2008 ജനുവരി 15, ചൊവ്വാഴ്ച

ദയാനിധേ



സോറി


ഞാന്‍ വിചാരിച്ചാലൊന്നും നടക്കില്ല.


ചിത്‌റഗുപ്‌തന്റെ കണക്കുകള്‍ അത്‌റയ്‌ക്ക്‌ കൃത്യമാണ്‌.


ദൈവം ഒരണ്ടര്‍ സെക്‌റട്ടറി ഭാവത്തോടെ പറഞ്ഞു.


സാരമില്ല സാര്‍. അല്ല. ദൈവേ!


ഞാന്‍ നരകത്തില്‍ തന്നെ പൊയ്‌ക്കോളാം.


സ്റ്റുഡന്‍സ്‌ യൂണിയനില്‍ പഠിച്ച്‌, സര്‍വ്വീസ്‌ സംഘത്തില്‍ പ്‌റവര്‍ത്തിച്ച്‌, പെന്‍ഷന്‍ സമിതിയിലിരിക്കെ മരിച്ചയാളാണ്‌.


നരകത്തിലാവുമ്പോള്‍ മിനിമം ഒരു സിറ്റിസണ്‍സ്‌ ഫോറത്തിനെങ്കിലും സേ്‌കാപ്പുണ്ട്‌.


റൊമ്പ നന്‍ട്‌റി.

3 comments:

നിലാവര്‍ നിസ on 2008 ജനുവരി 15, 4:31 PM-ന് പറഞ്ഞു...

കുറിയ, മൂര്‍ച്ചയുള്ള കഥ.

പ്രിയ ഉണ്ണികൃഷ്ണന്‍ on 2008 ജനുവരി 15, 7:54 PM-ന് പറഞ്ഞു...

ha ha ha കൊള്ളാം.

Kumar Neelakandan © (Kumar NM) on 2008 ജനുവരി 15, 10:29 PM-ന് പറഞ്ഞു...

ഉള്ളിലിരുപ്പുള്ള എഴുത്ത്. :)

 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi