കഥ
രാജാമണിയുടെ അച്ഛന്‍
തിരക്കുള്ള വണ്ടിയില്‍ മാന്യന്മാര്‍ സൗമനസ്യത്തോടെ രാജാമണിക്ക് ഇരിപ്പിടം കൊടുത്തു. പുസ്തകക്കെട്ടുമായി നിന്നാടുകയായിരുന്നു അവന്‍. ആരേയും തൊടാതിരിക്കാന്‍ ഏറെ ശ്രദ്ധയോടെ അവനൊതുങ്ങി.
വന്നലച്ച വര്‍ത്തമാനങ്ങള്‍ ഒരത്ഭുതലോകം അവനു മുന്നില്‍ തുറന്നു.
അവനിന്നലെ ഞാന്‍ മെമ്മോ കൊടുത്തു. കള്ളന്‍. ആശുപത്രിയില്‍ അമ്മയ്ക്ക് കൂട്ടിരിക്കുവായിരുന്നത്രേ. കള്ളന്‍ എവിടെയെങ്കിലും ചീട്ടുകളിച്ചിരുന്നിട്ടുണ്ടാവും.
ഒരാള്‍ നിര്‍ത്തിയതും അപരന്‍ തുടര്‍ന്നു.
ഈ തോംസണെ ഞാന്‍ വാണ്‍ ചെയ്തി'ട്ടുണ്ട് മേനനേ. ഒരു ദിവസം എന്നോടു ചോദിക്കാതെ മോട്ടോര്‍ ഓഫ് ചെയ്തു. പ്രഷര്‍ കൂടിയത്രേ! അതൊക്കെ തീരുമാനിക്കുന്നത് നമ്മള്‍ എഞ്ചിനീയര്‍മാരല്ലേ!
ഈ സാറന്മാരുടെ മുഖം കാണാന്‍ കഴിഞ്ഞെങ്കില്‍? ഫാക്ടറിയിലെ വലിയ കാര്യങ്ങളില്‍ രാജാമണിക്ക് താല്പര്യമേറി. പിഞ്ഞിത്തുടങ്ങിയ നിക്കറില്‍ പിടിച്ചുകൊണ്ട് അവന്‍ ചോദിച്ചു.
സാറന്മാര്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടോ?
വഴക്കുണ്ടാക്കി ഒറ്റക്കുത്തിനാണ് എന്റച്ഛന്‍ ഒരുത്തനെ കൊന്നത്. അച്ഛനിപ്പോള്‍ ജയിലിലാണ്.
തീവണ്ടിയില്‍ നിശ്ശബ്ദത പൊട്ടിവീണു.
പാത 1990
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ