2008, ഓഗസ്റ്റ് 13, ബുധനാഴ്‌ച

പരിസ്ഥിതി



ലയിറങ്ങി വരുന്നവര്‍ പറയുന്നതിന്‌ കാതു കൊടുക്കരുത്‌.


തീവണ്ടിപ്പാളത്തിന്‌ സമാന്തരം നാലുവരിപ്പാത ഇരമ്പുന്നത്‌ കൊതിയോടെ നോക്കിയിരിക്കുന്നവര്‍ ഉറക്കെപ്പറയും. എക്‌സ്‌പ്‌റസ്‌‌സ്‌ ഹൈവേ വയനാടന്‍ ചുരത്തേല്‍ വന്നായിരുന്നേല്‍ കാപ്പീം മൊളകുമൊക്കെ വേഗത്തില്‍ ഇറക്കി വരാന്മേലായിരുന്നോ?


ഭാരതപ്പൊഴയിലെ മണല്‍ ശേഖരം കേറ്റിപ്പോയിരുന്നേല്‍ മക്കള്‍ക്കെല്ലാം വീടു പണിയാമായിരുന്നു എന്നവര്‍ ചിരിക്കും.


കൃഷി നനയ്‌ക്കാനവര്‍ക്ക്‌ പാഴ്‌ക്കായല്‍ വെള്ളത്തിലും കണ്ണുണ്ട്‌.


തീവണ്ടി പിന്നോക്കം ഓടിക്കുന്ന തരിശുകളില്‍ സ്വര്‍ണ്ണം വിളയിക്കാമെന്നു സ്വപ്‌നം കാണുന്നവര്‍ക്കടുത്തിരിക്കാനേ കൊള്ളില്ല


പോറ്റിവളര്‍ത്തിയ നമ്മുടെ പരിസ്ഥിതി സ്വപ്‌നങ്ങള്‍ മുഴുവനും തകിടം മറിയും.
 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi