2015, ഡിസംബർ 24, വ്യാഴാഴ്‌ച

ഞാന്‍ ഭാവന



ഞാന്‍ ഭാവന. ചെറിയ പ്രായത്തില്‍ തന്നെ ഭാവനാലോകത്തില്‍ കുടുങ്ങി, ജീവിതം ഒരു വഴിക്കായവള്‍. എന്റെ മകള്‍ കിനാവുകളൊന്നും കാണരുതേയെന്ന് അവള്‍ക്ക് പഞ്ഞിപ്പാലിറ്റിച്ച കാലം മുതല്‍ കൊതിച്ചവളാണ് ഞാന്‍.
പക്ഷേ-
എയിറ്റ് ബി. യിലെ ആന്റി വാതില്‍ തുറന്നതും ഒരു പാമ്പിങ്ങനെ പത്തികാണിച്ചു നിന്നു.
പ്ലേ സ്‌കൂള്‍ കഴിഞ്ഞുവന്ന പാടേ കാത്തു പറഞ്ഞത് ഞാന്‍ ശ്രദ്ധിച്ചതേയില്ല. എട്ടാം നിലയിലെ ഫ്‌ളാറ്റിനു മുന്നില്‍ ഏത് ഓലപ്പാമ്പാണ് വരുന്നത്?
മമ്മി. മമ്മി. വെളുത്ത സ്റ്റാച്യു കഴിഞ്ഞതും ഒരു മുത്തച്ഛന്‍ കൈകാട്ടി നമ്മുടെ ബസ്സിനെ നിര്‍ത്തിച്ചു. പിന്നെ അകത്തു കയറി ഞങ്ങള്‍ക്കെല്ലാം ചോക്കലേറ്റ് തന്നു. എന്റെ തലയില്‍ പിന്നേം തടവിയിട്ടാണ് മുത്തച്ഛന്‍ ഇറങ്ങിപ്പോയത്.
- ഒരിക്കലും കണ്ടിട്ടില്ലാത്ത എന്റെ അച്ഛനെയാണ് അവളുദ്ദേശിച്ചത്.
ഇന്നു ബസ്സു നിര്‍ത്തിക്കാന്‍ മുത്തച്ഛനൊപ്പം പഞ്ഞിത്തലമുടിയുള്ള ഒരു മുത്തശ്ശിയുമുണ്ടായിരുന്നു.
മറ്റൊരു ദിവസത്തെ അവളുടെ കിന്നാരം പറച്ചിലില്‍ എനിക്ക് വല്ലാതെ നൊന്തു. ഞാനമ്മയെ ഓര്‍മ്മിച്ചുപോയി. എന്നാല്‍ സ്വന്തം അച്ഛനെ കുറിച്ചൊന്നും അവള്‍ തിരക്കാത്തത് എനിക്കാശ്വാസമായി. അയാളെക്കുറിച്ച് ഞാനിതുവരെയും അവളോടൊും മിണ്ടിയിട്ടില്ല. അവള്‍ ചോദിച്ചിട്ടുമില്ല. അതു താല്കാലികമാണ്. എപ്പോള്‍ വേണമെങ്കിലും തകരുമെന്നും ഞാന്‍ ഓരോ ദിവസവും പ്രതീക്ഷിച്ചു.
ദേ. നെഞ്ചില്‍ ആട്ടോമാമന്‍ നുള്ളിയതു കണ്ടോ മമ്മീ.
അവള്‍ ഫ്രോക്കു നീക്കി കാണിച്ചപ്പോള്‍ ഞാനൊരു മാത്ര പരിഭ്രമിച്ചു.
അതിന് നീ സ്‌കൂളില്‍ പോണത് ആട്ടോയിലല്ലല്ലോ. സ്‌കൂള്‍ ബസ്സിലല്ലേ?
അവളുടെ ക്ലാസ്സിലെ മറ്റൊരു കുരുന്നിനുണ്ടായ അനുഭവത്തിന്റെ നീറ്റലായിരുന്നു കാത്തുവില്‍ കണ്ടത്. എന്റെ മറുപടിയില്‍ കള്ളം പൊളിഞ്ഞ കുറുമ്പല്‍ അവള്‍ കാണിച്ചുവെങ്കിലും നെഞ്ചില്‍ ശക്തിയായി തിരുമ്മുതു കണ്ടപ്പോള്‍ എനിക്കും പേടിയായി.
ഇന്നുമുഴുവനും അവരെന്നെ പട്ടിക്കൂട്ടില്‍ അടച്ചിട്ടിരുന്നു മമ്മീ.. അല്ലെങ്കില്‍ സ്‌കൂളിലെ പാട്ടുമാമന്‍ എന്നെ ഒഴിഞ്ഞ മുറിയില്‍ കൊണ്ടുപോയി..
അങ്ങനെ പറഞ്ഞെന്നാണ് അവള്‍ കയറി വരുന്നത്?
കിനാവുകളും യാഥാര്‍ത്ഥ്യങ്ങളും തിരിഞ്ഞു കിട്ടാന്‍ എന്റെ കുട്ടിക്ക് കരുത്തുണ്ടാവട്ടെ. ഞാനവളുടെ തലവരയില്‍ തടവിക്കൊണ്ടിരുന്നു. അതവളെ വേദനിപ്പിച്ചു കാണണം. എന്റെ കൈ തട്ടിക്കളഞ്ഞ് കാത്തു വേഗം പൊയ്ക്കളഞ്ഞു.

ജനയുഗം വാരാന്തം 20.12.2015

2015, ഡിസംബർ 11, വെള്ളിയാഴ്‌ച

കുഴിമാടങ്ങള്‍ തുറക്കുമ്പോള്‍ വെളിപ്പെടുന്ന ലാറ്റിന്‍ അമേരിക്കന്‍ പ്രക്ഷുബ്ദ ഭൂതകാലം



2015, ഡിസംബർ 7, തിങ്കളാഴ്‌ച

ചാര്‍ക്കോളിന്‍റെ കരകരപ്പില്‍ കേട്ട ഓര്‍മ്മകളുടെ ഒച്ചയനക്കങ്ങള്‍ Memories of the wind





ഒരു കരകരത്ത ശബ്ദമാണ് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വെളുത്ത തിരശ്ശീലയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയത്. കഥാനായകനായ അറാം ഇസ്താംബൂളിലെ വസതിയില്‍ കാമുകിയായ ലെയിലയുടെ ചിത്രം വരയ്ക്കുന്നു. കാലം ആയിരത്തിതൊള്ളായിരത്തി നാല്പത്തി മൂന്ന്.

ചാര്‍ക്കോള്‍ കടലാസിലുരയുന്ന ഈ ശബ്ദം ചിത്രത്തില്‍ ആദ്യാവസാനം ആവര്‍ത്തിക്കുന്നു. അസ്വസ്ഥതയുടെ ഓര്‍മ്മകള്‍ മാത്രം വിതറുന്ന ആ ഓരോ കരകരപ്പും കറുത്തചിത്രങ്ങളുടെ പിറവിയില്‍ അവസാനിക്കുന്നു. നോട്ടുബുക്കില്‍ തെളിയുന്നത് യുദ്ധങ്ങളുടെ പരിണിതിയായ പലായനങ്ങള്‍, അഭയാര്‍ത്ഥികളെ കാത്തിരിക്കുന്ന തിക്താനുഭവങ്ങളുമാണ്. അങ്ങനെ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഇരുപതാം ലക്കത്തില്‍ നിന്നും ലോകയുദ്ധത്തിന്റെ തിക്തതകളുടെ ഒരു ചിത്രം കൂടി മനസ്സിലേയ്ക്ക് കയറി. അതിനുപരി 'കാറ്റിന്റെ ഓര്‍മ്മകള്‍' എന്ന ഈ ചിത്രം റഷ്യന്‍ അനുഭവങ്ങളുടെ വാര്‍ഷിക വലയമാണ് മനസ്സിലുണ്ടാക്കിയത്.

മെമ്മറീസ് ഓഫ് ദ വിന്റ് എന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും ഓസ്‌കാന്‍ അല്‍പെര്‍ നിര്‍വ്വഹിച്ചിരിക്കുന്നു.



ഒന്നാം ലോകയുദ്ധത്തിന്റെ ക്രൂരതയുടെ അനുഭവങ്ങളുമായി ഇസ്താംബൂളില്‍ ചിത്രരചന, വിവര്‍ത്തനം, കാവ്യപ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തി കഴിഞ്ഞിരുന്ന യുവാവാണ് ആറാം. അയാള്‍ കമ്മ്യൂണിസ്റ്റ് ആശയ പ്രചരണത്തിലുമേര്‍പ്പെടുന്നു. യുദ്ധം തേരോട്ടം നടത്തുന്ന നാസി തുര്‍ക്കിയില്‍ തുടരാന്‍ കഴിയാതെ അയാള്‍ കരിങ്കടല്‍ പ്രദേശത്തെ ഒരു കാട്ടില്‍ ഒളിവു ജീവിതം നയിക്കാനെത്തുന്നു. അനുകൂലമായ കാലാവസ്ഥയില്‍ ജോര്‍ജ്ജിയന്‍ അതിര്‍ത്തി കടന്ന് റഷ്യയിലെത്തുകയാണ് ഉദ്ദേശ്യം. സഖാക്കളായ റാസിഹ്, മിഹായേല്‍ എന്നിവര്‍ അയാളെ ഈ ഉദ്യമത്തില്‍ സഹായിക്കുന്നു. അതിര്‍ത്തി പ്രദേശത്ത് മിഹാലേയിനൊപ്പം താമസിക്കുമ്പോള്‍ അയാളുടെ യുവതിയായ ഭാര്യ മെറിയം അറാമിന്റെ ജീവിതത്തിലേയ്ക്ക് വര്‍ണ്ണങ്ങളുമായി എത്തുന്നു. അയാള്‍ എഴുതി കൊണ്ടിരിക്കുന്ന കറുത്തചരിത്രത്തെ മറ്റൊരു തരത്തില്‍ അവള്‍ മാറ്റി വരയ്ക്കുന്നു.

നമുക്ക് അപരിചിതമായ ഒരു ജീവിതം ഇതള്‍ വിരിയുന്നതിനൊപ്പം ഈ ചലച്ചിത്രാഖ്യാനം ചരിത്രത്തിലേയ്ക്കുള്ള ജാലകം കൂടിയായി മാറുന്നു. രണ്ടു മണിക്കൂര്‍ നേരം കൊണ്ട് ഇതുവരെ ആര്‍ജ്ജിച്ച സോവിയറ്റ് അനുഭവങ്ങളുമായി മെമ്മറീസ് ഓഫ് ദ വിന്റ് കൂടിച്ചേരുന്നു. കാറ്റ് പറയുന്ന ഓര്‍മ്മകള്‍ അങ്ങനെ വെള്ളിത്തിരയുടെ ഒരു അതുല്യാനുഭവമാവുന്നു.

ഒന്നാം ലോകയുദ്ധം ചവിട്ടിക്കുഴച്ച ഒരു കുട്ടിയുടെ ജീവിതത്തെ രണ്ടാം ലോകയുദ്ധം പിന്നെയും ആക്രമിക്കുന്നതിന്റെ ചരിത്രം ഇവിടെ കാണാം. അറാമിന്റെ വിരലുകളിലൂടെ ഓര്‍മ്മകളുടെ അസ്വസ്ഥതയുണ്ടാക്കി കരകര ഒച്ചയില്‍ പിറക്കുന്ന കരിച്ചിത്രങ്ങളിലൂടെ അതു തെളിയുന്നു. ഒരു കുട്ടിയുടെ ഓര്‍മ്മയുടെ ആഖ്യാനത്തെ ചിത്രങ്ങളാക്കി സൂക്ഷ്മായി തുന്നിച്ചേര്‍ത്താണ് പഴമയുടെ ലോകത്തിലേയ്ക്കുള്ള ആ ജാലകം ഇവിടെ പിടിപ്പിച്ചിരിക്കുന്നത്.



മെമ്മറീസ് ഓഫ് ദ വിന്റ് ഒരേ സമയത്ത് ലോകം കണ്ട ഭീകരങ്ങളായ രണ്ട് ലോകയുദ്ധങ്ങളുടെ ക്രൗരമുഖങ്ങളെ നമുക്ക് മുന്നില്‍ തുറന്നിടുന്നു. ഒരു പത്തു വയസ്സുകാരന്റെ മുഖത്തു തെളിയുന്ന കണ്ണീര്‍പ്പാടുകള്‍, മുത്തശ്ശിയുടെ നിസ്സഹായ മുഖം, ഒന്നോ രണ്ടോ വെടിപൊട്ടലുകള്‍, അതിലൂടെ അച്ഛനും അമ്മയും ഈ ലോകത്തില്‍ നിന്നു തന്നെ വേര്‍പിരിയുന്നത്. ദാരിദ്ര്യം, രോഗങ്ങള്‍, അങ്ങനെ ഒന്നാം യുദ്ധപരീക്ഷണങ്ങളുടെ ചരിത്രം ചുരുങ്ങിയ ഷോട്ടുകളില്‍ മാത്രം നമ്മുടെ കയ്പിനെ വര്‍ദ്ധിപ്പിക്കുന്നു. ഇതൊരു യഥാര്‍ത്ഥ അനുഭവത്തിന്റെ ചിത്രീകരണമാണെന്ന കാര്യം ടൈറ്റിലുകള്‍ പറയുന്നുണ്ട്.

എഴുപതാണ്ടുകള്‍ക്ക് മുമ്പ് കത്തിയണഞ്ഞ നാസിഭീകരതയുടെ മുഖവും ആയിരത്തി തൊള്ളായിരത്തി പതിനാലില്‍ വെടിപൊട്ടിയ ആ ദുരന്തവും പിന്നെയും നമ്മോട് പറയുന്നത് എന്താണ്? ഒന്നാം ലോകയുദ്ധത്തിന്റെ നൂറാം വാര്‍ഷമായ രണ്ടായിരത്തി പതിന്നാലിലാണ് ഈ ഫ്രാന്‍സ് ജോര്‍ജ്ജിയന്‍ ടര്‍ക്കിഷ് ചിത്രം പുറത്തിറങ്ങിയത്. വര്‍ഷങ്ങള്‍ എത്ര പാഞ്ഞാലും ക്രൂരതകളുടെ കരിച്ചിത്രങ്ങളെ പൂര്‍ണ്ണമായി ആര്‍ക്കും മായ്ക്കാനാവില്ലെന്ന് മെമ്മറീസ് ഓഫ് ദ വിന്റ് പറയുന്നു.


ഓസ്‌കാന്‍ അല്‍പെര്‍

ഒളിസങ്കേതങ്ങളില്‍ പ്രകൃതി വരയ്ക്കുന്നത് വര്‍ണ്ണ ചിത്രങ്ങള്‍ മാത്രം. മഞ്ഞ്, കാട്, മഴ, പ്രകാശ തൊട്ടുണര്‍ത്തുന്ന മലനിരകള്‍ ഇതെല്ലാം നാഗരികനായ ബുദ്ധിജീവിയില്‍ ഉണ്ടാക്കുന്ന തിക്തതകള്‍ ഈ ചിത്രം ചൂണ്ടിത്തരുന്നുണ്ട്. ഒളിഗ്രാമത്തില്‍ മിഹായേലും മെറിയവും നയിക്കുന്ന ജീവിതം അവരുടെ സാഹചര്യങ്ങള്‍ കാട്ടിനുള്ളില്‍ അറാമിനു വേണ്ടി മിഹായേല്‍ കണ്ടെത്തുന്ന വസതി എന്നിവയൊക്കെ ചലച്ചിത്രകാവ്യങ്ങള്‍ക്കു മാത്രം നല്‍കാന്‍ കഴിയുന്ന തിരശ്ശീലാനുഭവങ്ങളാണ്. പ്രകൃതി നായകന് തടവറ തീര്‍ക്കുമ്പോള്‍ പ്രേക്ഷകന്‍ അതില്‍ അലിയുന്ന അനുഭവമുണ്ടാക്കിയത് ഇസ്താംബൂള്‍, തുര്‍ക്കിയിലെ ആര്‍ട്ടിന്‍, ജോര്‍ജ്ജിയ എന്നിവിടങ്ങളിലെ ലൊക്കേഷനുകളാണ്.

അങ്ങനെ മെമ്മറീസ് ഓഫ് ദ വിന്റ് എന്ന ചലച്ചിത്രത്തിലൂടെ നമ്മുടെ ഓര്‍മ്മകളും വലുതാകുന്നു. തീര്‍ച്ചയായും അത് കുട്ടിക്കാലം മുതല്‍ മനസ്സില്‍ കൂടുവച്ച റഷ്യന്‍ സന്തോഷങ്ങളുടെ കൂട്ടത്തില്‍ ഒരു പുതിയ വലയത്തെ തീര്‍ത്തിരിക്കുന്നു.


2015, നവംബർ 24, ചൊവ്വാഴ്ച

എര്‍ച്ചക്കുളം Erchakulam


എര്‍ച്ചക്കുളത്തെ കല്‍മലകള്‍ 


പ്രകൃതിയെ ചിലപ്പോള്‍ കാണുമ്പോള്‍ ഈ പ്രപഞ്ചത്തോളം പ്രായമായിട്ടും വികൃതിയൊട്ടും തീരാത്ത ഒരു കുട്ടിയെപ്പോലെ തോന്നും.
നാഗര്‍കോവില്‍ എര്‍ച്ചക്കുളത്തെത്തിയപ്പോള്‍ പ്രകൃതിയൊരുക്കിയ കാഴ്ചകള്‍ക്കിടയില്‍ വീണപ്പോള്‍ അത് തീര്‍ത്തും ബോധ്യമായി.

സഹ്യനിരകളുടെ തെക്കന്‍ ഭാഗം. നീണ്ടു നിവര്‍ന്ന മലനിരകളുടെ വാല്‍പോലെയാണ് കാണപ്പെടുന്നത്. നെല്‍പ്പാടങ്ങള്‍ക്കും കുളങ്ങള്‍ക്കുമിടയിലെ ഇടനാട്ടിലേയ്ക്ക് അതങ്ങനെ അലസം നീണ്ടുകിടക്കുന്നു.


ഒരു വികൃതിക്കുട്ടി വാരിക്കൂട്ടിയ കല്‍ക്കെട്ടുകള്‍, മാനംമുട്ടെ കല്ലെറിഞ്ഞു കൂട്ടിയൊരുക്കിയ മലനിരകള്‍. അതും പോരാത്തതിന് അവന്‍ വിവിധ നിറത്തിലെ ചായം പൂശി മലനിരകളെ അലങ്കരിക്കാനുള്ള ശ്രമവും നടത്തിയിരിക്കുന്നു.
പച്ചപാടത്തിനുമപ്പുറത്തെ ഗിരിക്ക് ഒരു വെണ്‍മേഘച്ചുമട് എടുത്തു നില്‍ക്കാന്‍ കൊടുത്താലോ? അതിന് കോടമഞ്ഞിന്റെ വെണ്‍മീശ വച്ചുകൊടുത്താലെങ്ങനെ? കഷണ്ടിത്തലക്കാരാണ് ഇവിടെയുള്ള ചില പാറക്കെട്ടുകള്‍.

നീലമലനിരകള്‍ക്കു മുന്നില്‍ പാടം കുളം എന്നിവയെ ഇരുത്തി ഒരു ചിത്രം എടുക്കാനുള്ള സാധ്യതകള്‍ തരുന്നതാണ് ഈ പ്രകൃതി..

മലകളുടെ ദൃശ്യവൈവിധ്യവും നിശ്ശബ്ദതയും അലിഞ്ഞതാണ് എര്‍ച്ചക്കുളത്തിന്റെ ഓര്‍മ്മ പത്രം. കാട്ടില്‍ നിന്നുള്ള മയിലൊച്ചയും കിളികൂജനവും കാറ്റിന്റെ മൂളലും മാത്രം അവിടെ മുഴങ്ങും.
നാഗര്‍കോവിലെ എര്‍ച്ചക്കുളത്ത് കണ്ട ഈ കാഴ്ചകള്‍ ഒരു തുലാമഴപെയ്ത്തിന്റെ ബാക്കി പത്രമാണ്. തുലാമേഘങ്ങള്‍ക്കിടയിലൂടെ മങ്ങിവീഴുന്ന വെയില്‍ വരച്ച ചിത്രങ്ങള്‍.



2015, നവംബർ 16, തിങ്കളാഴ്‌ച

ഓട്ടവല




എന്റെ ഗള്‍ഫവധി തീരാനിനി ഒരാഴ്ച കൂടി മാത്രമേയുള്ളു. മുന്നിലുള്ള മണിക്കൂറുകള്‍ ഞാനെണ്ണിവച്ചിരിക്കുകയാണ്.
അടുക്കളയില്‍ നിന്നും അവളെത്തുതിനു മുമ്പുള്ള ചെറിയ ഇടവേള.
ഭാര്യയെനിക്ക് ചെയ്തു തന്ന ഫേസ്ബുക്ക് അക്കൗണ്ട് നോക്കിയിരിക്കുകയാണ് ഞാന്‍. അവള്‍ തന്നെ എനിക്കുള്ള മിത്രങ്ങളെയും സംഘടിപ്പിച്ചു തന്നിരുന്നു. വിവിധ ഭൂഖണ്ഡങ്ങളില്‍ കിടക്കുന്ന ഞങ്ങളെല്ലാം ഒരു വലയ്ക്കുള്ളിലായതു പോലെ തുടക്കത്തിലെനിക്ക് തോന്നി. നേരിട്ടറിവില്ലാത്തവരുമായുള്ള ചങ്ങാത്തം. അതിലെനിക്കൊരു അസ്‌ക്യതയുമുണ്ടായിരുന്നു.
കേരളനാടു വിട്ടതോടെ എനിക്കൊരു സ്‌നേഹിതനേയും സമ്പാദിക്കാനായില്ല. അത്തരമൊരു കുറവ് ഇതോടെ തീര്‍തായി ഞാന്‍ കരുതാന്‍ തുടങ്ങി. സത്യത്തില്‍ മണല്‍ക്കാറ്റും മണലും മാത്രമേ എന്റെ ജീവിതത്തിലുള്ളു. ഞാനനുഭവിച്ചിരു ഊഷ്മളതകള്‍ മറ്റേതോ ജന്മത്തിലുള്ളതാണ്. ഈ മണിയറ പോലും എപ്പോള്‍ വേണമെങ്കിലും മൂടപ്പെട്ടുപോകാവുന്ന ഒരു മരുപ്പച്ചയായിട്ടാണ് എനിക്കനുഭവപ്പെടുത്.
അങ്ങനെയതില്‍ വിരല്‍ തൊട്ടു നീക്കിയും ചുരുക്കിയുമൊക്കെ മുബൈലുമായി ഇരിക്കു നേരത്താണ്. പ്രവീണിന്റെ സന്ദേശമെത്തിയത്. അവന്‍ തോണിക്കടവില്‍ കുടുങ്ങിക്കിടക്കുന്നു. ഈ രാത്രിയില്‍ വീട്ടിലത്തിക്കാന്‍ ബൈക്കുമായി ഞാനെത്തുമോ?
അവന്റെ ആവശ്യമെ സ്പര്‍ശിച്ചു. തുണിമാറാന്‍ ഞാനെഴുേറ്റു.
ഭാര്യയെ െകട്ടിലില്‍ പിടിച്ചിരുത്തി.
ഇതു ചാറ്റിംഗാണ്. നമ്മളവരോട് ചാറ്റു ചെയ്തു കൊണ്ടിരുാല്‍ മാത്രം മതി.
യ്യോ. നീയെത്ര നേരായി അവിടെ നിക്കണു?
തുടര്‍ന്ന് ഒരു മൂന്നാലു മിനുട്ടുകള്‍ കൊണ്ട് കുറച്ച് പോസ്റ്റുകള്‍ വായിക്കണം. അതിനു ലൈക്കടിക്കണം. അപ്പോള്‍ അവന്റെ മറുപടി വരും. ഉടനെ അടുത്ത ചോദ്യം അല്ലെങ്കില്‍ മറുപടി. അതിലും ഒരല്പം ഗ്യാപ്പിടണം.
അവിടെ തണുപ്പുണ്ടോടാ?
കൊതുകുണ്ടോ?
നിനക്കുറക്കം വരുന്നോടാ?
അങ്ങനെ വെറുതെ അക്ഷരങ്ങള്‍ കുത്തിക്കുത്തി നേരം കളയണം. ഒടുവിലത് വരാണ്ടാവും. അവന്റെ ശല്യം തീരും.
പിന്നെ നമ്മളിങ്ങനെ കിടന്നുറങ്ങും.
അതു പറഞ്ഞ് അവളെന്റെ ദേഹത്തോട് ഇങ്ങനെ ചാഞ്ഞുകിടന്നു.
എഫ്.ബി. യിലെ ചങ്ങാത്തം ഒരു ഓട്ടവലയ്ക്കുള്ളിലെ കൂട്ടുചേരലാണ്. അതില്‍ നിെപ്പോള്‍ വെണമെങ്കിലും ഊര്‍ുപോകാം.
നാട്ടില്‍ നിന്നും ഞാനൊരു വേദാന്തം കൂടിപ്പഠിച്ചു.
------------------------------------
വാരാദ്യമാധ്യമം 15.11.2015



2015, നവംബർ 15, ഞായറാഴ്‌ച

ബിമകളുടെ ലോകം (BIMA)


ഇന്നു നാം നേരിടുന്ന ജൈവവൈവിധ്യ നാശത്തിന് എതിരെ തികച്ചും ശാസ്ത്രബോധത്തോടെ കുട്ടികളുടെ മനസ്സിലേക്ക് ആഴ്ത്തിയിറക്കുന്ന രസകരമായൊരു നേവലാണ് പി കെ സുധിയുടെ ബിമകളുടെ ലോകം. ശാസ്ത്രം നമ്മളെ പഠിപ്പിച്ചു തരുന്നതല്ല മറിച്ച് ശാസ്ത്രത്തിലൂടെ രസകരമായി, അറിയപ്പെടാത്ത ഒരു ജൈവവൈവിധ്യ സമൂഹത്തിന്‍റെ ഉള്‍ക്കാഴ്ച്ചകള്‍ നമ്മിലേക്കു കൊണ്ടുവരാനാണ് എഴുത്തുകാരന്‍ ശ്രമിക്കുന്നത്.
ബിമകളുടെ ലോകത്തിൽ പരിഭാഷ തിരിച്ചറിയുന്ന ജന്തു ഭാഷയിൽ ഗവേഷണം നേടിയ ജോണിനേയും ജീവികളുടെ പരിണാമം സംബന്ധിച്ച പഠനത്തിൽ മികവുറ്റ കെയ്സിനേയും പരിചയപ്പെടുന്നു. ഇന്നത്തെ ജനത്തിന് പരിസ്ഥിതിയോടുള്ള കാഴച്ചപ്പാടിൽനിന്നും വ്യത്യസ്തമായി ജൈവവൈവിധ്യനാശത്തിൽ അലോസരപ്പെടുന്നവരാണിവർ. നമ്മള്‍ കുട്ടികളുടെ മനസ്സിൽ സാധാരണയായി ഉണ്ടാകുന്ന ചിന്തകള്‍ , മനുഷ്യസമാനമായ ജീവികള്‍ ഭൂമിയിലോ ഗ്രഹങ്ങളിലോ ഉണ്ടോ?. അങ്ങനെ ആരാലും കണ്ടുപിടിക്കപ്പെടാത്ത ഗ്രഹങ്ങള്‍ ഉണ്ടോ?. ഇതൊക്കെ പി.കെ സുധി കഥയിലൂടെ ചോദിക്കുന്നു.. ഈ ചിന്തകള്‍ തന്നെയാണ് ഇവരേയും ഒരു വലിയ യാത്രയിലേക്ക് പ്രേരിപ്പിച്ചതും പിന്നീട് ആമസോൺ കാടുകളിലെ നിഗൂഢമായ ഒരു പ്രദേശത്ത് ആ യാത്ര എത്തിച്ചേരുന്നതിനും സഹായിച്ചത്. അവിടെക്കണ്ട മനുഷ്യസമാനമായ ജീവികളുടെ ചലനങ്ങളും , ഭാഷ നിരീക്ഷിക്കുകയും അവർക്ക് 'ബിമ' എന്ന് പേരിടുകയും ചെയ്തു. ദിവസങ്ങള്‍ കഴിഞ്ഞിടുമ്പോള്‍ അത് ഇന്നത്തെ ജനതയെപ്പോലെ കാശിനുവേണ്ടി ഭൂമിയെപ്പോലും വിൽക്കാൻ തയ്യാറായവരിൽനിന്നും ജൈവവൈവിധ്യസംസ്കാരത്തെ കാത്തു സൂക്ഷിക്കാനായി ഈ പ്രദേശത്തെ ഒരു തരത്തിൽ ഒളിപ്പിച്ചു വയ്ക്കുന്ന കുറച്ചു ശാസ്ത്രജ്ഞരുടെ ബുദ്ധിയാണെന്ന് അവർക്ക് മനസ്സിലായില്ല.
പ്രകൃതിയെ ചൂഷണം ചെയ്യുന്ന ഇന്നത്തെ സമൂഹം ഓർക്കുന്നില്ല ഇവരെപ്പോലെ ജൈവവൈവിധ്യ സംസ്കാരത്തെ തേടി നമുക്കും ദൂരെയാത്രക്ക് പോകേണ്ടിവരുമെന്ന്. അവയെ നശിപ്പിക്കുന്ന നമുക്ക് പരിഹാരം കണ്ടെത്താൻ കഴിയുമെങ്കിൽക്കൂടി ശ്രമിക്കാറില്ല. ചൂഷണങ്ങള്‍ നിറഞ്ഞ ഒരു ശാസ്ത്രലോകത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. ബിമകളുടെ ലോകത്തിലൂടെ ഗ്രന്ഥകർത്താവ് വെളിച്ചപ്പെടാത്ത ഒരു സമൂഹത്തെ ആവിഷ്ക്കരിക്കുകയാണ്. കുട്ടികളിൽ ശാസ്ത്രബോധമുണ്ടാക്കുന്ന ഒരു കഥയാണിത്. "ഭാരതീയർ മൃഗങ്ങളേയും സസ്യങ്ങളേയും സ്വജാതികളായി കാണുന്ന വലിയ സംസ്കാരത്തിന്‍റെ ഉടമകളാണെന്ന് മുത്തഛൻ പറയാറുണ്ട് " കഥയില്‍ ജോണ്‍ പറയുന്ന മുത്തച്ഛന്റെ അഭിപ്രായത്തോട് പൂര്‍ണമായി യോജിക്കാന്‍ കഴിയില്ല.കാരണം ഭാരതീയര്‍ ഇന്നു പ്രകൃതിയില്‍ നിന്നും വളരെ അകലെയാണ്.

പൂജ -ക്ലാസ് 9 ജി എച്ച് എസ് കരിപ്പൂര്

ബിമകളുടെ ലോകം എന്ന പി.കെ സുധിയുടെ ഗ്രന്ഥം തീർത്തും ഒരു ശാസ്ത്രനോവലാണ്. ശാസ്ത്രവും സാഹസികതയും കൗതുകവും ഒത്തുചേർന്ന കൃതിയാണ് ബിമകളുടെ ലോകം. ഈ നോവൽ കുട്ടികള്‍ക്കു വേണ്ടി തയ്യാറാക്കപ്പെട്ടതാണ്. ഈ കഥയിൽ ശാസ്ത്രം പഠിപ്പിക്കുന്നില്ല. എന്നാൽ ശാസ്ത്ര ബോധമുണ്ട്. മാനവികതയ്ക്ക് ചേർന്ന ഒരിടമുണ്ട്. ഇന്നത്തെ സമുഹത്തിന് അത് അത്യാവശ്യവുമാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്ക്. ലോകത്തിലെ വെളിച്ചപ്പെടാത്ത സമൂഹത്തെ ഈ കഥ ആവിഷ്ക്കരിക്കുന്നു.
ഇവരുടെ കൂട്ടത്തിലെത്തപ്പെടുന്നത് രണ്ടു സർവ്വകലാശാല വിദ്യാർത്ഥികളാണ്. ജോണും,കെയ്സും. ഇവർ ശാസ്ത്രത്തെ സ്നേഹിക്കുന്നവരാണ്. ജോണിന്‍റെയും കെയ്സിന്‍റെയും ശാസ്ത്ര ഗവേഷണത്തിലുള്ള താല്‍പര്യം അവരെ സാഹസിക യാത്രയിലേക്ക് നയിക്കുന്നു. അങ്ങനെ ശാസ്ത്രത്തിന്‍റെ രുചി നുകരാൻ വേണ്ടി പുറപ്പെടുന്ന അവർ ചെന്നെത്തപ്പെടുന്നത് തീർത്തും നിഗൂഢതകള്‍ നിറഞ്ഞ ലോകത്താണ്. ആമസോണിലെ വന്യമായ നിഗൂഢതകളെക്കുറിച്ച് ജോണിനിന്റെ അച്ഛൻ എപ്പോഴും പറയുമായിരുന്നു. അവിടെ മനുഷ്യൻ കണ്ടെത്തിയിട്ടില്ലാത്ത ധാരാളം പക്ഷികളുണ്ട് എന്ന് ജോൺ കേട്ടിട്ടുണ്ട്. പക്ഷേ ആ കേള്‍വി ഇപ്പോള്‍ യഥാർത്ഥ്യമായിരിക്കുകയാണ് ഇവരുടെ മുൻപിൽ. പക്ഷിയാണോ മനുഷ്യരാണോ എന്ന് തിരിച്ചറിയാത്ത ഒരു കൂട്ടം. പുതിയൊരു ജീവിയെ കണ്ടെത്തിയാൽ അതിന് പേരിടേണ്ടേ, അവർ അതിനെ ബിമ എന്ന് വിളിച്ചു. birdന്‍റെ biയും manന്‍റെ maയും ചേർന്നാൽ ബിമ. അവർ അവരെ സസൂക്ഷമം നിരീക്ഷിച്ചു. പലതും പക്ഷികളോടും മനുഷ്യരോടും സാമ്യമുണ്ട്. ഭക്ഷണ രീതികള്‍ രണ്ടു വിഭാഗത്തോടും ഇണചേർന്നതാണ്.
അവസാനം വായനക്കാരന്റെ ആകാംഷയ്ക്കു വിരാമമിട്ടുകൊണ്ട് ബിമകളുടെ രഹസ്യത്തിന്റെ ചുരുളഴിയുന്നു. ഒരു ബിമ പെൺകുട്ടി തന്റെ കൊക്ക് ഊരിമാറ്റി ജോണിന്‍റെയും കെയ്സിന്‍റെയും സഹപാഠിയായ ട്രീനയായി മാറുന്നു. ഇവളാണ് യൂണിവേഴ്സിറ്റിയിലെ കുട്ടികള്‍ക്കിടയില്‍ നിന്നും ജോണിനേയും കെയ്സിനേയും ഈ ഉദ്യമത്തിനായി തെരഞ്ഞെടുത്തത്. ബിമകള്‍ പക്ഷികളൊന്നുമല്ല ഭൂമിയിലെ രീതികളും സബ്രദായങ്ങളും മടുത്തുകൊണ്ട് ഇവിടെ വന്ന് താമസിക്കുകയാണ്.
പുതിയൊരു സംസ്കാരമാണ് ബിമകളുടെ ലോകം ചിത്രീകരിക്കുന്നത്.ചെറിയ കുട്ടികള്‍ക്കു പോലും വളരെ നന്നായി മനസിലാക്കാൻ കഴിയുന്നതാണ് ഈ കഥ. ബിമകളുടെ ലോകത്തിൽ . ചിലർക്കു തുടക്കത്തിൽ ചെറിയ മടുപ്പു തോന്നിയേക്കാം പക്ഷേ തുടർന്നു വായിക്കുമ്പോള്‍ ‍ നമ്മെ മറ്റൊരു ലോകത്തിലേക്ക് ഈകഥ കൂട്ടിക്കൊണ്ടു പോകും.
റിസ്വാന എം എസ്-ക്ലാസ് 9 ജി എച്ച് എസ് കരിപ്പൂര്

2015, നവംബർ 13, വെള്ളിയാഴ്‌ച

കത്തിയണയ്ക്കരുതേ!



ഞങ്ങളുടെ വീടുകള്‍ക്കിടയിലൊരു മതിലുണ്ട്. അതിനു മുകളില്‍ പൊതുവസ്തുക്കള്‍ പോലെ രണ്ടു പൂച്ചകളും.
അവരിലൊരാള്‍ ചെറുതാണ്. അവന് അമ്മിഞ്ഞപ്പാല്‍ ലേശമേ കി'ട്ടിക്കാണുള്ളു. തടിയനൊരു കാര്‍വണ്ണനായതിനാല്‍ ഞങ്ങളുടെ വീ'ട്ടിലവന്‍ കൃഷ്ണന്‍ കുട്ടയായി അിറയപ്പെട്ട'ു. ചെറിയോന്‍ രാമന്‍കു'ട്ടിയും.
അയലത്തെ കത്രീന്‍ച്ചേ'ട്ടത്തി ച്ച്. ച്ച്. എു വായ്ക്കുള്ളി അമര്‍ത്തി ശബദ്മുണ്ടാക്കുമ്പോള്‍ കൃഷ്ണന്‍കുട്ട'ി & രാമന്‍കു'ട്ടി കൊതിമൂത്ത് അപ്പുറത്തേയ്ക്ക് ചാടും. അേരത്തവര്‍ ജോസണും ജോസൂട്ട'ിയുമാണ്. ജോസൂട്ട'ി നമ്മുടെ ചെറിയോന്‍ രാമന്‍കു'ട്ടിയാന്നേ! എത്ര കൂടുതലുണ്ടായാലും ചിക്കന്‍ മുള്ളുകള്‍ മുരണ്ടുകൊണ്ടേ അവറ്റ കറുമുറെ തിന്നുള്ളു. അതു പൂച്ച ജന്മം! ഇനി വെറും തലയും മീന്‍വാലുമേ നമ്മുടെ തറവാ'ട്ടടുക്കളയില്‍ നിന്നും കി'ട്ടുള്ളുവെങ്കിലും അവിടെ കത്തിയെടുക്കേണ്ട താമസം ഒറ്റക്കുതിപ്പിന് മതില്‍ താണ്ടി അവര്‍ വടക്കേ മുറ്റത്ത് റെഡി.
അപ്പുറത്ത് ജോസ ഇപ്പുറത്ത് കൃഷ്ണന്‍ കുട്ട'ി. അവിടെ എല്ലിന്‍ കൂട്ട'ം. ഇവിടെ മീന്‍വാല്. ഒു ചിന്തിച്ചാല്‍ മതിലുകള്‍ക്കപ്പുറത്തുമിപ്പുറത്തും നിന്നും നമ്മളെന്തിന്?
ഞാന്‍ വലിയ ഫിലോസഫിയൊും പറഞ്ഞതല്ലേ! നിതേ്യാമുള്ള അവറ്റകളുടെ മതിലുചാട്ട'ം കണ്ടപ്പോള്‍ തോന്നിയതാന്നേ!
കത്തിയണയ്ക്കരുതേ-
----------------------------
ജനയുഗം വാരാന്തം 8.11.2015

2015, സെപ്റ്റംബർ 22, ചൊവ്വാഴ്ച

പെന്‍ഷന്‍ കിണര്‍



ദിവസങ്ങള്‍ക്കു ശേഷമാണയാള്‍ പുറത്തിറങ്ങിയത്.
ഒന്നാം തീയതികളിലൂറിക്കിട്ടുന്ന പെന്‍ഷനായിരുന്നു ലക്ഷ്യം. മാര്‍ക്കറ്റില്‍ കയറിയത് കുറച്ചു മീന്‍ വാങ്ങാന്‍ വേണ്ടിയും. വിലക്കുറവും എണ്ണത്തില്‍ കൂടുതലുമുള്ള മീനുകള്‍ വീട്ടിലെ പൂച്ചകള്‍ക്കുവേണ്ടിയാണ്.
പെന്‍ഷനു നാലിലൊന്നു മേലുള്ള സംഖ്യയെ അയാള്‍ക്കുള്ള മരുന്നുകള്‍ തിന്നു. അതിനാല്‍ വെറും നൂറുരൂപയായിരുന്നു മീനിനു ക്വാട്ടയിട്ടിരുന്നത്. രണ്ടാമത്തെ ആഴ്ചയില്‍ തന്നെയതു തീരും. ചോറു തൊടാതെ പൂച്ചകള്‍ കരഞ്ഞുവിളച്ചു നടക്കും. ഉപ്പ്, തൈര്, വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത തീറ്റകളും മടുക്കുമ്പോള്‍ ഭാര്യയ്ക്ക് സങ്കടമാവും. അവ പുറത്തു നിന്നും ഓന്തുകളെയും അരണകളെയും പിടിക്കുമ്പോള്‍ അയാള്‍ കണ്ടില്ലെന്നു നടിച്ചു.
ആ വീട്ടില്‍ അവരോട് മിണ്ടാനും പറയാനും പൂച്ചകള്‍ മാത്രമാണുണ്ടായിരുന്നത്. ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോകുമ്പോഴും പൂച്ചകളുടെ ഒട്ടിയ വയറുകള്‍ കാണുമ്പോഴും എാറെയാഴമുള്ള പെന്‍ഷന്‍ കിണറിനെ അയാളോര്‍ത്തു.
സഞ്ചിയില്‍ നിന്നും കുറച്ചു മീനുകള്‍ പൂച്ചപ്പാത്രത്തിലിട്ടശേഷം ബാക്കി ഫ്രിഡ്ജില്‍ വയ്ക്കുന്ന ഭാര്യയോട് നാളെ പൊതുപണിമുടക്കാണെന്ന കാര്യം അയാളറിയിച്ചു.
അപ്പോള്‍ പെന്‍ഷന്‍ കൂട്ടുമോ?
പ്രതികരണമായി അവളങ്ങനെ ചോദിക്കാത്തത് എാറെ നന്നായി എന്നയാള്‍ക്ക് തോന്നി.
രാത്രിയില്‍ പണിമുടക്ക് തുടങ്ങി. വെളുപ്പിന് കറണ്ടുപോയതോടെ മീനിനു മുടക്കിയ പണമായി അതയാളെ വേവലാതിപ്പെടുത്തി.
ഇന്നിനി കറണ്ടു വരില്ല.
പഴയൊരു കമ്പനി ജീവനക്കാരനായിരുന്നിട്ടും, പെന്‍ഷന്‍ ഒന്നിനും തികയാതിരുന്നിട്ടും, പൂച്ചകളെ തീരെ ഇഷ്ടമല്ലാതിരുന്നിട്ടും അയാള്‍ പണിമുടക്കിനെ ശപിച്ചു.
അതെന്തിനു വേണ്ടിയായിരുന്നു?  അന്നത്തെ ദിവസം മുഴുവനുമിരുന്നയാള്‍ അതു തന്നെ ആലോചിച്ചു.
---------------------------
ജനയയുഗം വാരാന്തം 20.09.2015
------------------------------

2015, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

കേള്‍ക്കപ്പിള്ള



ഞാന്‍ സീതാപതി മുതലാളിയുടെ കേള്‍ക്കപ്പിള്ളയാണ്. എന്നോടു മാത്രമാണ് മുതലാളി ഈ പ്രപഞ്ചത്തില്‍ നേരുകള്‍ പറയുന്നത്. ഓരോ ദിവസത്തെയും കൊസ്രകളും കള്ളക്കണക്കും ഏറ്റുപറയാതെ മുതലാളിക്ക് ഉറങ്ങാനാവില്ല. പിറ്റേന്ന് മനസ്സു പുകയും. ബിസിനസ്സ് നടക്കില്ല.
സെയില്‍സ് ടാക്‌സ്, ഇംകംടാക്‌സുകാരെ പറ്റിക്കുന്ന രീതികള്‍, വിലകുറഞ്ഞ അരി, എണ്ണയാദികളെ മുന്തിയ വിലയ്ക്കുള്ള ചരക്കുകളാക്കി സ്‌നാനമേല്‍പ്പിക്കുന്നത്.. ടൗണിലെ ഹോള്‍സെയില്‍ വ്യജ്ഞനക്കടയിലെ സര്‍വ്വകള്ളത്തരങ്ങളും ഞാനെത്രയോ നാളുകളായി കേട്ട'ുകൊണ്ടിരിക്കുന്നു.
ഏറ്റുപറച്ചിലിന് സാക്ഷിയാവാന്‍ അത്താഴത്തിനു മുമ്പാണ് ഞാന്‍ മുതലാളിയുടെ മുന്നിലെത്തി കാതുകൊടുക്കേണ്ടത്. മുതലാളി പെണ്ണുങ്ങളെ തൊട്ട'ുകൂട്ട'ിയ ദിവസങ്ങളിലൊക്കെ ഹോ..ഹോ.. ഞാനൊരു പൊട്ട'നായതിനാല്‍ ഒരു സംഗതിയും പുറത്താവില്ലല്ലോ! മുതലാളി ക്രീഡകള്‍ ആവര്‍ത്തിച്ചു പറഞ്ഞു രസിച്ചു. എന്റെ അരമണിക്കൂര്‍  ഡ്യൂട്ട'ി സമയമൊക്കെ വെലനേരം ദാന്ന് പോയി'ട്ടുണ്ട്.
കുറ്റബോധം കൊണ്ട് എന്റെ മനസ്സാണ് ചിലപ്പോള്‍ കുനിഞ്ഞുപോയിട്ട'ുള്ളത്. അത് ശമ്പളത്തിനു വേണ്ടിയുള്ള പണിയായിരുന്നു. ഞാനെത്ര ആത്മാര്‍ത്ഥത കാണിച്ചിട്ട'ും കാര്യമില്ല. എന്റേത് ഒരല്പം ഓട്ട'ക്കാതുകളാണ്. എനിക്കൊരല്പം കേള്‍വിശേഷിയുണ്ടായിരുന്നു. മുതലാളി പറഞ്ഞതെല്ലാം എന്റെ മണ്ടയിലേയ്ക്ക് പോയെങ്കിലും ഞാന്‍ മിണ്ടാതിരുിട്ടേ'യുള്ളു. ചിലപ്പോള്‍ ഇതൊക്കെ ആരോടെങ്കിലും പറഞ്ഞാലോയെന്നു ഞാന്‍ വിങ്ങിയിട്ട'ുണ്ട്. അതെന്റെ എത്തിക്ക്‌സ്‌ന് വിരുദ്ധമാണ്. ഞാന്‍ പൊട്ട'നെപ്പോലെയിരുന്നു. ഊമയെ മാതിരി കഴിഞ്ഞു.
പെട്ടെ'ാെരു ദിവസം ഞങ്ങളുടെ മുതലാളിക്ക് വല്ലാത്ത തൊഴിലാളി സ്‌നേഹം വന്നു. ഡോക്ടര്‍ വന്നു എല്ലാ പണിക്കാര്‍ക്കും സൗജന്യ മെഡിക്കല്‍ ചെക്കപ്പ്. എണ്ണടിന്‍ നിറയ്ക്കു രഹസ്യരോഗമുള്ള വി.ഡി. സതീശന്‍ പോലും രക്ഷപ്പെട്ട'ു. പൂജ്യം കേള്‍വി ശക്തിയുള്ള ഒരുവനാണ് മുതലാളിയുടെ മുിലിപ്പോളിരുന്ന് പണിയെടുക്കുത്. ഞാന്‍ ഔട്ട'്.
പക്ഷേ ഞാനുണ്ടോ വിടാന്‍പോകുന്നു. ഒരു കിടുക്കന്‍ മുതലാളി ജീവിതമല്ലേ ഇങ്ങനെ മുന്നില്‍ നിവര്‍ന്നു കിടക്കുന്നത്. മുതലാളി ജീവിതം എന്നപേരില്‍ തന്നെ ഞാനെഴുതി തുടങ്ങി. പെണ്ണുങ്ങളും എരിവുമൊക്കെ സമാസമമുള്ളതിനാല്‍ മുന്തിയ പ്രസാധകന്‍ തന്നെ വന്നു. മുഖ്യനെ കിട്ട'ിയില്ലെങ്കില്‍ പ്രകാശനത്തിന് പ്രതിപക്ഷ നേതാവ്. പിന്നെ ഒരു ഡസന്‍ നിരുപകരുമായി കരാറുമുണ്ടാക്കി.
ഞാനിപ്പോള്‍ കേള്‍വിപ്പിള്ളയല്ല. എഴുത്തുപിള്ളയാണ്.




ജനയുഗം വാരാന്തം 2.8.2015
------------------------------------


2015, ജൂലൈ 22, ബുധനാഴ്‌ച

ഞാനും




ഹോട്ടലിലെ ഭക്ഷണമേശയില്‍ എനിക്കെതിരെ ഒരു വൃദ്ധനാണുണ്ടായിരുന്നത്.
അയാളുടെ കൃത്രിമ ദന്തങ്ങള്‍ ഓരോ വറ്റിലും 'ടിക്, ടിക് ' എന്ന് ഒച്ചയുണ്ടാക്കിക്കൊണ്ടിരുന്നു.
മുമ്പൊക്കെ അത്രമാത്രം മതി. ഞാന്‍ ഛര്‍ദ്ദിച്ചുപോകുമായിരുന്നു.
ഇന്നിപ്പോള്‍ ഡന്റിസ്റ്റിനെ കണ്ട് പുതിയ പല്ലുകള്‍ക്ക് അഡ്വാന്‍സ് കൊടുത്ത് ഞാനും...
ഇന്ന് മാസിക ജൂലൈ 2015
-----------------------

2015, ജൂലൈ 1, ബുധനാഴ്‌ച

ജലസാക്ഷരത WATER LITERACY



കാറ്റിനെയും സൂര്യരശ്മികളെയും മഞ്ഞുതുള്ളിക്ക് പേടിയാണ്. ആ ശത്രുക്കള്‍ കാണാതെ അവള്‍ ഇലത്തുമ്പില്‍ തൂങ്ങി നിന്നു.
എന്തെടി വായ്‌നോക്കണത്?
സൂര്യകിരണങ്ങളും കാറ്റും ഒരുമിച്ചവളെ പേടിപ്പിക്കാന്‍ വന്നു.
ഞാനിപ്പോള്‍ കടലില്‍ നിന്നാണു വരുന്നത്. ഞാനവിടെ കുറെ തിരകളെയുണ്ടാക്കി. കാറ്റു പറഞ്ഞു.
ഞാന്‍ തീയാണ് നിന്നെയിപ്പോള്‍ തീര്‍ത്തു കളയും.
സൂര്യന്‍ അവളെ നോക്കി കണ്ണുകളുരുട്ടി.
മഞ്ഞു തുള്ളിയും വിട്ടില്ല. ശ്വാസം പിടിച്ചുകൊണ്ടവള്‍ പറഞ്ഞു.
ഞാന്‍ ജലമാണ് എനിക്കും ഒരുപാടു കഴിവുകളുണ്ട്. ഞാനില്ലെങ്കില്‍ നിന്റെ ചൂടുകൊണ്ടെന്തു കാര്യം സൂര്യാ? വെള്ളമില്ലാതെ ചെടികള്‍ക്ക് ഭക്ഷണമുണ്ടാക്കാന്‍ കഴില്ല. കൃഷിചെയ്യണമെങ്കില്‍ ഞാന്‍ വേണം. വൈദ്യുതിയുടെ അമ്മയും ഞാനാണ്.
കാറ്റിനു കലി വന്നു. ഇലയുടെ അറ്റത്ത് ഇറ്റിനിന്ന മഞ്ഞുതുള്ളിയെ അതു വലിച്ചെടുത്തു.

രണ്ട്

അടുക്കളയിലെ കുക്കറില്‍ കയറാന്‍ നേരത്തുമാത്രം കുളിക്കുന്ന അരിമണികളെ വാട്ടര്‍ടാപ്പിന് പുച്ഛമാണ്.
എടാ. നിനക്കറിയാമോ ഞാനെത്ര വെള്ളം കുടിച്ചിട്ടുണ്ടെന്ന്?
സിങ്കില്‍ തൂവിപ്പോയ ഒരു അരിമണി ചോദിച്ചതുകേട്ട് ടാപ്പ് മിഴുങ്ങസ്യാണ് നിന്നു.
ഞങ്ങളുടെ അമ്മച്ചെടികള്‍ എാകദേശം ആയിരത്തി അഞ്ഞൂറു ലിറ്റര്‍ വെള്ളം കുടിച്ചിട്ടാണ് ഒരു കിലോ അരിയുണ്ടാകുന്നത്.
അപ്പോള്‍ കുഞ്ഞന്‍ അരിമണിയായി ഞാനെത്ര വെള്ളം കുടിച്ചിട്ടുണ്ടെന്ന് നീ കണക്ക് കൂട്ടെടാ...
ടാപ്പ് മെല്ലെയൊന്നു തിരിഞ്ഞു. പേപ്പറിനും പേനയ്ക്കും വേണ്ടി.

മൂന്ന്

കുട്ടികള്‍ക്ക് കടലാസ് കുനുകുനാന്ന് കീറിപ്പറത്തണമെന്നു തോന്നി.
അന്നേരത്ത് കടലാസ് പറഞ്ഞു.
ഒരു ഷീറ്റ് കടലാസുണ്ടാക്കാന്‍ എാകദേശം പത്തുലിറ്റര്‍ വെള്ളം വേണം.
സംഗതി ശരിയാണേ! ഒരു പൗണ്ട് പ്ലാസ്റ്റിക് ഉണ്ടാക്കാന്‍ ഇരുപത്തിനാലും ഗ്യാലന്‍ വെള്ളമാണ് വേണ്ട്ത്.
അടുത്തുണ്ടായിരുന്ന പേനയും പറഞ്ഞു.

നാല്

ടീച്ചര്‍: കുട്ടികളേ കഥകളെല്ലാം കേട്ടില്ലേ? എല്ലാകാര്യങ്ങള്‍ക്കും ജലം ആവശ്യമാണെന്നു മനസ്സിലായില്ലേ? എാതു വസ്തു ഉണ്ടാക്കാനും വെള്ളം വേണം. അതിനുള്ളില്‍ മറഞ്ഞിരിക്കുന്ന ജലത്തെ നാം കണുന്നില്ലേന്നേയുള്ളു.
കുട്ടികള്‍: അതെല്ലാം മനസ്സിലായി. പക്ഷേ ഈ ജലസാക്ഷരത, അതെന്താണെന്ന് മനസ്സിലായില്ല.
ടീച്ചര്‍: നമുക്കാവശ്യമായ ജലം എങ്ങനെ കിട്ടുന്നു. വെള്ളത്തെ നമ്മള്‍ എപ്രകാരം ഉപയോഗിക്കുന്നു. ഈ അറിവുകളെയാണ് ജലസാക്ഷരത എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നത്. ഇപ്പോള്‍ ജലസാക്ഷരത എന്നാല്‍ എന്തെന്ന് മനസ്സിലായില്ലേ? കുട്ടികള്‍ തലകുലുക്കി.
നിങ്ങള്‍ക്ക് ജലസാക്ഷരതയുണ്ടോ? ടീച്ചര്‍ കുട്ടികളോട് ചോദിച്ചു.
കുട്ടികള്‍: ഉണ്ടല്ലോ. മഞ്ഞുതുള്ളി, അരിമണി, കലാസ് എന്നിവരെല്ലാം അതാണല്ലോ പഠിപ്പിച്ചത്.
ടീച്ചര്‍: എന്നാല്‍ നോക്കട്ടെ. ജലസാക്ഷരത നേടാന്‍ നമ്മളെന്തൊക്കെ മനസ്സിലാക്കണം.
കുട്ടികള്‍: ഇലത്തിന്റെ ഉപയോഗത്തെക്കുറിച്ചുള്ള അറിവുവേണം. തണ്ണീര്‍ത്തടങ്ങള്‍, ഭൂഗര്‍ഭജലം എന്നിവയുടെ പ്രാധാന്യം മനസ്സിലാക്കണം ജലത്തിന്റെ ഉപയോഗം മലിനജല നിര്‍മ്മാര്‍ജനം എന്നിവയും ജലസാക്ഷരതയുടെ ഭാഗമാണെന്ന ധാരണയുണ്ടാവണം. ജലവും ഊര്‍ജ്ജവും തമ്മിലുള്ള ബന്ധം തിരിച്ചറിയണം. ജലം, ആരോഗ്യം, ജലശുദ്ധീകരണ മാര്‍ഗ്ഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അറിവും വേണം.
ടീച്ചര്‍: നിങ്ങള്‍ പറഞ്ഞത് വളരെ ശരിയാണ്. ടീച്ചര്‍ കുട്ടികളെ അഭിനന്ദിച്ചു.

അഞ്ച്

കാറ്റ് വലിച്ചെടുത്ത മഞ്ഞുതുള്ളിക്ക് വളരെ സന്തോഷമായി. കാറ്റിന്റെ തോളിലേറി അവള്‍ അപ്പോള്‍ പറന്നുകൊണ്ടിരുന്നത് സ്‌കൂളിന്റെ മുകളിലൂടെയായിരുന്നു.  കുട്ടികള്‍ ജലസാക്ഷരരാകുന്നതു കണ്ട് മഞ്ഞുതുള്ളി സന്തോഷിച്ചു.

(എന്റെ മലയാളം: മാതൃഭാഷാ പാഠാവലി ക്ലാസ്സ് നാല്. New Jyothi Publication)


2015, മേയ് 24, ഞായറാഴ്‌ച

ലാത്തിക്കുത്ത്



വടകരയില്‍ നിന്നും കയറിയപാടേ തന്നെ എനിക്കവളെ തിരിച്ചറിയാന്‍ കഴിഞ്ഞു. എന്റെ പഴയ കാമുകിയെ.
ഭര്‍ത്താവ് വേഷത്തിനെ കണ്ടാല്‍ത്തന്നെയറിയാം എാതോ ഓഫീസിലെ ക്ലാര്‍ക്കാണ്. ഇരുന്നപാടേ ഇത്തരക്കാര്‍ ഉറക്കം തൂങ്ങുകയാണ് പതിവ്. ഇവനെന്തോ മണം കിട്ടിക്കാണണം. എന്നെ നിരീക്ഷിക്കാനെന്ന ഭാവത്തില്‍ വായന തുടങ്ങി. പുത്തകം റെയില്‍വേ ടൈംടേബിള്‍.
നിറയെ പൂത്ത് പുഴയിലേയ്ക്ക് ചാഞ്ഞ വാകമരത്തിനെ ഞങ്ങളൊരുമിച്ചാണ് നോക്കിയത്-പണ്ടത്തെപ്പോലെ-അന്തിരാശിയേറ്റ പുഴയില്‍ നിന്നും ചുവപ്പിന്റെ ദ്യൂതി അവളുടെ മുഖത്തേയ്ക്കും പടര്‍ന്നു കയറി. ഒരു പ്രത്യേക തരത്തിലുള്ള താളമിട്ട് തീവണ്ടി ഞങ്ങള്‍ക്കൊപ്പം നിന്നു.
പിന്നെ മഴപെയ്തു. അതൊരു പൊന്മഴയായിരുന്നു. എതിര്‍ദിശകളിലെ സീറ്റുകളിലിരുന്ന് ഞങ്ങളതു തന്നെ നോക്കിയിരുന്നു.
പണ്ടു പണ്ടു ഞങ്ങള്‍ ഒരു കുടയില്‍ ഒരു മഴനേരത്ത്- അന്നും സ്വര്‍ണ്ണവെയില്‍ ഇതുപോലെ തെറിച്ചു നിന്നിരുന്നു.- അക്കാര്യം അവള്‍ക്കും ഓര്‍മ്മയില്‍ വന്നിരിക്കണം. മന്ദഹാസം മുഖത്ത് പടര്‍ന്നത് മറ്റൊന്നുകൊണ്ടുമല്ല.
സംഗതി കുഴപ്പത്തിലേ്ക്ക് ആണെന്ന് അവനെങ്ങനെയോ മനസ്സിലായി. കൈത്തണ്ടയില്‍ മുറുകെ പിടിച്ചുകൊണ്ടാണ് അവളെ ഇറക്കിക്കൊണ്ടുപോയത്. എനിക്കത് സഹിക്കാനായില്ല. ഞാന്‍ പിന്നെ ബെര്‍ത്തിലൊറ്റ കിടത്തമായിരുന്നു. വാശി തീര്‍ക്കാനെന്നവണ്ണം തിരിഞ്ഞു കിടന്നുറക്കമായി.
തമ്പാന്നൂര്‍ പോലീസാണെന്നെ പിന്നെയുണര്‍ത്തിയത്. അതും ലാത്തികൊണ്ട് കുത്തീട്ട്...
ജനയുഗം വാരന്തം 17.5.2015

2015, മേയ് 10, ഞായറാഴ്‌ച

ചത്തുപോകുന്ന സമയം



സാധാരണഗതിയില്‍ അങ്ങനെയൊന്നും നിറയുന്ന ഒരു തിയറ്ററായിരുന്നില്ല അത്.
ഇതിപ്പോള്‍ പുതുതലമുറച്ചിത്രമായതിനാലാവും ധാരാളം കാഴ്ചക്കാര്‍ വന്നു കൊണ്ടിരുന്നു. ന്യൂജനറേഷന്‍ കൂട്ടം. ആരോ അടിച്ചുവിട്ടതുമാതിരിയായിരുന്നു അവരൊക്കെ പറ്റംപറ്റമായി ഉന്തിക്കയറിയത്.
ഉറക്കപ്പായയില്‍ നിന്നെഴുന്നേറ്റു വരുന്നവര്‍. അവരുടെ കോലംകെട്ട തലമുടിച്ചന്തവും മുട്ടറ്റം മറയുന്ന കാല്‍സരായിയും കണ്ടപ്പോള്‍ അയാള്‍ അങ്ങനെ ഉറപ്പിച്ചു.
പുറകിലേയ്ക്ക് തിരിഞ്ഞത് തലനരച്ച ആരെങ്കിലും സിനിമ കാണാനുണ്ടോ എന്നു നോക്കാനും കൂടിയായിരുന്നു.
ആരുമുണ്ടായിരുന്നില്ല.
അയാളുടെ മുന്നിലിരിക്കാന്‍ ശ്രമപ്പെട്ടത് ഒരു യുവതിയായിരുന്നു. അത്ര സുന്ദരിയൊന്നുമായിരുന്നില്ല. എങ്കിലും എന്തോ ആകര്‍ഷണീയത മുഖത്തുണ്ടായിരുന്നത് ഉന്മേഷത്തിരിയുണര്‍ത്തി. കാലദോഷം തീണ്ടിയ വാനിറ്റി ബാഗ് കൈയില്‍ തൂക്കിയതു മാതിരി കൈത്തണ്ടയില്‍ തൂങ്ങിയ ഒരു പെണ്‍കുട്ടി അവള്‍ക്കൊപ്പം നടന്നു.
കുട്ടിയെ ഒരുക്കാനുള്ള ശ്രമങ്ങളെല്ലാം പാഴിലായി എന്നയാള്‍ക്ക് തോന്നി. കുഞ്ഞ് യുവതിയുടെ ആകര്‍ഷണീയതയ്ക്ക് ചേരുന്നവളായിരുന്നില്ല.
വീണ്ടും വീണ്ടും അയാളതു തന്നെ ചിന്തിച്ചിരുന്നു.
മുന്നിലെ നിരയില്‍ ഒരു സീറ്റ് വിട്ടാണവള്‍ ഇരുന്നത്. അതു മനപ്പൂര്‍വ്വമാണ്. ഇനിയുമൊരാള്‍ കൂടി വരാനുണ്ട്. അയാള്‍ക്ക് തീര്‍ച്ചയായി. പ്രതീക്ഷയോടെ അവള്‍ പുറത്തേയ്ക്ക് നോക്കുന്നുമുണ്ടായിരുന്നു. അയാളും കാത്തിരുന്നു.
അവര്‍ക്കിടയിലെ പ്രതീക്ഷകള്‍ക്ക് വെറും നിര സീറ്റുകളുടെ അകലം മാത്രമേയുള്ളുവെങ്കിലും... കാലം അനങ്ങാതെ കിടക്കുന്നതായി അയാള്‍ക്കു തോന്നി.

2015, ഏപ്രിൽ 4, ശനിയാഴ്‌ച

പഴയൊരു യാത്രക്കാരി



തീവണ്ടിമുറിയില്‍ ആര്‍ഭാത്തിന്റെ തിരക്കായിരുന്നു.
തിളങ്ങുന്ന വസ്ത്രധാരികള്‍ക്കിടയില്‍ ഒരു കറുത്തപുള്ളിയായി വൃദ്ധയിരുന്നു.
അവര്‍ ആദ്യമായിട്ടായിരുന്നു തീവണ്ടിയില്‍ കയറുന്നത്. ആശങ്കള്‍ നിറഞ്ഞ മുഖം അങ്ങനെ പറഞ്ഞു.
മെലിഞ്ഞ ശരീരം. കുഴിയില്‍ വീണ കണ്ണുകള്‍. ക്ഷീണം മുറ്റിയ കരിഞ്ഞദേഹം. നര പകുതി തീര്‍ത്ത തലമുടി. തലപോലും എത്ര ചെറുതാണ്. ദാരിദ്ര്യം ഇത്തിള്‍ കെട്ടിയ ദേഹം.
മൂന്നു തവണ വന്നിട്ടും പോപ്പ്‌കോണ്‍ കച്ചവടക്കാരനില്‍ നിന്നും ഒരു പൊതി ചോളപ്പൊരി വാങ്ങിച്ചത് അവര്‍ മാത്രമായിരുന്നു.
താനിത്രയും കാലം ജീവിച്ചിരുന്നത് ഈ ചോളപ്പൊരി തിന്നാന്‍ വേണ്ടിയാണ്.
ആരേയും കൂസാതെ അവര്‍ ചോളമണികള്‍ കൊറിച്ചുകൊണ്ടിരിന്നു.
ഈ ചോളക്കുരുക്കള്‍ തീരുമ്പോള്‍ താനും....
ആ നിര്‍വ്വികാരികത അങ്ങനെ പറഞ്ഞുകൊണ്ടിരുന്നു.

2015, ഫെബ്രുവരി 13, വെള്ളിയാഴ്‌ച

മൂന്നു സമസ്യകള്‍



മദ്യവിരുദ്ധ പ്രവര്‍ത്തകനായ സുഹൃത്തിനെ ഇന്നലെ ഗാന്ധിപാര്‍ക്കില്‍ കണ്ടത്‌ലഹരി മൂത്തനിലയിലായിരുന്നു.
രണ്ടാമത്തെ കല്ല്യാണവും അലമ്പിയിരിക്കുന്നു. ചിതിവു പറ്റി. എത്രയും വേഗം ബന്ധമൊഴിയണം. അവന്‍ വിതുമ്പിത്തുടങ്ങി.
ആദ്യഭാര്യയെയും രണ്ടു കുട്ടികളെയും ഉപേക്ഷിക്കാന്‍ അവലമ്പിച്ച മാര്‍ഗ്ഗങ്ങള്‍?
ഇപ്പോഴത്തെ ബന്ധം വിടര്‍ത്തുന്നതിനുവച്ച ആരോപണങ്ങള്‍?
അതൊക്കെ അറിയാനുള്ള ഔത്സുക്യവുമായി കുറെ നേരം അവനു പിന്നാലെ നടന്നു.
ചതിപറ്റി... എനിക്ക് ചതിപറ്റി.. എന്നാവര്‍ത്തിക്കുക മാത്രം അവന്‍ ചെയ്തു.

രണ്ട്

ട്രാഫിക് കുരുക്ക്.
കാറിനോട് ചേര്‍ന്നണഞ്ഞ ബൈക്കിനു പുറകില്‍ അവള്‍.
കോളെജ് കാലത്ത് താഴെ ക്ലാസ്സിലെ ആരാധനാ പാത്രം.
അന്നത്തെ ഗര്‍വ്വും ആകര്‍ഷണീയതയുമെല്ലാം ഇടിഞ്ഞുപോയിരിക്കുന്നു.
മുന്നിലെ ആള്‍ അവളുടെ ഗംഭീരപാകങ്ങള്‍ക്ക് തീരെചേരുന്നില്ല. അത് സന്തോഷമുണ്ടാക്കി.
അവളും കണ്ടു. തിരിച്ചറിഞ്ഞു.
പുച്ഛം.. നഷ്ടപ്രതാപത്തിന്റെ അവശിഷ്ടങ്ങള്‍ വീണ്ടും പത്തിയൊരുക്കുന്നതിന്റെ വിഫലയത്‌നങ്ങള്‍..
സഹതാപം തോന്നി. ലൈറ്റ് തെളിഞ്ഞതും ബൈക്കിനു മുന്നില്‍ കയറി എത്രയും വേഗം പോകാനയാള്‍ ധൃതിപ്പെട്ടു.

മൂന്ന്

വൈകുന്നേരത്തെ വേണാടില്‍ തിരുവനന്തപുരത്തേയ്ക്കുള്ള യാത്ര.
സഹയാത്രികരുടെ കൂട്ടത്തിലെ പ്രഢ. സൗമനസ്യം പരത്തുന്ന പെരുമാറ്റവുമായി അവള്‍ വേറിട്ടു നിന്നു. എന്നിട്ടും എവിടെ നിന്നും വരുന്നു? ഇനി യാത്ര? അവന്‍ ഒന്നും ചോദിച്ചില്ല.
കുഴപ്പങ്ങളിലൊന്നും ചാടാതെ പതിവുനേരത്ത് വണ്ടി യാത്ര അവസാനിപ്പിച്ചു. ഇരുട്ടില്‍ ബസ്സ്സ്റ്റാന്‍ഡിലേയ്ക്ക് നടക്കാന്‍ അവരുമുണ്ടായിരുന്നു.
വണ്ടി കാത്ത് മുഷിഞ്ഞെന്ന രീതിയില്‍ തിരിഞ്ഞും മറിഞ്ഞും ഒടുവില്‍ പട്ടത്തേയ്ക്ക് ഒരു ഓട്ടോ അറൈഞ്ചു ചെയ്യാന്‍ അവര്‍ ആവശ്യപ്പെട്ടു.
യാത്രക്കാരിയെയും കൊണ്ട് ഓട്ടോ തിരിക്കാനൊരുങ്ങുമ്പോള്‍ അതുവരെ ചിത്രത്തിലൊന്നുമില്ലാതിരുന്ന ഒരു സുമുഖനും കൂടെ ചാടിക്കേറിപ്പോയി.
ശേഷിച്ച ഓട്ടോക്കാര്‍ അവനെ വളഞ്ഞു.
അവളെവിടെ നിന്നും വന്നു? എങ്ങോട്ട് പോയി?

2015, ജനുവരി 7, ബുധനാഴ്‌ച

ചാക്കുകളിലെ അസ്ഥികള്‍



''മൂപ്പര്‍ക്ക് ആദ്യമായി ഹാര്‍ട്ട് അറ്റാക്ക് വന്നപ്പോഴായിരുന്നു ഞങ്ങളിതൊക്കെ ചാക്കുകളിലാക്കിയത്''
ഒരു പുരുഷായുസ്സു മുഴുവനും അവനിരുന്നെഴുതിക്കൂട്ടിയ സംഗതികളാണ് ആ മകന്‍ പറഞ്ഞതും എന്റെ മനസ്സിലോടിയത്.
കഥകള്‍, കവിതകള്‍, പിന്നെ പരിഷത്തില്‍ പ്രവര്‍ത്തിച്ച കാലത്ത് നാടുനന്നാക്കാനെഴുതിയ നിരവധി പദ്ധതികളുടെ കരടുകള്‍.. വെളിച്ചം കാണാതെപോയ അവന്റെ ഒരുപിടി കരിമണിയക്ഷരങ്ങള്‍ എനിക്കോര്‍മ്മ വന്നു.
''രണ്ടാമത്തെ ചങ്കുവേദനയ്ക്ക്‌ശേഷം ആശുപത്രിയില്‍ നിന്നും വന്നപാടേ ഞങ്ങളീ ചാക്കുകളെ ഇങ്ങോട്ട് മാറ്റി.''
തേങ്ങാക്കൂട്ടിലെ കടലാസുകള്‍ നിറഞ്ഞ ആ ചാക്കുകളില്‍ തൊട്ടു നില്‍ക്കെ തീരെ അവശനായപ്പോഴും ജ്വലിച്ചിരുന്ന അവന്റെ കണ്ണുകള്‍ എന്നെ തൊടുന്നുണ്ടായിരുന്നു.
''മാമന്നിതൊക്കെ ഒന്നൂടൊന്നഴിച്ചു കുടഞ്ഞൊന്നു നോക്കിന്‍! ഉപകാരമുള്ള എന്തെങ്കിലും കാണാതിരിക്കില്ല. വേണ്ടാത്തത് നമുക്ക് കത്തിച്ചു കളയാം.''
ഒരിക്കലും വേവാത്ത അവന്റെ അസ്ഥികളെ ഞാന്‍ ആ കടലാസു കൂമ്പാരത്തില്‍ തെരഞ്ഞു തുടങ്ങി.
--------------------------------------
വാരാദ്യമാധ്യമം 4.01.2015

 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi