പണ്ട് തിരുവിതാംകൂര്‍ ചുറ്റിയടിച്ചു വിവരശേഖരണം നടത്തിയ സാമുവല്‍മറ്റീര്‍ നെടുമങ്ങാടിനെ കുറിച്ചെന്തു പറഞ്ഞു? കഥകളിയാശാനായിരുന്ന കരുപ്പുരിലെ കീരിക്കാടു ശങ്കരപ്പിള്ളയ്ക്കും (19121992യുനെസ്‌കോ പൈതൃകപ്പട്ടികയില്‍ ഇടം പിടിച്ച കൂടിയാട്ടത്തിനും തമ്മിലെന്തു ബന്ധം? മടത്തറയിലെ അപ്പുക്കുട്ടന്‍ കാണി ആ ഗോത്രസമുദായത്തിലെ ആദ്യ അദ്ധ്യാപകനാകാന്‍ എന്തൊക്കെ സഹിച്ചു? എന്താണ് കൊക്കരയും ചക്കിമുക്കിയും? കാലം മാറി. ഇതൊക്കെ ഇന്നിപ്പോള്‍ പരസ്പര ബന്ധമില്ലാത്ത സംഗതികളാണ്. ലോകമപ്പാടെ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് സൂക്ഷ്മമായി ചിന്തിച്ചാല്‍ മലകളും തോട്ടങ്ങളുള്‍പ്പെടെ കൃഷിയിടങ്ങള്‍ നിറഞ്ഞ നെടുമങ്ങാടിന്റെ സാംസ്‌കാരികതയെ നിര്‍ണ്ണയിക്കുന്നതില്‍ ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ക്ക് സുപ്രധാനമായ സ്ഥാനമുണ്ട് എന്നു കാണാം.
നെടുമങ്ങാടിനെ സംബന്ധിക്കുന്ന ഏതു തരത്തിലുള്ള സംശയങ്ങളുടെയും കുരുക്കഴിക്കലില്‍ മുഴുകി കഴിയുകയാണ് ഉഴമലയ്ക്കല്‍ ഹരിതത്തില്‍ ഉത്തരംകോട് ശശി എന്ന അറുപത്തിയാറുകാരന്‍. കഴിഞ്ഞ പത്തിരുപതു കൊല്ലങ്ങളായി നെടുമങ്ങാടിന്റെ സാമൂഹ്യ, സാഹിത്യ, രാഷ്ട്രീയ ചരിത്രത്തെ കുറിച്ചുള്ള എഴുതപ്പെട്ടതും അല്ലാത്തതുമായ വിവരങ്ങളുടെ അനേ്വഷണങ്ങളാണ് ശ്രീമാന്‍ ഉത്തരംകോട് ശശിയെ കേരളത്തിലെ കാക്കത്തൊള്ളായിരം റിട്ടയേര്‍ഡ് അദ്ധ്യാപകരില്‍ നിന്നും വ്യത്യസ്ഥനാക്കുന്നത്. ഇത്തരം കണ്ടെത്തലുകളിലൂടെയാണ് നെടുമങ്ങാട് എന്ന അതി വിസ്തൃതായ നാടിന്റെ ചരിത്രം പൂര്‍ണ്ണമാകുന്നത്.
നെടുമങ്ങാട് താലൂക്കിനെ കുറിച്ച് എഴുതപ്പെട്ടതും അല്ലാത്തതുമായ വിവരങ്ങളുടെ ശേഖരണത്തിനും അവയെ ആസ്പദമാക്കി രചനകളുണ്ടാക്കുന്നതിനും ഉത്തരംകോട് ശശി പ്രേരിതനായതിനു പിന്നില്‍ രസകരമായ ഒരു സംഭവമുണ്ട്. ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകളുടെ മധ്യകാലം. യൂണിവേഴ്‌സിറ്റി കോളേജ് മലയാളം വിഭാഗത്തിലെ സ്റ്റാഫ് റൂമാണ് രംഗം. നെടുമങ്ങാട്താലൂക്ക് യാതൊരുവിധ സാംസകാരിക തനിമയുമില്ലാത്ത ഒരു കാട്ടുപ്രദേശമാണ്. അത് മരച്ചീനി മൂടന്മാരുടെയും സിറ്റിയിലെ വീടുകളില്‍ വേലയ്ക്ക് പോകുന്നവരുടെയും നാടാണ് എന്ന രീതിയിലുള്ള സഹപ്രവര്‍ത്തകരുടെ കൊള്ളിവര്‍ത്തമാനത്തില്‍ നിന്നാണ് പിറന്ന നാടിന്റെ സമഗ്രമായ സാംസ്‌കാരിക ചരിത്രാനേ്വഷണത്തിന് ഉത്തരംകോട് ശശി തുടക്കമിട്ടത്.
അക്ഷീണമായ ഇത്തരം പ്രവര്‍ത്തങ്ങള്‍ സ്വന്തം വ്യക്തിത്വത്തിനെ മാത്രമല്ല മാറ്റിയത്. പലയിടത്തു നിന്നുമായി കണ്ടെടുത്തപൊട്ടിലും പൊടിയിലും നിന്ന് നെടുമങ്ങാടിനെ കുറിച്ചും അവിടത്തെ വ്യത്യസ്ഥമായ ജീവിതത്തെക്കുറിച്ചും കനപ്പെട്ട വിവരങ്ങളടങ്ങിയ പുസ്തകങ്ങള്‍ അദ്ദേഹത്തിന് തയ്യാറാക്കാന്‍ കഴിഞ്ഞു. നാടിനെക്കുറിച്ച് എന്തറിയാനും ആര്‍ക്കും ആശ്രയിക്കാവുന്ന സ്രോതസ്സായി അങ്ങനെ ഉത്തരംകോട് ശശിയുടെ അറിവും അദ്ധ്വാനവും മാറി. അത് ഒരു കോളെജ് അദ്ധ്യാപകനെതിലുപരിയായി പുതിയൊരു ഉത്തരംകോട് ശശിയുടെ പിറവിക്ക് കാരണമായി.
സര്‍ഗ്ഗലാവണ്യം Nedumangad
ചെറുപ്പകാലം മുതലുള്ള കാവ്യരചന, കഥാപ്രസംഗം തുടങ്ങിയ ഉത്തരംകോട് ശശിയുടെ സാംസ്‌കാരിക സപര്യകള്‍ ഉച്ചസ്ഥായിലെത്തുന്നത് നാടിന്റെ സമഗ്ര സാഹിത്യചരിത്രമായ 'നെടുമങ്ങാടിന്റെ സര്‍ഗ്ഗലാവണ്യ'ത്തിന്റെ രചനയോടെയാണ്. നെടുമങ്ങാട് താലൂക്കിലെ എഴുത്തുകാരുടെയും മറ്റ് കലാകാരന്മാരെയും സംബന്ധിക്കു വിവരങ്ങള്‍ ശേഖരിക്കാന്‍ താലൂക്ക് മുഴുവനും അദ്ദേഹം ഓടി നടന്നു. കണ്ടറിവുകളുടെയും കേട്ടറിവുകളുടെയുംസമാഹാരമായ നെടുമങ്ങാടിന്റെ സര്‍ഗ്ഗലാവണ്യം രണ്ടായിരത്തില്‍ പ്രസിദ്ധീകൃതമായി. സ്വന്തമായി പ്രസിദ്ധീകരിച്ച ഈ പുസ്തകത്തില്‍ നാട്ടില്‍ നിന്നും മറഞ്ഞവരുള്‍പ്പെടെയുള്ള കലാകാരന്മാരെ സംബന്ധിക്കന്നു വിവരങ്ങള്‍ ലഭിക്കും. അങ്ങനെ നെടുമങ്ങാട് താലൂക്കിന്റെ സാംസ്‌കാരിക ചരിത്രമായി ഈ പുസ്തകം മാറി. ഒരു നാട്ടിലെ സാംസ്‌കാരിക സവിശേഷതകള്‍ മറവിക്കടിപ്പെടാതെ നിലനിര്‍ത്തിയ ഈ പുസ്തകം മലയാളത്തില്‍ ഒരു പക്ഷേ ആദ്യത്തേതായിരിക്കും. നെടുമങ്ങാടിന്റെ സര്‍ഗ്ഗലാവണ്യത്തിന്റെ പ്രസിദ്ധീകരണം താലൂക്കിലെ എഴുത്തുകാരുള്‍പ്പെടെയുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് പുതുഊര്‍ജ്ജമാണ് നല്‍കിയത്.
പ്രാദേശിക ചരിത്രരചന രംഗത്ത് പുതിയൊരു ചലനമാണ് അദ്ദേഹമുണ്ടാക്കിയത്. പില്‍ക്കാലത്ത് തിരുവനന്തപുരം ജില്ലയിലെ മറ്റു താലൂക്കുകളില്‍ നടന്ന സാംസ്‌കാരികചരിത്രരചനകള്‍ക്ക് ഉത്തരംകോട് ശശിയുടെ ഈ യത്‌നം മാതൃകയായി. ദൃശ്യ, ശ്രാവ്യ രംഗങ്ങളിലെ കലാകാരന്മാരുള്‍പ്പെടെ കഴിഞ്ഞ പത്തുപതിനഞ്ചു വര്‍ഷത്തെ നാട്ടിലെ പുതുനാമ്പുകളെ ഉള്‍പ്പെടുത്തി 'നെടുമങ്ങാടിന്റെ സര്‍ഗ്ഗലാവണ്യ'ത്തിന്റെ പുതിയ പതിപ്പ് തയ്യാറാക്കുന്ന പണികളില്‍ കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി അദ്ദേഹം മുഴുകിയിരിക്കുന്നു.
ഇടപെടലുകള്‍
സാംസ്‌കാരിക രംഗത്തെ ഇടപെടലുകളാണ് ഉത്തരംകോട് ശശിയെ നെടുമങ്ങാടിന്റെ ഭൂമികയില്‍ കൂടുതല്‍ പ്രിയപ്പെട്ടവനാക്കുത്. നാടിന്റെ സാംസ്‌കാരിക പോഷണത്തിന് നിദാനമായ എല്ലാപുരോഗമന പരിപാടികളിലും അദ്ദേഹം പങ്കെടുത്തു വരുന്നു. പ്രസംഗ, ചര്‍ച്ചാ വേദികളിലെ നിരന്തര സാന്നിധ്യം. അവതാരികള്‍, നിരുപണങ്ങള്‍, ലേഖനങ്ങള്‍ എന്നിവയുടെ രചനയിലൂടെ നടത്തു സാഹിത്യ പ്രവര്‍ത്തങ്ങള്‍ എന്നിവ അതിലുള്‍പ്പെടുന്നു.
ഗ്രന്ഥശാലകള്‍,സാംസ്‌കാരിക സമിതികള്‍ എന്നിവകളുടെ രൂപീകരണവും നടത്തിപ്പുമാണ് ഉത്തരംകോട് ശശിയെ സാംസ്‌കാരിക രംഗത്ത് വ്യത്യസ്ഥനാക്കുന്നത്. ജന്മദേശമായ ഉത്തരംകോട്ട'് 1975ല്‍ രാഗം തിയറ്റേഴ്‌സ് ഗ്രന്ഥശാലയും നെടുമങ്ങാട് മുളമുക്കിലെ പൊതുവായനശാലയും തുടങ്ങാന്‍ ഈ അദ്ധ്യാപകന്‍ നേതൃത്വം നല്‍കി. മുളമുക്കിലെ പൊതുജനഗ്രന്ഥശാലവായനശാല മുളയിട്ടത് അദ്ദേഹത്തിന്റെ വീട്ടിലായിരുു. കുടുംബാഗംങ്ങളും അയല്‍ക്കാരുമുള്‍പ്പെടെയുള്ളവരുടെ പ്രാരംഭ സഹായം അദ്ദേഹത്തിന് ഇത്തരം ഉദ്യമങ്ങളില്‍ നിര്‍ലോഭം ലഭിക്കുകയുണ്ടായി. ചുരുക്കത്തില്‍ എഴുത്ത്, പ്രസംഗം എന്നിവയിലൂടെ മാത്രമല്ല അേദ്ദഹം പുതിയ തലമുറയെ സാംസ്‌കാരിക പാതയിലൂടെ നയിച്ചത്.
ഉത്തരംകോട് രാഗം തിയറ്റേഴ്‌സ്, നെടുമങ്ങാട് സ്വതന്ത്ര ചര്‍ച്ചാവേദി, തിരുവനന്തപുരം ജില്ലാഫോക്‌ലോര്‍ പഠനകേന്ദ്രം എന്നിവയുടെ തുടക്കവും തുടര്‍പ്രവര്‍ത്തനങ്ങളും നാടിന്റെ സാംസ്‌കാരിക തനിമ നിലനിര്‍ത്തനുള്ള ഈ റിട്ടയേര്‍ഡ് കോളേജ് അദ്ധ്യാപകന്റെ ആഭിമുഖ്യെത്ത കാണിക്കുന്നു.രണ്ടായിരത്തിന്റെ ആദ്യദശകങ്ങളില്‍ ഉത്തരംകോട് ശശിയുടെ നേതൃത്വത്തില്‍ നെടുമങ്ങാട്, ആര്യനാട് എന്നിവിടങ്ങളില്‍ എണ്ണമറ്റസാഹിത്യ, നാടോടിവിജ്ഞാനീയ ക്യാമ്പുകള്‍ നടത്തി. ആഗോളവത്ക്കരണ കാലത്ത് നാടിന്റെ സാംസ്‌കാരിക തനിമയുടെ പ്രാധാന്യം സൂക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സാധാരണക്കാരുടെ സന്നാിധ്യം ഉറപ്പാക്കുന്ന പരിപാടികളായിരുന്നു അവയെല്ലാം. നാട്ടുഭക്ഷണത്തെക്കുറിച്ച് വീട്ടമ്മമാരും ആദിവാസിപ്പെരുമകളെക്കുറിച്ച് കാണിസെറ്റില്‍മെന്റില്‍ നിന്നുള്ളവരുമാണ് അത്തരം പരിപാടികളില്‍ സംസാരിക്കാനായി അദ്ദേഹം കണ്ടെത്തിയത്.
താലൂക്കിലെ നിരവധി പുതിയ എഴുത്തുകാര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും ദിശാബോധം നല്‍കാന്‍ ഈ പരിപാടികളിലൂടെ പരോക്ഷമായി അദ്ദേഹത്തിനു കഴിഞ്ഞു. അക്കാദമിക് ഗവേഷണത്തിന് പുറത്തു നടന്ന സുപ്രധാനമായ സാംസ്‌കാരിക അനേ്വഷങ്ങളായിരുന്നു അവയെല്ലാം. ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കും സമാനത കാണാനാവില്ല.
വിശദമായ അനേ്വഷണങ്ങളില്‍ നിന്നുള്ള ഉത്പങ്ങളാണ് നെടുമങ്ങാടിന്റെ അകവും പുറവും, തിരുവനന്തപുരം ജില്ലയിലെ ഫോക്‌ലോര്‍ രൂപങ്ങള്‍ തുടങ്ങിയ കൃതികള്‍. നെടുമങ്ങാടിന്റെ സാംസ്‌കാരിക തനിമയെ കുറിച്ചുള്ള ചിത്രങ്ങള്‍ അവയില്‍ നിന്നും ലഭിക്കുന്നു. ഈ വായ്‌മൊഴി വിജ്ഞാനം ശേഖരിക്കപ്പെടാതെയിരുെന്നങ്കില്‍ മറഞ്ഞുപോകുവയാണ്. നാട്ടറിവുകളുടെ സമാഹരണമാണ് ഈ പ്രവര്‍ത്തനങ്ങളുടെ മഹത്വം. അതിലൂടെ നെടുമങ്ങാട് എന്ന ദേശം പരോക്ഷമായി ഉത്തരംകോട് ശശിയോട് കടപ്പെട്ട'ിരിക്കുന്നു.
തെറിയും മറയു കാലം
വ്യക്തികള്‍, തൊഴിലുകള്‍, പരിസ്ഥിതി എല്ലാം മാറി. നെല്‍വയലുകള്‍ മറഞ്ഞു. നെല്‍ക്ക്യഷി കാണാനില്ലാതെയായി. യന്ത്രവല്‍കൃത ലോകത്തില്‍ വൈജ്ഞാനിക ജീവിത സാഹചര്യങ്ങള്‍ ജനങ്ങളുടെ പെരുമാറ്റത്തെപ്പോലും മാറ്റിമറിച്ചു കഴിഞ്ഞു. പരിസ്ഥിതിയിലെ മാറ്റം കാരണം കാര്‍ഷിക രംഗത്ത് വലിയ വ്യതിയാനങ്ങളുണ്ടായി. ഇവയെല്ലാം മലയാളി ജീവിതങ്ങളെ നിരന്തരം പുതുക്കിപ്പണിയുകയാണ്. വ്യവഹാരത്തില്‍ നിന്നും പഴയ വാക്കുകള്‍ ഒഴിഞ്ഞു പോകുന്നു. പ്രാദേശിക പ്രതേ്യകളും ജാതിയ വ്യത്യാസങ്ങളില്ലാതെ പുതിയൊരു ഭാഷ പിറന്നു കഴിഞ്ഞു.
ക്ഷേത്രങ്ങളിലും അരാധനാ രീതികളിലും വമ്പിച്ച മാറ്റങ്ങള്‍ വന്നു. അടിസ്ഥാന ജനത ഉള്‍പ്പെടെയുള്ളവരുടെ ആരാധനാ സമ്പ്രദായങ്ങളും വ്യത്യാസപ്പെട്ടു. ജീവിതത്തില്‍ നിന്നും പഴമയുടെ ചിഹ്നങ്ങള്‍ അനുനിമിഷം മറഞ്ഞുകൊണ്ടിരിക്കുന്നു. ഇവയ്ക്കിടയില്‍ തനിമ നഷ്ടമാകുന്ന ഭാഷ, ജീവിത രീതികള്‍, ആരാധന സമ്പ്രദായങ്ങള്‍, ചരിത്രാംശങ്ങള്‍ എന്നിവയെക്കുറിച്ചാക്കെ അദ്ദേഹം ജാഗ്രതയുള്ളവനാണ്.
സി.വി. യുടെ രചനകളിലൂടെ തിളങ്ങി നിന്നിരുന്ന തെക്കന്‍ തിരുവിതാംകൂര്‍ ഭാഷയെ സിനിമയിലെ തമാശ ഭാഷയാക്കി സൗന്ദര്യം നഷ്‌പ്പെടുത്തിയതില്‍ ഈ അദ്ധ്യാപകന്‍ ഖിന്നനാണ്. ജാതിയവും തൊഴില്‍ പരവുമായി വ്യത്യസ്ഥമായ പിരിവുകളുള്ളതും അനുനിമിഷം മറയുന്നതുമായ തിരുവിതാംകൂര്‍ സംഭാഷണത്തിനെ തിരിച്ചു പിടിക്കാനാവില്ലെങ്കിലും അവയെ സംഭരിക്കുക എതാണ് തന്റെ ജീവിത വ്രതമെന്ന് ഈ പ്രതിഭ തിരിച്ചറിയുന്നു.
നാട്ടുപദങ്ങളുടെ സമാഹരണം ഉത്തരംകോട് ശശിയുടെ മറ്റൊരു കര്‍മ്മ മേഘലയാകുന്നത് അങ്ങനെയാണ്. നിരവധി പ്രബന്ധങ്ങളിലും ഭാഷാ സംബന്ധിയായ ഗ്രന്ഥങ്ങളിലൂടെയും നെടുമങ്ങാടിന്റെ വാമൊഴി വഴക്കത്തെ ഒഴുകി മറയാതെ പുസ്തകത്താളിലെങ്കിലും പിടിച്ചു നിര്‍ത്തുന്നതിന് കഴിഞ്ഞു.
ഭാഷാപ്രവര്‍ത്തനങ്ങളില്‍ തൊട്ടുകൂടായ്മ പാടില്ലെന്ന ചിന്താഗതിക്കാരനായ ഇദ്ദേഹം നെടുങ്ങാട് പ്രദേശങ്ങളിലെ തെറികള്‍ സമാഹാരിക്കുന്നതിലും ശ്രദ്ധനാണ്. കല്ലുപോലെ കരുത്തുള്ള തെറിവാക്കുകളിലെ ജാതിയവും, ലിംഗപരമായ സവിശേഷതകള്‍ പഠന വിഷയമാകേണ്ടതുണ്ടെന്ന അഭിപ്രായക്കാരനാണ് ഉത്തരംകോട് ശശി. ഭാഷാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരുപടിമുന്നിലുള്ള സഞ്ചാരമായി ഈ യത്‌നം ഭാവില്‍ വിലയിരുത്തപ്പെടുമെന്ന കാര്യം തീര്‍ച്ചയാണ്.
സൊവനീറുകള്‍
കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളായി നെടുമങ്ങാട് താലൂക്കില്‍ നിന്നുമിറങ്ങിയ നിരവധി സൊവനീറുകളില്‍ ഇദ്ദേഹത്തെ കാണാന്‍ കഴിയും. നെടുമങ്ങാടിനെ സംബന്ധിക്കുന്ന വിവിധ വിഷയങ്ങളിലുള്ള ഉത്തരംകോടു ശശിയുടെ നിരവധി ലേഖനങ്ങള്‍ അവയില്‍ ചിതറിക്കിടക്കുന്നു. കാണിക്കാരുടെ ലോകത്തെക്കുറിച്ചുള്ള പുറംലോകമറിയാത്ത അറിവുകള്‍ മുതല്‍ നെടുമങ്ങാട്ടെ ചന്തസമരത്തെ കുറിച്ചുള്ള അത്യപൂര്‍വ്വ വിവരങ്ങള്‍ വരെ അതിലുള്‍പ്പെടുന്നു.
വായനശാലകള്‍, സ്‌കൂളുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ സ്മരണികകള്‍ തയ്യാറാക്കുന്ന വേളയില്‍ ആദ്യമോര്‍മ്മിക്കുന്ന പേര് ഉത്തരംകോടു ശശിയുടേതാണ്. നാടിന്റെ സാംസ്‌കാരികതയെ സംബന്ധിക്കുന്ന ലേഖനരചയിതാവ് എതിലുപരിയായി നിരവധി സൊവനീറുകളുടെ എഡിറ്ററായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ടി.ടി.സി കോഴ്‌സിനു പഠിക്കുമ്പോഴാണ് ഈ മേഖലയില്‍ അദ്ദേഹം തുടക്കം കുറിക്കുന്നത്. അതുള്‍പ്പെടെ ഏതാണ്ട് പതിനഞ്ചില്‍പ്പരം സ്മരണികകള്‍ തന്റെ ചുമതലയില്‍ പുറത്തിറങ്ങിയ കാര്യം അദ്ദേഹം ഓര്‍ക്കുന്നുണ്ട്. ഇത്രയധികം സൊവനീറുകള്‍ തയ്യാറാക്കാന്‍ അവസരം ലഭിച്ച അപൂര്‍വ്വ പ്രതിഭയും ഉത്തരംകോട് ശശിയായിരിക്കും. താലൂക്കിലെ സ്‌കൂളുകള്‍, വായനാശാലകള്‍, സാംസ്‌കാരിക സമിതികള്‍ എന്നിവയുടെ സ്മരണികകള്‍ വിഷയതലത്തില്‍ പ്രൗഡമായതിനു പിന്നില്‍ ഉത്തരംകോട് ശശിയുടെ അദ്ധ്വാനമാണുള്ളത്.
അഗസ്ത്യമുടിക്കണി Agasthya
നെടുമങ്ങാട് താലൂക്കിലെ ഉള്‍ഗ്രാമമയായ ഉത്തരംകോട് ജനിച്ചു വളര്‍ന്ന ശശിധരന് നിത്യകണിയായത് അഗസ്ത്യമുടിയായിരുന്നു. തിരുവനന്തപുരം ജില്ലയിലെ ആദിമനിവാസികളായ കാണിക്കാരുടെ ഈറ്റില്ലമാണ് അഗസ്ത്യവനച്ചെരിവുകള്‍. വനവിഭവങ്ങളായ തേനും നെടുവന്‍ കിഴങ്ങുമായി നാടിറങ്ങിയിരുന്ന അവരുട െജീവിതത്തെ കൗതുകപൂര്‍വ്വമാണ് കുട്ടിക്കാലം മുതല്‍ നിരീക്ഷിച്ചിരുന്നത്. ആദിവാസികളായ കാണിക്കാരുടെ ഗോത്രജീവിത നിഗൂഡതകളും കാണിച്ചാറ്റും മരുന്നും മന്ത്രവാദവും ആദ്ദേഹത്തെ ആകര്‍ഷിച്ചതില്‍ അതിശയമില്ല. കുട്ടിക്കാലം മുതല്‍ തന്നെ കാണിക്കാരുടെ ജീവിതചര്യകള്‍ പഠനാര്‍ഹമായ വിഷയമായി ശശിധരന്‍ കരുതി. മാനവ സംസ്‌കാരം ഉരുവപ്പെടുത്തുതില്‍ അഗസ്ത്യമലയുടെ പൈതൃക പ്രാധാന്യത്തില്‍ അദ്ദേഹം ആകാംഷ പൂണ്ടിരുന്നു. അതിന്റെ ചെരിവുകളിലെ ഗോത്രസംസ്‌കൃതിയും നാട്ടുപാട്ടുകളും സമാഹരിക്കുന്നതിലും കാണിഭാഷയിലെ വൈചിത്രങ്ങള്‍ അനേ്വഷിക്കുന്നതിലും ഈ പഠിതാവ് എന്നും ശദ്ധനായിരുന്നു. കാണിഭക്ഷണം, കാടിന്റെ ഉള്ളറകള്‍, ആചാരങ്ങള്‍ എന്നിവയെ സംബന്ധിക്കുന്ന അിറവുകള്‍ക്ക് നമ്മള്‍ ഉത്തരംകോട് ശശിയോടും കടപ്പെട്ടിരിക്കുന്നു. അരുവിമൂപ്പത്തിയമ്മ ക്ഷേത്രം, അഗസ്ത്യകൂടം എന്നീ ഗ്രന്ഥങ്ങളിലൂടടെയാണ്. ഈ ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണം നടത്.
നെടുമങ്ങാടിലെ വനിതാഭരണാധികാരിയായ ഉമയമ്മറാണി, പുലയസമുദായത്തിലെ റാണിയായി കരുതപ്പെടുന്ന കോതറാണി എന്നിവെര സംബന്ധിക്കു ഐതീഹ്യവും ചരിത്രാശംങ്ങളും അദ്ദേഹത്തിന്റെ അനേ്വഷണ ബുദ്ധിയില്‍ ഇടംനേടി. അവയെ സംബന്ധിക്കുന്ന നെല്ലും പതിരും അദ്ദേഹത്തിലൂടെ വേര്‍തിരിഞ്ഞു. കഥയും കാര്യവും കൂട്ടിക്കുഴയ്ക്കുതില്‍ നിന്നും നെടുമങ്ങാടിന്റെ ചരിത്രത്തെ മോചിതമാക്കുന്നതില്‍ അദ്ദേഹത്തിന് പ്രധാന പങ്കുണ്ട്.
ജീവിത രേഖ Kottoor
മേലേ മാത്തൂര്‍ കുട്ടന്‍പണിക്കര്‍, ചപ്പാത്തില്‍ ജി. സരോജിനി ദമ്പതികളുടെ മകനായി 1950 ല്‍നെടുമങ്ങാട് താലൂക്കിലെ കോട്ടൂരില്‍ ജനിച്ച ഉത്തരംകോട് ശശിയുടെ പ്രാഥമിക വിദ്യാഭ്യാസം ഉത്തരംകോട്, ആര്യനാട് സ്‌കൂളുകളിലായിരുന്നു. നെയ്യാറ്റിന്‍കര ഊരൂട്ടുകാല അദ്ധ്യാപക പരിശീലന വിദ്യാലയത്തില്‍ നിന്നും ടി.ടി.സി പാസ്സായി 1971 മുതല്‍ സ്‌കൂള്‍ അധ്യാപകനായി. മലയാളം എം.എ യക്ക് പ്രൈവറ്റായി പഠിച്ച് സ്വപ്രയത്‌നത്താല്‍ 1992 ല്‍ കോളേജ് അധ്യാപകനായി. മടപ്പള്ളി, കോഴിക്കോട്, കട്ടപ്പന, കല്‍പ്പറ്റ, നെടുമങ്ങാട്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി എന്നീ കോളേജുകളില്‍ അദ്ദേഹം പഠിപ്പിച്ചു. 2006 ല്‍ പെന്‍ഷനായതിനുശേഷം ുടര്‍ജീവിതവും ശ്രദ്ധയും നാടിന്റെ സാംസ്‌കാരിക വേരുകള്‍ തെരയുന്നതിലായി. ഗവ.കോളേജുകളില്‍ മലയാളം അധ്യാപികയായിരുന്ന പ്രൊഫ. ബി. ഗിരിജയാണ് ഭാര്യ. കേരളയുണിവേഴ്‌സിറ്റിയില്‍ പുരാവസ്തുശാസ്ത്ര പഠനവിഭാഗത്തിലെ പ്രൊഫസറായ അഭയനും ര്‍ക്കാര്‍ ഉദേ്യാഗസ്ഥനായ വിനയനുമാണ് മക്കള്‍.
കൃതികള്‍
പദസുമങ്ങള്‍, കൃഷ്ണഗാഥ, ഗുരുചരണം ശരണം, നെടുമങ്ങാടിന്റെ അകവും പുറവും, തിരുവനന്തപുരം ജില്ലയിലെ ഫോക്‌ലോര്‍ രൂപങ്ങള്‍, നെടുമങ്ങാടിന്റെ സര്‍ഗ്ഗലാവണ്യം, നാട്ടുവഴക്കങ്ങള്‍, നാട്ടറിവിലെ നാനാത്വം, സംഖ്യാശബ്ദകുസുമങ്ങള്‍, ചീത്തകള്‍ക്കുള്ളിലെ ആള്‍ക്കൂട്ടം, ചമയങ്ങളില്ലാത്ത മൊഴി, അഗസ്ത്യകൂടം, ഊരിലെ പഴമൊഴികള്‍, തെക്കന്‍ നാടന്‍കഥകള്‍, ഫോക്‌ലോര്‍ ഒരു സാമൂഹ്യശാസ്ത്രം, അരുവി മുപ്പത്തിയമ്മ ക്ഷേത്രം, കണിയാരത്തമ്പുരാന്‍ ഊട്ടുപാട്ട'് (സമ്പാദനം), വാമൊഴിക്കഥകള്‍ എന്നിവയാണ് ഉത്തരംകോടു ശശിയുടെ കൃതികള്‍.
ഗ്രാമഗ്രാമാന്തരങ്ങളില്‍ ഒച്ചയും ബഹളവുമില്ലാതെ നടുകൊണ്ടിരിക്കുന്ന ഇത്തരം ചരിത്രസമാഹാരണ പ്രവര്‍ത്തനങ്ങളാണ് കേരളത്തിന്റെ ഭൂതകാലത്തെ കുറിച്ചുള്ള സമഗ്രമായ അറിവ് നല്‍കുത്. ൗദോഗിക സെമിനാറുകള്‍ക്ക് പുറത്ത് സംസ്‌കാരത്തിനു വേണ്ടിയുള്ള ഇപ്രകാരമുള്ള ചെറുസൂക്ഷിപ്പുകള്‍ വിത്തു സംഭരണം പോലെയാണ്. അടുത്ത തലമുറയ്ക്കായി സംസ്‌കാരത്തെ കരുതി വയ്ക്കുന്ന സുപ്രധാന പ്രവര്‍ത്തനമാണത്. ചിതലെടുത്തുപോകുന്ന പഴമയെക്കുറിച്ച് നെടുമങ്ങാട്ടുകാര്‍ക്ക് വേവലാതി വേണ്ട. അതിന്റെ സംഭരണ പ്രവര്‍ത്തനങ്ങളിലാണ് ഉത്തരംകോട് ശശിയെ പ്രതിഭ ദശകങ്ങളായി മുഴുകിയിരിക്കുന്നത്.