ഓണാവധിക്കെത്തിയ കുട്ടിയെ അമ്മമ്മ സ്‌നേഹം കൊണ്ടാണ് പൊതിഞ്ഞത്.
ഇന്നലെയുണ്ടാക്കിയ ആ കറീടെ മസാലക്കൂട്ട് ഒന്നൂടെപ്പറയൂ അമ്മേ.
അവന്റെ അമ്മ കടലാസും പേനയുമായി വന്നു.
അച്ഛന്‍ കണക്കറ്റ് അമ്മമ്മയെ ക്യാമറയില്‍ പതിപ്പിച്ചെടുത്തു.
അമ്മമ്മേ ആരും കാണാതെ നെഞ്ചു തുറന്ന് സ്‌നേഹം മുഴോന്നും ഇതിലേയ്‌ക്ക് ഇറ്റിച്ചോളിന്‍!
തിരിച്ചു പോകാനൊരുങ്ങവെ കുട്ടി രഹസ്യമായി ഒരു പെന്‍ ഡ്രൈവ് അമ്മമ്മയെ എാല്‌പിച്ചു.
ഇന്ന് മാസിക എാപ്രില്‍ 2012
************************
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ