മൂന്നു വര്‍ഷങ്ങളായി കൃഷിയിറക്കാതെ കിടന്നിരുന്ന പാടം വിറ്റവകയില്‍ കൈ നിറയെ പണം വന്നു.
നേരെ ആട്ടോമൊബൈല്‍ ഷോപ്പിലേയ്ക്ക് വിട്ടു.
അത് നിറപുത്തരി ദിവസം കൂടിയായിരുന്നു.
പുതിയ കാറുമായി ക്ഷേത്റ ദര്‍ശനത്തിന്.
നഗരത്തിലെ ഇഷ്ടദൈവങ്ങളുടെ പക്കല്‍ നിന്ന് ഓരോ കതിരു മാത്റം കൈപ്പറ്റിയിട്ടും അരക്കെട്ട് കച്ചീം കതിരും തികഞ്ഞു.
ഐശ്വര്യം നിറച്ച കാറുമായി മടങ്ങുമ്പോള്‍ ചോറു വയ്ക്കാന്‍ അരി വാങ്ങാന്‍ മറന്നിരുന്നു.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ