(ശീ ഭുവനേശ്വരി ടാക്കീസിന്നടുത്ത് അഭിമുഖം നിന്ന രണ്ട് വീടുകള്‍ പണ്ടേ പ്രണയത്തിലാണ്.
അതെ വീടുകള്‍ തന്നെ. ഇരുനില വാര്‍ക്ക വീടും തലയില്‍ ഓലക്കൂര
വച്ച മണ്‍ചുവരുകളുള്ള ശാലീനയും.
``എടീ അവത്തുങ്ങളെ കുറ്റം പറവാനൊക്കുമോ? സത്യന്‍ സാറിന്റെ കാല് തൊട്ടേയൊള്ള പ്രേ
മപ്പാട്ടുകളും കൊച്ചുവര്‍ത്താനങ്ങളും മൂന്നു നേരമല്ലേ ടാക്കീസീന്ന് കേക്കണത്. മനുഷ്യന്മാര്‍ക്ക് പറ്റിപ്പോണ്. പിന്നല്ലേ ചങ്കും കരളുമില്ലാത്ത പാവങ്ങള്. എന്തരായാലും അവര് സേനഹത്തിത്തന്നെ'' പെണ്ണുങ്ങള്‍ ചന്തയുണ്ടായ കാലം മുതല്‍ അവരെ നോക്കി
കുശുകുശുത്തിരുന്നു.
. അതു കേള്‍ക്കെ ഓലക്കാരി വീടിന് നാണം കൂടും.
ഓലവീട്- അണ്ണാ അവര് പറേണത് കേട്ടില്ലേ? നമ്മളെ സ്‌നേഹം
വീട്ടുകാര് അറിഞ്ഞാ എന്നെക്കൊല്ലും.
നമ്മക്കെന്ന് ഒരുമിച്ച് കഴിയാമ്പറ്റും?
വാര്‍ക്കവീട്- നമക്ക് എങ്ങോട്ടും ഒളിച്ചോടാനും പറ്റൂല്ല. എന്നുമിങ്ങനെ കണ്ണോട് കണ്ണുനോക്കി പ്രണയിച്ചു കഴിയാം.
ഓലവീട്- ഞാന്‍ ചത്താലും വേറെ കല്ല്യാണം കഴിക്കൂല്ല. നമ്മളീ മനുഷ്യന്മാരെപ്പോലാവരുത്. അണ്ണനോ?
സത്യനും ശാരദേം, നസീറും ഷീലയും, മമ്മൂട്ടി മോഹന്‍ലാല്‍, ഇന്നലെ വന്ന ലവന്‍ ജയസൂര്യ പോലും എ(ത തവണയാണ് അണ്ണാ കല്ല്യാണങ്ങള് കഴിച്ചത്.
വാര്‍ക്കവീട്- നമക്ക് മരണത്തില്‍ ഒന്നിക്കാം.
അങ്ങനെ അവര്‍ മരണം കാത്തിരുന്നു.
****
``ഈ വീടുകകളുടെ മുന്നിലെത്തുമ്പോള്‍ എനിക്ക് എന്തരോ മാതിരി തോന്നുമെടീ സൗമ്യേ!
പ്ലസ് ടുവിലെ ലിജിന്‍ ചേട്ടനും നയന്‍തിലെ പ്യാരിജ്യോതിയും മുട്ടിയൊരുമ്മി നിക്കണതു കാണുമ്പോ തോന്നണതു പോലെ തന്നെ.''
സൗമ്യ- ``ഇവരു രണ്ടു വീടുകളും തമ്മീ ഭയങ്കര സേ്‌നഹത്തിലാണെടീ!''
``ശരിയാണെടീ. എന്റെ കുഞ്ഞമ്മമാരും പറയും ഇവരുടെ പ്രേമത്തെപ്പറ്റി. എന്തരായാലും ഇത്തറേം
കാലം ഇങ്ങനെ കല്ല്യാണം കഴിക്കാതെ നിക്കാന്‍ പറ്റുവോടീ?
നോക്ക് ഓല വീടിനെ. പ്യാരീടെ മാതിരി നോട്ടം തന്നെ''.
കുട്ടികള്‍ പറഞ്ഞതു കേട്ട് വീടുകള്‍ക്ക് സങ്കടം നിറഞ്ഞു.
****
വര്‍ഷങ്ങള്‍ എത്ര കടന്നുപോയി. അവര്‍ മരണം കാത്തിരുന്നു മടുത്തു.
ഇതിലൂടെ പണ്ടേ നടന്നു പോയിരുന്നവരെയൊന്നും ഇപ്പോള്‍ കാണാനേയില്ല.
പെടകൊടയും ചാക്കാലയുമൊക്കെ മനുഷ്യന്മാര്‍ക്ക് മാ(തമൊള്ളതായിരിക്കും. അവര്‍ (പണയഭംഗരസം നിറഞ്ഞൊരു യുഗ്മ ഗാനം പാടി ആശ്വസിച്ചു.
ക്ലൈമാക്‌സ്:
-----------------
കാലവര്‍ഷക്കെടുതികള്‍ തുടരുന്നു.നഗരത്തില്‍ മരം വീണ് രണ്ടുവീടുകള്‍ ഒരുമിച്ച് തകര്‍ന്നു.
മജിസ്‌ട്രേറ്റ് പ്രകാശ് മേനോന്റ (ജഡ്‌ജി വീട്) ബംഗ്ലാവിലേയ്‌ക്കും അതിനു മുന്നിലുള്ള
ഓലക്കെട്ടിടത്തിലേയ്‌ക്കും സമീപം നിന്നിരുന്ന കൂറ്റന്‍ ആഞ്ഞിലിമരം കടപുഴകി വീണു. അപകടം പകല്‍ നേരത്തായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
തുടര്‍ച്ചയായ ഘനമഴയില്‍ ഭുവനേശ്വരീ ടാക്കീസിന്റെ ചുവരുകള്‍ വീണ് പ്രൊജക്ടറും അനുബന്ധ ഉപകരണങ്ങളും നശിച്ചു.
മൊത്തം ഇരുപത്തിയഞ്ചു ലക്ഷത്തിന്റെ നഷ്ടം കണക്കാക്കപ്പെടുന്നു.