ഞാന്‍ സീതാപതി മുതലാളിയുടെ കേള്ക്കപ്പിള്ളയാണ്. എന്നോടു മാത്രമാണ് മുതലാളി ഈ പ്രപഞ്ചത്തില്‍ നേരുകള്‍ പറയുന്നത്. ഓരോ ദിവസത്തെയും കൊസ്രകളും കള്ളക്കണക്കും ഏറ്റുപറയാതെ മുതലാളിക്ക് ഉറങ്ങാനാവില്ല. പിറ്റേന്ന് മനസ്സു പുകയും. ബിസിനസ്സ് നടക്കില്ല.
സെയില്‍സ് ടാക്സ്, ഇംകംടാക്സുകാരെ പറ്റിക്കുന്ന രീതികള്‍, വിലകുറഞ്ഞ അരി, എണ്ണയാദികളെ മുന്തിയ വിലയ്ക്കുള്ള ചരക്കുകളാക്കി സ്നാനമേല്പ്പിക്കുന്നത്.. ടൗണിലെ ഹോള്‍സെയില്‍ വ്യജ്ഞനക്കടയിലെ സര്വ്വകള്ളത്തരങ്ങളും ഞാനെത്രയോ നാളുകളായി കേട്ട'ുകൊണ്ടിരിക്കുന്നു.
ഏറ്റുപറച്ചിലിന് സാക്ഷിയാവാന്‍ അത്താഴത്തിനു മുമ്പാണ് ഞാന്‍ മുതലാളിയുടെ മുന്നിലെത്തി കാതുകൊടുക്കേണ്ടത്. മുതലാളി പെണ്ണുങ്ങളെ തൊട്ട'ുകൂട്ട'ിയ ദിവസങ്ങളിലൊക്കെ ഹോ..ഹോ.. ഞാനൊരു പൊട്ട'നായതിനാല്‍ ഒരു സംഗതിയും പുറത്താവില്ലല്ലോ! മുതലാളി ക്രീഡകള്‍ ആവര്‍ത്തിച്ചു പറഞ്ഞു രസിച്ചു. എന്റെ അരമണിക്കൂര്‍ ഡ്യൂട്ട'ി സമയമൊക്കെ വെലനേരം ദാന്ന് പോയി'ട്ടുണ്ട്.
കുറ്റബോധം കൊണ്ട് എന്റെ മനസ്സാണ് ചിലപ്പോള്‍ കുനിഞ്ഞുപോയിട്ട'ുള്ളത്. അത് ശമ്പളത്തിനു വേണ്ടിയുള്ള പണിയായിരുന്നു. ഞാനെത്ര ആത്മാര്‍ത്ഥത കാണിച്ചിട്ട'ും കാര്യമില്ല. എന്റേത് ഒരല്പം ഓട്ട'ക്കാതുകളാണ്. എനിക്കൊരല്പം കേള്വിശേഷിയുണ്ടായിരുന്നു. മുതലാളി പറഞ്ഞതെല്ലാം എന്റെ മണ്ടയിലേയ്ക്ക് പോയെങ്കിലും ഞാന്‍ മിണ്ടാതിരുിട്ടേ'യുള്ളു. ചിലപ്പോള്‍ ഇതൊക്കെ ആരോടെങ്കിലും പറഞ്ഞാലോയെന്നു ഞാന്‍ വിങ്ങിയിട്ട'ുണ്ട്. അതെന്റെ എത്തിക്ക്സ്ന് വിരുദ്ധമാണ്. ഞാന്‍ പൊട്ട'നെപ്പോലെയിരുന്നു. ഊമയെ മാതിരി കഴിഞ്ഞു.
പെട്ടെ'ാെരു ദിവസം ഞങ്ങളുടെ മുതലാളിക്ക് വല്ലാത്ത തൊഴിലാളി സ്നേഹം വന്നു. ഡോക്ടര്‍ വന്നു എല്ലാ പണിക്കാര്‍ക്കും സൗജന്യ മെഡിക്കല്‍ ചെക്കപ്പ്. എണ്ണടിന് നിറയ്ക്കു രഹസ്യരോഗമുള്ള വി.ഡി. സതീശന് പോലും രക്ഷപ്പെട്ട'ു. പൂജ്യം കേള്‍വി ശക്തിയുള്ള ഒരുവനാണ് മുതലാളിയുടെ മുിലിപ്പോളിരുന്ന് പണിയെടുക്കുത്. ഞാന്‍ ഔട്ട'്.
പക്ഷേ ഞാനുണ്ടോ വിടാന്‍പോകുന്നു. ഒരു കിടുക്കന്‍ മുതലാളി ജീവിതമല്ലേ ഇങ്ങനെ മുന്നില്‍ നിവര്‍ന്നു കിടക്കുന്നത്. മുതലാളി ജീവിതം എന്നപേരില്‍ തന്നെ ഞാനെഴുതി തുടങ്ങി. പെണ്ണുങ്ങളും എരിവുമൊക്കെ സമാസമമുള്ളതിനാല് മുന്തിയ പ്രസാധകന് തന്നെ വന്നു. മുഖ്യനെ കിട്ട'ിയില്ലെങ്കില് പ്രകാശനത്തിന് പ്രതിപക്ഷ നേതാവ്. പിന്നെ ഒരു ഡസന്‍ നിരുപകരുമായി കരാറുമുണ്ടാക്കി.
ഞാനിപ്പോള്‍ കേള്വിപ്പിള്ളയല്ല. എഴുത്തുപിള്ളയാണ്.
ജനയുഗം വാരാന്തം 2.8.2015
------------------------------------
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ