2008, ജൂൺ 27, വെള്ളിയാഴ്‌ച

പിന്നേയും അമ്പിമാര്‍



നാഷണല്‍ എഞ്ചിനീയറിംഗ്‌ കോളേജില്‍ മകന്‍ ജിഷ്‌ണുവിനെ (കണ്ണനെന്നു വീട്ടില്‍ വിളിപ്പേര്‌) ചേര്‍ത്തു വന്ന ദിവസം കൃഷ്‌ണമൂര്‍ത്തി ( അമ്പിയെന്നു പഴയകാല രീതിക്ക്‌ വിളിക്കും) ഒന്നിരുത്തി ആശ്വസിച്ചു. ടൈപ്പും ചുരുക്കെഴുത്തും കഴിഞ്ഞ്‌ ബോംബെയ്‌ക്ക്‌ (മുംബെ) കരിവണ്ടി കയറിയതും അവിടൊരു കുടുസ്സു മുറിയില്‍ ജീവിതമര്‍ത്തിയതും പാഴായില്ല.


വൈകുന്നേരം പൂങ്കോയില്‍ നടയില്‍ അഗ്‌റഹാരത്തിലെ അമ്പിമാര്‍ ഒത്തുകൂടി. എങ്കേ വേണുക്ക്‌ അഡ്‌മിഷന്‍ കിടച്ചാച്ച്‌ അമ്പിമാമാ? ഞാന്‍ കീതാവെ (ഗീത) കൊണ്ണിയൂരിലെ കോളേജില്‍ താന്‍ ചേര്‍ത്താച്ച്‌. മക്കളുടെ എഞ്ചിനീയറിംഗ്‌ പഠനമായിരുന്നു അന്നത്തെ ചര്‍ച്ചാവിഷയം.


ഇതിപ്പോ പണ്ടേ മാതിരിതാന്‍. അന്നേക്ക്‌ നാംകള്‍ തെക്കേത്തെരു ജോസഫ്‌സ്‌ ഇന്‍സ്‌റ്റിയൂട്ടില്‍ ടൈപ്പടിക്കാന്‍ പോയി. നമ്മ കുളന്തകള്‍ ഇന്തക്കാലം എഞ്ചിനീര്‍ കോളേജില്‍. ലസ്ലി കമ്പനി സ്റ്റെനോ മുത്തുരാമന്‍ എന്ന അമ്പിക്ക്‌ സംഗതി തീരെ നിസ്സാരം


ഒരു കുട്ടിക്കും അമ്പിയെന്ന വിളിപ്പേരില്ലെങ്കിലും ``അമ്പിമാരിപ്പോള്‍ ടൈപ്പിനു പകരം എഞ്ചിനീയറിംഗ്‌ പഠിക്കുന്നു. പുറം നാടുകളിലേയ്‌ക്ക്‌ പിന്നേയും വണ്ടി കയറുന്നു. ഭാവിചരിത്‌റം ചതിക്കുമോ? കൃഷ്‌ണമൂര്‍ത്തി എന്ന ടൈപ്പ്‌‌ അമ്പി ഒരു മാത്‌റ വിവശനായി.

2 comments:

പാമരന്‍ on 2008, ജൂൺ 27 8:36 PM പറഞ്ഞു...

kollaam mashe.. ishtaayi..

Unknown on 2008, ഒക്‌ടോബർ 28 4:48 PM പറഞ്ഞു...

very nice

 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi