ക്യാമ്പസുകളെ കുറിച്ച് പറയുമ്പോള്‍ ആദ്യമോര്‍മ്മയില്‍ വരുന്നത് കൂട്ട'ം കൂടി നടക്കുന്ന സുന്ദരീസുന്ദരന്മാരെയാണ്. അവരുടെ ചടുലത, പ്രതീക്ഷകള്‍ എന്നിവ നിറയുന്ന സജീവമായ ഇടമാണത്. കലായലങ്ങളിലെ പ്രകൃതിയും ഊഷ്മളമാണ്.
Read More>>
ചില കോജേളുകളുടെ പരിസരങ്ങളും മനസ്സില്‍ നിന്നു പോകില്ല. ഏതോ ഒരുക്കുമുറിയില്‍ നിന്നും ചന്തമിറങ്ങി വന്നതു പോലെ ആദ്യകാഴ്ചയില്‍ തന്നെ ഉള്ളിലുടക്കിപ്പോകും. വിവിധതരം ചെടികളും മരങ്ങളുമൊരുക്കുന്ന പച്ചത്തുരുത്തുകള്‍, പൂന്തോട്ടങ്ങള്‍. നന്നായി പരിപാലിക്കപ്പെടുന്ന അത്യപൂര്‍വ്വമായ വള്ളിച്ചെടികള്‍. പൊയ്കകള്‍, കുളങ്ങള്‍. ചില വിദ്യാലയങ്ങള്‍ കായല്‍ത്തണുപ്പേറ്റാണു മയങ്ങുന്നത്. കുട്ട'ികളിരമ്പുന്ന കൂറ്റന്‍ കെട്ട'ിടങ്ങളെ ഒരു വന്‍മലയുടെ പശ്ചാത്തത്തില്‍ കൊണ്ടുവന്നു വച്ചാലോ? വിശാലമായ കോളേജ് മൈതാനത്തിന്റെ അങ്ങേയറ്റത്തുള്ള ആഡിറ്റോറിയത്തിലേയ്ക്ക് നമ്മള്‍ നടക്കുന്നു. അന്നേരത്ത് അടിവച്ചടിവച്ച് മുന്നോട്ട'് അകലുന്നത് പശ്ചിമഘട്ട' മലനിരകളാണ്. മേഘപാളികളെ തൊട്ട'ുരുമ്മി വെയില്‍ മൂക്കുന്നതു വരെ നീലിമയില്‍ കുളിച്ച മാമലകളെ പൊതിഞ്ഞു കിടക്കുന്നത് പുകമഞ്ഞിന്‍ പാളികളാണ്. കാഴ്ചയിലും അനുഭവത്തിലും അങ്ങനെ ഓരോ കലാലയ പരിസരവും വ്യത്യസ്ഥാനുഭൂതികള്‍ ചൊരിയുന്നു.
കേരളത്തിലെ ക്യാമ്പസ്സുകള്‍ മഴ നനയുന്ന കാലമാണിത്. ശില്പഭംഗികൊണ്ടും വ്യതിരിക്ത പശ്ചാത്തല ഭംഗിയിലും അവയോരോന്നും വ്യത്യസ്ഥതകള്‍ പുലര്‍ത്തുന്നു. കാമ്പസ്സുകള്‍ക്ക് മഴക്കാലം അത്യപൂര്‍വ്വ ചാരുതയാണ് തീര്‍ത്തു കൊടുക്കുന്നത്. മാറിമാറിയുള്ള കാഴ്ചകള്‍ കൊണ്ടവ ആവര്‍ത്തന വിരസമല്ലാത്ത ചാരുതകള്‍ മെനയും. വിശാലമായ കളിസ്ഥലത്തിലൂടെ ചെറുമഴയില്‍ രണ്ടുകൂട്ട'ികള്‍ കൂട ചൂടി പതുക്കെ സഞ്ചരിക്കുന്നു. അവര്‍ മൈതാനത്തിന്റെ അതിരും കടന്നു മറയുമ്പോള്‍ ആരുടെയും കണ്ണുകള്‍ ആകാശത്തേയ്ക്ക് തിരിയും.
മാനത്ത് മഴമേഘങ്ങള്‍ കുട പിടിക്കുമ്പോള്‍ മയില്‍പ്പറ്റമാണ് നിങ്ങളുടെ കോളേജ് മൈതാനിയില്‍ എങ്ങു നിന്നെന്നറിയാതെ പ്രത്യക്ഷമാകുന്നതെങ്കിലോ?
നിശ്ശബ്ദം നോക്കി നിന്നുപോകും. ഒപ്പം ചുറ്റിലുമുള്ള വൃക്ഷലതാതികളും അവയിലേയ്ക്ക് കണ്ണുകള്‍ തിരിക്കുന്നു. എല്ലാം ചേര്‍ന്നവിടം ഭംഗിയുടെ പച്ചക്കടലായി മാറാന്‍ അധികനേരം വേണ്ടെന്നു ചുരുക്കം. പ്രണയാതുരനായി ഒരു മയില്‍ ഇണയെ വിളിക്കുകയും പീലിവിടര്‍ത്തി ആവരെ സന്തോഷിപ്പിക്കുകയും കൂടിച്ചെയ്യുമ്പോഴോ? ആ ചന്തത്തില്‍ പരിസരമപ്പാടെ മുങ്ങിപ്പോകുന്നു. പീലികളുടെ വെട്ട'ിത്തിളക്കം. ചടുലമായ പുരുഷ ചലനങ്ങള്‍. അനിര്‍വ്വചനീയമായ കാഴ്ചയില്‍ മുഴുകി നിമിഷങ്ങള്‍ പതുക്കെ അലിഞ്ഞുപോകുന്നത് അറിയുകയേയില്ല.
മയിലുകള്‍ മേയുന്ന മൈതാനമാണ് പാലക്കാട് ശ്രീകൃഷ്ണപുരം എഞ്ചിനീയറിംഗ് കോളേജിന്റെ പ്രതേ്യകത.
ഫുഡ്‌ബോളിന്റെയും ക്രിക്കറ്റിന്റെയും ആരവമില്ലാത്ത കളിയിടത്തിന്റെ ശൂന്യതയെ ചിലനേരങ്ങളില്‍ ഒരു മയില്‍ അവന്റെ നൃത്തംകൊണ്ട് നിറച്ചു കളയും. മയിലുകള്‍ പ്രിയതമമാരെച്ചൊല്ലി നടത്തുന്ന ശണ്ഠകള്‍ അവിടെ തമാശക്കളി തീര്‍ക്കും. ഗോള്‍പോസ്റ്റിന്റെ മുന്നിലാവും ചിലനേരത്ത് മയില്‍പ്പോര് നടക്കുന്നത്. ഗോളികള്‍ മനുഷ്യര്‍ക്കിടയില്‍ മാത്രമാണുള്ളതെന്നു പറഞ്ഞാല്‍ അതൊരു പച്ചക്കള്ളമാണെന്നീ മയില്‍ക്കാഴ്ചകള്‍ ശരിവയ്ക്കും. കളിമൂക്കുമ്പോള്‍ പന്തടിക്കാതെ എല്ലാം മറന്ന് മയില്‍പ്പെണ്ണുങ്ങള്‍ ഗോള്‍ മുഖത്ത് ഒരേ കണ്ണോടെ നോക്കി നില്‍ക്കും. പ്രണയക്കളിയില്‍ തോറ്റവന്‍ തലതാഴ്ത്തി പതിയെ മൈതാനം വിട്ട'കലുന്നു. അതൊരു അത്യപൂര്‍വ്വ കാഴ്ചയാണ്.
ചിലപ്പോള്‍ മയിലുകളുകളുടെ പെരുമാറ്റം തീര്‍ത്തും കോളേജ് കുട്ട'ികളുടെ സ്റ്റൈലിലാവും. അന്നേരത്ത് മയില്‍പ്പേടകള്‍ വാളിപ്പിള്ളേരെ മാതിരി ഗോള്‍പ്പോസ്റ്റിനു മുകളില്‍ കയറിയിരുന്നു കളയും. പൊടിമഴ മുഴുവനും ഒറ്റയിരുപ്പില്‍ നനയും. മഴയൊന്നു തോരട്ടെ'. അടുത്ത ഗയിമിനു വേണ്ടിയാണ് അവരവിെട കാത്തിരിക്കുത്. അപ്പോള്‍ അവരുടെ പ്രാണനാഥന്‍ അടുത്ത മരത്തിലുണ്ടാവും. പീലിവാലും താഴേയ്ക്ക് നീ'ട്ടിയുള്ള അന്തസ്സുള്ള ഒരിരുപ്പ്. അത്യപൂര്‍വ്വ സെല്‍ഫിക്കു വേണ്ടിയുള്ള ഒരു പോസ്സിംഗ്.
കരിമേഘങ്ങള്‍ പടര്‍ന്ന പ്രഭാതത്തില്‍ പ്രണയിനികളെയും കൂട്ട'ി അവന്‍ അവിടെയെത്തുന്നത് അപ്രതീക്ഷിതമായിട്ട'ാണ്. പത്തിവിടര്‍ത്തിയ സര്‍പ്പത്തിനെ അനുകരിച്ച് നാദസ്വരക്കഴുത്ത് താഴ്ത്തിയും ഉയര്‍ത്തിയും ഗ്വ ഗ്വ വിളിക്കാന്‍ തുടങ്ങിയാല്‍ ക്ലാസ്സ് മുറിയുടെ ജനാലയിലൂടെ ഒന്നു ശ്രദ്ധിക്കുന്നതു നന്നായിരിക്കും. ഏതു നിമിഷവും മൈതാനത്തിന്റെ ഓരത്തിലെ കാട്ട'ുചെടിയെ സാക്ഷിയാക്കി അവന്‍ പീലിവിടര്‍ത്താനുള്ള സാധ്യതയുണ്ട്. അതു കാണാനും വേണം ഭാഗ്യം!
ഇവനാരാണ് പ്രണയവിവശനായ നളനോ? കഥകളി വേഷത്തിന്റെ ചലനങ്ങളെ പീലി വീശിയ മയിലുകള്‍ ഓര്‍മ്മിപ്പിക്കാറുണ്ട്. തനിക്കിണങ്ങിയവന്‍ ഇവന്‍ തന്നെയാണോ? മൈതാനത്തിലെ പുല്ലുകള്‍ക്കിടയില്‍ തീറ്റതെരയുന്ന കാമിനികള്‍ നേര്‍ക്കണ്ണിലൂടെയല്ല തങ്ങളുടെ കാമനെ തെരഞ്ഞെടുക്കുത്. അവയുടെ ചരിഞ്ഞനോട്ട'ം. ക്യാമ്പസ്സു കിടാങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. അത് കോളേജ് കാമിനിമാരില്‍ നിന്നും കടമെടുത്തതാണോ?
മയിലുകള്‍ നിറഞ്ഞ ശ്രീകൃഷപുരത്തേയ്ക്ക് വരു.
മണ്ണമ്പറ്റയിലെ എഞ്ചിനീയറിംഗ് കോളേജ് ക്യാമ്പസ്സിലെത്തിയാല്‍ അവ പഠിക്കുകയും കളിക്കുകയും ചെയ്യുന്നതു കൂടി കാണാം.
വാരാദ്യമാധ്യമം 5.6.2016
-------------------------------------
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ