ഇന്നു
നാം നേരിടുന്ന ജൈവവൈവിധ്യ നാശത്തിന് എതിരെ തികച്ചും ശാസ്ത്രബോധത്തോടെ
കുട്ടികളുടെ മനസ്സിലേക്ക് ആഴ്ത്തിയിറക്കുന്ന രസകരമായൊരു നേവലാണ് പി കെ
സുധിയുടെ ബിമകളുടെ ലോകം. ശാസ്ത്രം നമ്മളെ പഠിപ്പിച്ചു തരുന്നതല്ല മറിച്ച്
ശാസ്ത്രത്തിലൂടെ രസകരമായി, അറിയപ്പെടാത്ത ഒരു ജൈവവൈവിധ്യ സമൂഹത്തിന്‍റെ
ഉള്‍ക്കാഴ്ച്ചകള്‍ നമ്മിലേക്കു കൊണ്ടുവരാനാണ് എഴുത്തുകാരന്‍ ശ്രമിക്കുന്നത്.
ബിമകളുടെ ലോകത്തിൽ പരിഭാഷ തിരിച്ചറിയുന്ന ജന്തു ഭാഷയിൽ ഗവേഷണം നേടിയ ജോണിനേയും ജീവികളുടെ പരിണാമം സംബന്ധിച്ച പഠനത്തിൽ മികവുറ്റ കെയ്സിനേയും പരിചയപ്പെടുന്നു. ഇന്നത്തെ ജനത്തിന് പരിസ്ഥിതിയോടുള്ള കാഴച്ചപ്പാടിൽനിന്നും വ്യത്യസ്തമായി ജൈവവൈവിധ്യനാശത്തിൽ അലോസരപ്പെടുന്നവരാണിവർ. നമ്മള്‍ കുട്ടികളുടെ മനസ്സിൽ സാധാരണയായി ഉണ്ടാകുന്ന ചിന്തകള്‍ , മനുഷ്യസമാനമായ ജീവികള്‍ ഭൂമിയിലോ ഗ്രഹങ്ങളിലോ ഉണ്ടോ?. അങ്ങനെ ആരാലും കണ്ടുപിടിക്കപ്പെടാത്ത ഗ്രഹങ്ങള്‍ ഉണ്ടോ?. ഇതൊക്കെ പി.കെ സുധി കഥയിലൂടെ ചോദിക്കുന്നു.. ഈ ചിന്തകള്‍ തന്നെയാണ് ഇവരേയും ഒരു വലിയ യാത്രയിലേക്ക് പ്രേരിപ്പിച്ചതും പിന്നീട് ആമസോൺ കാടുകളിലെ നിഗൂഢമായ ഒരു പ്രദേശത്ത് ആ യാത്ര എത്തിച്ചേരുന്നതിനും സഹായിച്ചത്. അവിടെക്കണ്ട മനുഷ്യസമാനമായ ജീവികളുടെ ചലനങ്ങളും , ഭാഷ നിരീക്ഷിക്കുകയും അവർക്ക് 'ബിമ' എന്ന് പേരിടുകയും ചെയ്തു. ദിവസങ്ങള്‍ കഴിഞ്ഞിടുമ്പോള്‍ അത് ഇന്നത്തെ ജനതയെപ്പോലെ കാശിനുവേണ്ടി ഭൂമിയെപ്പോലും വിൽക്കാൻ തയ്യാറായവരിൽനിന്നും ജൈവവൈവിധ്യസംസ്കാരത്തെ കാത്തു സൂക്ഷിക്കാനായി ഈ പ്രദേശത്തെ ഒരു തരത്തിൽ ഒളിപ്പിച്ചു വയ്ക്കുന്ന കുറച്ചു ശാസ്ത്രജ്ഞരുടെ ബുദ്ധിയാണെന്ന് അവർക്ക് മനസ്സിലായില്ല.
പ്രകൃതിയെ ചൂഷണം ചെയ്യുന്ന ഇന്നത്തെ സമൂഹം ഓർക്കുന്നില്ല ഇവരെപ്പോലെ ജൈവവൈവിധ്യ സംസ്കാരത്തെ തേടി നമുക്കും ദൂരെയാത്രക്ക് പോകേണ്ടിവരുമെന്ന്. അവയെ നശിപ്പിക്കുന്ന നമുക്ക് പരിഹാരം കണ്ടെത്താൻ കഴിയുമെങ്കിൽക്കൂടി ശ്രമിക്കാറില്ല. ചൂഷണങ്ങള്‍ നിറഞ്ഞ ഒരു ശാസ്ത്രലോകത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. ബിമകളുടെ ലോകത്തിലൂടെ ഗ്രന്ഥകർത്താവ് വെളിച്ചപ്പെടാത്ത ഒരു സമൂഹത്തെ ആവിഷ്ക്കരിക്കുകയാണ്. കുട്ടികളിൽ ശാസ്ത്രബോധമുണ്ടാക്കുന്ന ഒരു കഥയാണിത്. "ഭാരതീയർ മൃഗങ്ങളേയും സസ്യങ്ങളേയും സ്വജാതികളായി കാണുന്ന വലിയ സംസ്കാരത്തിന്‍റെ ഉടമകളാണെന്ന് മുത്തഛൻ പറയാറുണ്ട് " കഥയില്‍ ജോണ്‍ പറയുന്ന മുത്തച്ഛന്റെ അഭിപ്രായത്തോട് പൂര്‍ണമായി യോജിക്കാന്‍ കഴിയില്ല.കാരണം ഭാരതീയര്‍ ഇന്നു പ്രകൃതിയില്‍ നിന്നും വളരെ അകലെയാണ്.
പൂജ -ക്ലാസ് 9 ജി എച്ച് എസ് കരിപ്പൂര്
ബിമകളുടെ ലോകം എന്ന പി.കെ സുധിയുടെ ഗ്രന്ഥം തീർത്തും ഒരു ശാസ്ത്രനോവലാണ്. ശാസ്ത്രവും സാഹസികതയും കൗതുകവും ഒത്തുചേർന്ന കൃതിയാണ് ബിമകളുടെ ലോകം. ഈ നോവൽ കുട്ടികള്‍ക്കു വേണ്ടി തയ്യാറാക്കപ്പെട്ടതാണ്. ഈ കഥയിൽ ശാസ്ത്രം പഠിപ്പിക്കുന്നില്ല. എന്നാൽ ശാസ്ത്ര ബോധമുണ്ട്. മാനവികതയ്ക്ക് ചേർന്ന ഒരിടമുണ്ട്. ഇന്നത്തെ സമുഹത്തിന് അത് അത്യാവശ്യവുമാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്ക്. ലോകത്തിലെ വെളിച്ചപ്പെടാത്ത സമൂഹത്തെ ഈ കഥ ആവിഷ്ക്കരിക്കുന്നു.
ഇവരുടെ കൂട്ടത്തിലെത്തപ്പെടുന്നത് രണ്ടു സർവ്വകലാശാല വിദ്യാർത്ഥികളാണ്. ജോണും,കെയ്സും. ഇവർ ശാസ്ത്രത്തെ സ്നേഹിക്കുന്നവരാണ്. ജോണിന്‍റെയും കെയ്സിന്‍റെയും ശാസ്ത്ര ഗവേഷണത്തിലുള്ള താല്‍പര്യം അവരെ സാഹസിക യാത്രയിലേക്ക് നയിക്കുന്നു. അങ്ങനെ ശാസ്ത്രത്തിന്‍റെ രുചി നുകരാൻ വേണ്ടി പുറപ്പെടുന്ന അവർ ചെന്നെത്തപ്പെടുന്നത് തീർത്തും നിഗൂഢതകള്‍ നിറഞ്ഞ ലോകത്താണ്. ആമസോണിലെ വന്യമായ നിഗൂഢതകളെക്കുറിച്ച് ജോണിനിന്റെ അച്ഛൻ എപ്പോഴും പറയുമായിരുന്നു. അവിടെ മനുഷ്യൻ കണ്ടെത്തിയിട്ടില്ലാത്ത ധാരാളം പക്ഷികളുണ്ട് എന്ന് ജോൺ കേട്ടിട്ടുണ്ട്. പക്ഷേ ആ കേള്‍വി ഇപ്പോള്‍ യഥാർത്ഥ്യമായിരിക്കുകയാണ് ഇവരുടെ മുൻപിൽ. പക്ഷിയാണോ മനുഷ്യരാണോ എന്ന് തിരിച്ചറിയാത്ത ഒരു കൂട്ടം. പുതിയൊരു ജീവിയെ കണ്ടെത്തിയാൽ അതിന് പേരിടേണ്ടേ, അവർ അതിനെ ബിമ എന്ന് വിളിച്ചു. birdന്‍റെ biയും manന്‍റെ maയും ചേർന്നാൽ ബിമ. അവർ അവരെ സസൂക്ഷമം നിരീക്ഷിച്ചു. പലതും പക്ഷികളോടും മനുഷ്യരോടും സാമ്യമുണ്ട്. ഭക്ഷണ രീതികള്‍ രണ്ടു വിഭാഗത്തോടും ഇണചേർന്നതാണ്.
അവസാനം വായനക്കാരന്റെ ആകാംഷയ്ക്കു വിരാമമിട്ടുകൊണ്ട് ബിമകളുടെ രഹസ്യത്തിന്റെ ചുരുളഴിയുന്നു. ഒരു ബിമ പെൺകുട്ടി തന്റെ കൊക്ക് ഊരിമാറ്റി ജോണിന്‍റെയും കെയ്സിന്‍റെയും സഹപാഠിയായ ട്രീനയായി മാറുന്നു. ഇവളാണ് യൂണിവേഴ്സിറ്റിയിലെ കുട്ടികള്‍ക്കിടയില്‍ നിന്നും ജോണിനേയും കെയ്സിനേയും ഈ ഉദ്യമത്തിനായി തെരഞ്ഞെടുത്തത്. ബിമകള്‍ പക്ഷികളൊന്നുമല്ല ഭൂമിയിലെ രീതികളും സബ്രദായങ്ങളും മടുത്തുകൊണ്ട് ഇവിടെ വന്ന് താമസിക്കുകയാണ്.
പുതിയൊരു സംസ്കാരമാണ് ബിമകളുടെ ലോകം ചിത്രീകരിക്കുന്നത്.ചെറിയ കുട്ടികള്‍ക്കു പോലും വളരെ നന്നായി മനസിലാക്കാൻ കഴിയുന്നതാണ് ഈ കഥ. ബിമകളുടെ ലോകത്തിൽ . ചിലർക്കു തുടക്കത്തിൽ ചെറിയ മടുപ്പു തോന്നിയേക്കാം പക്ഷേ തുടർന്നു വായിക്കുമ്പോള്‍ നമ്മെ മറ്റൊരു ലോകത്തിലേക്ക് ഈകഥ കൂട്ടിക്കൊണ്ടു പോകും.
റിസ്വാന എം എസ്-ക്ലാസ് 9 ജി എച്ച് എസ് കരിപ്പൂര്

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ