വീരണി ആളൂര്‍
പി കെ സുധി
കിഴക്കേ മലഞ്ചരിവിന്റെ വശ്യതയിലും നാഞ്ചിനാടന്‍ ദൃശ്യപരതയിലും ലയിച്ചിരിക്കെ പൊടുന്നനവെ തീവണ്ടി വീരണി ആളൂരിലെത്തുന്നു.
ഒരു തീവണ്ടി സ്റ്റേഷന് എത്രത്തോളം വിജനതയാകാമോ അത്രയും നിര്ജ്ജനതയാണ് ഇതിനെ ചൂഴ്ന്നു നില്‍ക്കുന്നത്. തിരുവനന്തപുരം നാഗര്‍കോവില്‍ പാതയില്‍ ഇങ്ങനെ ഞാവല്‍മര സമ്പുഷ്ടമായ തീവണ്ടി നിലയം വേറെയില്ല. സ്റ്റേഷന് പരിസരത്ത് പാതയ്ക്കിരുവശത്തും ഞാവല്മരത്തോട്ടങ്ങള് കാണാം. ഉയര്‍ന്ന പ്ലാറ്റുഫോം തിട്ടയ്ക്ക് താഴെ ഒളിച്ചിരിക്കുന്ന മട്ടിലാണ് തീവണ്ടിയാപ്പീസ് പണിഞ്ഞിരിക്കുന്നത്. ഈ സ്റ്റേഷനെ കേന്ദ്രബിന്ദുവാക്കി, ഒന്നരക്കിലോമീറ്റര്‍ ചുറ്റളവ് ഒരു പകല്‍ മുഴുവന്‍ കാണാന്‍ പാകത്തിലുള്ള കാഴ്ചകളുടെ കൂടാരമായി മാറുന്നു. അതിനുള്ളില്‍ നിന്നും ഓര്‍മ്മകളുടെ ചെപ്പുകള്‍ തുറന്നുവരും. നാടുവിട്ട മലയാളച്ചന്തത്തിന്റെ തെളിമകള്‍ ഒന്നുകൂടി കണ്ട് നെടുവീര്‍പ്പിടാം
വായനയെ ക്ഷണിക്കുന്നു
. http://www.sancharam.co.in/2012/11/veerani-alur.html