2008 ജനുവരി 5, ശനിയാഴ്‌ച

പച്ചക്കറിച്ചോര



പൂച്ചകള്‍, കോഴികള്‍ എന്തിന്‌ ഒരിക്കലും മരണം തീണ്ടില്ലെന്ന്‌ മുത്തശ്ശി പറഞ്ഞ കാക്കച്ചികള്‍ പോലും നിരത്തുകളില്‍ വണ്ടി കയറി ചതഞ്ഞു കിടക്കുന്നു.


സസ്യഭുക്കുകള്‍ക്ക്‌ ബലത്തൊരു വിശ്വാസമുണ്ട്‌. സഞ്ചികളില്‍, കൂടകളില്‍. തണുത്ത ഫ്‌റിഡ്‌ജുകളില്‍ പഴങ്ങളും പച്ചക്കറികളും സുരക്ഷിതരെന്ന്‌. സൈക്കിള്‍ മുട്ടിയ ഒരു പാവയ്‌ക്കയെ പത്‌റത്തില്‍ പോലും കണ്ടിട്ടില്ലല്ലോ!

ആശ്വാസം കൊള്ളുന്നവര്‍ തണ്ണിമത്തന്‍ കടപ്പരിസരങ്ങളില്‍ നോക്കരുതേ!


ലോറിയില്‍ നിന്നും തെന്നിവീണ്‌ ഉടഞ്ഞ്‌ ചോരച്ച അകം ചിതറി പാതിയരഞ്ഞ്‌ കിടക്കുന്ന തണ്ണിമത്തന്‍ തലകള്‍ പകരുന്നതും അപകട ഞെട്ടലും മനം പിരട്ടലുമാണ്‌.

1 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ on 2008 ജനുവരി 6, 1:19 AM-ന് പറഞ്ഞു...

തണ്ണിമത്തന്‍ ഇനീപ്പൊ തിന്നാനുന്‍ പറ്റില്ല, അങ്ങനാണല്ലോ എഴുതിപ്പേടിപ്പിച്ചത്....

 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi