പുത്തന്‍ വീട്ടലിലേയ്‌ക്ക് മാറാന്‍ നേരത്ത് അതിന്റെ ചന്തത്തിന് അനുയോജ്യമല്ലെന്നു പറഞ്ഞ് മകന്റെ
രണ്ടു ബാഗു കളിപ്പാട്ടങ്ങള്‍ ഉള്‍പ്പെടുന്ന ശേഖരമായിരുന്നു അച്ഛന്‍ തള്ളിക്കളഞ്ഞത്.
വലുതാകട്ടെ ഞാനും ഒരു മാളിക വയ്‌ക്കും.
അച്ഛനൊരു പഴഞ്ചരക്കല്ലേ ഞാനെങ്ങനെ പുതിയ വീട്ടിലേയ്‌ക്ക് കൊണ്ടു പോകും എന്നു പറയാന്‍
പാടില്ലെന്നവന്‍ അന്നേരത്ത് തന്നെ തീര്‍ച്ചയാക്കി