എന്റെ ഗള്‍ഫവധി തീരാനിനി ഒരാഴ്ച കൂടി മാത്രമേയുള്ളു. മുന്നിലുള്ള മണിക്കൂറുകള്‍ ഞാനെണ്ണിവച്ചിരിക്കുകയാണ്.
അടുക്കളയില്‍ നിന്നും അവളെത്തുതിനു മുമ്പുള്ള ചെറിയ ഇടവേള.
ഭാര്യയെനിക്ക് ചെയ്തു തന്ന ഫേസ്ബുക്ക് അക്കൗണ്ട് നോക്കിയിരിക്കുകയാണ് ഞാന്‍. അവള്‍ തന്നെ എനിക്കുള്ള മിത്രങ്ങളെയും സംഘടിപ്പിച്ചു തന്നിരുന്നു. വിവിധ ഭൂഖണ്ഡങ്ങളില്‍ കിടക്കുന്ന ഞങ്ങളെല്ലാം ഒരു വലയ്ക്കുള്ളിലായതു പോലെ തുടക്കത്തിലെനിക്ക് തോന്നി. നേരിട്ടറിവില്ലാത്തവരുമായുള്ള ചങ്ങാത്തം. അതിലെനിക്കൊരു അസ്‌ക്യതയുമുണ്ടായിരുന്നു.
കേരളനാടു വിട്ടതോടെ എനിക്കൊരു സ്‌നേഹിതനേയും സമ്പാദിക്കാനായില്ല. അത്തരമൊരു കുറവ് ഇതോടെ തീര്‍തായി ഞാന്‍ കരുതാന്‍ തുടങ്ങി. സത്യത്തില്‍ മണല്‍ക്കാറ്റും മണലും മാത്രമേ എന്റെ ജീവിതത്തിലുള്ളു. ഞാനനുഭവിച്ചിരു ഊഷ്മളതകള്‍ മറ്റേതോ ജന്മത്തിലുള്ളതാണ്. ഈ മണിയറ പോലും എപ്പോള്‍ വേണമെങ്കിലും മൂടപ്പെട്ടുപോകാവുന്ന ഒരു മരുപ്പച്ചയായിട്ടാണ് എനിക്കനുഭവപ്പെടുത്.
അങ്ങനെയതില്‍ വിരല്‍ തൊട്ടു നീക്കിയും ചുരുക്കിയുമൊക്കെ മുബൈലുമായി ഇരിക്കു നേരത്താണ്. പ്രവീണിന്റെ സന്ദേശമെത്തിയത്. അവന്‍ തോണിക്കടവില്‍ കുടുങ്ങിക്കിടക്കുന്നു. ഈ രാത്രിയില്‍ വീട്ടിലത്തിക്കാന്‍ ബൈക്കുമായി ഞാനെത്തുമോ?
അവന്റെ ആവശ്യമെ സ്പര്‍ശിച്ചു. തുണിമാറാന്‍ ഞാനെഴുേറ്റു.
ഭാര്യയെ െകട്ടിലില്‍ പിടിച്ചിരുത്തി.
ഇതു ചാറ്റിംഗാണ്. നമ്മളവരോട് ചാറ്റു ചെയ്തു കൊണ്ടിരുാല്‍ മാത്രം മതി.
യ്യോ. നീയെത്ര നേരായി അവിടെ നിക്കണു?
തുടര്‍ന്ന് ഒരു മൂന്നാലു മിനുട്ടുകള്‍ കൊണ്ട് കുറച്ച് പോസ്റ്റുകള്‍ വായിക്കണം. അതിനു ലൈക്കടിക്കണം. അപ്പോള്‍ അവന്റെ മറുപടി വരും. ഉടനെ അടുത്ത ചോദ്യം അല്ലെങ്കില്‍ മറുപടി. അതിലും ഒരല്പം ഗ്യാപ്പിടണം.
അവിടെ തണുപ്പുണ്ടോടാ?
കൊതുകുണ്ടോ?
നിനക്കുറക്കം വരുന്നോടാ?
അങ്ങനെ വെറുതെ അക്ഷരങ്ങള്‍ കുത്തിക്കുത്തി നേരം കളയണം. ഒടുവിലത് വരാണ്ടാവും. അവന്റെ ശല്യം തീരും.
പിന്നെ നമ്മളിങ്ങനെ കിടന്നുറങ്ങും.
അതു പറഞ്ഞ് അവളെന്റെ ദേഹത്തോട് ഇങ്ങനെ ചാഞ്ഞുകിടന്നു.
എഫ്.ബി. യിലെ ചങ്ങാത്തം ഒരു ഓട്ടവലയ്ക്കുള്ളിലെ കൂട്ടുചേരലാണ്. അതില്‍ നിെപ്പോള്‍ വെണമെങ്കിലും ഊര്‍ുപോകാം.
നാട്ടില്‍ നിന്നും ഞാനൊരു വേദാന്തം കൂടിപ്പഠിച്ചു.
------------------------------------
വാരാദ്യമാധ്യമം 15.11.2015
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ