മാന്ദ്യകാലത്തെ യന്ത്രങ്ങള്‍ | |||
മണ്ഡലകാലമെത്തിയിട്ടും ഒന്നിനും ഒരുഷാറ് വന്നില്ലല്ലോ എന്ന ഉല്‍ക്കണ്ഠ നിറഞ്ഞ അശരീരി ശ്രീകോവിലില്‍ നിന്നും.
എന്തേ പറ്റീത്?
നിറമാലേം, കളഭക്കൂട്ടും ചുറ്റുവിളക്കുമൊന്നും ആരും നേരണില്ല്യേ? അതോ ഒന്നും ശീട്ടാക്കാണ്ട് ദേവസ്വം.....?
അതിന് മറുപടി ചുറ്റമ്പലത്തില്‍ നിന്നും മടിച്ചു മടിച്ചാണുണ്ടായത്. അവിടുന്ന് അറിഞ്ഞില്ലേ? മാന്ദ്യാത്രേ!
റിയല്‍ ഏസ്റ്റേറ്റുകാരുടേം ഐറ്റിക്കാരുടേം വഴിപാടുകള്‍ നടന്നിട്ട് ശ്ശീ നാളായി. ഇപ്പോള്‍ ഗള്‍ഫുകാരേം അമ്പലമുറ്റത്ത് കാണാനേയില്ല.
നാട്ടാരുടെ കൈയിലാണേല്‍ ബവറേജസിന്‍ കാണിക്കയിടാന്‍ തന്നെ സംഖ്യ തികയില്ലാത്രേ! ദരിദ്രവാസികള്‍.
അവറ്റ ഒരിക്കലെങ്കിലും നന്നായ ചരിത്രമുണ്ടോ? മുമ്പത്തെ മാന്ദ്യകാലത്ത് എല്ലാം മുടിഞ്ഞത് ഓര്‍ക്കണില്ലേ?
കലികാലം, പായസക്ഷാമമുണ്ടാവ്വ്യോ?
അകത്തുളളയാള്‍ ഒന്നു നിലവിളിച്ചു.
....രണ്ട്....
എന്താണ് എല്ലാരുംകൂടി? നാമെന്താണ് ചെയ്യേണ്ടത്?
നൂറ്റാണ്ടുകള്‍ക്ക് ശേഷണമാണ് മുപ്പത്തിയെട്ട് മുക്കോടികളുടെ ഒരു ഉച്ചകോടി വൈകുണ്ഠത്തില്‍ നടന്നത്.
അടിയങ്ങള്‍ക്ക് മറ്റാരും ആശ്രയില്ലേ! മാന്ദ്യം കേറി സര്‍വരും മുടിയാന്‍ പോണ്. കരിന്തിരി കത്താണേ! സുകൃതക്ഷയം!
അധികാരവികേന്ദ്രീകരണം നടത്തി, ഭാഗം വാങ്ങിപ്പോയ നിങ്ങളല്ലേ ഇപ്പോള്‍ മന്ത്രതന്ത്രങ്ങളുടെയെല്ലാം അധിപര്‍. വഴിപാടൊക്കെ അവിടല്ലേ കേന്ദ്രവിഹിതം എന്തേല്ല തിരിച്ചടച്ചോ? ഒക്കെ സംസ്ഥാന വിഷയങ്ങളെന്നും ഭരണഘടനയില്‍ എത്രയെടുത്താണ് എഴുതി വച്ചേക്കണത്. പോകാം നമ്മുടെ കൈയില്‍ പാക്കേജസ് & പാക്കേജസ് ഒന്നുമില്ല.
കേന്ദ്ര നടപടികള്‍ വാരാത്തതില്‍ നിവേദക സംഘം മുഷിഞ്ഞു. വൈകുണ്ഠത്തോളം മണ്ടി വണ്ടിക്കൂലിം കളഞ്ഞു. സര്‍വദൈവ കക്ഷി സംഘം മടക്കത്തില്‍ പിറുപിറുത്തു. കോപ്പന്‍ഹോഗനിലെ മാതിരി ഇനി സ്വബുദ്ധിയില്‍ എന്തല്ല തോന്നിയാച്ചാ നന്നായി.
അന്നുരാത്രിയില്‍ ഈരേഴുപതിന്നാലു ലോകത്തിലെ സര്‍വ മന്ത്ര, തന്ത്ര തൊഴിലാളികള്‍ക്കും തങ്ങളുടെ മൂര്‍ത്തികളില്‍ നിന്നും സാമ്പത്തികമാന്ദ്യ പരിഹാരത്തിനുവേണ്ട തന്ത്ര, മന്ത്ര, യന്ത്ര നിര്‍മാണാര്‍ഥം നടപടികള്‍ക്ക് സ്വപ്ന ദര്‍ശനമുണ്ടായി.
മാന്ദ്യനിര്‍മാര്‍ജനത്തിനുളള യന്ത്രങ്ങള്‍, ചരടുകള്‍ എന്നിവയും, മാര്‍ക്കറ്റ് അങ്ങനെ കുതിച്ചുയരുന്നു.
ജനയുഗം വാരാന്തം 22.03.2010
|
2010, ഓഗസ്റ്റ് 18, ബുധനാഴ്‌ച
മാന്ദ്യകാലത്തെ യന്ത്രങ്ങള്‍
10:12:00 AM
Posted by
പി കെ സുധി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
1 comments:
kalikalamalle..yanthra thanthram kond adangumo?oru shudhikalasham thanne vende?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ