പണ്ട് പണ്ടൊരു കാക്കയുണ്ടായിരുന്നു. ചന്ദ്രനൊയിരുന്നു അവന്റെ പേര്. എല്ലാ കാക്കകളെയും മാതിരി അവനും കറുത്തവനും സൂത്രക്കാരനുമായിരുന്നു. കോങ്കണ്ണനായിരുന്നില്ല. (അതു ഭാഗ്യമായി). നല്ല സുന്ദരന്‍ ചന്ദ്രന്‍ കാക്ക.
ചന്ദ്രന്‍ നാടുമുഴുവനും പാറിനട് വെളുപ്പിനു തന്നെ വിരുന്നു വിൡു.
വടക്കു പുറത്തെ തെങ്ങിന്‍ മോളില്‍ മൂപ്പരെ കണ്ട് കൗസുവും വേശുവും കൗസുത്താത്തയും ഒരേ പോലെ പരിഭ്രമിച്ചു.
ബലിക്കാക്ക വിളിക്കണു. ആരേലുമിന്ന് ഓര്‍ക്കാനേരത്ത് വരലൊണ്ടാവും.
ഇന്നിനി റേഷനരി വേണ്ടാട്ടോ. രണ്ടാള്‍ക്ക് കുത്തരി അടുപ്പത്തിടാം.
എന്തേലും തൊടുകറി കൂടുതലുണ്ടാക്കാം.
കൂണ്ടൂക്കാരു തന്നെയാവും. അവിടെ പുരപ്പണി കഴിഞ്ഞൂലോ. കൂടലിന് വിളിക്കലാവും. ആരേലും കുണ്ടുര്‍ക്കാവീന്ന് പൊറപ്പെട്ടിട്ടൊണ്ടാവും.
കാക്ക വിളിച്ചാല്‍ ആളുണ്ടോ വരണൂ. ഒരു വിളിപ്പാടകലെയുള്ള കാക്കശ്ശേരീന്നു പോലും ആരും വിരുന്നു കൂടലുണ്ടായില്ല.വിരുന്നില്‍പ്പങ്ക് പിറ്റേന്ന് കുപ്പയില്‍ വീണു. ചന്ദ്രനു കുശാലായി.
അവന്‍ അന്നത്തെ ദിവസം അടുത്ത വീട്ടിലാണ് വിരുന്ന് പറഞ്ഞത്. അവനുമുണ്ടായിരുന്നു നേരും നെറിയും. ഒരു വീട്ടുകാരെത്തന്നെ എന്നും പറ്റിക്കണത് മുറയല്ലല്ലോ.
നീയെന്നെ ശ്ശീ കാലായി പറ്റിക്കണു ചന്ത്‌റാ.
മാതോന്‍കുട്ടി ഇന്നു വരും നാളെ വരുമെന്നു കാത്തിരുന്നു ഞാന്‍ മടുത്തുലോ. നീയ്യ് നേരു പറയ് ചന്ത്രാ. അവനെന്നാ വരിക?
നാറാത്തെ മാധവിയമ്മ എത്രയാണ് ചന്ദ്രനെ ചീത്ത പറഞ്ഞത്. നമ്മുടെ ചന്ദ്രനുണ്ടോ നന്നാവണു. അക്കാലത്ത് നാറാത്തെ മാധവിയമ്മയുടെ മകന്‍ എന്‍. മാധവന്‍കുട്ടി മദിരാശിയില്‍ ഐ.ഐ.ടി. ഭാഗം പഠിക്കുകയായിരുന്നു.
അമ്മേ അതിനൊക്കെ വഴീണ്ടാക്കാം. ഈ ചന്ത്രനെ ഞാന്‍ ശരിയാക്കാലോ.
ഒറ്റപ്പാലത്തു നിന്നും തീവണ്ടിയിറങ്ങി വീട്ടില്‍ വന്നുകയറിയ പാടേ ചെക്കന്‍ പറഞ്ഞതു കേട്ട് അട്ടത്തു നിന്നും മാധവിയമ്മ തെറ്റാലി എടുത്തുവന്നു. അതുകൊണ്ടിപ്പോ അവന്‍ കഥാപുരുഷനെ കോങ്കണ്ണനാക്കുമെന്നായിരുന്നു അവര്‍ കരുതിയത്.
എന്നാല്‍ ചെക്കനതില്‍ തൊട്ടതു കൂടിയില്ല.
രണ്ടാഴ്ച കഴിഞ്ഞ് മാധോന്‍കുട്ടി വണ്ടികയറിയത് ഫിലാഡല്‍ഫിയയിലേയ്ക്കാണ്. ചെന്നപാടേ തന്നെയവന്‍ മുബൈല്‍ഫോണിന് എന്തോ പുതിയൊരു സൂത്രവാക്യംകൂടി കെണ്ടത്തി. 'നോക്കിയ'ക്കാര് അത് ഫോണില്‍ ചേര്‍ക്കേും ചെയ്തു.
അങ്ങനെയാണ് ഈ മുബൈല്‍ഫോണ്‍ എല്ലാപേരുടെയും കൈയിലെത്തിയതത്.
ഞങ്ങളങ്ങോട്ടു വരണു എന്നു ഫോണ്‍ പറഞ്ഞാല്‍ അതച്ചട്ടായി.
ചന്ദ്രാ.. വാഴകൈയിന്മേലിരന്നു് നീയ്യ് ചുമ്മാണ്ട് നെലവിളിച്ചോ.. നിന്റെയീ വിരുന്നു പറച്ചില്‍ കേട്ട'് ഞാന്‍ ചന്തപ്പൊരെലെ ചെട്ടീന്റടുത്തൂന്ന് പപ്പടം പോലും വാങ്ങൂല്ലട്ടോ. വിരുന്നുകാര് വരലൊെണ്ടങ്കില്‍ അവരെന്റെ മുബൈലില്‍ വിളിച്ചു പറയും. നിന്റെയൊരു കള്ളപ്പണി. കള്ളക്കാക്ക..
അങ്ങനെയാണ് ന്യൂജന്‍കാക്കകള്‍ വിരുന്നുവിളി അവസാനിപ്പിച്ചത്.
ജനയുഗം വാരാന്തം 19.02.2016
------------------------------------------------
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ