യാത്‌റയ്‌ക്കിടയില്‍ എപ്പോഴോ ആ പെണ്‍കുട്ടിയില്‍ കണ്ണുകള്‍ അറിയാതെ ഉറച്ചുപോയി. പ്‌റായം പതിന്നേഴിന്നടുത്ത്. മഷിയെഴുതിയ തിളങ്ങുന്ന കണ്ണുകള്‍. ഉയര്‍ന്നു പൊങ്ങാത്ത മുഖക്കുരുക്കള്‍. ശീമക്കൊന്ന നിറത്തിലെ ചുരിദാര്‍. ചുണ്ടുകള്‍ക്ക് ചിരിയൊളിപ്പിക്കാനാവാതെ, പ്‌റാഭാതാകാശത്തിലെ നേര്‍ത്ത നഖക്ഷതം പോലുള്ള ചന്ദ്‌റക്കല.
അവളോടു ചേര്‍ന്നിരുന്ന പന്ത്‌റണ്ടുകാരന് അടങ്ങിയിരിക്കാനേ കഴിയുന്നില്ല. കൈകാലിളക്കി, ഞെളിപിരികൊണ്ട് കണ്ണും കഴുത്തും വെട്ടിച്ചങ്ങനെ...
അവള്‍ അവനോടെന്തൊക്കെയോ ചോദിച്ചു കൊണ്ടിരുന്നു. കണ്ണുകള്‍, ചുണ്ടുകള്‍,താടി ചലനങ്ങള്‍ ഉത്തരങ്ങളെ പൊലിപ്പിക്കാന്‍ അവന്‍ അമിതമായി ചേര്‍ത്തിരുന്നു.
എാതു സ്‌ക്കളില്‍? വീടെവിടെ? ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കുമുപരി ഇരുമുഖങ്ങളിലും വന്നിരുന്ന മാറ്റങ്ങളായിരുന്നു ശ്‌റദ്ധേയം. അവള്‍ അവന്റെ നെറ്റിയിലും തലയിലും തലോടി. അവനൊന്നു കൂടി കുറുകിയിരുന്നു.
നിന്റെ സ്‌ക്കൂളില്‍ ടീച്ചറായി വരുമെന്നു പറഞ്ഞാണ് അവളിറങ്ങിപ്പോയത്. പ്ലാറ്റുഫോമില്‍ മറ്റെങ്ങും പോവാനില്ലാത്തതുപോലെ അവളും അവനെ നോക്കിനിന്നു. വണ്ടി നീങ്ങാനൊരുങ്ങുമ്പോള്‍ അവര്‍ കൈവീശി. വണ്ടിക്കു വേഗത വന്നിട്ടും അവന്‍ കൈള്‍ ചലിപ്പിച്ചുകൊണ്ടേയിരുന്നു.
പുതുതായി ഒരു ടീച്ചറെത്തുമ്പോള്‍, ആ ചിരിയില്‍, ചലനങ്ങളില്‍ അവനുറ്റുനോക്കും. ആകാംക്ഷ എന്തോ തൊടാന്‍ പോകുന്നു എന്ന സന്തോഷം...നിരാശ...പിന്നേയും...
കോളേജുകളിലേയ്‌ക്ക് മാറുമ്പോള്‍ കാമ്പസ്സു മുഴുവനും അവന്‍ സൗഹൃദം തിരഞ്ഞു നടക്കും.
വന്‍ തിരക്കുകളില്‍ ഒരുനോക്കിനു തികയാതെ,.. സ്വപ്‌നത്തില്‍, കാമുകിയില്‍, ഭാര്യയില്‍..ഓര്‍മ്മയിലെ മുഖം മറക്കാതിരിക്കാന്‍ ചേര്‍ത്തു പിടിക്കും.
ഒടുവില്‍ മരണക്കിടക്കയില്‍ മരുന്നു നിറച്ച സിറിഞ്ചുമായി നഴ്‌സു വരുമ്പോള്‍ എാതാണ്ടു കൈവിട്ടിരുന്ന ആ വിരലുകളുടെ ഗന്ധം നിമിഷ സന്തോഷവും സമാധാനവും അവനില്‍ പകരും.
എതിരെ വരുന്ന വണ്ടിയില്‍ നിന്ന് പ്‌റത്യേകിച്ചാര്‍ക്കും വേണ്ടിയല്ലാത്ത സൗമ്യമായ പുഞ്ചിരി, കൈവീശല്‍ ഇവയും പ്‌റകാശ ഗോപുരങ്ങളാണ്.
2 comments:
സുധീ, ആദ്യമായാണിവിടെ. നല്ല കൊച്ചുകഥ. നല്ല കഥന രീതി. ഇനിയും എഴുതൂ.
പ്ര എന്ന അക്ഷരം എഴുതാനറിയില്ലേ? അതു വ്യക്തമായി കാണുന്നില്ല. വേണ്ട
അക്ഷരം എഴുതിയതിനുശേഷം ക്യാപിറ്റൽ R ആണുവേണ്ടത്.
yaathRa = യാത്ര
pRabhaatham = പ്രഭാതം
chandRakkala = ചന്ദ്രക്കല
ഇനി ഏതെങ്കെലും അക്ഷരങ്ങൾക്ക് സംശയമുണ്ടെങ്കിൽ ഈ പേജ് ഒന്നു നോക്കൂ
ഇതു കാണാൻ ഒരു പാട് വൈകി.
നല്ല കഥ.
അപ്പു പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കൂ..
ആശംസകൾ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ