നഗരത്തിരക്കുകള്‍ക്കു മുമ്പേ വണ്ടിയിറങ്ങി പട്ടണ പ്‌റാന്തങ്ങളില്‍ അലയുന്ന ശീലമെനിക്കുണ്ട്. ഓര്‍മ്മയടരുകളില്‍ കൗതുക കാഴ്‌ചകള്‍ പറ്റിനിറയുന്ന നേരം.
സര്‍പ്പക്കൂടുകളുമായി പോയ ആളിനു പിന്നാലെ കൂടിയത് അങ്ങനെയാണ്
പട്ടണം ഗ്‌റാമ ശീലങ്ങള്‍ക്ക് പെട്ടെന്നു വിധേയയായി. രണ്‌ടു കയ്യാലകള്‍ക്കിടയിലൂടെ മണ്‍നിരത്ത് വളഞ്ഞു പുളഞ്ഞു ഞെരുങ്ങി നീങ്ങി. തുറസ്സു മൈതാന ഇടവും കടന്ന് ചേരിയുടെ ക്‌റമരഹിതാവസ്ഥയില്‍ പെട്ടു.
അയാളുടെ പിന്നാലെ ഞാന്‍ പാമ്പാട്ടി വീട്ടിലേയ്‌ക്ക് കയറി.
ചായ്‌പ് മുറിയിലെ കടുസ്സും അരണ്ട വെളിച്ചവും. പാമ്പിന്‍ കൂടുകളുടെ വലിയ തുണിക്കെട്ടുകള്‍ തറയില്‍. കഴുക്കോലില്‍ തൂക്കിയിട്ട അഞ്ചു കൂടുകളുടെ മറ്റൊരു കെട്ട്.
ശ്‌മശാന നിശ്ശബ്ദതയുമായി കൂട്ടുചേര്‍ന്ന കനത്ത മണം. അയാസത്തോടെ അയാള്‍ ഒരു കെട്ടിനെ പുറത്തു കൊണ്ടു വന്നു. കൂടുകള്‍ ഒന്നൊന്നായി എടുത്തു വച്ചു.
തുറന്ന കൂടിനുള്ളില്‍ അവന്‍ മയക്കത്തിലായിരുന്നു. തീറ്റയെടുത്ത ക്ഷീണമെന്ന വിശദീകരണത്തോടെ കഴുത്തിനു താഴെ അയാല്‍ ഒന്നു തട്ടിയതും ഭയത്തിന്റെ പൂക്കുറ്റി ഉയര്‍ന്നു ചാടി പത്തി വിടര്‍ത്തി. അവന്‍ തീഷ്‌ണം ചീറി നിന്നു. ചുരുട്ടി, മുന്നില്‍ ചുഴറ്റിയ പാമ്പാട്ടി മുഷ്ടിക്കു നേരെ അവന്‍ ചീറ്റലുതിര്‍ത്ത് ആഞ്ഞു കൊത്തി. എനിക്കു തൃപ്‌തി വന്നുവെന്നു തോന്നിയതിനാലാവാം അയാള്‍ മൂടിയിട്ടു. അടച്ച കൂട്ടിനുള്ളില്‍ അവന്റെ കലിശീല്‌കാരം നേര്‍ത്തു വരുന്നതിന്നിടെ അടുത്ത കൂടു തുറന്നു. പിന്നെയും ഒരു കീറ് ചീറ്റല്‍ പൊന്തി വന്നു... തുടര്‍ന്നു കൂടുകള്‍ തുറക്കാന്‍ ഞാന്‍ സമ്മതിച്ചില്ല.
കുട്ടിക്കാലത്ത് മൂവന്തി വിജനതയില്‍ കല്ലു വിളക്കില്‍ തിരി കത്തിച്ചു തിരിയുമ്പോള്‍ പിടി കൂടിയിരുന്ന ഭയത്തുണ്ട് കാലില്‍ ചുറ്റി. അയാളുടെ തലക്കെട്ട് പത്തി രൂപത്തിലാവുന്നോ? ശരീരം ചതഞ്ഞ് സര്‍പ്പാകൃതിയിലേയ്‌ക്ക്? അയാള്‍ ഇതാ ഇപ്പോള്‍ ചീറുമെന്നു തോന്നിയപ്പോള്‍ അവിടെ നിന്നും പുറത്തു ചാടി.
തലച്ചോറില്‍ നിറയെ ചീറ്റലും അറിയാ മുഴക്കങ്ങളും. തിരിച്ചു നടന്ന വഴിത്താര പാമ്പിന്‍ ദേഹം പോലെ പുളഞ്ഞതും, വഴുക്കല്‍ നിറഞ്ഞതും, അതേ ചൂരു നിറഞ്ഞതുമായിരുന്നു.
വല്ലാത്ത ശ്വാസം മുട്ടലെന്നെ പിടികൂടി.

2 comments:
ഈ ശ്വാസം മുട്ടൽ വായനക്കാരനിലേക്കും പകർത്തിയിരിക്കുന്നു. നല്ല എഴുത്ത്. വിഷ്വലൈസ് ചെയ്യപ്പെടുന്ന വരികൾ.
ആശംസകളോടെ
നരിക്കുന്നൻ
ആശംസകൾ
www.naakila.blogspot.com
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ