മംഗാലാംകുന്നിന്റെ പള്ളയില്‍ ബി.എസ്സ്.ടവര്‍ ഉറപ്പിച്ച് ജോലിക്കാര്‍ കുന്നിറങ്ങി.
യവ്വനം മുറ്റിയ മനസ്സിലേയ്ക്ക് പുതുദേേശക്കാഴ്ചാകൌതുകങ്ങകള്‍ ഇറ്റിക്കുന്നതിലായി ടവറിന്റെ മുഴുവന്‍ ശ്രദ്ധയും. അനങ്ങന്‍ മലയിലെ ഐഡിയാക്കാരി ടവര്‍ ഇടം കണ്ണാലേ ശ്രദ്ധിക്കുന്നതവന്‍ കാരിയമാക്കിയതേയില്ല. കാവുകള്‍,പൂരക്കാഴ്ചകള്‍, വേലകള്‍, പട്ടുടുത്ത വെളിച്ചപ്പാടുകള്‍.
വാലന്റയിന്‍ ദിനം. ഇടനിലനില്ക്കെ ചില സന്ദേശങ്ങള്‍ ഇേറക്കിവിടാന്‍ വയ്യാത്തവിധത്തില്‍ നെഞ്ചില്‍ കുരുങ്ങി. ഏകാന്തതയില്‍ മിണ്ടാനും പറയാനും... ഒരുകൂട്ടിന്റെ ആവശ്യകത അവനുണ്ടായി. കാഴ്ചകള്‍ പണ്ടേപോലെ കൌതുകങ്ങളുമാകുന്നില്ല.അനങ്ങന്‍ മലയിലേയ്ക്ക് കണ്ണുകള്‍ ചെന്നു.ഐഡിയാക്കാരി സുന്ദരിയുടെ ശ്രദ്ധ മറ്റേങ്ങോ ആണു്. മടിച്ചുമടിച്ചാണ് അവനൊരു എസ്.എം.എസ്സ്. അയച്ചത്. പിടിച്ചപിടിയാലേ മറുസന്ദേശം വന്ന് ചങ്കില്‍ കുത്തി. സോറി ഞാന്‍ അമ്പലപ്പാറയിലെ ഹച്ചനുമായി ലൈനിലാണു്.
അന്നേയ്ക്കു ശേഷം എലുമ്പശ്ശേരി, കോതര്‍കുറുശ്ശി, ചെര്‍ക്കളശ്ശേരി ദേശങ്ങളില്‍ ബി.എസ്സിന്റെ സേവനങ്ങളെകുറിച്ച് നിരന്തരം പരാതികള്‍ വന്നു.
കമിതാക്കളാണു വലഞ്ഞത്. സന്ദേശങ്ങള്‍ നേരേ ചൊവ്വേ നീങ്ങുന്നില്ല. സവിത എത്ര ശ്രദ്ധിച്ച് പ്രകാശിന്റെ നമ്പര്‍ അമര്‍ത്തിയാലും തുറക്കുന്നത് അവളുടെ അച്ഛന്റെ മുബെയിലില്‍. വിജയാബേങ്കിലെ സന്ദീപ് മേനോന്‍ എല്‍.ഐ. സി.യിലെ ലീലാ ഫെര്‍ണാണ്ടസിനയച്ച മെസ്സേജ് കൃത്യം ചെന്നു തെളിഞ്ഞത് അങ്ങ് ഖത്തറിലെ സാക്ഷാല്‍ ഫെര്‍ണാണ്ടസിന്റെ സെറ്റില്‍.
കുഴപ്പങ്ങള്‍ തെരഞ്ഞ് നിരവധി തവണ ടവര്‍ കയറിത്തളര്‍ന്ന ടെക്നീഷ്യന്‍ രാമകൃഷ്ണന്‍ പറഞ്ഞു. ഓ. മൊബെയില്‍ ടവറുകള്‍ക്കും ചില നേരം ഭ്രന്തിളകാറുണ്ട്.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ