ഞങ്ങളുടെ വീടുകള്‍ക്കിടയിലൊരു മതിലുണ്ട്. അതിനു മുകളില്‍ പൊതുവസ്തുക്കള്‍ പോലെ രണ്ടു പൂച്ചകളും.
അവരിലൊരാള്‍ ചെറുതാണ്. അവന് അമ്മിഞ്ഞപ്പാല്‍ ലേശമേ കി'ട്ടിക്കാണുള്ളു. തടിയനൊരു കാര്‍വണ്ണനായതിനാല്‍ ഞങ്ങളുടെ വീ'ട്ടിലവന്‍ കൃഷ്ണന്‍ കുട്ടയായി അിറയപ്പെട്ട'ു. ചെറിയോന്‍ രാമന്‍കു'ട്ടിയും.
അയലത്തെ കത്രീന്‍ച്ചേ'ട്ടത്തി ച്ച്. ച്ച്. എു വായ്ക്കുള്ളി അമര്‍ത്തി ശബദ്മുണ്ടാക്കുമ്പോള്‍ കൃഷ്ണന്‍കുട്ട'ി & രാമന്‍കു'ട്ടി കൊതിമൂത്ത് അപ്പുറത്തേയ്ക്ക് ചാടും. അേരത്തവര്‍ ജോസണും ജോസൂട്ട'ിയുമാണ്. ജോസൂട്ട'ി നമ്മുടെ ചെറിയോന്‍ രാമന്‍കു'ട്ടിയാന്നേ! എത്ര കൂടുതലുണ്ടായാലും ചിക്കന്‍ മുള്ളുകള്‍ മുരണ്ടുകൊണ്ടേ അവറ്റ കറുമുറെ തിന്നുള്ളു. അതു പൂച്ച ജന്മം! ഇനി വെറും തലയും മീന്‍വാലുമേ നമ്മുടെ തറവാ'ട്ടടുക്കളയില്‍ നിന്നും കി'ട്ടുള്ളുവെങ്കിലും അവിടെ കത്തിയെടുക്കേണ്ട താമസം ഒറ്റക്കുതിപ്പിന് മതില്‍ താണ്ടി അവര്‍ വടക്കേ മുറ്റത്ത് റെഡി.
അപ്പുറത്ത് ജോസ ഇപ്പുറത്ത് കൃഷ്ണന്‍ കുട്ട'ി. അവിടെ എല്ലിന്‍ കൂട്ട'ം. ഇവിടെ മീന്‍വാല്. ഒു ചിന്തിച്ചാല്‍ മതിലുകള്‍ക്കപ്പുറത്തുമിപ്പുറത്തും നിന്നും നമ്മളെന്തിന്?
ഞാന്‍ വലിയ ഫിലോസഫിയൊും പറഞ്ഞതല്ലേ! നിതേ്യാമുള്ള അവറ്റകളുടെ മതിലുചാട്ട'ം കണ്ടപ്പോള്‍ തോന്നിയതാന്നേ!
കത്തിയണയ്ക്കരുതേ-
----------------------------
ജനയുഗം വാരാന്തം 8.11.2015
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ