2008, സെപ്റ്റംബർ 19, വെള്ളിയാഴ്‌ച

ഗോലി കളിയുടെ കാലം



ണ്ടു കുഞ്ഞുങ്ങളും ചെറിയൊരു ഇടവും മതി ഒരു കളി സാമ്‌റാജ്യത്തിന്റെ ഉദയത്തിന്‌.


കാര്‍ഷിക സമൃദ്ധിയില്‍ കായകളും പൂക്കളും അവരെ പ്‌റകൃതിയോട്‌ ചേര്‍ത്തു നിര്‍ത്തി. കാലത്തിനനുസരിച്ച്‌ കായിക വൈവിധ്യം വളര്‍ന്നു. കായിക വ്യവസായം സോഫ്‌റ്റു വെയറുകള്‍ക്ക്‌, ഗെയിമുകള്‍ക്ക്‌ വഴി മാറി. പല്ലാംകുഴിയും, നായും പുലിയമെല്ലാം എാകാന്തതകളില്‍ അടിഞ്ഞു. കുട്ടീംകോലും, കിളിത്തട്ടും, കബഡിയും ക്‌റിക്കറ്റിനാല്‍ ഓടിപ്പോയി.


മുമ്പും സ്‌ക്കൂളുകളില്‍ ഗോലികളി വര്‍ഷം മുഴുവനും നീളുന്ന പരിപാടിയായിരുന്നില്ല. പുന്നമരത്തിന്റെ ഔദാര്യാനുസരണമായിരുന്നു അതിന്റെ വരവും പോക്കും.


നഗര മധ്യ സ്‌കൂളില്‍ കഴിഞ്ഞയാഴ്‌ച മുതല്‍ എാതോ ഓര്‍മ്മ മുട്ടിയ മാതിരി കുട്ടികള്‍ ഗോലികളി തുടങ്ങി. പോക്കറ്റി കണ്ണാടി ഗോലികള്‍ നിറച്ച്‌ ദേശാടനക്കിളികളെ പോലെ ചെറിയ മുറ്റത്തില്‍ കുന്തിച്ചിരുന്നവര്‍ കലപിലകൂട്ടി. പച്ചയും ഒറ്റയും ഇരട്ടയും കുഴികള്‍ കാലടികളാല്‍ അളന്നെടുത്തു. കൃത്യമായി എത്തിച്ച്‌ ടിക്‌, ടിക്‌ ശബ്ദത്തോടെ കച്ചികളെ അടിച്ചു തെറിപ്പിച്ചു. മുഴം ചോദിച്ചും കൊടുത്തും ബഹളമായി. തോറ്റുപോയവര്‍ സന്തോഷത്തോടെ മുഷ്ടിപ്പുറം ചുരുട്ടി മുട്ടു വച്ചു കൊടുത്തു.


നേര്‍ത്ത മഴ വന്നിട്ടും കച്ചിക്കളം വിട്ടുപോകാത്തവര്‍ തന്നെ വൈകാതെ ഗോലികളി മടുത്ത്‌ ക്‌റിക്കറ്റിലേയ്‌ക്ക്‌ മടങ്ങും.

എന്താണവരെ പൊടുന്നനവെ ഗോലികളിക്കാന്‍ പേ്‌റരിപ്പിച്ചത്‌. പുന്നമരങ്ങളല്ല. തീര്‍ച്ച.
 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi