ഒരു വനിതാ സബ്ഇന്‍സ്‌പെക്ടറും, റിട്ടയേര്‍ഡ് പ്രൊഫസറും ഒരുമിച്ച് തീവണ്ടിയില്‍ സഞ്ചരിക്കുകയായിരുന്നു.
രാത്രിയായപ്പോള്‍ എസ്.ഐ.പെണ്ണ് പഞ്ചാരപോലെ അലിഞ്ഞു. രണ്ടായിരത്തി മൂന്നുമുതല്‍ തനിക്കു നിഷേധിച്ച ഉദ്യോഗക്കയറ്റത്തെ കുറിച്ചവള്‍ തേങ്ങിത്തുടങ്ങി.
വായിക്കലാണ് തന്റെ പണി എന്ന കാര്യം മറന്ന് പ്രോഫസര്‍ അവളുടെ നല്ല ശ്രോതാവായി.
ചില നേരത്ത് തീവണ്ടികള്‍ ഇങ്ങനെയാണ്.
കടുവകളെ മാന്‍പേടകളായും വായാടികളെ അത് ഊമകളുമാക്കി മാറ്റിക്കളയും.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ