ഫേസ്‌ബുക്കില്‍ അക്കൗണ്ട് തുറന്നപ്പോള്‍ ആശയപ്രചരണത്തിനൊരു ചുവര് കിട്ടിയതുപോലെ തോന്നി.
നാലാള്‍കാണ്‍കെ എഴുതാം... വരയ്‌ക്കാം...
അടുത്ത നിമിഷം മുതല്‍ സൃഷ്ടിപ്രവാഹത്താല്‍ പേജുലഞ്ഞു.
സിനിമാപരസ്യങ്ങള്‍ മുതല്‍ അശ്ലീലക്കുറിപ്പുകള്‍ വരെ നിറഞ്ഞ് അലങ്കോലപ്പെട്ട വീട്ടുമതിലിനെ അതോര്‍മ്മിപ്പിച്ചു. ഒരു മിത്രം ഷെയര്‍ ചെയ്‌ത വകയില്‍ വോട്ടഭ്യര്‍ത്ഥ്യന വന്നു ചാടിയപ്പോള്‍ അയാള്‍ ആദ്യ പോസ്റ്റിംഗ് നടത്തി.
STICK NO BILLS PLEASE
------------------------------
നിറവ് (വിശകലനം) എാപ്രില്‍ 2014
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ