2007 നവംബർ 1, വ്യാഴാഴ്‌ച

നാലു രാത്രികള്‍



ന്നുകൂടി ഡ്രാക്കുള വായിച്ച്‌ സ്വപ്നത്തില്‍ പ്രഭു കൊരവള്ളി ഞരമ്പില്‍ നിന്നും രക്തമൂറ്റാന്‍ വരുന്നതു്‌കണ്ടു്‌ നിലവിളിക്കാന്‍ പണ്ടേമാതിരി കാത്തു്‌ അയാള്‍ കിടന്നു.

ഉറക്കപ്പാളികള്‍ക്കിടയിലൂടെ നൂഴ്ന്നു വന്നത്‌ സ.വര്‍ഗ്ഗീസ്‌.രണ്ടാം രാവ്‌ തുഴഞ്ഞെത്തിയത്‌ കിസാന്‍ തൊമ്മന്‍. പിറ്റേന്ന് സ.വര്‍ഗ്ഗീസിനെ വെടിവച്ച പോലീസ്‌നായര്‍. നിറതോക്കു സഹിതം.

സംഗതി പന്തിയല്ലെന്നുകണ്ട്‌ നാലാം ദിവസം "അര്‍ജ്ജുനന്‍, ഫല്‍ഗുനന്‍, പിന്നെക്കീരിടിയും ജപിച്ചുകിടന്നു.സൂക്ഷം ഡി.ഐ. ജി. പടിക്കല്‍ വന്നയാളെ ഉരുട്ടിപ്പരുവമാക്കി.

1 comments:

Sherlock on 2007 നവംബർ 1, 5:15 PM-ന് പറഞ്ഞു...

സുധി, ഉത്തരാധുനിക കഥയാണോ..എനിക്കൊന്നും മനസിലായില്ല

 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi