പുതിയ വീട്ടിലേയ്ക്ക് താമസം മാറ്റുമ്പോള്‍ കൂടെ എടുക്കേണ്ടവയെക്കുറിച്ച് ഞങ്ങള്‍ ഒരു ധാരണയിലെത്തി.
അച്ചാച്ചന്റെ ചെല്ലപ്പെട്ടി എന്തിനെന്നറിയാതെ മകന്‍ നെഞ്ചോടുചേര്‍ത്തു.
മകള്‍ക്ക് കൂട്ടേണ്ടത് ചേച്ചിയുടെ മക്കള്‍ ഓമനിച്ചു വളര്‍ത്തുന്ന'സ്നോയി'യെ ആണു്. അവളുടെ ഇംഗിതത്തിനു വഴങ്ങാതെ ആ വെളുവെളുമ്പി പൂച്ച കഴമ്പിച്ചാടുന്നതില്‍ മകളുടെ മുഖത്ത് പരിഭവം നിറഞ്ഞു.
അമ്മയുടെ ശേഖരത്തിലെ തലമുറതലമുറയാല്‍ പകര്‍ന്നുവന്നിരുന്ന പാത്രങ്ങളില്‍ നല്ലതൊക്കെ ഭാര്യ മുന്‍ കൂട്ടി കണ്ടുവച്ചു.
ഇറങ്ങുമ്പോള്‍ അയാള്‍ വാരിയെടുത്തത് ഇട്ടുപോകാന്‍ വയ്യാത്ത ഓര്‍മ്മകളെയായിരുന്നു.
ആദ്യകുടയുമായി കുഞ്ഞുന്നാളില്‍ മഴകോള്ളാന്‍ മുറ്റത്തേയ്ക്കിറങ്ങിയത്. "ആയിരം കാന്താരി പൂത്തെന്നു്" മാനം നോക്കി അപ്പച്ചിമാര്‍ കേള്‍ക്കെ ഉറക്കെപ്പാടി നാണിച്ചുപോയത്.
അരകല്ലില്‍ അമ്മയരച്ച ചമ്മന്തി സ്വാദ് എത്രതേയിച്ചിട്ടും തേയിച്ചിട്ടും കൈയില്‍ പറ്റാത്തതില്‍ വിഷമം കൊണ്ടയാള്‍ ഒരു മാത്ര നിന്നു.
2 comments:
priya sudhi...enne thudangendunna onnayirunnu ithu..athramathram ee reethiku pattiya sekharm ninte pakkalundennulla bhodhyam nannayundu..enthayalum thudangi kittiyallo?ini odikolum..hridhayam niranja aasamsakal..anil,thrissur.
ഒരുപയോഗവുമില്ലെങ്കിലും ചില സ്ഥാവര ജംഗമങ്ങളുടെ വില മതിക്കാനാകില്ല.
ഇട്ടുപോകാന്‍ വയ്യാത്ത ഓര്‍മ്മകളെ വാരിയെടുക്കാന്‍ അവ ആവശ്യവുമാണു്.
സുധിയുടെ എല്ലാ രചനകളും വായിച്ചു. ഇഷ്ടപ്പെട്ടു,:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ