തീവണ്ടിമുറിയില് ആര്‍ഭാത്തിന്റെ തിരക്കായിരുന്നു.
തിളങ്ങുന്ന വസ്ത്രധാരികള്‍ക്കിടയില്‍ ഒരു കറുത്തപുള്ളിയായി വൃദ്ധയിരുന്നു.
അവര്‍ ആദ്യമായിട്ടായിരുന്നു തീവണ്ടിയില്‍ കയറുന്നത്. ആശങ്കള്‍ നിറഞ്ഞ മുഖം അങ്ങനെ പറഞ്ഞു.
മെലിഞ്ഞ ശരീരം. കുഴിയില്‍ വീണ കണ്ണുകള്‍. ക്ഷീണം മുറ്റിയ കരിഞ്ഞദേഹം. നര പകുതി തീര്‍ത്ത തലമുടി. തലപോലും എത്ര ചെറുതാണ്. ദാരിദ്ര്യം ഇത്തിള്‍ കെട്ടിയ ദേഹം.
മൂന്നു തവണ വന്നിട്ടും പോപ്പ്കോണ്‍ കച്ചവടക്കാരനില്‍ നിന്നും ഒരു പൊതി ചോളപ്പൊരി വാങ്ങിച്ചത് അവര്‍ മാത്രമായിരുന്നു.
താനിത്രയും കാലം ജീവിച്ചിരുന്നത് ഈ ചോളപ്പൊരി തിന്നാന്‍ വേണ്ടിയാണ്.
ആരേയും കൂസാതെ അവര്‍ ചോളമണികള്‍ കൊറിച്ചുകൊണ്ടിരിന്നു.
ഈ ചോളക്കുരുക്കള്‍ തീരുമ്പോള്‍ താനും....
ആ നിര്‍വ്വികാരികത അങ്ങനെ പറഞ്ഞുകൊണ്ടിരുന്നു.