സെമിനാറുകളും മീറ്റിംഗുകളും കുട്ടിക്ക് ശീലമാണ്.
അങ്ക്‌ള്‍മാരോട് എറ്റു പിടിച്ച് മമ്മി തര്‍ക്കിക്കുമ്പോള്‍ അവള്‍ക്ക് കാഴ്‌ചകള്‍ പുറത്താണ്.
കാക്കകള്‍ കലപിലോന്ന് പറക്കണത്, പച്ചിലകള്‍ മഴ നനഞ്ഞ് കൂനിപ്പോണത്. രസിപ്പിക്കാന്‍ കൗതുകങ്ങള്‍ ഓരോന്ന് ഇഷ്ടം പറഞ്ഞ് പമ്മിപ്പമ്മി വരും.
സമ്മേളന വേദികളില്‍ മമ്മിയെ ചുറ്റിക്കൂടുമ്പോള്‍ കൊഞ്ചിക്കാനെത്തുന്ന ചേച്ചിമാരെയാണവള്‍ക്ക് പ്‌റീയം. മുല്ലപ്പൂ മണം, ഉമ്മകള്‍, ചോക്കലേറ്റുകള്‍.....മമ്മിയോടൊപ്പം പുറത്തിറങ്ങാന്‍ അവളെപ്പോഴും തയ്യാര്‍.
കണ്ണട വച്ച് പ്‌റസംഗിക്കണ മമ്മിയെ കാണാനെന്തു ചന്താ. പറഞ്ഞതും കണ്ണുകള്‍ എതിര്‍വശത്തെ വലിയ കെട്ടിടച്ചുവരിലെ സിമന്റു രൂപത്തില്‍ പെട്ടു.
ആശാരി കുടുംബം. ഉളിയും കൊട്ടുവടിയും പിടിച്ച കുഞ്ഞുമോനും മരപ്പണിയില്‍ ശ്‌റദ്ധന്‍. അയഞ്ഞ കുപ്പായമിട്ട് വലിയ ആശാരി. ആ ചുവരിലെ സുന്ദരി മമ്മിക്കും, പ്‌റതിമച്ചേട്ടനും അതേ മാതിരി കുപ്പായം തന്നെ. അവള്‍ക്ക് ചിരിയൂറി.
ആ കുഞ്ഞാശാരിയുടെ മുഖത്ത് ആരാണിത്‌റ ചന്തം വച്ചത്?
കൗതകത്തോടെ അവളൊരു കിനാവു മെനഞ്ഞു തുടങ്ങി.തനിക്കിരുന്ന് പടം വരയ്‌ക്കാനും ടോയ്‌സ് വയ്‌ക്കാനും അവനിതാ ഒരു ചെറുമേശ പണിഞ്ഞു തുടങ്ങുന്നു.
1 comments:
ആ കുഞ്ഞാശാരിയുടെ മുഖത്ത് ആരാണിത്‌റ ചന്തം വച്ചത്?
പുതുവത്സരാശംസകള്‍!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ