ഈയിടെയായി മണ്ണില്‍ കാലുകുത്താറേയില്ല.
ടൈല്‍സു പതിച്ച മുറ്റവും കടന്ന് കാറിലേയ്‌ക്ക്.
ടൈല്‍സിട്ട ഫുട്ട്‌പാത്തുകള്‍ക്കിടയിലെ കരിഞ്ഞ നിരത്തിലൂടെ സര്‍വ്വാംഗം ടൈല്‍സണിഞ്ഞ ഓഫീസിലേയ്‌ക്കും തിരിച്ചും കാറില്‍.
വേനല്‍മഴ എത്തിയ സായാഹ്നം. മണ്ണു കാണാത്ത ആശങ്കയോടെ ഝടുതിയില്‍ മഴ തിരിച്ചുപോയി.
ടൈല്‍സുമണം... ടൈല്‍സുമണം...
വേവലാതിപ്പെട്ടിരിക്കെ മകള്‍ അങ്ങനെ ചെറുതുള്ളികളെ ഉള്‍ക്കൊണ്ടു.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ