ഒരു പ്രളയത്തിന്റെ ബാക്കി/ ശബ്ദതാരാവലി തീണ്ടാത്തവ
കല്ലാര്‍ ഗോപകുമാറിന്റെ കേട്ടതും കേള്‍ക്കാത്തതും പാതി എന്ന കവിതാസമാഹാരം കയ്പന്‍ ജീവിതത്തെ ചിരിയുമായി വിളക്കിച്ചേര്‍ത്ത ഒന്നാണ്. മൈത്രി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ കവിതകള്‍ വായിച്ച് പൊട്ടിച്ചിരിക്കുകയല്ല. നെടുവീര്‍പ്പിനുള്ള സാധ്യതകളാണ് കൂടുതല്‍.
തെല്ലും ക്ലിഷ്ടതയില്ലാത്ത പ്രമേയാവതരണം. നിഘണ്ടു സഹായമില്ലാതെ മനം നിറയ്ക്കുന്ന തരത്തില്‍ തെളിവാര്‍ന്നതാണ് കവിതകള്‍. സ്വാഭാവികമായി ഉരുത്തിരിഞ്ഞവയാണിവ. സമകാലിക ജീവിതപരിസരങ്ങളിലേയ്ക്ക് വിരല്‍ചൂണ്ടുന്നതിലൂടെ നിരന്തരമായ വായനയും പഠനത്തിന്റയും ആഴം ഈ എഴുത്തിന്റെ ഉള്‍ക്കാമ്പ് പണിയാന്‍ കവിയെ സ്വാധീനിച്ചതായി തെളിയുന്നു. ഫിലോസഫിയുടെ ച'ട്ടക്കൂട്ടില്‍ സിമന്റു കുഴമ്പു ചേര്‍ത്തുവച്ച് പണിയുന്നതല്ല, മനസ്സില്‍ വിരിയുന്നതാണ് കവിതയെന്ന് കല്ലാര്‍ ഗോപകുമാറിന്റെ രചനകള്‍ സാക്ഷ്യപ്പെടുത്തുന്നു. അതിനാല്‍ ഈ കവിതകള്‍ വ്യാഖ്യാനിക്കാന്‍ ഇടനിലക്കാരന്റെ ആവശ്യമില്ല. കവിതക്കോട്ടയുടെ മതില്‍ക്കെട്ടുകള്‍ പൊളിക്കാന്‍ ശബ്ദതാരാവലിയും തേടേണ്ടതില്ല. ആര്‍ക്കും പ്രാപ്യമാണ് 'കേട്ടതും കേള്‍ക്കാത്തതും പാതി'യിലെ നൂറിനോടടുത്ത കവിതകള്‍.
''കാടു കണ്ടിട്ടെത്ര നാളായി?'' എന്നു കാട് എന്ന കവിതയില്‍ കവി ചോദിക്കുന്നുണ്ട്. അതുമാതിരി നൂറുകണക്കിനു കവിതാസമാഹാരങ്ങള്‍ക്കിടയില്‍ നല്ലൊരു കവിതാപുസ്തകം വായിച്ചിട്ട'് എത്രനാളായി എന്ന ചോദ്യത്തിനുത്തരമാണ് ഈ പുസ്തകം. ശരാശരി കേരളീയ സാഹചര്യങ്ങളിലൂടെ കടന്നുപോയ ഒരു പുരുഷായുസ്സ് താനനുഭവിച്ച ജീവീതാവസ്ഥകളെ സമകാലിക ബിംബസമേതം അവതരിപ്പിച്ചിരിക്കുകയാണ് ഇവിടെ. ജീവിതവുമായി ബന്ധിതമായ വിഷയവൈവിധ്യം ഈ സമാഹാരത്തെ ഉയര്‍ന്ന പടിയില്‍ പ്രതിഷ്ഠിക്കുന്നു.
വിപ്ലവം, അധികാരരാഷ്ട്രീയം, ഉദേ്യാഗസ്ഥ അധികാരം, മാധ്യമവിചാരണ, പഴമയും പുതുമകളും തമ്മിലുള്ള സംഘട്ടനം, കവിവിചാരണ, ആള്‍ദൈവങ്ങള്‍, ഫോക്‌ലോര്‍, വ്യാകരണം, ഐറ്റി, മാര്‍ക്കറ്റ്, ദാമ്പത്യം അങ്ങനെ ഉപ്പുതൊട്ടു കര്‍പ്പൂരം വരെയുള്ള വിഷയങ്ങളാണ് ഇവയിലെ പ്രമേയങ്ങള്‍. അവ നിത്യവ്യവഹാരങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നു. കാലികവും ആവര്‍ത്തിക്കപ്പെടാത്തതുമായ ഈ വൈവിധ്യത്തില്‍ കാലം ഏറെ ചര്‍ച്ചചെയ്യുന്ന പരിസ്ഥിതി, സ്ത്രീ പീഡനങ്ങള്‍, പ്രണയം ഇവയും വിഷയമാകുന്നു. കോവിഡാനന്തര കാലം മായ്ചു കളഞ്ഞത് എന്തൊക്കെയാണ്? അത്തരത്തിലുള്ള അനേ്വഷണവുമുണ്ട്.
കയ്ക്കുന്ന തമാശകള്‍ക്കിടയില്‍ പുതിയ പ്രതീക്ഷയാണ് തളിരിടുന്നത് ഇതിനുദാരഹരണമാണ് ക്വിറ്റ് ഇന്‍ഡ്യ.
''ഞാനും ഞാനും പിന്നൊരു ഞാനും
ഞാനും ചേര്‍ന്നാല്‍
നാനാത്വത്തിനേകത്വം അതു-
വേദാന്തപ്പൊരുളെന്നു കുരയ്ക്കും'' അങ്ങനെ സമകാലിക തത്വശാസ്ത്രം ഒഴുകിനിറയുന്നതും ഈ കവിതയില്‍ കാണാം. ഇതിനെ തമസ്‌കരിച്ചുകൊണ്ട് പുതിയ കാലത്തെ കവി പ്രതീക്ഷാപൂര്‍വ്വം കാത്തിരിക്കുന്നു.
കവി നിരന്തരം പുതുക്കു വായനയുടെ ലോകം 'നോട്ട'് ഒണ്‍ലി ബട്ട'് ആള്‍സോ'യില്‍ കാണുന്നത്.
''കാലം മാറ്റും കഥ മാറ്റും നാം
ആനന്ദിക്കുക സൈരന്ധ്രീ
ലൈനില്‍ മറയുക നീയേ സൈരന്ധ്രീ
വേഗം 'സൈന്‍ ഔട്ട'്' ആവുക നീയേ സൈരന്ധ്രീ..''
കയ്ക്കുന്ന ജീവിതത്തെ ഫലിതം കൊണ്ട് തൊട്ടെടുക്കാമെന്ന നിലപാട് സാധൂകരിക്കുന്ന കവിതകളാണ് കല്ലാര്‍ ഗോപന്റേത്.
നഗരഹൃദയത്തിലും അന്നം തേടുന്ന ഒരു സാധാരണ പൗരന്റെ ജീവിതം, സ്വപ്നങ്ങള്‍ അവയെ എങ്ങനെ കഥകളിയുടെ മേളക്കൊഴുപ്പുചേര്‍ത്തു കൊണ്ട് പറയാം? എഫ്.ബി. വാട്ട്‌സാപ്പ് കാമനകളില്‍ നിന്നും 'വേഗം സൈന്‍ ഔട്ട് ആകുക സൈരരന്ധ്രീ' കീചകവധത്തിനെ പിന്‍പറ്റി വറും കാലികമായ വിചാരണകള്‍ക്കപ്പുറത്താണ് പുതിയ ലോകമെന്ന സത്യത്തെയും വിഷയവത്ക്കരിക്കുന്നു.
ആ-ചാരത്തില്‍ എത്തുമ്പോള്‍ ഹാസ്യവിചാരണയാണ് തന്റെ ട്രേഡ് മാര്‍ക്ക് എന്ന നയം കല്ലാര്‍ ഗോപകുമാര്‍ വ്യക്തമാക്കുന്നു. ''ആചാരങ്ങള്‍ വിട്ടൊരു കളിയില്ല സാര്‍
ഞാനും ഈ വളഞ്ഞ മൂക്കോടെ
അന്തസ്സായി .. ദിവംഗതനാവും സാര്‍'' എന്നാണ് പറയുന്നത്.
സമകാലികമായ ഭാരതീയാവസ്ഥകള്‍ വാവാ സുരേഷിനെ വിളി എന്നതില്‍ കാണാം. രാഷ്ട്രീയം കൂട്ടിവായിക്കാന്‍ വെമ്പുന്നവര്‍ ഇതു കാണുക. കൊടുംപട്ടിണിയുടെ ഏഴാം നാള്‍ കവിതയില്‍ രാഷ്ട്രീയം എന്ത് എന്നതിനുത്തരമാകുന്നു. രാഷ്ട്രീയ വിമര്‍ശന വിധേയമല്ലാത്ത കവിത ഏതുണ്ട് ഈ സമാഹാരത്തില്‍?
പരിണാമവാദത്തെ തമസ്‌ക്കരിക്കാന്‍ വെമ്പുന്ന കാലത്ത് പഴമയില്‍ തൂങ്ങി അതില്‍ത്തന്നെ നാശമടയാനുള്ള താല്പര്യമാണ് വായിക്കാന്‍ കഴിയുന്നത്.
''കൊടും പട്ടിണിയുടെ ഏഴാം നാള്‍ വഴിയോരത്ത് കിടന്ന തേങ്ങയെടുത്ത
മഹാപരാധിയെ ചിത്രവധപ്പെട്ടിയിലേറ്റി മരത്തില്‍ തൂക്കിയ നല്ലകാലം
വീണ്ടും തിരിച്ചെത്തുമെന്ന് മലര്‍പ്പൊടി സ്വപ്നം കാണുവരാണോ..'' ശീര്‍ഷകമില്ലാത്ത കവിതയും ഇതുമായി ബന്ധിച്ച് വായിക്കാം.
ഇതു സ്വപ്‌നങ്ങളുടെ ആവിഷ്‌കാരമാണ്. ഭാരതീയരുടെ പ്രതീക്ഷയെന്ന നഗ്നയാഥാര്‍ത്ഥ്യത്തെ കവി വിവിധ രൂപങ്ങളില്‍ അവതരിപ്പിക്കുന്നുണ്ട്
ചോദ്യകവിതകള്‍, ശീര്‍ഷകമില്ലാത്ത കവിതകള്‍ എന്നിവ കല്ലാര്‍ ഗോപകുമാറിന്റെ സവിശേഷ സംഭാവനകളായി എണ്ണാവുന്നതാണ്.
ന്യൂജന്‍ രമണന്‍, വിര്‍ച്ച്വല്‍ ട്രീ, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, ലൈനില്‍ തുടരുക, സൈന്‍ഔട്ട'് എന്നിവ ശ്രദ്ധിക്കുക. കാലത്തിനൊത്ത് പുതുക്കുന്ന രചനാതന്ത്രം കവിയെ പുത്തനായി നിലനിര്‍ത്തുന്നു. അതേ സമയത്ത് തന്നെ നോട്ട'് ഒലി ബട്ട'് ആള്‍സോ, മന്ദാക്രാന്താ, നിപ്രസം ഉപ്രസം, ചേരുപടി ചേര്‍ക്കുക തുടങ്ങിയ പഴയപാഠങ്ങളും രചനകളില്‍ നിന്നും ഉപേക്ഷിക്കപ്പെടുന്നില്ല. താന്‍ പഴമയില്‍ വിളഞ്ഞ് കാലത്തിനോടൊത്ത് സഞ്ചരിക്കുന്നവനാണ്. ഈ പ്രമേയങ്ങളും പ്രയോഗങ്ങളും തെന്നയതിനു തെളിവ്.
കവിത്രയം എന്ന സവിശേഷ രചന സമകാലിക സാഹിത്യ പ്രവണതകളെ പൊളിച്ചിടുന്നു. എഴുത്തുകാരനെ ആക്രാന്തം ആവേശിക്കുന്നത്. അവര്‍ ലക്ഷ്യമിടുന്ന ജ്ഞാനപീഠത്തെ കുറിച്ച്, എഴുത്തച്ഛന്‍ അവാര്‍ഡ് മോശമല്ല. അങ്ങനെ കവിയുടെ ചാട്ടവാര്‍ തൊടാത്തവര്‍ ആരുമില്ല.
'ചോദ്യകവിതകള്‍: ശീര്‍ഷകമില്ലാത്ത' ഇതില്‍ ഇരുപത്തിയൊന്‍പത് സവിശേഷ കവിതകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇവയിലെ ചോദ്യങ്ങളും അവയ്ക്ക് കവി നല്‍കിയ ഉത്തരങ്ങളും വായനക്കാരനെ ഞെട്ടിക്കുന്ന ചിന്തകളാണ്. സാമൂഹ്യാവസ്ഥകളുടെ സൂചകങ്ങളായ ഇവ കറുത്ത ഫലിതം പേറുന്നു. എന്താണ് കേരളം എന്ന ചിന്ത ഈ കവിതകള്‍ നമുക്ക് മുന്നില്‍ വയ്ക്കുന്നു. സ്വയം വിമര്‍ശനം, രാഷ്ട്രീയ വിചാരണ ദൈവവിചാരണ, കാലവിചാരണ, ഫോക്‌ലോര്‍ പുനര്‍ചിന്തനം, ടെക്‌നോളജി വിചാരണ അങ്ങനെ ഈ കുറുങ്കവിതകളില്‍ ഒന്നുപോലും വായനക്കാരനെ തൊടാതെ പോകുന്നില്ല. കവിയുടെ വിശാലമായ നീരിക്ഷണ പാടവത്തിന് ഇവ തെളിവാണ്.
2030 എന്തു സംഭവിക്കും? കാലപ്രവചനം പഴങ്കാല വര്‍ണ്ണനകള്‍ പോലെ കവിത്വം നിറഞ്ഞതാണ്.
ലൈംഗികത, വര്‍ഗ്ഗീയത്, ദേശീയത, ചട്ടമ്പിത്തനത്തിന്റെ രാഷ്ട്രീയം തുടങ്ങിയ സല്‍ഫ്യൂരിക്ക്, ഹൈഡ്രോക്ലോറിക്, നൈട്രിക് അസിഡുകള്‍ക്കൊപ്പം ആവശ്യത്തിനു ഗന്ധകപ്പൊടിയും വിതറിയല്ല രചനകള്‍ തീര്‍ക്കേണ്ടത് എന്ന രചനാതത്വം വീണ്ടും വീണ്ടും വിളിച്ചു പറയുന്ന കവിതകളാണ് ഈ കവിയുടേത്. അത് കവിഹൃദയത്തില്‍ നിന്നും സ്വയമേവ ഒഴുകിവരേണ്ടതാണെും ഈ സമാഹാരം ഓര്‍മ്മപ്പെടുത്തുന്നു.
''തോന്നലുകളെ, മറുതോന്നലുകളുടെ കാലാള്‍പ്പട ഇറക്കിവെട്ടുന്ന കളി, പഴഞ്ചൊല്ലുകളെപ്പോലെ ഉറച്ചുപോയ തോന്നലുകളെ നാടിന്റെ പതിവ് ശീലങ്ങളെ, ബോധത്തിന്റെ അടിയാധാരങ്ങളെ ആക്രമിച്ചുകൊണ്ട് അതിന്റെ മറുമുഖം മിന്നിച്ചു കാണിക്കുന്ന ഒരു വിദ്യ കല്ലാര്‍ ഗോപകുമാറിന്റെ കവിതകളിലുണ്ട്. ചോദ്യരൂപേണയോ ഫലിതരൂപേണയോ ഈ പൊളിച്ചടുക്കല്‍ നടത്തിക്കൊണ്ടാണ് ഗോപന്റെ കവിതകള്‍ മുന്നേറുന്നത്'' അവതാരികയില്‍ ശ്രീ. അനില്‍ വേങ്കാട് അപ്രകാരം രേഖപ്പെടുത്തുന്നു.
പൊളിച്ച് തോടുകളയാനില്ലാത്ത കവിതകളാണിവയെന്നു ചുരുക്കം. ചെറുതും വലതും തനിക്ക് ഏതുതരം കവിതയും വഴങ്ങും. കൃത്യമായ തെളിവാണ് കേട്ടതും കേള്‍ക്കാത്തതും പാതി എന്ന സമാഹാരം മുന്നില്‍ വയ്ക്കുന്നത്.