സ്‌കൂളിലെ ഒഴിഞ്ഞകോണില്‍ നിന്നും പുസ്തകബാഗില്‍ മൂന്നുപിടി മണ്ണുവീതം മുപ്പതു തവണ കടത്തിയപ്പോഴാണ് െൈടല്‍സു മുറ്റമുള്ള വീട്ടിലെ ചെടിച്ചട്ടി നിറഞ്ഞത്.
അതില്‍ നട്ട പനീര്‍റോസില്‍ മുളകാണാന്‍ രാവിലെയും വൈകുന്നേരവും വെള്ളമൊഴിച്ചവള്‍ പതിനഞ്ചു ദിവസം പിന്നെയും കാത്തിരുന്നു.
തുടര്‍ത്തീയതികളുടെ കണക്ക് അവളുടെ വിരലുകളില്‍ നിന്നും വഴുതി. ആദ്യമൊട്ടുവന്നപ്പോള്‍ അവളേറെ സന്തോഷിച്ചു. എല്ലാപേര്‍ക്കും കാണാന്‍ പാകത്തിലതിനെ മതിലില്‍ കയറ്റിവച്ചു. തങ്ങുടെ ഹൗസിംഗ് എാര്യയിലെ എാക പനീര്‍ച്ചെടി. അവളൊരു കണക്കെടുപ്പു നടത്തി.
പിറ്റേന്നു വെളുപ്പിന് കൃഷ്ണന്റെ അമ്പലത്തിലേയ്ക്ക് പോയ ആ വെളുത്ത മുത്തശ്ശി അതിനെ പറിച്ചുകൊണ്ടുപോകുന്നത് അവള്‍ കണ്ടു.
അവള്‍ക്ക് കൃഷ്ണനോടാണ് ദേഷ്യം തോന്നിയത്.
മാതൃഭൂമി വാരാന്തപ്പതിപ്പ് 18.12.2016
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ