ്ങളാണ് പ്രതിവാര ചര്‍ച്ചാവേദിയില്‍ കുട്ടികളുടെ സെമിനാറുകള്‍ക്ക് വിധേയമാണ്. തെരുവുപട്ടികള്‍ ഉണ്ടാക്കുന്ന സാമൂഹ്യപ്രശ്‌നത്തെ പ്രസിദ്ധ ജാപ്പനീസ് സിനിമയായ ‘ഹാച്ചിക്കോ’യെ കണ്ട അനുഭവത്തിലൂടെ വിലയിരുത്താനുള്ള ശേഷിയും കുഞ്ഞുങ്ങള്‍ നേടിയെടുത്തത്  പ്രതിവാര ചര്‍ച്ചാ പരിപാടിയിലൂടെയായിരുന്നു.
shabdatharavali, sreekandeswaram, library
ആര്‍ക്കുമെടുക്കാവുന്ന പുസ്തകം
മുപ്പത്തി രണ്ടു പുസ്തക ഖണ്ഡ്യയായിട്ടാണ് ശബ്ദതാരാവലി ആദ്യമായി മലയാളികള്‍ക്കു മുന്നിലെത്തിയത്.  ശബ്ദതാരാവലിയെ ജനങ്ങള്‍ക്കിടയില്‍ എത്തിക്കാനും ശ്രീകണ്‌ഠേശ്വരത്തിന് അന്നേറെ ക്ലേശിക്കേണ്ടി വന്നു.  1972 ല്‍ സാഹിത്യ പ്രവര്‍ത്തക സംഘമിറക്കിയ പതിപ്പുപോലും മൂന്നു പ്രസ്സുകളിലായിട്ടാണ് അച്ചടിച്ചത്.  പ്രസ്സുകള്‍ വികാസം കൊണ്ട എഴുപതുകളില്‍പ്പോലും ശബ്ദതാരാവലിയെ ഒറ്റയ്ക്ക് പുറത്തിറക്കാനുള്ള അക്ഷരശേഷി മലയാള പ്രസ്സുകള്‍ക്ക് ഇല്ലാതെപോയി എന്ന കാര്യം ശ്രദ്ധിക്കുക.  നമ്മുടെ ഭാഷയുടെ അഭിമാനമായ ശബ്ദതാരാവലി പിറന്നിട്ട് അടുത്തയാണ്ടില്‍ വര്‍ഷങ്ങള്‍ നൂറാകാന്‍ പോകുന്നു.  രണ്ടായിരത്തി പതിനെട്ടില്‍ തുടങ്ങുന്ന മലയാള മഹാനിഘണ്ടുവിന്‍റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് മുന്നോടിയായിട്ടാണ് തിരുവനന്തപുരം ജില്ലയിലെ സഹ്യന് അടിവാരത്തുള്ള സ്‌കൂളില്‍ ഈ പരിപാടി നടന്നത്. ഇത് ആസൂത്രണം ചെയ്യുകയും സംഘടിപ്പിക്കുകും ചെയ്ത സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബ് ഒരു പടി മുന്നിലാണ് സഞ്ചരിക്കുന്നത് എന്ന് അഭിമാനത്തോടെ പറയാം.
ശബ്ദതാരാവലിയുടെ പകര്‍പ്പവകാശ കാലാവധി അവസാനിച്ചു കഴിഞ്ഞു. ശ്രീകണ്‌ഠേശ്വരത്തിന്‍റെ എന്നതിലൂപരി മലയാള ഭാഷാ സ്‌നേഹികളുടെ സ്വത്തായി ആ ഗ്രന്ഥം മാറി. നിരവധി ഭാഷാപ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥ പ്രവൃത്തിയുടെ ഫലമായി ശബ്ദതാരാവലി ഇന്റര്‍നെറ്റിലും ലഭ്യമാകുന്ന കാലത്ത് ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ള ഉചിതമായി ഓര്‍മ്മിപ്പിക്കപ്പെടണം. മീനാങ്കല്‍ സ്കൂള്‍ അതിനൊരു ഉദാഹരണവും പ്രചോദനവുമാകട്ടെ.

Link: ieMalayalam 13 November 2017

2018, മാർച്ച് 8, വ്യാഴാഴ്‌ച

അഷ്ടമുടിയിലെ വായനക്കാര്‍




പണ്ടുപണ്ട് അതായത് പത്തുമുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് കൊല്ലം പെരുമണില്‍ നടന്ന ഒരു തീവണ്ടിയപകടം മുതിര്‍വരുടെ മനസ്സിലിന്നും കാണും.
കായലില്‍ വീണ മിക്ക ബോഗികെളയും മത്സ്യത്തൊഴിലാളികളുടെ ആവശ്യത്തെ തുടര്‍ന്നു പുറത്തെടുത്തുവെങ്കിലും ഒരെണ്ണത്തിനെ വിട്ടുകളഞ്ഞിരുന്നു. മാപ്പിളഖലാസികള്‍ വിചാരിച്ചിട്ടും അതിനെ പൊക്കിയെടുക്കാന്‍ കഴിഞ്ഞില്ല. വെള്ളത്തില്‍ ഉപേക്ഷിക്കുതിനു മുമ്പ് മുങ്ങല്‍ വിദഗ്ധര്‍ അതിന്റെ ഓരോ അറയിലും നിരവധി തവണ പരതിനോക്കി. ആളും അര്‍ത്ഥവും ഉള്ളിലില്ലെന്നുറപ്പുവരുത്തി. അന്നു ചാനലുകളില്ലാത്ത കാലം. വായന നന്നായി നടന്നിരുതിനാല്‍ ജനങ്ങള്‍ ഇതൊക്കെ പത്രത്തില്‍ നിന്നറിഞ്ഞ് മനസ്സിലുറപ്പിച്ചിരുന്നു.
എന്നാല്‍ താഴെപ്പോയ ആ ബോഗിയില്‍ എല്ലാപേരുടെയും കണ്ണുകള്‍ വെട്ടിച്ച് രണ്ടു പേരിരിപ്പുണ്ടായിരുന്നു. അവര്‍ നല്ല വായനക്കാരായിരുന്നു. ഓടുന്ന വണ്ടികളില്‍ നിങ്ങളും അത്തരക്കാരെ കണ്ടിട്ടുണ്ടാവും. ഒരു പുസ്തകം തുറന്നുപിടിച്ച് ഈ ലോകത്തിനെ മറന്നിരിക്കുന്നവര്‍. ഈ കഥാപാത്രങ്ങള്‍ അത്തരക്കാരായിരുന്നു. അപകടമുണ്ടായിട്ടും ജലലോകത്തിനു പുറത്ത് വന്‍ബഹളം നടന്നിട്ടും അതൊന്നുമറിഞ്ഞില്ലെന്ന മട്ടില്‍ അവര്‍ വായന തുടര്‍ന്നു. നിവര്‍ത്തിപ്പിടിച്ച പുസ്തകത്തില്‍ രസം പിടിച്ചിരുന്ന അവര്‍ക്ക് പുറത്തിറങ്ങി രക്ഷപ്പെടണമെന്ന ആഗ്രഹമുണ്ടായിരുന്നില്ല. വായനരസച്ചരട് മുറിയരുത്. കഥയിലെ കഥാപാത്രങ്ങള്‍ പെരുവഴിയിലാകാന്‍ പാടില്ല. അത്രമാത്രമായിരുന്നു അവരുടെ അപ്പോഴത്തെ ചിന്ത.
സമപ്രായക്കാരായ ഒരു യുവാവും യുവതിയുമായിരുന്നു ആ വായനക്കാര്‍. തങ്ങളില്‍ അര്‍പ്പിതമായ ജോലി മാത്രം അവര്‍ ചെയ്തുപോന്നു. കാലചക്രം ഉരുണ്ടുകൊണ്ടിരുന്നു. കാലവര്‍ഷങ്ങളില്‍ അഷ്ടമുടിയിലെ ജലനിരപ്പ് ഉയര്‍ന്നു. നിരവധി വേനലുകളില്‍ അതു താഴ്ന്നു തറപറ്റി. എന്നിട്ടും പരസ്പരം സംസാരിക്കുകയോ മിഴികള്‍ കൊണ്ട് സംവദിക്കാനോപോലും അവര്‍ താല്പര്യമെടുത്തതേയില്ല. ചുറ്റുപാടുകളെ ശ്രദ്ധിക്കാതെ അവര്‍ പുസ്തകങ്ങളില്‍ മിഴിനട്ടിരുന്നു. തങ്ങളുടെ വാഹനം ഇപ്പോഴും റെയില്‍പ്പാളത്തിലൂടെ നിര്‍ബാധം ഓടുകയാണ് എന്ന ഭാവമായരുു അവര്‍ക്ക്.
എന്താണിവര്‍ വായിക്കുന്നത്? അഷ്ടമുടിയിലെ മീനുകള്‍ അവരെയും പഠനത്തെയും കാണാന്‍ നീന്തിയെത്തിയത് തടാകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ്. ഈ വായനക്കാരുടെ രസനീയലോകത്തിനെ അടുത്തുകാണാന്‍ അവ അവരുടെ ചുറ്റിലും നീന്തിക്കൊണ്ടിരുന്നു. അവന്റെ കൈയില്‍ തുറന്നു പിടിച്ച ഒരു മലയാളം പുസ്തകം. തൊട്ടടുത്ത് ചേര്‍ത്തുവച്ചിരുന്ന പാതിതുറന്ന സ്യുട്ട'്‌കേസിലും പുസ്തകങ്ങള്‍ മാത്രമേയുണ്ടായിരുന്നുള്ളു. ശരാശരി സുന്ദരിയായ അവളുടെ കണ്ണുകള്‍ അനങ്ങിയത് മുന്നില്‍പ്പിടിച്ച പുസ്തകത്തിലെ ഇംഗ്ലീഷ് വരികള്‍ക്ക് പിന്നാലെ മാത്രമായിരുന്നു.
മീനുകള്‍ക്ക് ചിരിവന്നു. കായലില്‍ പൊന്തിക്കിടക്കുന്ന ആലമ്പമറ്റ എത്രയെണ്ണത്തിനെയാണ് തങ്ങള്‍ കണ്ടിട്ടുള്ളത്. കുറച്ചുനേരം ആ അനക്കമില്ലായ്മ കണ്ടു നില്‍ക്കും.പിന്നെ ഉരുമ്മിയുരുമ്മി നീന്തും. കൊതി സഹിക്കാന്‍ വയ്യാതാകുമ്പോള്‍ കണ്ണിലാകും ആദ്യം കൊത്തിത്തുടങ്ങുന്നത്. ഇവര്‍ വായനക്കാരണല്ലോ. അതിനാല്‍ ഒരൊറ്റ മീന്‍പോലും അവരെ തൊട്ടുനോവിക്കാന്‍ കൂടി പോയില്ല. ഈ വായനയുടെ അന്ത്യം കാണാന്‍ അവരുടെ ചുറ്റിലും മീനുകള്‍ വട്ടമിട്ടു. തിരികെപ്പോകാതെ ആ തീവണ്ടിമുറിക്കുള്ളില്‍ കൂടിയ ചില മത്സ്യങ്ങള്‍ പ്രണയബന്ധിതരായി. ബോഗിയുടെ സീറ്റിടിയില്‍ അവ മുട്ടയിട്ടു. മീന്‍കുഞ്ഞുങ്ങള്‍ തങ്ങളുടെ മാതാപിതാക്കളുടെ ആഗ്രഹനിവൃത്തിക്കായി അതിനുള്ളില്‍ കാത്തിരുന്നു. അവര്‍ക്കും കുഞ്ഞുങ്ങള്‍ പിറന്നു. അങ്ങനെ പത്തമ്പത് തലമുറ കഴിഞ്ഞിട്ടും മീനുകള്‍ക്ക് ആ മനുഷ്യരുടെ വായനയുടെ അന്ത്യം കാണാന്‍ കഴിഞ്ഞില്ല. ആ യുവതീയുവാക്കളുടെ മിഴിചലനങ്ങള്‍ നിവര്‍ത്തിയ താളുകളിലെ വരികളില്‍ നിന്നും വരികളിലേയ്ക്ക് സാവധാനം നീങ്ങിക്കൊണ്ടിരുന്നു.
അഷ്ടമുടിയിലെ പ്രസിദ്ധമായ മത്സ്യപ്പാരായി അതുമാറി. റെയിലറയില്‍ വായനക്കാരെ കാണാനെത്തുന്നവ, ബോഗിക്കുള്ളില്‍ മുട്ടയിട്ടു് പെരുകിയവ അങ്ങനെ മത്സ്യസമൃദ്ധമായ ഒരിടം. അവിടെ വലയിട്ടാല്‍ ഏതു വറുതിക്കാലത്തും മീന്‍ക്കൂട്ടത്തെ എളുപ്പത്തില്‍ പിടിച്ചെടുക്കാന്‍ കഴിയും. 'റെയില്‍പ്പാര്' എന്ന പേരില്‍ അതു മുക്കുവര്‍ക്കിടയില്‍ കാലക്രമേണ പ്രസിദ്ധമായി. മത്സ്യത്തൊഴിലാളികള്‍ ഫാത്തിമപ്പള്ളിയിലെ കുരിശ് കണിച്ചം വച്ച് അവിടെ വലവിരിച്ചു. പുലര്‍കാലത്ത് വണ്ടികള്‍ അഷ്ടമുടിപ്പാലത്തില്‍ കയറുമ്പോള്‍ തീവണ്ടിപ്പാളത്തിന്നടിയിലെ മീന്‍വള്ളത്തിരക്ക് നിങ്ങള്‍ കണ്ടിട്ടുണ്ടാവും. അതിനു കാരണം ഇനി ആലോചിക്കേണ്ട.
അന്നുകായലില്‍ പോയത് 6848 വണ്ടിയുടെ ഏറ്റവും പുറകിലുണ്ടായിരുന്ന 88774 എന്ന ബോഗിയായിരുന്നു. അതിലായിരുന്നു ആ ആജീവനാന്ത വായനക്കാരുണ്ടായിരുന്നത്.
അന്നൊക്കെ തീവണ്ടികള്‍ക്ക് ഇന്നത്തെ ശറേന്നുള്ള  വേഗതയില്ല. അട്ട ഇഴയുതുപോലെയാണ് അവറ്റകളുടെ പോക്ക്. ഡബിളിംഗ് നടിട്ടില്ല. ഒറ്റപ്പാത മാത്രമായിരുന്നു കേരളത്തിലുണ്ടായിരുത്. നട്ടെല്ലുപോലെയുള്ള പാളത്തിലൂടെ തീവണ്ടികള്‍ വലിഞ്ഞുവലിഞ്ഞു പോകും. ആ കാഴ്ചയുടെ ഭംഗി മനസ്സിലാകണമെങ്കില്‍ തീവണ്ടിപ്പാതയ്ക്ക് കുറച്ചകലെയുള്ള ഒരു കുന്നിനു മുകളില്‍ച്ചെന്നു വണ്ടി വരുന്നതുവരെ കാത്തു നില്‍ക്കണം. ക്ഷമയോടും കൗതുകത്തോടും തീവണ്ടിയോട്ടം കാണണം. അതങ്ങനെ വലിഞ്ഞുവലിഞ്ഞു പോകും. ആരും ശരിവയ്ക്കുതീര്‍ച്ച.
ഏതു സ്റ്റേഷന്‍ കണ്ടാലും അവിടെ സ്റ്റോപ്പുണ്ടോ ഇല്ലയോ എന്നുള്ള നോട്ടമൊന്നും അന്നത്തെ വണ്ടികള്‍ക്കില്ല. ആപ്പീസു കണ്ടാല്‍ പൊടുന്നനവെ ചത്തതു മാതിരിയൊരു കിടപ്പുണ്ട്. എതിര്‍വശത്തു നിന്നും കിതച്ചെത്തുന്ന ഒരു തീവണ്ടിക്ക് പോകാന്‍ വഴി ഒഴിഞ്ഞുകൊടുത്തതാണ്. അതാണു ഭാവം. വണ്ടികളുടെ ഈ സമയംകൊല്ലിപ്പണിയെ ക്രോസ്സിംഗ് എന്നു പറഞ്ഞിരുന്നു. ക്ഷമയുടെ നെല്ലിപ്പലക കാണിച്ചു തരുന്ന ഒരു പരിപാടിയായിരുന്നത്. പഴയ യാത്രക്കാര്‍ക്ക് അതിന്റെ കയ്പ് നന്നായിട്ടറിയാം.
പക്ഷേ തീവണ്ടികളുടെ പതിയെയുള്ള ഓട്ടവും ക്രോസിംഗ് എന്ന പേരിലെ പതിഞ്ഞു കിടത്തവുമൊക്കെ ഇഷ്ടപ്പെടുന്ന ഒരു യുവാവ് അന്ന് നെടുമങ്ങാട്ടുണ്ടായിരുന്നു.
അവന് എപ്പോഴുമെന്തെങ്കിലുമൊക്കെ വായിക്കണം. വീട്ടിലാണെങ്കില്‍ അതിനുള്ള സാഹചര്യങ്ങള്‍ തീരെയില്ല.വീടിനു പുറത്ത് പുസ്തകവുമായി ഇറങ്ങാമെന്നു വച്ചാല്‍ ജനമെന്തു കരുതും? സയന്‍സൊക്കെ നല്ല നിലയില്‍ പഠിച്ച കുട്ടിയാണ്. നമ്മുടെ പയ്യന്‍ എന്താണ് വായിക്കുന്നത്? അത് നാട്ടുകാര്‍ക്കറിയണം. അവനീ പ്രേമപ്പുസ്തകങ്ങള്‍ എന്തിന് വായിക്കുന്നു? അത്തരത്തിലുള്ള അനേ്വഷണ മനസ്‌കരായ അയല്‍ക്കാരായിരുന്നു ചുറ്റിലുമുണ്ടായിരുന്നത്. കുറെ പുസ്തകങ്ങളുമായി ഒരു നിമിഷം അല്ലെങ്കില്‍ അതിനു മുമ്പ് ഈ നാടുവിടണം. അതായിരുന്നു ചെക്കന്റെ അന്നത്തെ ആഗ്രഹം.
സ്വസ്ഥമായിരുന്ന് വായിക്കാന്‍ വേണ്ടി അവന്‍ ഒരു വലിയ സ്യൂട്ട'്‌കേസ് നിറയെ മലയാളം നോവലുകള്‍ നിറച്ച് തീവണ്ടിയില്‍ കയറും. ലൈറ്റണയാത്ത കണ്ണൂര്‍ വണ്ടിയുടെ ജനറല്‍കോച്ചിലിരുന്ന് പതുക്കെ ഓരോ വരിയും ആസ്വദിച്ച് വായിക്കും. നിരന്തരം ആളുകള്‍ കയറുകയും ഇറങ്ങുകയും ചെയ്തു കൊണ്ടിരുന്ന അണ്‍റിസര്‍വേര്‍ഡ് ബോഗിയിലെ പ്രാരാബ്ധക്കൂട്ടില്‍ കയറിയ ഒരാളും അവനെ ചോദ്യം ചെയ്തില്ല. കണ്ണൂരിലെത്തുന്നതു വരെ അവന്‍ വായിച്ചു. 6347 നമ്പര്‍ വണ്ടി അന്നു കണ്ണൂര്‍വരെ മാത്രമാണ് ഓടിയിരുന്നത്. അതിന്റെ അന്നത്തെ പേര് കണ്ണൂര്‍ എക്‌സ്പ്രസ്സ് എന്നുമായിരുു.
കപ്പലണ്ടി കൊറിക്കുന്നതു പോലെയായിരുന്നു പുസ്തകങ്ങളിലൂടെയുള്ള അവന്റെ കണ്ണോട്ടം. കായല്‍, കുളം, പുല്‍മേട്, നഗരം, അമ്മമാര്‍ മീന്‍വെട്ട'ുന്ന വീടുകളുടെ പിന്നാമ്പുറങ്ങള്‍, തോട്ടുവക്കുകള്‍, ആണുംപെണ്ണും ഏകാന്ത നുണയാനെത്തുന്ന ആറ്റിറമ്പുകള്‍.. അങ്ങനെ തീവണ്ടി പോകുന്ന ഇടങ്ങളെയെല്ലാം പശ്ചാത്തലമാക്കി അവന്‍ വാക്കുകള്‍ കൊറിച്ചുകൊണ്ടിരുന്നു. ഒരു എഴുത്തുകാരനാകണമെന്നൊന്നും അവനു തോന്നിയതേയില്ല. കണ്ണൂരില്‍ നിന്നുള്ള മടക്കവണ്ടിയില്‍ ഒരിക്കലൊരു സംഭവമുണ്ടായി . വല്ലാത്ത ഒച്ചയും ബഹളവുമായി മലയ്ക്ക് പോകുന്ന സ്വാമിമാര്‍ ആ ബോഗിയെ കൈയടക്കി. കിടുക്കന്‍ ശരണം വിളിക്കിടയില്‍ അവനു വായിക്കാന്‍ പറ്റാതെയായി. അന്നേരത്തവന്‍ കുറെ നേരം കിനാവു കണ്ടിരുന്നു. തന്നെപ്പോലെ വായിക്കണം എന്ന ഒറ്റ ആഗ്രഹവും പേറി നടക്കുന്ന ഒരു യുവതി ഈ ലോകത്തിലുണ്ടായിരുെങ്കില്‍! ഏതാണ്ടൊരു രാത്രിമുഴുവനും ശരണം വിളിക്കിടയില്‍ പുസ്തകം തൊടാതെ കഴിഞ്ഞിട്ട'ും അവളുമായി മറ്റൊന്നിനും അവന്‍ ആഗ്രഹിച്ചതേയില്ല. അജ്ഞാതയായ ആ പെണ്‍കുട്ട'ിയുടെ അടുത്തടുത്തിരുന്ന് ഏറെക്കാലം പുസ്തകങ്ങള്‍ വായിക്കണം. അത്രമാത്രം. കത്തു യവ്വനത്തിലായിരുിട്ടും അവന്‍ അത്തരത്തിലൊരു ആഗ്രഹം മാത്രം മനസ്സില്‍വച്ചു.
എന്നാലതുപോലെ ഒരു വായനക്കാരി കൂടിയുണ്ടായിരുന്നു. അതവന്‍ അറിയാതെ പോയതാണ്. കാരണം മറ്റൊരു തീവണ്ടിയായിരുന്നു അവളുടെ തട്ടകം. ഇരുധ്രുവങ്ങളില്‍ നന്നെന്ന പോലെയായിരുന്നു അവരുടെ സഞ്ചാരവഴികള്‍ തുടങ്ങിയൊടുങ്ങിയത്. പുസ്തകങ്ങളുമായി അവള്‍ 6348 ല്‍ കയറിയിരുന്നത് കണ്ണൂരില്‍ നിന്നായിരുന്നു. അവന്‍ 6347 ല്‍ വടക്കെത്തുമ്പോള്‍ അവള്‍ തിരുവനന്തപുരത്ത് വണ്ടിയിറങ്ങും. തിരുവനന്തപുരം വരെയുള്ള യാത്രാവേളകളില്‍ മുഴുവനും പെണ്‍കുട്ടി ഗ്രന്ഥാലോകത്തില്‍ കഴിഞ്ഞു. തമ്പാന്നൂരിലെ വെയിറ്റിംഗ് റൂമില്‍ പകല്‍ കിടന്നുറങ്ങി. വൈകുേന്നരത്തെ 6347 ല്‍ അവള്‍ തിരികെ മാതൃദേശമായ കണ്ണൂരിനു പോയി. അവള്‍ വായിച്ചിരുന്നത് ഇംഗ്ലീഷ് നോവലുകളായിരുന്നു. അങ്ങനെയൊരു വ്യത്യാസം മാത്രമേ അവര്‍ക്കിടയിലുണ്ടായിരുന്നുള്ളു. ക്രോസിംഗുകള്‍ക്കിടിയില്‍ നിരവധി തവണ പരസ്പരം ഉരുമ്മിപ്പോയിട്ടും വിധിക്ക് അവരെ അടുപ്പിക്കാന്‍ കഴിഞ്ഞില്ല.
മിക്കവാറും വൈകുേന്നരങ്ങളില്‍ എം.ജി. റോഡിലെ മോഡേണ്‍ ബുക്‌സെന്റര്‍ എന്ന ചെറിയ പുസ്തകക്കടയിലേയ്ക്ക് അവള്‍ പോയി. ആംഗലേയ പുസ്തകങ്ങള്‍ വാങ്ങാന്‍ മാത്രമായി പുറത്തിറങ്ങുന്ന അവള്‍ക്ക് തിരുവനന്തപുരത്തെ മ്യൂസിയമുള്‍പ്പെടെ ഒരു കാഴ്ചയിടങ്ങളും പരിചിതമായിരുന്നില്ല. മാസങ്ങളോളം ഇങ്ങനെ യാത്ര തുടര്‍ന്നിട്ടും ഒരു തെക്കനുമായിപ്പോലും അവള്‍ ലോഹ്യം കൂടിയില്ല. ഒരു ചെറുപ്പക്കാരനെ മാത്രം അവള്‍ അസൂയയോടെ നോക്കി. അത് മോഡേണ്‍ ബുക്ക് സെന്ററിലെ മാനേജരെയാണ്. കലാകൗമുദി വാരികയില്‍ സാഹിത്യവാരഫലമെഴുതിയിരുന്ന എം.കൃഷ്ണന്‍നായര്‍സാറിനോടെ് ചേര്‍ന്നു നിന്നുള്ള അവന്റെ സംസാരമാണ് അവളുടെ അസൂയയ്ക്ക് ഏകഹേതു.
ആ തീവണ്ടിയപകടം നടില്ലായിരുുവെങ്കില്‍! അവള്‍ പോലീസ് പിടിയിലാകുമായിരുന്നു. ഇപ്പോഴും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുമായിരുന്നു. അത് മറ്റൊരു കഥ. അടുത്തടുത്ത ദിവസങ്ങളില്‍ തിരുവനന്തപുരത്ത് വന്നിറങ്ങി. പകല്‍ ലേഡീസ് വെയിറ്റിംഗ് റൂമില്‍ കഴിഞ്ഞ് വൈകുന്നേരം ഒരു ഭാണ്ഡക്കെട്ടുമായി കണ്ണൂര്‍ എക്‌സ്പ്രസ്സില്‍ മടങ്ങിപ്പോകുന്ന അവളെ ഒരു ആര്‍.പി.എഫ് സബ്ബ്ഇന്‍സ്‌പെക്ടര്‍ നോട്ടമിട്ടു. വിധിയുടെ കളി! അവനവളില്‍ തെല്ലാകൃഷ്ടയാകുകയും ചെയ്തു. അന്നൊക്കെയങ്ങനെയായിരുന്നു. ലോക്കപ്പുകളില്‍ എന്തും നടക്കും. അങ്ങനെ കഥയില്‍ വില്ലനും രംഗപ്രേവേശനം ചെയ്തു. ഒരു കള്ളക്കടത്തുകാരിയായിട്ടാണ് അവളെ ആ പാവം റെയില്‍വേ പോലീസ് കരുതിയത്. അടുത്ത തവണയെത്തുമ്പോള്‍ അവളെ അകത്താക്കണം. അതിനുള്ള വലക്കുരുക്കുകള്‍ അവനൊരുക്കുകയും ചെയ്തു. പക്ഷേ ആ പാലത്തില്‍ മാത്രം വീശിയ അത്തെ ടൊര്‍ണാടോ എന്ന ചുഴലിക്കാറ്റ് വില്ലന്റെ ശ്രമങ്ങളെയെല്ലാം വിഫലമാക്കിക്കളഞ്ഞു. 



തിരുവനന്തപുരത്ത് പിന്നീട് വരാതായ അവളെ തെരഞ്ഞ് ആ ആര്‍.പി.എഫ് കാരന്‍ കേരളം മുഴുവനുമലഞ്ഞു. വലിയ സംഭവമാക്കാവുന്ന ആ അറസ്റ്റ് നടക്കാതെ പോയതിലെ നിരാശയില്‍ യുവായ ഈ സബ്ബ്ഇന്‍സ്‌പെക്ടര്‍ക്ക് ഏതാണ്ട് മാനസികപ്രശ്‌നങ്ങളുണ്ടായി. എഴുത്ത് വായന എന്നിവയൊക്കെ ദൈവീകമാണ് എന്നു ജനങ്ങള്‍ കരുതുത് ഇക്കാരണത്താല്‍ കൂടിയാണ്.
തെക്കുവടക്കായി സഞ്ചരിച്ചിരുന്ന അവര്‍ രണ്ടുപേരും വണ്ടിയുടെ ഒരു മുറിയിലെങ്ങനെയെത്തി? ഇനി അക്കാര്യത്തിലേയ്ക്ക് വരാം.
കണ്ണൂരില്‍ ചെന്നിറങ്ങിയ യുവവായനക്കാരന്‍ ഒരു പത്രത്തില്‍ വെറുതെയൊന്നു നോക്കിപ്പോയി. അങ്ങനെയല്ല കാലം അവനെക്കൊണ്ടപ്രകാരം ചെയ്യിച്ചതാണ്. കാരണം അവനൊരു പത്രവായനക്കാരനേയായിരുന്നില്ല. മഹാകവി വൈലോപ്പിള്ളി അന്തരിച്ച വാര്‍ത്ത അവനെ ഞടുക്കിക്കളഞ്ഞു. താന്‍ വായന തുടങ്ങിയതിനുശേഷം മലയാള സാഹിത്യകുടുംബത്തില്‍ നടക്കുന്ന ആദ്യമരണമാണ്. അവന്റെ ബുദ്ധി അപ്പാടെ മരവിച്ചുപോയി. ഒരു ദിവസം അവന്‍ മരിച്ചതുപോലെ കണ്ണൂരിലെ വെയിറ്റിംഗ് റൂമില്‍ കിടന്നുറങ്ങി. എന്നും പകലവിടെ വന്നു കിടുറങ്ങിയിരുന്ന അവനെക്കുറിച്ച് കണ്ണൂരിലെ പോലീസിന് സംശയമൊന്നുമുണ്ടായിരുന്നില്ല. കണ്ണൂരിലെ പോലീസുകാരും അന്നൊക്കെ അത്രയ്ക്ക് പാവങ്ങളായിരുന്നു. 
പിറ്റോണ് അവന്‍ പ്രിയവണ്ടിയില്‍ തിരുവനന്തപുരത്തിന് മടങ്ങിയത്. അങ്ങനെയാണ് അവനെതിരെയുള്ള സീറ്റീല്‍ തിരുവനന്തപുരത്തിനുള്ള ടിക്കറ്റുമായി അവളെത്തിയത്.
ദിവസം ഒുന്നു കഴിഞ്ഞിട്ടും അവന് കവിയുടെ നിര്യാണത്തിലെ സങ്കടം മാറിയില്ല. ഇന്നിനി വായനയില്ല. വണ്ടിയില്‍ സൈഡുസീറ്റില്‍ അവനേറെ നേരം കണ്ണടച്ചിരുന്നു. എത്രയെത്ര എഴുത്തുകാരാണ് മലയാള സാഹിത്യത്തെ സമ്പമാക്കിയതിനു ശേഷം ഈ കേരളം വിട്ടത്. താനതൊന്നും ശ്രദ്ധിച്ചില്ല. താന്‍ പാഠപുസ്തകങ്ങളില്‍ മാത്രം കുനിഞ്ഞു കിടന്നിരുആളായിരുന്നു. അതിലവനു കുറ്റബോധമുണ്ടായി.
തീവണ്ടിയിളകിയതും നിരവധി പാലങ്ങളില്‍ മറ്റൊരു ഭാഷയില്‍ ഒച്ചയുണ്ടാക്കി കയറിയതും ഒടുവിലത് മയ്യഴിപ്പാലത്തിലെ 'ടകടകടക' യുണ്ടാക്കി മാഹിലെത്തിയതുമൊക്കെ അവനറിഞ്ഞു. മയ്യഴിപ്പുഴയെ ഒന്നു കാണാന്‍ കണ്ണുതുറന്നപ്പോഴാണ് എതില്‍വശത്തെ വായനക്കാരിയെ കണ്ടത്. മഹാകവി മരിച്ചിട്ടും ഒരുവളിരുന്നു വായിക്കുന്നു. അവന് അരിശം തോന്നി. പിന്നെ ഓ .അവള്‍ വായിക്കുന്നത് ഇംഗ്ലീഷ് സാഹിത്യമാണല്ലോ. ഈ  മൂന്നാംലോകത്തിലെ ഒരു കുഞ്ഞുഭാഷാക്കവിയുടെ മരണത്തില്‍ ഭൂലോക നാവായ ആംഗലേയത്തിലെത്ത് ദുഃഖം? അങ്ങനെ വിചാരിച്ച് കലിയടക്കി. എന്തായാലും താനുമൊരു വായനക്കാരനാണ്. അത് ഭാഷയിലാണ് എന്നു മാത്രം. രോഷമവന്‍ അടക്കി. എനിക്കിന്നു പുലയാണ്.  എന്നൊെക്കയവളെ അറിയിക്കണമല്ലോ.അതിനുവേണ്ടി പുസ്തകങ്ങള്‍ മാത്രം നിറച്ച വി.ഐ.പി.യുടെ സ്യൂട്ട'്‌കേസ് നിരവധി തവണ അവള്‍ക്ക് കാണാന്‍ വേണ്ടി അവന്‍ തുറന്നു. ഉള്ളില്‍ നിന്നും ഓരോ പുസ്തകത്തെയും പുറത്തെടുത്തു. മറിച്ചുനോക്കി. പിന്നെ സ്യട്ടൂകേസ് അടയ്ക്കുകയും ചെയ്തു. അക്ഷരങ്ങളുടെ ഊറ്റമറിയുന്നവളായതിനാല്‍ അവന്റെ പ്രവൃത്തികളുടെ കാമ്പവള്‍ പൂര്‍ണ്ണമായി ഗ്രഹിക്കുകയും താന്‍ ഭാവനയില്‍ കണ്ടതു മാതിരി തെന്ന ആ യുവാവ് ഇതായെത്തിയെന്ന് അവളുടെ മനസ്സ് മന്ത്രിക്കുകയും പുസ്തങ്ങള്‍ നിമിത്തം അവര്‍ ഇഷ്ടക്കാരുകകയും ചെയ്തു.
അവളുടെ സൗമനസ്യസ്‌നേഹ സമീപനത്തില്‍ അലിഞ്ഞുപോയ അവന്‍ തിക്കോടിയിലെത്തുതിനു മുമ്പെ തന്നെ പുലമറന്ന് വായന തുടങ്ങുകയും ചെയ്ത്തു.
മണ്‍ട്രോതുരുത്ത് കഴിഞ്ഞു. തീവണ്ടിയും ടൊര്‍ണാടോയും ഒരുമിച്ച് പാലത്തിലെത്തുന്നു. അയ്യോ. അതിനുള്ളില്‍ കുറെയധികം നിര്‍ദോഷികള്‍... അവര്‍. വായനക്കാര്‍ കരുതിയതു മാതിരി ബോഗിയിലെ ബാക്കി യാത്രികര്‍ക്ക് ആപത്തൊന്നും പറ്റിയില്ല. അതിനുമൊരു കാരണമുണ്ട്.
ഒരു കുടുംബക്കാരായ പത്തുനൂറ്റമ്പതുപേര്‍ അന്നത്തെ 6348 വണ്ടിയുടെ അവസാന ബോഗിയില്‍ കണ്ണൂരില്‍ നിന്നും ഒന്നിച്ച് ഇടിച്ചുകയറിയിരുന്നു. അവരൊരു കല്ല്യാണത്തിന് ശാസ്താംകോട്ടയ്ക്ക് പോകുകയായിരുന്നു. അവരുടെ ആക്രോശവും കുട്ടികളുടെ കാറിച്ചയും ഭയന്ന് വഴിയില്‍ നിന്നാരും ആ ബോഗിയുടെ അടുത്തു വന്നതേയില്ല. പ്രധാനപാത്രങ്ങളായ വായനക്കാര്‍ക്ക് ഇതൊന്നും ബാധകമായിരുന്നില്ല എന്നു പ്രതേ്യകം പറയേണ്ടതില്ലല്ലോ. തങ്ങളിരിക്കുന്ന ഭൂലോകം തന്നെ ഇടിഞ്ഞു താണാലും പുസ്തകങ്ങളില്‍ നിന്നും കണ്ണുയര്‍ത്താന്‍ പാടില്ല. ആ വാശിയിലായിരുന്നു അവര്‍. തീവണ്ടി കായംകുളം വിട്ടു. അപ്പോഴാണ് ഈ വണ്ടി ശാസ്താംകോട്ടയില്‍ നിര്‍ത്തുമോ? എന്ന ആശങ്ക മറ്റുയാത്രക്കാര്‍ക്കുണ്ടായത്. അന്നൊക്കെ കണ്ണൂര്‍ എക്‌സ്പ്രസ്സ് കായംകുളം കഴിഞ്ഞാല്‍ പിന്നെ കൊല്ലത്തു മാത്രമേ നിര്‍ത്തിയിരുന്നുള്ളു. ഇതറിയുമായിരുന്ന യുവവായനക്കാര്‍ അതിലിടപെടാത്തതില്‍  ആരുമവരെ പഴിക്കരുതേ! തീവ്രപാരയണത്തിിടയില്‍ ഈ പുകിലുകളൊക്കെ അവര്‍ ശ്രദ്ധിക്കാതെ പോയതാണ്. സ്റ്റേഷനിറിങ്ങി വണ്ടി ആയംകൂട്ടിയപ്പോഴാണ് തങ്ങള്‍ക്കിറങ്ങാനുള്ള ഇടംഇതാ കഴിഞ്ഞിരിക്കുന്നു എന്ന വിവരം അവനില്‍ നിന്നും ആ നിരക്ഷരകുക്ഷിപ്പട തോണ്ടിറിഞ്ഞത്.
'ഇത് എവിടെയങ്കിലും വഴിക്ക് നിര്‍ത്തും. നമക്കവിടെ കീയാം.' ആ കൂട്ടത്തിലെ കാരണവരായ വയസ്സന്‍ പറഞ്ഞു. അതുപോലെ സംഭവിച്ചു. 6348 വണ്ടി അന്നത്തെ ദിവസം ഒരു കാരണവുമില്ലാതെ ശാസ്താംകോട്ടയില്‍ ഒന്നു നിന്നു. രണ്ടു വായനക്കാരെ മാത്രമെടുത്ത് തുടര്‍ന്ന് ഒഴിഞ്ഞ ബോഗി യാത്ര തുടരുകയും ചെയ്തു. അങ്ങനെ സംഭവിച്ചില്ലായിരുെങ്കില്‍! വായന തരിമ്പും ശീലമില്ലാത്ത ഈ പാവത്തുങ്ങള്‍ വെള്ളത്തിടിയില്‍ ഇക്കണ്ട കാലമത്രയും എന്തുചെയ്തു കാലം കഴിക്കുമായിരുന്നു? ആലോചനാ വിഷയമാണ്. ഇക്കഥ തീര്‍തിനുശേഷം നമുക്കത് ചര്‍ച്ചയ്ക്കക്കെടുക്കാം.
പഴയ കഥാപ്രസംഗ കാഥികന്മാര്‍ പറയുന്നതുപോലെ മഞ്ഞും മഴയും വേനലുമായി കാലം പതുക്കെ കടന്നുപോയി. എന്നാല്‍ അണ്ടര്‍വാട്ടര്‍ വേള്‍ഡിലായിരുന്നവര്‍ ഇതൊന്നുമറിഞ്ഞില്ല.
കൈവശമിരന്നുന്ന ഭാഷാഗ്രന്ഥങ്ങള്‍ പലയാവര്‍ത്തി വായിച്ചു തീര്‍ത്തു. അവസാന പുസ്തകത്തിന്റെ ഒടുവിലത്തെ പേജും കഴിഞ്ഞ് ഒരു കോട്ടുവായ വിട്ടപ്പോള്‍ താനൊരു അസിഗ്ധാവസ്ഥയിലെത്തിയതായി അവനു തോന്നി. എതിര്‍സീറ്റില്‍ അവളപ്പോഴും മീന്‍പറ്റങ്ങളെ ചൂഴ് തന്റെ പുസ്തകവുമായി നിര്‍നിമേഷയായി തുടരുകയായിരുന്നു. പിന്നീടവവര്‍ വര്‍ദ്ധിത കൗതുകത്തോടെ ഗ്രന്ഥങ്ങള്‍ പരസ്പരം കൈമാറി വായിക്കാന്‍ തുടങ്ങി. അവന്‍ പ്രേമപൂര്‍വ്വം ആ ഗ്രന്ഥസ്യൂട്ട'്‌കേസ് അവളുടെ സീറ്റിലേയ്ക്ക് എടുത്തുവച്ചു. വിനീതവിധേയയെപ്പോലെയാണ് അവള്‍ തന്റെ ആംഗലേയ പുസ്തക്കെട്ട'് അവനു കൈമാറിയത്.
പിയെും വേനലും മഴയും മഞ്ഞുമായി.
അഷ്ടമുടിക്കരയില്‍ മറ്റൊരു വില്ലന്‍ താമസിക്കുകയായിരുന്നു. അവന്റെ പേരാണ് ആന്‍ഡ്രോസ്. നല്ല തണ്ടും തടിയുമുള്ള വില്ലന്‍. അവന് ഏറെ നേരം വെള്ളത്തിടിയില്‍ ശ്വാസം പിടിച്ചു കിടക്കാന്‍ കഴിയുമായിരുന്നു. റെയില്‍പ്പാരിലെ മീനവകാശം മുഴുവനും കൈയടക്കിയ അവനൊരു കായല്‍ഗുണ്ടയുടെ മാതിരിയായിരുന്നു പല്‌പോഴും പെരുമാറിയിരുന്നത്. അവിടെ വലവിരിക്കാന്‍ ആരെയും അവനനുവദിച്ചിരുല്ല. നിയതി ഇതെല്ലാം കാണുന്നുണ്ടായിരുന്നു.
2017 ലെ തീവണ്ടിയപകടത്തിന്റെ  ഓര്‍മ്മദിനം. ഇരുപത്തിയെട്ടുവര്‍ഷങ്ങള്‍ നീണ്ട വായന കഴിഞ്ഞ് അവരൊരുമിച്ച് കോട്ടുവായ വിട്ടു. തങ്ങളുടെ അസ്ഥിത്വം പോലും ചോദ്യം ചെയ്യപ്പെടുന്ന ജലജീവിതാവസ്ഥ അവരിരുവരും ഒരു നിമിഷത്തിനുള്ളില്‍ മനസ്സിലാക്കി.
ഒരു നിമിത്തം മാതിരി നമ്മുടെ വില്ലന്‍ ആന്‍ഡ്രോസ് എന്ന മത്സ്യമുതലാളി കഥയിലിടപെടാന്‍ തുടങ്ങിയതും ആ സമയത്തായിരുന്നു.
'മൊയലാളി വേണ്ട. വെള്ളത്തിലെ റെയില്‍പ്പെട്ടിയില്‍ കേറാം. പിന്നെ എറങ്ങാന്‍ നേരത്ത് വഴി കിട്ടില്ലെങ്കിലോ? കടലിടിയിലും കായലിടിയിലും ഒരുപാടു കൊട്ടാരങ്ങളുണ്ടൊണ് എന്റപ്പന്‍ പറഞ്ഞിട്ടുള്ളത്. കടലമ്മയും മാലാകമാരുമാണതിനുള്ളില്‍. അതിനെയൊക്കെ വേണമെങ്കി പൊറത്തൂന്നു നിന്നൊു നോക്കിപ്പോരാം. അകത്തു കയറിയാ തീര്‍ന്നു. തിരിയെ വരാന്‍ വഴികിട്ടാതെ പോവും. അതികത്താണ് കടലിലെ..'
എന്ന് അയാളുടെ വള്ളത്തിലെ ഒരു സഹമീന്‍പിടുത്തക്കാരന്‍ വിലക്കിയിട്ടും ആന്‍ഡ്രോസ് റെയില്‍പ്പാരിനെ ലക്കാക്കി വെള്ളത്തിലേയ്ക്ക് ഊളിയിട്ടു. രണ്ടുദിവസം വെള്ളത്തില്‍ കഴിയാന്‍ വേണ്ട വായുവിനെ ഉള്ളിലേയ്ക്ക് എടുത്താണ് ആന്‍ഡ്രോസ് മുങ്ങിപ്പോയത്.
അപ്പോഴാണ് തീവണ്ടിവകുപ്പിന്റെ ഫയലില്‍ ഉറങ്ങിക്കിടിരുന്ന റൊര്‍ണാടോ എന്ന ചുഴലിക്കാറ്റിന്റെ കെട്ടഴിഞ്ഞത്. ചില പരിഹാരക്രിയകളൊക്കെ ചെയ്യാന്‍ അവന്‍ നേരെ അവിടെയെത്തി.
ഉള്ളില്‍ക്കയറിയ ആന്‍ഡ്രോസിന് തീവണ്ടി മുറിയൊരു കടല്‍ക്കൊട്ടാരം മാതിരി തോന്നി. വിവിധ തരത്തിലെ പായല്‍പ്പടര്‍പ്പും മീന്‍പറ്റങ്ങളും നിറഞ്ഞ ഒരു കിനാക്കൊട്ടാരം. ചങ്കില്‍ നിറച്ച ഒരു തുള്ളി വായുപോലും അയാള്‍ പുറത്തുവിട്ടില്ല. ഒരു ചെറുകുമിള കൊണ്ടുപോലും അവിടം അലങ്കോലപ്പെടുത്താന്‍ ആ മുതലാളി ആലോചിച്ചതേയില്ല. അവന്‍ നീന്തിനീന്തി നമ്മുടെ കഥാപാത്രങ്ങളുടെ അടുത്തെത്തിയതും. ടൊര്‍ണാടയും. പിന്നെല്ലാം അതിശയം. പരമഅതിശയം. ടൊര്‍ണാടോ ഇടപെട്ടു. വെള്ളത്തിനുള്ളില്‍ നിന്നും ബോഗി താഴെപ്പോയതുപോലെ തിരികെ പൊന്തിവന്നു. അതേ നേരത്തു തന്നെ പാലത്തിലൂടെ രണ്ടുചൂളം വിളിച്ചു വ ബാഗ്ലൂര്‍ കന്യാകുമാരി ഐലന്റ് എക്‌സ്പ്രസ്സിന്റെ അവസാന ബോഗിക്ക് പുറകില്‍ അതുചെന്നൊട്ടി. പെരിനാട് ഭാഗത്തേയ്ക്ക് മറന്നുപോയ പഴയ ഓട്ടം തുടങ്ങി.
പുതിയ പുസ്തകങ്ങള്‍ ഇറങ്ങിയോ? ഈ നാട്ടില്‍ ആള്‍ക്കാര്‍ എന്തൊക്കെ വായിക്കുന്നു? അതൊക്കെയറിയാന്‍ നിതാന്ത വായനാക്കാരയ അവരിരുവരും കൈകോര്‍ത്ത് അവസാന ബോഗിയില്‍ നിന്നും വെസ്റ്റിബൂളിലൂടെ മുന്നോട്ടു് നടന്നു. ദീര്‍ഘനാള്‍ ഒരേയിരിപ്പിരുന്നതിനാല്‍ നടക്കുമ്പോള്‍ ഇരുവരും വല്ലാതെ ചാഞ്ചാടിയിരുന്നു. ചലനപരിചയമില്ലായ്മ കാരണം വീഴാതിരിക്കാന്‍ പരസ്പരം താങ്ങായി നിന്നെല്ലാബോഗികളും സന്ദര്‍ശിക്കാന്‍ അവര്‍ തീരുമാനിച്ചു.
വണ്ടിയിലെ ഒരാളും പുസ്തകം വായിക്കുന്നില്ല. എല്ലാപേരുടെ കൈയിലും മുബൈലും ടാബും ലാപും മാത്രം.
കാലമേറെ മാറിയിരിക്കുന്നു. സങ്കടത്തോടെ അവര്‍ തിരികെ മാതൃമുറിയിലെത്തിയതും ബോഗി അവരോടൊപ്പം ധൂളിയായി പാളത്തിലമര്‍ന്നു. ആകപ്പാടെ ജീവനുണ്ടായിരുന്ന ആന്‍ഡ്രോസും കുറെ മീനുകളും ടാക്കിന്റെ വശതേത്തയ്ക്ക് ചിതിറി വീണു. അയാളുടെ ദേഹത്ത് കായല്‍പ്പായലുകള്‍ അലങ്കാരപ്പണികള്‍ ചെയ്തിട്ടുണ്ടായിരുന്നു.
'ഞാന്‍ വെലക്കിയത് കേക്കാതെ, എന്നെ മുട്ടന്‍ പള്ളും വിളിച്ച്, കായലില്‍ച്ചാടിയ മൊതലാളി എങ്ങനെ ഇവിടെ പാളത്തില്‍ മീനുമായി എത്തി?'
'16526 ഐലന്റ് എക്‌സ്പ്രസ് പോയതിനു പിന്നാലെ പെരുമണ്‍ മുതല്‍ പെരിനാടുവരെ എങ്ങനെയാണ് പാളത്തില്‍ ചില പാടുകള്‍ വീണത്?'
ആദ്യത്തെ സംശയം ആന്‍ഡ്രോസിന്റെ കായല്‍പ്രവേശം കണ്ടുനിന്ന സഹായിയുടേതാണ്. മറ്റത് റെയില്‍വേയുടെ ഫയല്‍ക്കുറിപ്പിലേതും.



 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi