2007 നവംബർ 17, ശനിയാഴ്‌ച

എക്‌സ്‌ചേഞ്ച്‌ മേള



പുഷ്‌പമേളയ്‌ക്കും കരകൗശലമേളയ്‌ക്കും പിന്നാലെ വന്നത്‌ ടി വി എക്‌സ്‌‌ചേഞ്ച്‌ മേളയായിരുന്നു. അത്‌റ പഴയതല്ലായിരുന്നിട്ടും ടി വി മാറ്റിയെടുക്കാന്‍ അച്ഛനും അമ്മയ്‌ക്കുമായിരുന്നു നിര്‍ബന്ധം. സെലക്ഷന്‍ നടത്താന്‍ കൂടെ വന്നത്‌ ഭാര്യ.

അടുത്തത്‌ വാച്ചുകളുടെ ഊഴമായിരുന്നു. അച്ഛന്റേയും അമ്മയുടേയും വാച്ചുകള്‍ കൂട്ടിച്ചേര്‍ത്തപ്പോള്‍ കിട്ടിയത്‌ മണിക്കൂറുകള്‍ ഇടവിട്ട്‌ കൂവിവിളിക്കുന്ന ചുവര്‍ ക്ലോക്ക്‌

പിന്നത്തെ എക്‌സ്‌‌ചേഞ്ച്‌ മേളയ്‌ക്ക്‌ ഭാര്യ പോയി. അച്ഛനേയും അമ്മയേയും കൂട്ടികൊണ്ട്‌‌

3 comments:

ദിലീപ് വിശ്വനാഥ് on 2007 നവംബർ 17, 9:55 PM-ന് പറഞ്ഞു...

എന്നിട്ട് എന്ത് കിട്ടി?

സുരേഷ് ഐക്കര on 2007 നവംബർ 17, 10:05 PM-ന് പറഞ്ഞു...

സുധീ,
വിഷയം പഴയതും ക്ലീഷേയുമല്ലേ?എങ്കിലും ട്വിസ്റ്റ് നന്നായി.

മൂര്‍ത്തി on 2007 നവംബർ 19, 12:24 AM-ന് പറഞ്ഞു...

ഇതുപോലത്തെ ചിലത് വായിച്ചിട്ടുണ്ട്..ഫോട്ടൊയുടെ അലൈന്മെന്റ് എന്തോ ഒരു ചെറിയ പ്രശ്നമുണ്ട്.

 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi