മദ്യവിരുദ്ധ പ്രവര്‍ത്തകനായ സുഹൃത്തിനെ ഇന്നലെ ഗാന്ധിപാര്‍ക്കില്‍ കണ്ടത്ലഹരി മൂത്തനിലയിലായിരുന്നു.
രണ്ടാമത്തെ കല്ല്യാണവും അലമ്പിയിരിക്കുന്നു. ചിതിവു പറ്റി. എത്രയും വേഗം ബന്ധമൊഴിയണം. അവന് വിതുമ്പിത്തുടങ്ങി.
ആദ്യഭാര്യയെയും രണ്ടു കുട്ടികളെയും ഉപേക്ഷിക്കാന്‍ അവലമ്പിച്ച മാര്‍ഗ്ഗങ്ങള്‍?
ഇപ്പോഴത്തെ ബന്ധം വിടര്ത്തുന്നതിനുവച്ച ആരോപണങ്ങള്‍?
അതൊക്കെ അറിയാനുള്ള ഔത്സുക്യവുമായി കുറെ നേരം അവനു പിന്നാലെ നടന്നു.
ചതിപറ്റി... എനിക്ക് ചതിപറ്റി.. എന്നാവര്‍ത്തിക്കുക മാത്രം അവന് ചെയ്തു.
രണ്ട്
ട്രാഫിക് കുരുക്ക്.
കാറിനോട് ചേര്‍ന്നണഞ്ഞ ബൈക്കിനു പുറകില്‍ അവള്.
കോളെജ് കാലത്ത് താഴെ ക്ലാസ്സിലെ ആരാധനാ പാത്രം.
അന്നത്തെ ഗര്‍വ്വും ആകര്‍ഷണീയതയുമെല്ലാം ഇടിഞ്ഞുപോയിരിക്കുന്നു.
മുന്നിലെ ആള് അവളുടെ ഗംഭീരപാകങ്ങള്ക്ക് തീരെചേരുന്നില്ല. അത് സന്തോഷമുണ്ടാക്കി.
അവളും കണ്ടു. തിരിച്ചറിഞ്ഞു.
പുച്ഛം.. നഷ്ടപ്രതാപത്തിന്റെ അവശിഷ്ടങ്ങള്‍ വീണ്ടും പത്തിയൊരുക്കുന്നതിന്റെ വിഫലയത്നങ്ങള്..
സഹതാപം തോന്നി. ലൈറ്റ് തെളിഞ്ഞതും ബൈക്കിനു മുന്നില്‍ കയറി എത്രയും വേഗം പോകാനയാള്‍ ധൃതിപ്പെട്ടു.
മൂന്ന്
വൈകുന്നേരത്തെ വേണാടില്‍ തിരുവനന്തപുരത്തേയ്ക്കുള്ള യാത്ര.
സഹയാത്രികരുടെ കൂട്ടത്തിലെ പ്രഢ. സൗമനസ്യം പരത്തുന്ന പെരുമാറ്റവുമായി അവള് വേറിട്ടു നിന്നു. എന്നിട്ടും എവിടെ നിന്നും വരുന്നു? ഇനി യാത്ര? അവന് ഒന്നും ചോദിച്ചില്ല.
കുഴപ്പങ്ങളിലൊന്നും ചാടാതെ പതിവുനേരത്ത് വണ്ടി യാത്ര അവസാനിപ്പിച്ചു. ഇരുട്ടില്‍ ബസ്സ്സ്റ്റാന്‍ഡിലേയ്ക്ക് നടക്കാന്‍ അവരുമുണ്ടായിരുന്നു.
വണ്ടി കാത്ത് മുഷിഞ്ഞെന്ന രീതിയില്‍ തിരിഞ്ഞും മറിഞ്ഞും ഒടുവില്‍ പട്ടത്തേയ്ക്ക് ഒരു ഓട്ടോ അറൈഞ്ചു ചെയ്യാന്‍ അവര്‍ ആവശ്യപ്പെട്ടു.
യാത്രക്കാരിയെയും കൊണ്ട് ഓട്ടോ തിരിക്കാനൊരുങ്ങുമ്പോള്‍ അതുവരെ ചിത്രത്തിലൊന്നുമില്ലാതിരുന്ന ഒരു സുമുഖനും കൂടെ ചാടിക്കേറിപ്പോയി.
ശേഷിച്ച ഓട്ടോക്കാര് അവനെ വളഞ്ഞു.
അവളെവിടെ നിന്നും വന്നു? എങ്ങോട്ട് പോയി?
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ