ആനമല ഉച്ചിയിലെ പുല്‍ക്കൊടിയാണ് അതാദ്യം കണ്ടത്.
അടുത്തുണ്ടായിരുന്ന കുറ്റിച്ചെടിയെ അവള്‍ തോണ്ടി വിളിച്ചു.
ദേ.. നോക്കെടീ. നമ്മളെ രക്ഷിക്കാന്‍ മാധവേട്ടന്‍ വരുന്നു.
ശ്ശോ.. അല്ലെടീ അതു കസ്‌തൂരിയാണ്.
സത്യത്തില്‍ മല കയറിക്കൊണ്ടിരുന്നത് മഴു, വെടിമരുന്ന്, ജെ.സി.ബി. എന്നിവകളായിരുന്നു.
ഇന്ന് മാസിക. 2014 ജനുവരി
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ