2007 നവംബർ 3, ശനിയാഴ്‌ച

യാത്ര



ചിതറാള്‍ തിരുവനന്തപുരത്തുകാര്‍ക്ക്‌ എളുപ്പത്തില്‍ പോയി വരാവുന്ന സന്ദര്‍ശന ഇടമാണ്‌. മാര്‍ത്താണ്ഡത്തു നിന്നും നാലു കി. മി. ദൂരം മാത്‌റം.പാറക്കുന്നിന്‍ മുകളിലെ അതിപുരാതനമായ ജൈന ക്ഷേത്‌റത്തിന്‌ മലൈകോവില്‍ എന്നാണ്‌ തദ്ദേശീയ നാമം.

കല്ലു പടികള്‍ കയറി ചെല്ലുന്നത്‌‌ കാറ്റൊരുക്കുന്ന സങ്കല്‍പ്പ കൊട്ടാരത്തിനു മുന്നില്‍. നൂറ്റാണ്ടുകളുടെ കഥ മൗനം പറയുന്ന ജൈനശില്‌പങ്ങള്‍ അവിടെയുണ്ട്‌. പൗരാണിക എകാന്തതയുടെ നിറവുമായി ഒരു തുണ്ടു പ്‌റദേശം.ചുറ്റിലും മലയാളനാട്ടില്‍ നിന്നു മറഞ്ഞ വൃക്ഷജാലം. കരിമ്പാറക്കൂട്ടം.

പാറപ്പുറത്ത്‌ കാറ്റും പെരും മഴയും ഓടിവന്നതും, മഴവെള്ളം അതിന്റെ പുറത്തു കൂടി ചാലിട്ടൊലിച്ചതും അപൂര്‍ത. ആ മഴ പിന്നെ താഴ്‌വാരത്തിലെ ജനപഥങ്ങളെ തേടി നീങ്ങിപ്പോയി.

അകലെ താഴ്‌വാരങ്ങളില്‍ നാലുപാടും കണ്ണെത്താ കാഴ്‌ചകള്‍. വൃക്ഷങ്ങള്‍ നിര്‍ലോഭമൊരുന്ന പച്ചപ്പിന്റെ നിഗൂഢത. അതിനുള്ളിലൊളിച്ചിരിക്കന്ന കശുവണ്ടി ഫാക്ടറികളുടെ കുറ്റിപ്പുക ആകാശത്തിലേയ്‌ക്ക്‌ മഷിച്ചുരുള്‍ തീര്‍ക്കുന്നു. കൃഷിയുടെ നാനാ ജാതി പ്‌‌റവര്‍ത്തനങ്ങളില്‍ പെട്ട നെല്‍പാടങ്ങള്‍.

ചെളി കലക്കത്തില്‍ കെറുവിച്ച്‌ മഞ്ഞ നിറം കൊണ്ട താമ്‌റപര്‍ണ്ണി നദി, പുഴയോരത്തെ ചുടുക്കട്ടക്കളങ്ങള്‍.

ഭക്ഷണവും, കുടിവെള്ളവുമായാണ്‌ മലകയറുന്നതെങ്കില്‍ വൈകുവോളം കാറ്റു കാതില്‍ വന്നു സ്വകാര്യം പറയുന്ന കഥകള്‍ കേട്ടിരിക്കാം. കണ്ണു പായുവോളം അകലങ്ങളില്‍ മാനത്തെ മേഘങ്ങള്‍ ഒരുക്കിയിടുന്ന വെയിലിന്റേയും നിഴലിന്റേയും കുടമാറ്റം കണ്ടിരിക്കാം.

4 comments:

വാണി on 2007 നവംബർ 3, 4:21 PM-ന് പറഞ്ഞു...

ചിതറാളിനെ പറ്റി പഠിച്ചത് ഓര്‍മ വരുന്നു.
വിവരണം നന്നായിരിക്കുന്നു. അല്‍പ്പം കൂടി വിശദാക്കായിരുന്നില്ലേ എന്ന തോന്നലും ണ്ട്.

സുരേഷ് ഐക്കര on 2007 നവംബർ 3, 10:42 PM-ന് പറഞ്ഞു...

സുധീ,
കാലങ്ങള്‍ക്കുശേഷം ഇവിടെവെച്ചു കണ്ടതില്‍ സന്തോഷം.ഉത്തമന്റെ നോവല്‍ വായിച്ചോ?

dili on 2007 നവംബർ 10, 3:29 PM-ന് പറഞ്ഞു...

sudhi,
dilip kumar.k
post nallath

dili on 2007 നവംബർ 10, 3:29 PM-ന് പറഞ്ഞു...

sudhi,
dilip kumar.k
post nallath

 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi