2020 നവംബർ 8, ഞായറാഴ്‌ച

ആന്‍ ഹോഡ്ജസ്‌ Ann Hodges


 ഉല്‍ക്കയിടി

സര്‍ ഐസക്ക് ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണ കഥയറിയാത്തവരില്ല. ന്യൂട്ടനങ്ങ് പ്രശസ്തനായി. അതുമാതിരിയായിരുന്നു ആന്‍ ഹോഡ്ജസിന്റെ കാര്യത്തിലുണ്ടായത്. ആനിന്റെ ഇടുപ്പില്‍ വന്നുവീണത് ചക്കയും മാങ്ങയുമൊന്നുമായിരുന്നില്ല. ശൂന്യാകാശത്തില്‍ നിന്നും പതിച്ച ഉല്‍ക്കയായിരുന്നു. ന്യൂട്ടന്റെ മാതിരി ഇതു കഥയുമല്ല.

ആന്‍ വെറും സാധാരണക്കാരിയായിരുന്നു. അവരൊന്നും കണ്ടുപിടിച്ചുമില്ല. ന്യൂട്ടനെ മാതിരി അങ്ങനെയങ്ങ് പ്രശസ്തയായതുമില്ല. ലോകത്തിലാദ്യമായി ഉല്‍ക്കവീണത് ആനിന്റെ ശരീരത്തിലായിരുന്നു എന്ന റെക്കോഡിന് ഉടമയായി എതുമാത്രം മിച്ചം. ബാക്കി കാര്യങ്ങളെല്ലാം അതീവ കഷ്ടത്തിലായി.

സംഭവം വളരെ രസകരമാണ്. അമേരിക്കയിലെ അലബാമയിലെ ഒരു ചെറിയ വാടകവീട്ടിലായിരുന്നു ഭര്‍ത്താവും അമ്മയുമായി മുപ്പത്തിരണ്ടുകാരിയായ ആന്‍ താമസിച്ചിരുന്നത്. ആയിരത്തി തൊള്ളായിരത്തി അമ്പത്തിനാല് നവംബര്‍ മാസാന്ത്യത്തിലെ ഒരുച്ച നേരത്ത് ആന്‍ ഒന്നു മയങ്ങാന്‍ കിടന്നു. കണ്ണുകള്‍ അടയുതേയുണ്ടായിരുന്നുള്ളു. വീടിന്റെ മേല്‍ക്കൂരയും പൊളിച്ച് മാനത്തു നിന്നും ആ സാധനം വന്നിടിച്ചത് ആനിന്റെ ഇടതു ഇടുപ്പിലായിരുന്നു. ചതവും ചൂടും. വന്നു വീണ കല്ലുപോലെ കറുത്ത സാധനത്തില്‍ തൊട്ടപ്പോള്‍ കൈയും പൊള്ളി. മുകളിലേയ്ക്ക് നോക്കുമ്പോള്‍ കൂരയും പൊളിഞ്ഞിരിക്കുന്നു. ആന്‍ ആകെ വിരണ്ടുപോയി.  

അമേരിക്ക അക്കാലത്ത് സോവിയറ്റുയുണിയനുമായി ശീതയുദ്ധത്തിലായിരുന്നു. ചാരവിമാനത്തില്‍ നിന്നും ശത്രുവിന്റെ ബോംബ് വീണതാണ് അങ്ങനെയൊക്കെ പറഞ്ഞ് കാര്യമങ്ങ് മൂത്തു. വീട്ടിനു ചുറ്റിലും ആളങ്ങ് കൂടി. പോലീസും എയര്‍ഫോഴ്‌സുമൊക്കെ പാഞ്ഞെത്തി രംഗം കൊഴുപ്പിച്ചു. പരിക്കേറ്റ ആന്‍ ആശുപത്രിയിലായി. മൂന്നര കിലോഗ്രാം ഭാരമുള്ള വസ്തു ഉല്‍ക്ക തന്നെയെന്ന് ഒടുവില്‍ സ്ഥിരീകരിക്കപ്പെട്ടു.

മോങ്ങാനിരുന്ന നായുടെ തലയില്‍ തേങ്ങ വീണതുപോലെയായി ആനിന്റെ ജീവിതം. ദിവസങ്ങള്‍ക്കുള്ളില്‍ ആന്‍ പ്രശസ്തയായി. ഉല്‍ക്കയിടിച്ച ഈ ലോകത്തിലെ ആദ്യവനിതയായ ആനിനെ ടിവിക്കാരും പത്രക്കാരും വളഞ്ഞു. ദൈവം എനിക്ക് ആകാശത്തു നിന്നും ഇട്ടുതന്ന വസ്തുവാണ് അത്. എന്നൊക്കെ ആന്‍ പത്രക്കാരോട് വീമ്പടിച്ചു. ഒപ്പം മറ്റൊരു പുലിവാലുമുണ്ടായി. തന്റെ വീടിനു മുകളില്‍ പതിച്ച വസ്തു തനിക്കവകാശപ്പെട്ടതാണ് എന്ന വാദവും കേസും വക്കീലുമായി വീട്ടുടമയുമെത്തി. ആകപ്പാടെ കലിപ്പ് തന്നെ. ആന്‍ വിട്ടുകൊടുത്തില്ല. ഒടുവില്‍ തനിക്ക് കൂടുതല്‍ വിലയ്ക്ക് ഈ അപൂര്‍വ്വ വസ്തുവിനെ മിറച്ചു വില്‍ക്കാമെന്ന ധാരണയോടെ ഉല്‍ക്കക്കഷണത്തിന് അഞ്ഞൂറു ഡോളറുകള്‍ വീട്ടുടമയ്ക്ക് നല്‍കി കേസ് അവസാനിപ്പിച്ചു. 

സംഗതിക്ക് വച്ചടി കയറ്റമുണ്ടായില്ല. നമ്മുടെ നാട്ടിലേതു പോലെ പുതിയ ചൂടന്‍കാര്യങ്ങള്‍ വന്നപ്പോള്‍ ടിവിക്കാര്‍ ആനിനെ കൈവിട്ടു. പത്രക്കാരും ആ വഴിക്ക് വരാതെയായി. ഉല്‍യ്ക്കയെ വലിയ വിലയ്ക്ക് വില്‍ക്കാമെന്ന ആശയും അറ്റു. ആന്‍ നിരാശയില്‍പ്പെട്ടു. വൈകാതെ ഡിപ്രഷനും അവളെ പിടികൂടി. വീട്ടിലും സൈ്വരക്കേട് തുടങ്ങി. പുറത്തിറങ്ങറിയാല്‍ നാട്ടുകാരുടെ വകയായ കളിയാക്കലുകള്‍. തൊന്തരവു മാത്രം സമ്മാനിച്ച ഉല്‍ക്കയെ അലബാമ നാഷണല്‍ ഹിസ്റ്ററി മ്യൂസിയത്തിനു ആന്‍ കൈമാറി. രോഗബാധിതയായി ആന്‍ ഹോഡ്ജസ് വൈകാതെ മരിച്ചു. 

ബഹിരാകാശത്തില്‍ നിന്നും ഉല്‍ക്കയാണ് വീണത്. എന്നിട്ടും ആനിന്റെ തലവര തെളിഞ്ഞില്ല എന്നു ചുരുക്കം. എങ്കിലും ഉല്‍ക്കയിടിച്ച വനിതയെ നിലയില്‍ അവര്‍ പ്രശസ്തയാണ്.

യുറീക്ക ഒക്ടോ. 2020


2020 നവംബർ 3, ചൊവ്വാഴ്ച

ഡോ.എസ്. എസ്. ശ്രീകുമാര്‍ തട്ടാന്‍വിള S S Sreekumar




ആഗോളീകരണ ലോകനീതിക്കെതിരെ പ്രാദേശികാനുഭവങ്ങളുടെ കലാപം

രണ്ടായിരത്തി പത്തില്‍ പ്രസിദ്ധീകരിച്ച ത്രുടി എന്ന നോവലിലൂടെയാണ് പി കെ സുധി എന്ന എഴുത്തുകാരന്‍ എന്റെ സജീവശ്രദ്ധയിലേയ്ക്ക് കടന്നുവരുന്നത്. അതിനുമുമ്പു തന്നെ 'ആകാശത്തിലെ നിരത്തുകള്‍' എന്ന കഥാസമാഹാരം ഞാന്‍ 'ഇന്ത്യാടുഡേ' മലയാളത്തിനു വേണ്ടി നിരൂപണം ചെയ്യുകയുണ്ടായി. കാലത്തിനെ ദാര്‍ശനികമാനങ്ങളോടെ കാണുകയും അതോടൊപ്പം തന്നെ കര്‍മ്മചന്ദ്രന്‍ പിള്ളയെ വാച്ച് മെക്കാനിക്കിന്റെ അനുഭവസമ്പൂര്‍ണ്ണവും വ്യതിരിക്തവുമായ ജീവിതത്തോട് ആ പ്രമേയത്തെ ഇഴചേര്‍ക്കുകയും അതേ അവസരത്തില്‍ത്തന്നെ അതിദക്ഷിണകേരളത്തിന്റെ പ്രാദേശികസംസ്‌കാരത്തിന്റെ കണ്ണാടിയായിത്തീരുകയുംചെയ്ത അസാധാരണത്വം എന്നെ ആകര്‍ഷിച്ചു. നോവലിലെ ആഖ്യാതാവായ സുരന്‍ എന്ന പത്രപ്രവര്‍ത്തകന്റെ കര്‍മ്മചന്ദ്രന്‍ പിള്ളയുമായി ബന്ധപ്പെട്ട ബാല്യാനുഭവങ്ങളും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായുള്ള പില്‍ക്കാലബന്ധങ്ങളും ആ നോവലിനെ സജീവമാക്കിയിരുന്നു. നോവലിന്റെ അന്ത്യത്തിലെ പിന്നാക്കം ചലിക്കുന്ന ഘടികാരം എന്ന സുധിയുടെ സങ്കല്പം മലയാളനോവലില്‍ പിന്നീട് ആവര്‍ത്തിക്കുകയുണ്ടായിട്ടുണ്ട്. അത് 'ത്രുടി'യുടെ ബഹ്വര്‍ത്ഥനിര്‍ഭരതയെ ഉദാഹരിക്കുന്നു. എന്നാല്‍ ഏകനായകകേന്ദ്രിതമായ ആ നോവലില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി സാധാരണ മനുഷ്യജീവിതങ്ങളെയും അവയുടെ പ്രതിജനഭിന്നതയും ആവിഷ്‌കരിക്കാനാണ് പുതിയ നോവല്‍ ശ്രദ്ധവയ്ക്കുന്നത്. ഇതില്‍ സാമ്പ്രദായിക രീതിയിലുള്ള നായികാനായകന്മാരോ അവരെ കേന്ദ്രീകരിക്കുന്ന കഥാഗതിയോ പ്രധാനമാകുന്നില്ല. ഇതിന്റെ ദേശകാലയുഗ്മം (Chronotope) അതിദക്ഷിണ കേരളത്തിന്റെ അറുപതുകള്‍ മുതല്‍ ഏതാണ്ട് രണ്ടായിരത്തിപ്പത്തുവരെയുള്ള പ്രാദേശികചരിത്രമാണ്. ഒരു പ്രദേശത്തിന്റെയും അവിടത്തെ കീഴാളജീവിതത്തിന്റെയും സമൃദ്ധി അപ്പാടെ പകരാനാണ് എഴുത്തുകാരന്‍ യത്‌നിക്കുന്നത്. ത്രുടിയില്‍ ഒരു പ്രാദേശികപത്രപ്രവര്‍ത്തകന്റെ തൊഴിലുമായി ബന്ധപ്പെട്ട ഒരു ഫീച്ചര്‍ രചനയാണ് നോവലിന്റെ പശ്ചാത്തലമായിത്തീരുന്നത്. ഒരു സാമൂഹികശാസ്ത്രവിദ്യാര്‍ത്ഥിനിയുടെ ഗവേഷണാര്‍ത്ഥമുള്ള വിവരശേഖരണമാണ് ഈ നോവലിന്റെ അടിത്തറ.

നെടുമാന്നൂര്‍ പുത്തന്‍വീട്ടില്‍ കേശവപിള്ളയുടെ സ്മരണകളാണ് 'തട്ടാന്‍വിള'യെന്ന നോവലിന്റെ ആഖ്യാനകേന്ദ്രം. അദ്ദേഹത്തിന്റെ യൗവനകാലം മാത്രമാണ് സ്മരണകളുടെ മഹാപ്രവാഹമായി മാറുന്നത്. അനന്തരമുള്ള ആഗോളവത്കരണകാലം മകനായ വത്സലകുമാറിന്റെ ഓര്‍മ്മകളിലൂടെ പൂര്‍ണ്ണമാവുകയാണ്. വത്സലകുമാറിന്റെ മകള്‍ പവിത അവളുടെ ഉപരിപഠനത്തിന്റെ ഭാഗമായി നടത്തേണ്ട പ്രബന്ധരചനയ്ക്കു വേണ്ട കരുക്കള്‍ ഇവര്‍ ഇരുവരില്‍ നിന്നും തട്ടാന്‍വിളയിലെ വിവിധാംഗങ്ങളുടെ അഭിമുഖങ്ങളില്‍ നിുന്നം പൂര്‍ത്തിയാക്കുന്നു. ഇതിലൂടെ കേരളത്തിലെ സംസ്‌കാരചരിത്രകാരന്മാരും സാമൂഹികശാസ്ത്രജ്ഞരും സാമ്പത്തികവിദഗ്ദ്ധന്മാരും 'വിളക്കുവച്ചുവായിക്കേണ്ട' കേരളീയസമൂഹികപരിണാമം ഒരു പ്രദേശത്തിന്റെ പശ്ചാത്തലത്തില്‍ വിവരിച്ചു പൂര്‍ത്തിയാക്കുകയാണ് നോവലിസ്റ്റ്. നെടുമാൂര്‍ പുത്തന്‍വീട്ടില്‍ കേശവപിള്ളയുടെ പൗത്രി പവിത എന്ന ഗവേഷണ വിദ്യാര്‍ത്ഥിനിയും അതേ നാട്ടുകാരനായ ഞാനമുത്തന്‍നാടാരുടെ മകന്‍ നേശമണിയെന്ന ഗ്ലെന്‍പ്രകാശവും വിദ്യാര്‍ത്ഥിനിയും അദ്ധ്യാപകനുമായി ഈ നോവലില്‍ കടുവരുന്നു. ഒരേ നാട്ടുകാരാണെന്നു തിരിച്ചറിയാതെ അവരുടെ സംവാദങ്ങളിലൂടെക്കൂടിയാണ് ഈ ആഖ്യാനം പൂര്‍ണ്ണമാകുന്നത്. നോവലിന്റെ ഒടുക്കം പവിതയുടെ ഗവേഷണത്തിലുടനീളം അധികാരിയായി പ്രതിനായക വേഷം കെട്ടിയാടിയ ആ കൈക്കൂലിപ്പാപി ഒരു ഗവേഷണബിരുദം നേടാനായി വിദ്യാര്‍ത്ഥിനിയുടെ ഗവേഷണമാകെ സ്വന്തമാക്കാനാഗ്രഹിക്കുകയാണ്. കേരളത്തിലെ പല സര്‍വ്വകലാശാലകളിലും നടന്നുകൊണ്ടിരിക്കുന്ന ഈ കൊടുംചതി എങ്ങനെ നോവലിസ്റ്റ് മനസ്സിലാക്കിയെന്നു ഞാന്‍ അത്ഭുതംകൂറുന്നു. നാട്ടുവേരുകളില്‍ നിന്നും അതിദ്രുതം അന്യവത്കരിക്കപ്പെട്ട നേശമണിയെന്ന ഗ്ലെന്‍പ്രകാശം ഇന്നത്തെ അദ്ധ്യാപകസമൂഹത്തിന് ആരാകരുത് ഞാന്‍ എന്നൊരു ചൂണ്ടുപലകയാണ്. അയാള്‍ ഉപരിവര്‍ഗ്ഗത്തോട് ബന്ധപ്പെ'് സാമ്പത്തികോന്നതി നേടിയെങ്കിലും അപകര്‍ഷതാബോധത്തിന്റെ കെണിയിലാണ്. തന്റെ പഠനവിഭാഗത്തിലെ സഹാദ്ധ്യാപിക ഗവേഷണബിരുദം നേടിയ ഗ്ലോറി ജോണിനു ചുറ്റിലും അതുകൊണ്ടൊരു പ്രഭാവലയമുള്ളതായി ഭ്രമിക്കുന്നയാളാണയാള്‍. ഗവേഷകനാകാന്‍ വിദ്യാര്‍ത്ഥിനിയുടെ ഗവേഷണഫലങ്ങള്‍ തട്ടിയെടുക്കാന്‍ ഒരു മടിയുമില്ലാത്ത തരത്തില്‍ അയാള്‍ ജീവിതത്തില്‍ അന്യവത്കരിക്കപ്പെട്ടിരിക്കുന്നു. അയാളുടെ ഗ്രാമസ്മൃതികളും ആഖ്യാനത്തിന്റെ ഭാഗമാണ്. 

നെടുമങ്ങാട്ടുള്ള കരുപ്പൂര് എന്ന ഗ്രാമമാണ് ആഖ്യാനത്തിന്റെ കേന്ദ്രം. അവിടെ സ്വര്‍ണ്ണപ്പണിക്കാരായ തട്ടാന്മാര്‍ പ്രധാനമായും അധിവസിക്കുന്ന പ്രദേശമാണ് തട്ടാന്‍വിള. തട്ടാന്‍വിളയിലെ പ്രധാന സമൂഹമായ തട്ടാന്മാരെ കേന്ദ്രമാക്കി വികസിക്കുന്ന ഈ നോവലില്‍ നായന്മാര്‍, മാരാന്മാര്‍, നാടാന്മാര്‍, നായിഡുമാര്‍, ഈഴവര്‍, കുറവര്‍ തുടങ്ങിയ ഇതര സമുദായാംഗങ്ങളും കടുവരുന്നു. നായന്മാരും മാരാന്മാരും ഇതിലെ ഉപരിവര്‍ഗ്ഗമാണ്. രാജകുടുംബങ്ങളില്‍ ദാസ്യവൃത്തിയനുഷ്ഠിച്ച ഒരാളാണ് ഇതിലെ നായന്മാരുടെ വംശപൂര്‍വ്വികന്‍ എന്നാണ് നോവലിലെ സൂചന. നോവലില്‍ നായന്മാര്‍ ചൂത്തരന്മാരെന്ന പ്രാദേശികപദത്തിലൂടെയാണ് സൂചിപ്പിക്കപ്പെടുന്നത്. വാസ്തവത്തില്‍ ശൂദ്രന്‍ എന്ന സംസ്‌കൃതപദത്തിന്റെ തത്ഭവമാണിത്. ഇവിടെ ചൂത്തരന്മാര്‍ തന്ത്രപരമായി തട്ടാന്മാരുടെ കൈവശഭൂമിയെ സ്വന്തമാക്കു കഥയാണ് പറയുന്നത്. തട്ടാന്മാരുടെ മദ്യപാനശീലം, അവരുടെ അനുഷ്ഠാനങ്ങള്‍ക്കും അവരനുഭവിക്കുന്ന പോലീസ് കേസുകള്‍ക്കും സഹായിക്കാന്‍ എന്നിങ്ങനെയുള്ള ചതികളിലൂടെയാണ് ചൂത്തരന്മാര്‍ കീഴാളരുടെ ഭൂമി തട്ടിയെടുക്കുത്. അതിന്റെ വിശദചിത്രങ്ങള്‍ പവിതയുടെ അനേ്വഷണത്തിലൂടെ വെളിവാകുന്നത് സുധിയുടെ നോവലില്‍ ചിത്രീകരിക്കപ്പെടുന്നു.

'ഓര്‍മ്മകള്‍ അഴിച്ചെടുത്താല്‍ അതില്‍ ചിതറിക്കിടക്കുന്നത് മരണമാണ്'എന്നു തിരിച്ചറിയുന്ന പവിത മുത്തച്ഛന്റെ നോട്ടുപുസ്തകത്തിലെ ജീവിതരേഖകളില്‍ നിന്നുകൂടിയാണ് നെടുമാന്നൂരിന്റെയും കരിങ്ങവനത്തിന്റെയും കരുപ്പൂരിന്റെയും ചരിത്രം പൂര്‍ത്തിയാക്കുന്നത്. തട്ടാന്‍വിളയിലെ മീനാക്ഷി ആത്താളുടെ വീട്ടില്‍ നിന്നും പപ്പടം വാങ്ങിവരാന്‍ വത്സലകുമാറിനെ ഓടിക്കാന്‍  ശ്രമിക്കുന്ന മറവിരോഗിയായ കേശവപിള്ള പഴയ സുഹൃത്തായ ചെല്ലയ്യന്‍ ആശാനെ കുശലപ്രശ്‌നത്തിനു ക്ഷണിക്കുന്നു. ഇതിനൊക്കെ കാരണം ഓര്‍മ്മകള്‍ 'കടലുപോലെ' കൂടിവരുന്നതാണ്. ഐ.എസ്.ആര്‍.ഒ. കടന്നുവന്ന് കരിങ്ങവനം മുഴുവനും അവരുടെ അധിവാസം സ്ഥാപിച്ചിട്ടും അതറിയാതെ അതിക്രമിച്ചു കയറുന്നിടത്തോളം കേശവപിള്ള ഓര്‍മ്മകളുടെ തടവിലാണ്. ആധുനികപൂര്‍വ്വമായ ഒരു ഗ്രാമസംസ്‌കൃതിയാണ് ഇന്നും അയാളുടെ ഉള്ളില്‍. അതു പൂര്‍ണ്ണമായും കൃഷികേന്ദ്രിതവുമാണ്. പുഴുക്കോല് (ഉണക്കി കുത്തി അരിയാക്കാനായി പുഴുങ്ങിയ നെല്ല്) കാക്ക കൊണ്ടുപോകുമെന്നും വവ്വാലാടിയ അടയ്ക്ക പെറുക്കണമെന്നുമൊക്കെയുള്ള സ്മരണകള്‍ അയാളില്‍ കുത്തിയൊലിച്ചെത്തുു. ആ ഓര്‍മ്മകളെ മകന്‍ വത്സലകുമാര്‍ പൂരിപ്പിക്കുന്നു. കേശവപിള്ളയുടെ മനസ്സില്‍ അദ്ദേഹത്തിന്റെ യൗവനകാലം മാത്രമേ ഇന്നുള്ളു. അനന്തരപരിണാമങ്ങള്‍ അടുത്ത തലമുറകളിലൂടെ പൂരിപ്പിക്കപ്പെടുമ്പോള്‍ ഒരു നാടിന്റെ ചരിത്രപരിണാമമാണ് നോവലിലൂടെ അനാവൃതമാകുന്നത്. ആദ്യ നോവല്‍വിമര്‍ശകനായി പ്രത്യക്ഷപ്പെടു സി. പി. അച്യുതമേനോന്‍ നോവല്‍ വായനയുടെ സവിശേഷതയായവതരിപ്പിക്കുന്നത് രസിപ്പിച്ചു കൊണ്ട് അറിവുനേടാന്‍ കഴിയുന്ന അതിന്റെ  പ്രതേ്യകതയാണ്. മലയാള നോവലിന്റെ ആസന്നവികാസത്തിന്റെ സമകാലിക പശ്ചാത്തലത്തിലും ഈ വീക്ഷണം പ്രസക്തം തന്നെ. അതുകൊണ്ടാണ് മലയാള സാഹിത്യത്തില്‍ ഒരു നവയുഗം തന്നെ പ്രോദ്ഘാടനം ചെയ്ത കേസരി ബാലകൃഷ്ണപിള്ള മലയാളനോവലിന്റെ വികാസത്തിന് ഒരു ബൃഹദ്പദ്ധതി രൂപപ്പെടുത്തിയത്. വ്യത്യസ്തജീവിതരംഗങ്ങള്‍ നോവലില്‍ അവതരിപ്പിക്കപ്പെടണമെഭിലഷിച്ച അദ്ദേഹം സാഹിത്യത്തിലൂടെയുള്ള സാമൂഹികപരിവര്‍ത്തനം ആഴത്തിലുള്ളതും അബോധപരവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമാണെന്നും വിഭാവന ചെയ്തിരുന്നു. കേരളത്തിലങ്ങോളമിങ്ങോളമുള്ള പ്രാദേശിക ജീവിതാഖ്യാനങ്ങള്‍ക്ക് ഇന്നു ലഭിക്കുന്ന പ്രാധാന്യം പ്രാദേശിക നോവലെന്ന വലിയൊരു വിഭാഗത്തിനു തന്നെ പുതുജീവന്‍ നല്‍കിയിരിക്കുന്നു. നമ്മുടെ ചരിത്രകാരന്മാരും സാമൂഹിക-സാമ്പത്തിക ശാസ്ത്രജ്ഞന്മാരും രേഖപ്പെടുത്താന്‍ മറന്നുപോയ പ്രാദേശിക ജീവിതത്തിന്റെ പരിണാമങ്ങള്‍ കൃത്യമായി അവതരിപ്പിക്കപ്പെടുന്നു മലയാള നോവലില്‍. സി.വി. രാമന്‍പിള്ളയിലും മേരി കോളിന്‍സിലും ആരംഭിച്ച ഈ പാരമ്പര്യം മുന്‍നിര എഴുത്തുകാരിലൂടെ അഭിവ്യക്തമായി, സുശക്തമായി മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നു എതിന്റെ ഏറ്റവും നല്ല തെളിവാണ് എം. മുകുന്ദന്റെ കുട 'നന്നാക്കുന്ന ചോയി, നൃത്തം ചെയ്യുന്ന കുടകള്‍' എന്നീ നോവലുകള്‍. സേതുവിന്റെ 'ആലിയ' എന്‍.എസ്. മാധവന്റെ 'ലന്തന്‍ബത്തേരിയിലെ ലുത്തീനിയ'കള്‍ പി.എഫ്. മാത്യൂസിന്റെ 'ചാവുനിലം' പി. എ. ഉത്തമന്റെ 'ചാവെലി' ഇരിഞ്ചയം രവിയുടെ നോവല്‍ത്രയമായ 'അച്ചിപ്പുടവ, ചിത്രഗുപ്തന്റെ കണക്കുപുസ്തകം, പുരാവൃത്തം' അശോകന്‍ ചരുവിലിന്റെ 'കങ്കാരു നൃത്തം' മനോഹരന്‍ ജി പേരകത്തിന്റെ 'കേറ്റത്തിന്റ ഇരുപത് ദശാബ്ദങ്ങള്‍, ചാത്തച്ചന്‍' ജസ്സിയുടെ 'വിലാപ്പുറങ്ങള്‍' ബെന്യാമിന്റെ 'അക്കപ്പോരിന്റെ ഇരുപതു നസ്രാണി വര്‍ഷങ്ങള്‍, മാന്തളിരിന്റെ ഇരുപത് കമ്മ്യൂണിസ്റ്റുവര്‍ഷങ്ങള്‍', പി. കണ്ണന്‍ കുട്ടിയുടെ 'ഒടിയന്‍' അംബികാസുതന്‍ മാങ്ങാടിന്റെ 'മരക്കാപ്പിലെ തെയ്യങ്ങള്‍, എന്‍മകജെ', പ്രകാശന്‍ മടിക്കൈയുടെ 'കൊരുവാനത്തെ പൂതങ്ങള്‍', എം ടി രഘുനാഥിന്റ 'സ്വാഗതം മുക്ക്', ഈ വി. റജിയുടെ 'ദര്‍ശനാ ടാക്കീസ്'  രഘുനാഥിന്റെ 'മച്ചാട് ടാക്കീസ്', അമലിന്റെ 'കല്‍ഹണന്‍, വ്യസനസമുച്ചയം' എിങ്ങനെ എണ്ണമറ്റ നോവലുകളും ഈ കൂട്ടത്തില്‍പ്പെടുന്നു. ഈ വായനക്കാരന്റെ കണ്‍വെട്ടത്തെത്താത്ത ഇനിയുമെത്രയോ നല്ല നോവലുകള്‍ ഇക്കൂട്ടത്തില്‍ ഇനിയുമുണ്ടാകാം. പ്രാദേശിക നോവലുകളെന്നാല്‍ കേരളത്തിന്റെ വ്യത്യസ്ത പ്രദേശങ്ങള്‍തന്നെ അവതരിപ്പിക്കുവയാകണമെന്നില്ല. 

എന്തുകൊണ്ടാണ് മലയാളത്തിലെ പ്രാദേശിക നോവലുകള്‍ ഒരനസ്യൂതധാരയായി സമകാലത്ത് പ്രവഹിക്കുന്നത്? ഒരിക്കലും സാഹിത്യകൃതികള്‍ സൗന്ദര്യാത്മകമായ ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രമുണ്ടാകുന്നതല്ല. മനുഷ്യവംശം ജീവിച്ചിരുന്ന മുഹൂര്‍ത്തങ്ങളെയും ആ ജീവിതത്തിന്റെ അര്‍ത്ഥം ആരായുന്ന അനേ്വഷണങ്ങളെയും അഭിസംബോധന ചെയ്യുന്നതില്‍ എന്നും ദത്തശ്രദ്ധമായിരുന്നു സാഹിത്യം; വിശേഷിച്ച് ഭാവനാത്മകഗദ്യസാഹിത്യം (Fiction). തങ്ങളുടെ സാമൂഹികമായ വാഴ്‌വിന്റെ പൊരുളുകളറിയാനുള്ള ആദ്യകാല നോവലിസ്റ്റുകള്‍ മുതല്‍ ഇന്നുവരെയുള്ളവരുടെ ആഖ്യാനങ്ങളെ ഇമ്മട്ടില്‍ സവിശേഷമാക്കുന്നത് ഇതാണെന്നു തിരിച്ചറിയാനാവും. തിരുവിതാംകൂറിന്റെ പ്രാദേശിക സംസ്‌കൃതി ആംഗലേയാധിനിവേശത്തില്‍ നടത്തുന്ന സ്വത്വാനേ്വഷണങ്ങള്‍ സി.വി.യുടെ നോവലിലുണ്ടെന്നതുപോലെ കൊളോണിയല്‍വിധേയബുദ്ധിജീവിയുടെ സ്വത്വാനേഷണമാണ് ഇന്ദുലേഖയിലും അടയാളപ്പെടുത്തപ്പെടുന്നത്. 19-ാം നൂറ്റാണ്ടിലെ സരസ്വതീ വിജയം, സുകുമാരി എന്നിവയിലും സാമൂഹികതയില്‍ സ്വന്തം അര്‍ത്ഥമാരായാനുള്ള മലയാളം എഴുത്തുകാരുടെ ശ്രമമാണുള്ളത്. 

അനാദ്യന്തമായ കാലപ്രവാഹത്തിന്റെ നൈരന്തര്യം എന്നും ചിന്തിക്കുന്ന മനുഷ്യനില്‍ ആകുലത നിറച്ചിരുന്നു. 'കാലഃ ക്രിഡതി, ഗച്ഛത്യായുഃ' എന്ന മനുഷ്യായുസ്സിന്റെ പരിമിതിയെക്കുറിച്ചോര്‍ക്കാനും കാലമാണ് കളിക്കുന്നത് നാം കരുക്കള്‍ മാത്രമാണെന്നു തിരിച്ചറിയാനും ശ്രമിച്ച ഇന്ത്യാക്കാര്‍ അവരുടെ ക്ലാസ്സിക് കാലബോധത്തില്‍ കാലത്തിന്റെ ചാക്രികഗതിയില്‍ വിശ്വസിക്കുവരായിത്തീര്‍ന്നു. ശരീരം കാലഗതിക്ക് അടിപ്പെടുമെങ്കിലും സനാതനമാണ് ആത്മാവ് എന്ന സങ്കല്പം അവര്‍ വെച്ചു പുലര്‍ത്തുകയും ശരീരം/ആത്മാവ്, ജീവിതം/ മരണം, ജീവാത്മാവ്/പരമാത്മാവ് എന്നിങ്ങനെയുള്ള ദ്വന്ദസങ്കല്പം വെച്ചുപുലര്‍ത്തുകയും ഇതില്‍ രണ്ടാമത്തേതിനെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. ബ്രഹ്മം ഏകമാണെന്നും അതിനെ ജ്ഞാനികള്‍ പലതരത്തില്‍ പറയുന്നു എന്നും (ഏകം സദ്വിപ്രാബഹുധാവദന്തി) മരണമാണ് പ്രകൃതിയെന്നും ജീവിതം വികൃതിയാണെന്നും (മരണം പ്രകൃതിഃ ശരീരിണാം/വികൃതിര്‍ജീവിത മൂച്യതേ ബുധൈഃ). ബ്രഹ്മമാണ് സത്യമെന്നും ലോകം മായയാണെന്നും (ബ്രഹ്മസത്യം ജഗന്മിഥ്യ) അവര്‍ കരുതിപ്പോന്നു. കാലത്തെ ചാക്രികമായി സങ്കല്പിക്കാനും ജനനമരണങ്ങളെ ഈ ചക്രത്തില്‍ ബന്ധിപ്പിക്കാനും തദനുസൃതമായി പുനര്‍ജ്ജന്മം, കര്‍മ്മബന്ധങ്ങള്‍ തുടങ്ങിയ സങ്കല്പങ്ങള്‍ രൂപപ്പെടുത്താനും അവര്‍ തുനിഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ ജ്ഞാന, ഭക്തി, കര്‍മ്മയോഗാദികളെ മോക്ഷസാധനയ്ക്കുള്ള ഉപാധികളായും അവതരിപ്പിക്കുകയും ചെയ്തു. ഈ ആശയവാദപദ്ധതി ഇന്ത്യയുടെ ഭൗതികവളര്‍ച്ചയ്ക്ക് എന്നും വിഘാതമായിത്തീര്‍ന്നു. അതോടൊപ്പം ജാതിസമ്പ്രദായത്തിലൂടെ ഇതു ശാശ്വതീകരിച്ച് ജനതയെ കര്‍മ്മസിദ്ധാന്തത്തിന്റെ അടിമകളാക്കി. എന്നാല്‍ ഇന്ത്യയുടെ പ്രാദേശികസംസ്‌കൃതികളില്‍ തിടംവച്ചുണര്‍ന്ന ഇതര പ്രപഞ്ചബോധങ്ങളെ മുഴുവന്‍ സ്വാംശീകരിച്ചു നശിപ്പിക്കാന്‍ അവര്‍ക്കായില്ല. ഉദാഹരണം ദ്രാവിഡീയതയുടെ വ്യത്യസ്ത പ്രാദേശിക പ്രത്യക്ഷങ്ങള്‍ തന്നെ. ബ്രാഹ്മണ്യം പൗരോഹിത്യത്തിലൂടെ അന്യവത്കരിച്ചു നിര്‍ത്തിയിരുന്ന ദേവതമാരുടെ ലോകം സാധാരണ ജനജീവിതത്തിന് പ്രാപ്യമായിരുന്നില്ല. വേദാധികാരം ഉയര്‍ത്തിപ്പിടിച്ചിരുന്ന ദേവതാസങ്കല്പങ്ങളില്‍ നിന്ന് വ്യതിരിക്തമായ ഒരു ദൈവശാസ്ത്രം പിന്നീട് കീഴാളരായി മാറിയ ദ്രാവിഡര്‍ക്കുണ്ടായിരുന്നു. കാര്‍ഷിക സംസ്‌കാരത്തിന്റെ അധിനായകരായ അവര്‍ തനതുദേവതാ സങ്കല്പത്തെ തൃപ്തിപ്പെടുത്തി നിലനിന്നുപോന്നു. ഈ നോവലിലെ കാര്‍ഷികസംസ്‌കാരത്തിന്റെ പ്രതിനിധിയായ മാടന്‍ ഒരുദാഹരണം മാത്രം. എരുത്തിലുകളിലെ മാടന്‍തടി ആഗോളവത്കരണ കാലത്ത് വലിച്ചെറിയപ്പെടുമെന്ന്  സുധി എഴുതുന്നു. ഇതുപോലെ ഉര്‍വ്വരതാനുഷഠാന (Fertility rite) മായ ഉച്ചാരലും വരിച്ചിലും (ഇന്നാളിലാണ് വ്യാപകമായി പുലപ്പേടിയും മണ്ണാപ്പേടിയും കേരളത്തിലാചരിച്ചിരുന്നതെന്ന് 'എരി' എന്ന പ്രാദേശിക നോവലില്‍ പ്രദീപന്‍ പാമ്പിരിക്കുന്ന് എഴുതുന്നതും ഇവിടെയോര്‍ക്കാം) കാര്‍ഷികജീവിത പ്രത്യക്ഷമായി ഈ നോവലിലുണ്ട്. വിവിധ മലദൈവങ്ങളും വനദേവതമാരും ജലദേവതമാരും മറ്റു കാര്‍ഷികദൈവങ്ങളും കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രാദേശിക ജനജീവിതം ഖനനം ചെയ്താല്‍ കണ്ടെടുക്കാം. ആര്യവത്കരണത്തിന്റെ അധിനിവേശം അങ്ങോട്ടു കടന്നുവെങ്കിലും ആ ദേവതമാരുടെ ജനസ്വാധീനം കുറഞ്ഞില്ല.

തങ്ങളുടെ പ്രദേശത്തെ സാധാരണക്കാരുടെ അസാധാരണതകളെക്കുറിച്ചുള്ള ഫീച്ചറെഴുതുന്ന സുരന്‍ എന്ന പത്രപ്രവര്‍ത്തകന്‍ കര്‍മ്മചന്ദ്രന്‍ പിള്ളയെന്ന വാച്ചു റിപ്പയററെ കുറിച്ചെഴുതിയതു വായിച്ച പ്രോഫ. ശശാങ്കന്‍ 'ത്രൂടി' എന്ന നോവലിലെ ഒരപ്രധാന കഥാപാത്രമാണെങ്കില്‍ക്കൂടി എഴുത്തുകാരന്റെ പ്രധാനപ്പെട്ട ഒരു പരിഗണനാവിഷയത്തെ നിര്‍ണ്ണയിക്കുന്നു. 'ഇത്തരം സൃഷ്ടികളെ നമ്മുടെ പ്രാദേശിക ഭാഷാഭേദ സംഭരണികളാക്കണം എന്നതാണത്. നാട്ടുഭാഷാശേഖരണത്തിന് നിങ്ങളൊന്നും തീരെ ശ്രദ്ധിക്കുന്നില്ല. എത്രയെത്ര വാക്കുകളാണ് മറയുന്നത്. കാര്‍ഷിക ജീവിതരീതി പോയതോടെ അതുമായി ബന്ധമുള്ള സംജ്ഞകളെല്ലാം പ്രയോഗത്തില്‍ നിന്നും അലിഞ്ഞുപോയിരിക്കുന്നു. നമ്മുടെ ഭാഷാശേഖരണത്തിന് ഇനിയും അമാന്തം പാടില്ല'. ത്രുടി എന്ന നോവലില്‍ പ്രാദേശികഭാഷയുടെ മനോഹരമായ അവതരണം കാണപ്പെടുന്നത് മനുഷ്യപരിണാമത്തിന്റെ ചരിത്രത്തിലുള്ള അഗാധമായ ബോധ്യം കൊണ്ടുകൂടിയാണ്. വാച്ചുകളും അവയ്ക്കു പിന്നിലുള്ള അനുഭവലോകവും- അന്നത്തെ ജീവസന്ധാരണ മാര്‍ഗ്ഗങ്ങള്‍, അപാനശയനരീതികള്‍, ഗ്രാമീണമായ ഉത്പാദന-പ്രത്യുല്പാദന ബന്ധങ്ങള്‍ ഇവയെല്ലാം സുവിശദമായി ആ നോവലില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും കാലത്തെ ദാര്‍ശനികമായി കാണുകയും കര്‍മ്മചന്ദ്രന്‍ പിള്ളയെ മനുഷ്യന്റെ ജീവിതപരിണാമങ്ങളെ അയാളുടെ മനോഭാവങ്ങളുടെ വെളിച്ചത്തില്‍- അയാള്‍ അയാളെക്കുറിച്ചു പറയുന്നത്, അയാളെക്കുറിച്ച് മറ്റുള്ളവര്‍ കരുതുത് എന്നിവയുടെ സംശ്ലേഷണബലം ഉപയോഗപ്പെടുത്തുകയുമാണ് എഴുത്തുകാരന്‍. കേരളത്തിന്റെയും ഇന്ത്യയുടെയും ചരിത്രപരിണാമത്തിലെ സവിശേഷഘട്ടങ്ങള്‍ കൃത്യമായുപയോഗപ്പെടുത്തുക വഴി സാമ്പ്രദായികചരിത്രം രേഖപ്പെടുത്താന്‍ വിസമ്മതിച്ച ഇടങ്ങള്‍ കൂടി പ്രകാശമാനമാക്കുകയായിരുന്നു അവിടെ നോവലിസ്റ്റ്. കര്‍മ്മചന്ദ്രന്‍ പിള്ള, അയാളുടെ ഭാര്യ രുഗ്മിണി, മക്കളായ സുബീഷ്, സുബിന എന്നിവരൊക്കെ പ്രധാന കഥാപാത്രങ്ങളായി വരുന്ന നോവലാണത്. നെടുമങ്ങാട് എന്ന പ്രദേശത്തിലെ തട്ടാന്മാരുള്‍പ്പെടെയുള്ളവരുടെ ജീവിതവും അതിന്റെ പരിണതികളും അവിടെയും സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ തട്ടാന്‍വിളയെന്ന നോവലില്‍ വരുമ്പോള്‍ നായക കേന്ദ്രിതതത്വം എന്ന സവിശേഷത നോവലിസ്റ്റ് ഉപേക്ഷിക്കുന്നു. ഒരു പ്രദേശത്ത് പല തൊഴിലെടുത്തു ജീവിക്കുന്നവരുടെ പരസ്പരാശ്രിത ജീവിതം വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷ-സമന്വയങ്ങളിലൂടെ സ്വാഭാവികമായി മുന്നോട്ടു നയിക്കുന്നതിലാണ് നോവലിസ്റ്റിന്റെ സമസ്തശ്രദ്ധയും സമര്‍പ്പിതമായിരിക്കുന്നത്. സ്വന്തം ഗവേഷണപ്രബത്തിനു വേണ്ടിയുള്ള പവിതയുടെ പ്രവര്‍ത്തനത്തിലൂടെ കരുപ്പൂരിന്റെ പ്രാദേശികചരിത്രം തന്നെയാണ് സുധിയുടെ 'തട്ടാന്‍വിള'യില്‍ രേഖപ്പെടുത്തുന്നത്.

മലയാളനോവലിലുടനീളം കാണാവുന്ന നായക-നായികാ സങ്കല്പങ്ങളുടെ പൊളിച്ചെഴുത്ത് 'തട്ടാന്‍വിള' എന്ന നോവലിനെ വ്യത്യസ്തമാക്കുന്നു. സാമ്പ്രദായികരീതിയിലുള്ള നായികാനായകന്മാര്‍ ഈ നോവലിലില്ല. തട്ടാന്‍വിളയില്‍ ജനിച്ചു ജീവിക്കുന്നവരുടെയും മരണം തട്ടിയെടുത്തവരുടെയും സാധാരണ മനുഷ്യജീവിതം അനാര്‍ഭാടമായി വിസ്തരിക്കപ്പെടുകയാണിവിടെ. അന്നുമുതലിന്നു വരെയുള്ള മലയാള നോവല്‍ ത്രികോണ സ്ത്രീപുരുഷ ബന്ധത്തിലധിഷ്ഠിതമാണെ് എന്‍.പി.മുഹമ്മദ് നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഈ സങ്കല്പത്തിന്റെ ധീരതിരസ്‌കാരം 'തട്ടാന്‍വിള'യെ വ്യത്യസ്തമാക്കുന്നു. കൊളോണിയല്‍ അധിനിവേശാനന്തരവും സ്വാഭാവികമായി നിലനിന്ന കാര്‍ഷികഗ്രാമീണസംസ്‌കാരം ആഗോളവത്കരണത്തിന്റെ വരവോടെ പൂര്‍ണ്ണമായി നശിക്കുന്നത് ത്രുടിയിലും തട്ടാന്‍വിളയിലും കാണാം. കേന്ദ്ര ഗവര്‍ണ്മെന്റു നയങ്ങളും ഗള്‍ഫിലെ എണ്ണ കണ്ടെത്തലും തദനന്തരമുള്ള ആഗോളവത്കരണ നയങ്ങളും കേരളീയ സമൂഹത്തിലുണ്ടാക്കുന്ന തിക്കുമുട്ടലുകള്‍ അഗാധമായ ചരിത്രജ്ഞാനത്തോടെ നോവലിസ്റ്റ് അവതരിപ്പിക്കുന്നു. അദ്ധ്വാനശീലരായ നാടാന്മാരുടെയും അപ്പാവികളായ തട്ടാന്മാരുടെയും നായിഡുമാരുടെയും ഭൂസ്വത്തുക്കള്‍ കൗശലക്കാരായ നായന്മാരുടെയും കയ്യിലേയ്ക്ക് ഒഴുകിപ്പോകുന്നതും മറ്റു സമുദായാംഗങ്ങള്‍ വിദ്യാഭ്യാസത്തിലൂടെ സേവനമേഖലകളിലെത്തിപ്പെടുമ്പോള്‍ ആ സമുദായങ്ങള്‍ അതിനെ ചെറുത്തുനിന്ന് സ്വാഭാവികമായ വിനാശത്തിലെത്തിച്ചേരുന്നതും മനുഷ്യസ്‌നേഹാര്‍ദ്രതയോടെ പി.കെ.സുധി ചിത്രീകരിക്കുന്നു. 

തട്ടാന്‍വിള എന്ന നോവലില്‍ പ്രത്യക്ഷപ്പെടുന്ന കീഴാളദൈവസങ്കല്പം ശ്രദ്ധേയമാണ്. ഇന്നു ഹിന്ദുക്കകളെന്നു വ്യവഹരിക്കപ്പെടുന്ന ബ്രാഹ്മണേതര ജാതിവിഭാഗങ്ങളെല്ലാം പിന്തുടര്‍ന്നു പോന്നത് പ്രാദേശികവും കീഴാള സ്വഭാവമുള്ളതും ദ്രാവിഡീയവുമായ ഒരാരാധനാരീതിയാണെന്നും നശീകരണത്തിലൂടെയും സ്വാംശീകരണത്തിലൂടെയുമാണ് അതിന്നു കാണുന്ന രീതിയില്‍ ഹൈന്ദവമായി മാറിയതെന്നും നോവലിസ്റ്റ് സൂക്ഷ്മമായ ചരിത്രബോധത്തോടെ പ്രഖ്യാപിക്കുന്നു. നായര്‍, നാടാര്‍, തട്ടാന്മാര്‍ തുടങ്ങിയവരെല്ലാം പിന്തുടര്‍ന്നിരുന്നത് ഈ ആരാധന രീതികളാണ്. ബ്രാഹ്മണരൊഴികെയുള്ള കേരളീയജാതിവിഭാഗങ്ങള്‍ക്ക് തനതായ ഒരാരാധനാ രീതിയുണ്ടായിരുന്നു. പുരോഹിതന്മാര്‍ക്ക് ഏറെയൊന്നും സ്ഥാനമനുവദിക്കാത്ത, പ്രാദേശികദേവതകളുമായി നേരിട്ടു സംവദിക്കുന്ന, ഒന്നായിരുതായിരുന്നു ആ ആരാധനാരീതി. പന, പാല മുതലായ വൃക്ഷച്ചുവടുകളില്‍ പ്രതിഷ്ഠിക്കപ്പെട്ട കല്ലുകള്‍ക്കു മുന്നില്‍ കത്തിക്കുന്ന തിരികളാണ് ആ ആരാധനയുടെ ലളിതരൂപം. മണ്‍മറഞ്ഞ കാരവണവന്മാരെ (ചാവുകള്‍) വിളിച്ചുവരുത്തി കുരുതിയും പടുക്കയും കൊടുത്ത് തൃപ്തരാക്കുതാണതിന്റെ അടിസ്ഥാനസങ്കല്പം. അതനുസരിച്ച് സാമ്പ്രദായിക ഹിന്ദുമതത്തിലെപോലെ മരിച്ചവനു ശ്രാദ്ധ-ബലിതര്‍പ്പണങ്ങളിലൂടെ മോക്ഷം നല്‍കി പരലോകത്തിലേയ്ക്കയയ്ക്കുന്നില്ല. പിന്‍തലമുറകളുടെ ധനധാന്യസമൃദ്ധികള്‍ക്കായി അവരെപ്പോഴും കൂടെയുണ്ടെന്നാണ് കേരളത്തിലങ്ങോളമിങ്ങോളം കീഴാളജനവിഭാഗങ്ങള്‍ ഇന്നും കരുതിപ്പോരുന്നത്. കാളിയൂട്ട'്, പടയണി, തെയ്യം-തിറ എന്നിവയിലെല്ലാം പരദേവതമാരും കാരണവന്മാരും മനുഷ്യര്‍ക്കിടയിലേയ്ക്ക് കടന്നുവന്ന് ആരാധനയേറ്റു വാങ്ങി സംതൃപ്തരാകുന്നതു കാണാം. തട്ടാന്‍വിള എന്ന നോവലിലും ഇതിന്റെ സൂക്ഷ്മചിത്രണങ്ങള്‍ കാണാം. ഭാര്യയും മക്കളും ക്രിസ്തുമത വിശ്വാസികളായിട്ടും വടക്കേപ്പുറത്തെ ഒറ്റപ്പനയുടെ ചുവട്ടില്‍ തന്റെ ദൈവവുമായി കഴിഞ്ഞുകൂടുന്ന ഞാനമുത്തന്‍ നാടാര്‍ ഇതിന്റെ പ്രത്യക്ഷോദാഹരണമാണ്. മകന്‍ നേശമണി വിദ്യാഭ്യാസാനന്തരം ഉപരിവര്‍ഗ്ഗത്തിലേയ്ക്ക് സ്ഥാനക്കയറ്റം കിട്ടാനായി ഗ്ലെന്‍പ്രകാശമെന്ന പേരില്‍ ക്രിസ്തുമതം സ്വീകരിച്ചപ്പോഴും ധനികയെ വിവാഹം കഴിച്ചപ്പോഴും പിതാവ് ഞാനമുത്തന്‍ നാടാര്‍ തന്റെ ദേവതകളെ കയ്യൊഴിഞ്ഞില്ല. മാടന്‍, മറുത, മന്ത്രമൂര്‍ത്തി, മരിച്ചുപോയ കാരണവന്മാര്‍ (ചാവുകള്‍) എന്നീ പ്രാദേശിക ദേവതകളാണ് കീഴാള ജനതയ്ക്കുള്ളത്. കന്നുകാലികളുടെ ദേവതയായ മാടന്‍, ദുര്‍മരണമടഞ്ഞവരുടെ രൂപാന്തരമായ അറവല (അറുകൊല)കള്‍, യക്ഷികള്‍ എന്നിവയെല്ലാം ഒരു കാര്‍ഷിക സംസ്‌കൃതിയുടെ തകര്‍ച്ചയ്ക്ക് ശേഷം ഇല്ലാതാകുതും സുധി ചിത്രീകരിക്കുന്നു. 'വടക്കേ വെളയില്‍ ചെന്നുപെടാതിരിക്കാന്‍ ഗ്ലെന്‍ പരമാവധി ശ്രമിച്ചിരുന്നു. മൂര്‍ത്തിപ്പനയും അതിന്റെ മൂട്ടിലെ പ്രതിഷ്ഠകളും കാഴ്ചയില്‍ പതിയരുത്. എത്രനാള്‍ ഈ ദൈവങ്ങള്‍ക്ക് വിളക്കു കൊളുത്തിയതാണ്. അവയില്‍ കണ്ണുചെന്നാല്‍ കര്‍ത്താവിനെ മറന്ന് അറിയാതെ തലകുമ്പിട്ടു പൊകും'(പു.9). പടവള്ളിക്കോണം മൂപ്പിലിന്റെ ചാവടിയില്‍ ചൂത്തരപ്രമാണിമാരും, ആശാരി, വെളുത്തേടന്‍, വിളക്കിത്തല നായര്‍, വില്ലായാന്മാര്‍ എന്നീ ഇതര സമുദായങ്ങളും നിരന്നത് പൂജയും പടുക്കയുമില്ലാതെ കിടന്ന മുടിപ്പുരയില്‍ ഉത്സവം നടത്താനാണ്. തൊട്ടടുത്ത ആനാട്, വെള്ളനാട് പ്രദേശങ്ങളിലെ സമൃദ്ധി അവരുടെ മുടിപ്പുരകളിലെ ഉത്സവത്തിന്റെ അനന്തരഫലമാണെ് നാട്ടുകാര്‍ വിശ്വസിച്ചു. കുത്തിയോട്ടവും തോറ്റംപാട്ടും നടത്താനവര്‍ തീരുമാനമെടുക്കുന്നു. കണ്ണകിയുടെ കോപത്തിനിരയായതിനാല്‍ തട്ടാന്മാര്‍  പൊതുവെ വിട്ടുനിെങ്കിലും തട്ടാന്‍വിളക്കാരനായ രത്‌നം മേസ്സിരി ചൂരല്‍കുത്താനുള്ള ദൗത്യമേറ്റേടുക്കുന്നു. പട്ടാളക്കാരനാണെങ്കിലും ഇതേവരെ ചോരചൊരിയാന്‍ തനിക്കിടവരാത്തത് ദേവിയുടെ അനുഗ്രഹം മൂലമാണെയാള്‍ കരുതി. പാകിസ്ഥാനുമേല്‍ വിജയം നേടി ഇന്ത്യന്‍പട്ടാളക്കാരെല്ലാം ഉന്മത്തരായി കീഴടക്കപ്പെട്ട പ്രദേശത്ത് കൊള്ളയ്ക്കും ബലാത്സംഗത്തിനുമിറങ്ങിയപ്പോള്‍ അതിലുള്‍പ്പെടാതെ മാറി നില്‍ക്കാനും അയാള്‍ക്കായത് തന്റെ അമ്മദൈവവിശ്വാസം കൊണ്ടുതന്നെ. ഇന്ത്യന്‍ പട്ടാളക്കാരുടെ ക്രൂരതകളിലൂടെ നമ്മുടെ ദേശീയതയുടെ ഇരുണ്ട ഇടങ്ങളാണ് നോവലിസ്റ്റ് ചിത്രീകരിക്കുന്നത്. രത്‌നത്തിന്റെ വേറിട്ടു നില്‍ക്കലിലൂടെ ആസൂരദേശീയതയ്‌ക്കെതിരെ നിലകൊള്ളുന്ന ആത്മീയമായ പ്രാദേശികതയെയല്ലേ നോവല്‍ ഉയര്‍ത്തിപ്പിടിക്കുന്നത്? ഇത് ഉദാരമായ മനുഷ്യമഹത്വബോധം കൊണ്ടു തന്നെ. എവിടെയും അടിച്ചമര്‍ത്തപ്പെടുന്ന മനുഷ്യന്‍ ഒന്നാണെന്ന ഡലേസിന്റെയും ഗത്താരിയുടെയും ജനസഞ്ചയ(Mutlitude)ത്തിന്റെ രാഷ്ടീയം തന്നെയാണിത് അന്തിമവിശകലനത്തില്‍.

തട്ടാന്‍വിള എന്ന നോവലിലെ വിവിധ ജാതി സമുദായങ്ങളെല്ലാം അവരുടേതായ കീഴാള ആരാധനാ സ്ഥാനങ്ങള്‍ നിലനിര്‍ത്തിപ്പോന്നു. 'ഈഴവര്‍ക്ക് തൊണ്ടിക്കരയില്‍ തെക്കത് ഉണ്ടായിരുന്നു. തട്ടാന്മാര് പൊങ്കാലയിടാനും തുള്ളിയുറയാനും കുഞ്ചാറു മേസ്സിരിയുടെ തെക്കതിലെത്തി. നടുവത്തേലായുടെ കരയില്‍ നായിഡുമാര്‍ക്കായി കുഞ്ചുമണിയന്‍ സാറ് ആല്‍ത്തറയുണ്ടാക്കി. മാരാന്മാരുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലായിരുന്നു മുഖവൂരിലെ ശ്രീകൃഷ്ണന്‍. ആശാരിമാരുടെ കുടുംബക്ഷേത്രമായിരുന്ന കുറുങ്കുളത്ത് ദേവിയാണ് പ്രതിഷ്ഠ. നായര്‍ വീടുകളായ പൂവന്‍വീട്, പൂണത്തല, ഗോപുരത്തിന്‍കാല, കാളികണ്ടം, മേടയില്‍ കുടുംബം എന്നിവര്‍ക്ക് അവരുടെ തെക്കതുകളോ വച്ചാരാധനയോ ഉണ്ടായിരുന്നു. എന്നിട്ടും മുടിപ്പുരയിലെ ഉത്സവം ഒത്തൊരുമിച്ച് നാട്ടുകാര്‍ കൊണ്ടാടി' (പു. 45). ഇതില്‍ മാരാന്മാരുടെ മുഖവൂരില്‍ ശ്രീകൃഷ്ണന്‍ മാത്രമാണ് സവര്‍ണ്ണദേവതയെതു ശ്രദ്ധേയമാണ്.

പലനാടുകളില്‍ നിന്നും കുടിയേറിയവരാണ് തങ്ങളുള്‍പ്പെടെ കരുപ്പൂരിലുള്ളവരെല്ലാം എന്നു കേശവ പിള്ള പറയുന്നു. കൊട്ടാരത്തില്‍ ജോലിക്കാരനായിരുന്ന പ്രപിതാമഹന്റെ വെള്ളനാട്ടുള്ള കുടുംബമാണ് കരുപ്പൂരില്‍ കാര്‍ഷികവൃത്തിയുമായി ചേക്കേറുന്നത്. ചെറുചെടികള്‍ പോലും വന്‍മരങ്ങളായി വളരുന്ന ആ കാട്ടുപ്രദേശത്ത് തോട്ടിനു അഭിമുഖമായിരുന്ന വയല്‍ക്കരകളിലാണ് കര്‍ഷകാരായിരുന്ന നായര്‍പ്രമാണിമാര്‍ വാസമുറപ്പിച്ചത്. 'ഇവിടെ പട്ട'ന്മാരില്ലാത്തിനാല്‍ ചൂത്തരന്മാരും മാരാന്മാരുമായിരുന്നു നാട്ടിലെ പ്രമാണിമാര്‍. ഭൂമിയുടെ മുഖ്യപങ്കും അവരുടെ കൈകളിലായിരുന്നു. തട്ടാന്‍വിളയുടെ തെക്ക് നായക്കന്മാരും വടക്കേ കോണില്‍ തട്ടാന്മാരും താമസിച്ചു. ഈഴവക്കുടികള്‍ ഉഴപ്പാക്കോണത്തും തൊണ്ടിക്കരയിലുമായിരുന്നു. നാടാന്മാര്‍ ഇടമലയിലും തറട്ടയിലും.' കരുപ്പൂരിന്റെ ഭൂരിഭാഗവും കൈവശമുണ്ടായിരുന്ന നെടുമങ്ങാട്ടുകാരന്‍ വരദയ്യന്‍ സ്വാമി അനന്തരാവകാശികളില്ലാതെ മരിച്ചപ്പോള്‍ സ്വത്തെല്ലാം മേല്‍നോട്ടക്കാരുടെ കയ്യിലായി. കെടുകാര്യസ്ഥത കാരണം അവയെല്ലാം നിസ്സാര വിലയ്ക്ക് നായന്മാര്‍ സ്വന്തമാക്കി. അദ്ധ്വാനശീലരായിരുന്ന നായക്ക(നായിഡു)ന്മാര്‍ കായികാദ്ധ്വാനികളും കര്‍ഷകത്തൊഴിലാളികളുമായി ജീവിതം തുടര്‍ന്നു. ഉമയമ്മറാണിയുടെ കാലത്ത് തമിഴ്‌നാട്ടില്‍ നിന്നു കൊണ്ടുവരപ്പെട്ടു എന്നു കരുതുന്ന തട്ടാന്മാര്‍ക്ക് ഭൂസ്വത്തുണ്ടായിരുന്നു. തന്ത്രപരമായ നീക്കങ്ങളിലൂടെ അതെല്ലാം ചൂത്തരന്മാര്‍ എറിയപ്പെടുന്ന നായര്‍ സമുദായാഗംഗങ്ങള്‍ തട്ടിയെടുക്കുന്ന കഥകളാണ് തട്ടാന്‍വിളയെ നോവലിന്റെ പ്രധാനഭാഗം. ശങ്ങതിമേസ്സിരിയുടെ വയറുവേദനയ്ക്ക് കാരാള്ളിക്കോണം പാക്കരപിള്ള വാങ്ങിനല്‍കിയ വാറ്റുചാരായം അയാളുടെ കൃഷിഭൂമി നഷ്ടപ്പെടുത്തുന്നതും കൊച്ചുകിട്ടന്‍ മേസ്സിരിയുടെ ആത്മഹത്യ വരുത്തുന്ന പോലീസ് കേസില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിച്ച കൃഷ്ണപിള്ള അവരുടെ കൃഷിഭൂമി സ്വന്തമാക്കുന്നതും തെക്കതിലെ അശുദ്ധി മാറാന്‍ കാണിച്ചാറ്റു നടത്തിയ കുഞ്ചാറു മേസ്സിരിയുടെ ഭൂമി അരീക്കുഴി ശേഖരപിള്ളയുടെ കയ്യിലെത്തിച്ചേരുന്നതും വിശദാംശങ്ങളോടെ അവതരിപ്പിക്കപ്പെടുന്നു. പട്ടിണി സഹിക്കാന്‍ കഴിയാതെ പരമ്പരാഗത സ്വര്‍ണ്ണപ്പണിയില്‍ നിന്ന് തേങ്ങയിടല്‍ക്കാരായും കല്ലുപണിക്കാരായും മാറിയവരാണ് കൊമരന്‍ മേസ്സിരിയും സുന്ദരനും. രത്‌നം മേസ്സിരി പട്ടാളക്കാരനായി. ധനേശന്‍ സൈക്കിള്‍ നന്നാക്കി കുടുംബത്തിന്റെ പട്ടിണി മാറ്റി. വിദ്യാഭ്യാസത്തിന് പൊതുവെ പുറംതിരിഞ്ഞു നിന്നു ആ സമുദായം. അതിന്റെ വ്യഥകള്‍ രത്‌നം മേസ്സിരി പങ്കുവയ്ക്കുന്നുണ്ട്. കണ്ടറാക്കെ വിളിപ്പേരിലറിയപ്പെട്ട കരുപ്പൂരിലെ  ഈഴവര്‍ കുലത്തൊഴിലല്ല മരംമുറിക്കുകയാണ് ചെയ്യുന്നത്. സ്വര്‍ണ്ണപ്പണി, മരംമുറി, കല്ലുപണി തുടങ്ങിയ പ്രാദേശിക ജീവസന്ധാരണമാര്‍ഗ്ഗങ്ങളുടെ വിശദമായ രേഖപ്പെടുത്തല്‍ (Documentation) ഈ നോവലിന്റെ പ്രതേ്യകതയാണ്. സമകാലിക പ്രാദേശികനോവലുകളിലെല്ലാം ഈ സവിശേഷത കാണാം. കൊമരന്റെ തെങ്ങുകയറ്റത്തിന്റെയും വെട്ടുകത്തി നിര്‍മ്മാണത്തിന്റെയും ധനേശന്റെ സൈക്കിള്‍ നന്നാക്കലിന്റെയും രത്‌നത്തിന്റെ പട്ടാളജീവിതത്തിന്റെയും വിശദാംശങ്ങളും ഞാനമുത്തന്‍ നാടാരുടെ കൃഷിപ്പണികളും പുറമെ കാലിചികിത്സ, ലേവിയാശാന്റെ മര്‍മ്മ ചികിത്സ, കിണറുണ്ടാക്കലും വൃത്തിയാക്കലും തുടങ്ങി കേരളചരിത്രം മറന്നുപോയ കേരളീയന്റെ തൊഴില്‍ സംസ്‌കാരത്തിന്റെ പ്രകാശമാനമായ ഇടങ്ങള്‍ ഈ നോവലിലവതരിപ്പിക്കപ്പെടുന്നത് ആഗോളവത്ക്കരണത്തിന്റെ മലവെള്ളപ്പാച്ചിലില്‍ നഷ്ടപ്പെടുത്തിയതെന്തൊക്കെ എന്ന് വ്യക്തമായി ഉദാഹരിച്ചു തരുന്നു. ഈ ഭൗതിക ജീവിതത്തില്‍ ഉയര്‍ന്നു വരുന്ന സാംസ്‌കാരിക ജീവിതവും നോവലില്‍ അവതരിപ്പിക്കുന്നു. തിരികൊളുത്തിയുള്ള നിത്യാരാധനകളും അതിനപ്പുറം ദൈവത്തറകളിലെ കൊടുതിയും ഉത്സവങ്ങളും കാണിക്കാരുടെ ചാവുകളെ വിളിച്ചുവരുത്തിയുള്ള ചാറ്റും വിവാഹ-മരണാനന്തര കര്‍മ്മങ്ങളുമൊക്കെ വിശദമായി രേഖപ്പെടുത്തുക വഴി ഈ നോവല്‍ ഒരു സൗന്ദര്യാത്മകവ്യവഹാരമെന്ന നിലവിട്ട് ഒരു സാമൂഹികരേഖയാകുന്നു..

നായികാ-നായക കേന്ദ്രീകരണത്തെ ആദ്യം തന്നെ ഉപേക്ഷിച്ച്, അപ്രധാന കഥാപാത്രങ്ങളുടെ ജീവിതം സമഗ്രമയവതരിപ്പിച്ച് അതിലൂടെ ഒരു പ്രദേശത്തിന്റെ ബഹുമുഖമായ ജീവിതസംഗരത്തിന്റെ അലകളും ചുഴികളും വെളിപ്പെടുത്തി മുേന്നറുന്ന 'തട്ടാന്‍വിള' എന്ന നോവല്‍ മലയാള നോവല്‍സാഹിത്യത്തെയും അതിന്റെ വായനയും വിമര്‍ശനവും മുന്നോട്ടു വെച്ച വ്യക്തികേന്ദ്രിതമായ പാരായണ രീതികളെയും വീണ്ടുവിചാരം നടത്താനാവശ്യപ്പെടുന്നു. അദ്ധ്വാനിക്കുവരുടെ കൈയില്‍ നിന്ന് ഉത്പാദനോപകരണങ്ങള്‍ തട്ടിയെടുത്ത അതേ മധ്യവര്‍ഗ്ഗസമൂഹം തെന്നയാണ് സാഹിത്യപഠനത്തിലും ചില മുന്‍ഗണനാ ക്രമങ്ങള്‍ സൃഷ്ടിച്ചത്. സ്വാതന്ത്യാനന്തര ഇന്ത്യയിലെ വിവിധ ഭാഷകളില്‍ തങ്ങളുടെ നാട് എങ്ങനെ ഇന്ത്യന്‍ ദേശീയതയില്‍ അന്വയിക്കപ്പെടുന്നു എന്ന പ്രശ്‌നം നോവലില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മേഖലാ നോവല്‍, പ്രാദേശിക നോവല്‍ എിങ്ങനെ ഇതര ഭാഷകളിലെല്ലാം അതംഗീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ മലയാള നോവലിന്റെ ലക്ഷണയുക്തത പാശ്ചാത്യ പാരമ്പര്യം പിന്‍തുടരുതാണെന്നു ധരിച്ച അടിമബുദ്ധിജീവിതത്തിന്റെ ഒരു പാരമ്പര്യമാണ് മലയാള നോവല്‍ വിമര്‍ശനത്തെ ഭരിക്കുന്നത്. സംസ്‌കാരത്തിന്റെ കുലീനതയും വ്യക്തി മഹത്വത്തിന്റെ പ്രാധാന്യവും ഉയര്‍ത്തിപ്പിടിക്കുന്ന ഈ മധ്യവര്‍ഗ്ഗഭാവുകത്വം വലിച്ചിഴച്ചുകൊണ്ടുവന്ന ആര്യമതകേന്ദ്രിതമായ ആത്മീയതയും അരാഷ്ട്രീയതയും അചരിത്രപരതയും കേരളീയ ജനജീവിതത്തിന്റെ വ്യത്യസ്തതകള്‍ അടയാളപ്പെടുത്തുന്ന ഖസാക്കിന്റെ ഇതിഹാസം, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, സ്മാരകശിലകള്‍ എന്നീ മികച്ച പ്രാദേശികനോവലുകളെ ഏതുതരത്തിലാണ് വായിച്ചൊതുക്കിയതെന്ന് ഇന്നു നമുക്കറിയാം. സംസ്‌കാരത്തിന്റെ ഭൗതികോന്മുഖതയും അതിനു ജനജീവിതവുമായുള്ള അഭേദ്യ ബന്ധവും കാഴ്ചപ്പുറത്തു കൊണ്ടുവരുന്ന പി.കെ.സുധിയുടെ 'തട്ടാന്‍വിള' നമ്മുടെ മധ്യവര്‍ഗ്ഗ ഭാവുകത്വത്തെ വിചാരണ ചെയ്യുന്നു. തികച്ചും തനതായ ആഖ്യാനവും സംഭാഷണരചനയും വികേന്ദ്രീകൃതമായ ഒരു ശില്പഘടനയും കൊണ്ട് അസാധാരണമാം വിധം സര്‍ഗ്ഗാത്മകമാണ് ഈ നോവല്‍. എന്തുകൊണ്ട് ഞാനൊരു ഹിന്ദുവല്ല, എന്തുകൊണ്ട് ഞാനൊരു ഹിന്ദുവായി എന്നിങ്ങനെയുള്ള ശീര്‍ഷകങ്ങള്‍ പുസ്തകച്ചന്തകളില്‍ മത്സരിക്കുമ്പോള്‍ 1870 ലെ ബ്രിട്ടീഷ് കനേഷുമാരിയാണ് ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന കീഴാള ദ്രാവിഡ വിശ്വാസികളെയും പിന്നീട് സവര്‍ണ്ണതയിലേയ്ക്ക് കടന്നു ചെന്ന അതേ വിശ്വാസം പുലര്‍ത്തിയ നായരാദികളെയും ബ്രാഹ്മണര്‍ക്കൊപ്പം ഹിന്ദുക്കളാക്കി മാറ്റിയതെന്ന് നാം ഓര്‍ക്കാറില്ല. ഇന്നത്തെ പ്രധാന മതങ്ങളെല്ലാം പ്രാചീന മതങ്ങളുടെ നവീകൃത രൂപങ്ങളാണെന്നും ഇന്ത്യന്‍ ദേവീദേവ സങ്കല്പങ്ങളിലെല്ലാം കലര്‍പ്പുകളുണ്ടെന്നും കീഴാളദൈവങ്ങള്‍ തന്നെ ഇന്നും ആര്യവത്ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്നുവെന്നും ചരിത്രമെന്നത് ഇന്നലെ സംഭവിച്ചതു മാത്രമല്ല. ഇന്നും സംഭവിച്ചു കൊണ്ടിരിക്കുന്നതാണെന്നും ബോധ്യപ്പെടുമെങ്കില്‍ കുറെയേറെ ഉര്‍ജ്ജവ്യയം നമുക്കെഴിവാക്കാം. സുധിയുടെ നോവല്‍ മുന്നോട്ടു വെയ്ക്കുന്ന കീഴാള ദൈവസങ്കല്പം മാത്രം മതി അത്തരമൊരു ചിന്തയ്ക്ക് നമ്മെ സജ്ജരാക്കാന്‍. തന്റെ നോവലിനെ ഒരു സൗന്ദര്യാത്മകവ്യവഹാരമെന്നതിലുപരിയായി ഒരു പ്രദേശത്തിന്റെ സാംസ്‌കാര വൈഭിന്ന്യത്തിന്റെ രേഖപ്പെടുത്തല്‍ കൂടിയാക്കി മാറ്റിയ നോവലിസ്റ്റ് അഭിനന്ദനമര്‍ഹിക്കുന്നു. സാഹിത്യരസികന്മാരുടേതു മാത്രമല്ല ഈ നോവല്‍. കേരള ചരിത്രത്തിലും നരവംശശാസ്ത്രത്തിലും സാമൂഹിക-സാമ്പത്തിക ശാസ്ത്രതല്പരരിലുമൊക്കെ അഗാധ ചലനങ്ങളുളവാക്കിയേക്കാവുന്നതാണത്. സസന്തോഷം മലയാൡവായനാസമൂഹത്തിനു മുമ്പാകെ ഞാന്‍ ഈ നോവല്‍ അവതരിപ്പിക്കുകയാണ്


2020 ജനുവരി 6, തിങ്കളാഴ്‌ച

അടിയന്തിരാവസ്ഥ ഞങ്ങള്‍ക്കൊരു തകരക്കൂടാണ് Emergency India



അന്നിന്നത്തെ മാതിരി ഫിലിംഫെസ്റ്റിവലുകളൊന്നുമില്ലെങ്കിലും ഞങ്ങള്‍ കൊച്ചുങ്ങള്‍ സിനിമാക്കഥ പറച്ചില്‍ മത്സരങ്ങള്‍ നടത്തിയിരുന്നു. അഭ്രപാളികളിലൂടെ നാട്ടിലെ തിരശ്ശീലകളില്‍ വന്നലിഞ്ഞ പടങ്ങളുടെ കഥകളല്ല. പുതിയ പുതിയ ഇനിയും പിറവികൊള്ളാനുള്ള സിനിമകളുടെ തിരിക്കഥാമത്സരങ്ങള്‍. സത്യന്‍, നസീര്‍, മധു, ഷീല, ജയഭാരതി, ശാരദ എന്നിങ്ങനെ അന്നത്തെ ജനപ്രിയ നടീനടന്മാര്‍ ഞങ്ങളുടെ നാവിലൂടെ ഡയലോഗുകള്‍ പറഞ്ഞു, നടനമാടി. കിഷന്‍കുട്ടി വക്കീലിന്റെ കട്ടയ്ക്കാലില്‍ തെങ്ങോല മടലുകള്‍, കപ്പക്കോലുകള്‍ എന്നിവ കൊണ്ട് കഷ്ടിയൊരാളിനു നിവരാന്‍ പാകത്തില്‍ മാടംകെട്ടി അതിനുള്ളിലാണ് പരിപാടി നടത്തിയിരുന്നത്. എമ്പോറിയന്‍* ശ്രീദേവിച്ചേച്ചി  മരച്ചീനി മൂടിനെ മൈക്കാക്കി പിടിച്ച് കൂനിക്കൂടിയാണ് കഥപറയാന്‍ നിന്നിരുന്നത്. തെങ്ങുകള്‍ക്കിടയിലെ തണുപ്പില്‍ പഞ്ചാരമണലില്‍ ഞങ്ങള്‍ ചമ്മണംപോട്ടിയിരുന്നു. (ആ സീനിലാണ് ഇതൊരു സിനിമയാകുമ്പോള്‍ പടം തുടങ്ങേണ്ടത്). മത്സരാര്‍ത്ഥികളില്‍ ആരുടെയെങ്കിലും ഭാവന പാളം മാറി പഴയ സിനിമകളുടെ കഥകളില്‍ കടന്നാല്‍ എടാ. എടാ. എടീ. ഇതു ഭുവനേശ്വരിയില്‍, കെ.എസ് ടാക്കീസില്‍ വന്ന അല്ലെങ്കില്‍ റേഡിയോ ശബ്ദരേഖയില്‍ കഴിഞ്ഞ ഞായറാഴ്ച കേട്ട - സിനിമയിലെ രംഗമാണ്. അവനെ തുടര്‍ന്നു പറയാന്‍ സമ്മതിക്കാത്ത വിധത്തില്‍ ആണുംപെണ്ണും സജീവമായി ഇടപെട്ടു. കൂവി വെളുപ്പിച്ചു.
സത്യന്‍ മരിച്ചിട്ടില്ലെ ഭാവമാണ് ചിലര്‍ക്ക്. നാപ്പറവീട്ടിലെ സുരേന്ദ്രന്റെ കഥകളില്‍ മരിച്ചുപോയ സത്യനായിരുന്നു നിത്യനായകന്‍. അവന് നസീറിനെ കഥാപാത്രമാക്കി ഒരു കഥ ചിന്തിക്കാന്‍കൂടി പറ്റില്ല. കഴുവേടര്‍മോനെ സത്യന്‍ മരിച്ചില്ലേ. സത്യനെയും കൊണ്ട് മേലാല്‍ സ്റ്റേജില്‍ കയറരുത്. എനിക്കുപോലും അവനെ പള്ളുപറഞ്ഞ് വിരട്ടേണ്ടി വന്നിട്ടുണ്ട്. സിനിമാക്കഥാ മത്സരത്തില്‍ ജയിക്കുവര്‍ക്ക് നല്ല കവളിമടല്‍ ചെത്തി മിനുക്കിയ ഒരു ട്രോഫിയായിരുന്നു സമ്മാനമായി കൊടുത്തിരുന്നത്. കിട്ടിയപാടേ വിജയി അതിനെ ചുഴറ്റി ആകാശത്തിലേയ്ക്ക് ഒരൊറ്റ എറിച്ചിലാണ്. പിന്നെയെല്ലാപേരും കളിമതിയാക്കി കൂവിവിളിച്ച് വീട്ടിലേയ്ക്ക് പാച്ചിലും നടത്തും.
അന്നത്തെ ദിവസം എന്റെ ഊഴമായിരുന്നു. ഞാനൊരു ഉഗ്രന്‍ കഥയുമായി (ഇപ്പോഴാലോചിച്ചാല്‍ ഒരു സ്വയംവരം മോഡല്‍) മാടപ്പുരയിലേയ്ക്ക് കയറി. ചുണ്ടനക്കാന്‍ തുടങ്ങിയതാണ്. ദൂരെ നിന്നും വരുന്ന ഏട്ട'് ഗോപിമാമനെ ഞാന്‍ കണ്ടു. അത്തവണത്തെ മത്സരജഡ്ജിയായിരുന്ന എമ്പോറിയത്തി അച്ഛനെക്കണ്ടു പേടിച്ച് ഇറങ്ങി പമ്മിയോടിപ്പോയി. ചുണ്ടത്ത് കഥയുമായി നിന്നു വിക്കുന്ന അവനിതാ തോറ്റേ. എന്നു തറയിലിരുന്നിരുന്ന കൂട്ടുകാര്‍ എെന്നപ്പറ്റി കരുതിയതും നിന്റെയൊക്കെ കളിയിനി നടപ്പില്ല. അവരുടെ പിന്നിലെത്തിയ ഗോപീമാമയുടെ ഇടിവെട്ടുമാതിരി വാക്കുകള്‍ കപ്പാട മീശക്കിടയിലൂടെ ചാടി. രാജ്യത്ത് അടിയന്തിരാവസ്ഥയാണ്. വീട്ടിപ്പോവിനെടാ. നാവടക്കൂ പണിയെടുക്കു*. പോയിരന്നു് പുസ്തകമെടുത്ത് പഠിക്കിന്‍! സ്വന്തം മക്കള്‍ ഞങ്ങളോട് കളിക്കാന്‍ കൂടുന്നതിലെ കലിപ്പാണെന്നാണ് അപ്പഴ് വിചാരിച്ചത്. കരടിരോമമുള്ള കൈതാങ്ങിയതും ഞങ്ങളുടെ ഓലമാടം ചെരിഞ്ഞു. അടിയന്തിരാവസ്ഥയെ പേടിച്ച് ഞങ്ങളോടി. മാമനൊപ്പം സാവധാനം സജീഷന്‍ നടന്നു വരുന്നത് ദൂരെച്ചെന്നു തിരിഞ്ഞുനോക്കിയപ്പോള്‍ ഞാന്‍ കണ്ടു.
അടിയന്തിരാവസ്ഥ വന്നു ഞങ്ങളെ ഓലമാടത്തിയറ്ററിനെ തകര്‍ത്തില്ലായിരുന്നെങ്കില്‍ ഞാന്‍ പൂനയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവിധാനം പഠിക്കാന്‍ പോകുമായിരുന്നു. 'അനന്തരവും വിധേയന'ുമൊക്കെ ഞാനെടുക്കുമായിരുന്നു. ഒന്നും നടില്ല. മഞ്ചേസ്‌കൂളില്‍ എട്ടില്‍ പഠിക്കുമ്പോ വന്ന അടിയന്തിരാവസ്ഥ എല്ലാം തപ്പുരുപരുവമാക്കിക്കളഞ്ഞു.
അന്നത്തെ ദിവസം ഐറ്റീല്‍പ്പോയ (ഐ.റ്റി. ഐ. അഥവാ ഇന്‍ട്രസ്ട്രിയന്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ അമ്മ ഐറ്റീയെന്നേ പറയൂ) അണ്ണന്‍ തിരിച്ചു വന്നില്ല. ഞാനോടിച്ചെന്നു നോക്കി തട്ടിമ്പുറത്തെ അലുമിനിയം കലമവിടെ കാണുന്നില്ല. അതിനുള്ളിലായിരുന്നു ബറോഡയില്‍ വയ്ക്കാനുള്ള ഡൈനാമിറ്റ് അണ്ണനുണ്ടാക്കിക്കൊണ്ടിരുന്നത്. (ഇതൊക്കെ എന്റെ ഭാവനയാണെന്നു തെറ്റിദ്ധരിക്കരുതേ! എട്ടാം പാഠത്തിലെ കണക്കുക്ലാസ്സു മോഡലില്‍ പറഞ്ഞാല്‍ അടിസ്ഥാന പ്രമാണം റെഡിയാണ്. സിദ്ധാന്തവും തെളിവുകളും ധാരാളം. നിര്‍ദ്ധാരണം വേണമെന്നു മാത്രം)
അണ്ണന്റെ കഴിവുകള്‍ ബഹുമുഖമായിരുന്നു.
പാര്‍വ്വാത്യാര്‍ വീട്ടിലെ മതിലില്‍ 'എം.എ. ജോണ്‍* നമ്മെ നക്കും' എന്നൊറ്റ രാത്രിയില്‍ വരിവരിയായി എട്ടുതവണ എമ്പോസിഷന്‍ മാതിരി എഴുതിയവന്‍. (പാര്‍വ്വാത്യാരുടെ ചുവരും അതിലെ നീലയിട്ട കുമ്മായമെഴുത്തും പൊടിഞ്ഞുപൊടിഞ്ഞവിടെ ഇപ്പോഴുമുണ്ട്. അടിയന്തിരാവസ്ഥ ഞങ്ങള്‍ക്കൊരു തകരക്കൂടാണ്. ഈ സിദ്ധാന്തത്തിനെ നിര്‍ദ്ധാരണം ചെയ്യാന്‍ ആ അപ്പൂപ്പന്‍മതിലിനെ ഉപദര്‍ശനമാക്കാവുന്നതാണ്). അണ്ണന് 'നയിക്കാന്‍' എെന്നഴുതാന്‍ കഴിയില്ല. നീയിങ്ങനെ വാലാക്കോലാ നടന്നാ ഭാവിയില്‍ എന്തുപിടിച്ച് 'നക്കു'മെന്ന് അച്ഛനെപ്പോഴും അണ്ണനെ വഴക്കു പറഞ്ഞിരുന്നു. അതിന്റെ മാനസികാഘാതമായിരുന്നു അതിനു കാരണം. (അണ്ണന്‍ അടിയന്തിരാവസ്ഥയ്ക്ക് എതിരാണ്. പാര്‍വ്വത്യാര്‍ മതിലിലെ രാജ്യദ്രോഹം അണ്ണനാണ് എഴുതിയത്. അതിനുള്ള തെളിയിവുകളായി ഇതെല്ലാമെന്റെ മനസ്സില്‍ നോക്കി ഗോപിമാമന്‍ വായിച്ചതാണ്. അതില്‍പ്പിന്നെ ഇന്നുവരെ ഞാന്‍ ഗോപി ദുഷ്ടന്റെ മുഖത്ത് നേരേ നോക്കിയിട്ടില്ല. ഇവന് പ്‌രാന്തൊുമില്ല. കള്ള ലക്ഷണമാണ്. നീ നോക്ക് അവനെന്റെ മുഖത്ത് നോക്കണോന്ന്. അവനെന്നെ നോക്കിയാ മതി ഈ പറട്ടപ്‌രാന്ത് പോവാന്‍! അങ്ങനെയാണ് ഗോപിഏട്ട് എപ്പോഴും അമ്മയോട് എന്നെക്കുറിച്ച് പറഞ്ഞിരുന്നത്.) അലുമിനിയം കലത്തിലുണ്ടാക്കിക്കൊണ്ടിരുന്ന ബോംബുമായി ബറോഡയില്‍ അണ്ണന്‍ പോയിരുന്നെങ്കില്‍! അണ്ണനതവിടെ പൊട്ടിച്ചിരുെങ്കില്‍! നമ്മുടെ ജോര്‍ജ്ജ് ഫെര്‍ണാണ്ടസി*ന്റെ ഗതി?
ഈ ബറോഡ ഡൈനാനിറ്റ് കേസ്, പരിവര്‍ത്തനവാദികള്‍, സമതാപാര്‍ട്ടി നേതാവ് ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെ വഴികള്‍ ഇതൊക്കെ എന്റെ മനസ്സിലുറപ്പിച്ചത് റേഡിയോ ബാബയുടെ റേഡിയോയിലെ വാര്‍ത്തകളായിരുന്നു. ആ ബാബ മറ്റാരുമായിരുന്നില്ല. റേഡിയോ ബാബ എന്നു ഭക്ത്യാദരപൂര്‍വ്വം അറിയപ്പെട്ടിരുന്ന നക്കിവേലായുധന്‍സ്വാമി പൂര്‍വ്വാശ്രമത്തിലെ എന്റച്ഛനാണ്. പിന്നെയീ ദുരന്ത കഥയില്‍ ഗുണംപിടിച്ചത് ബറോഡ ഡൈനാമിറ്റു കേസിലൂടെ അറസ്റ്റിലായി ജയിലില്‍ കിടന്ന് മത്സരിച്ചു ജയിച്ച് വീരകേസരിയായി പില്‍ക്കാലത്ത് കേന്ദ്ര പ്രതിരോധമന്ത്രിവരെയായ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്സും വെറും ഇന്‍ചാര്‍ജ്ജായി പെന്‍ഷന്‍പറ്റിയ മേലേടത്ത് ഗോപിയുടെ കുടുംബവുമാണ്. ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്സിന്റെ സ്ഥാനത്ത് അലുമിനം കലത്തിലെ ബോംബുമായി ബറോഡയിലെത്തി, ജയിലിലായി, പിന്നെ ചങ്ങലയിട്ട ആ ഫോട്ടോയില്‍ കുടുങ്ങി ജനമനസ്സിലുണര്‍ന്ന അണ്ണനെ നായകനാക്കി ഒരു സമാന്തരകഥയും ഇപ്പോഴെന്റെ മനസ്സിലോടുന്നുണ്ട്. അതൊക്കെ ഹിന്ദിയിലാണ് ചെയ്യേണ്ടത്. സൂപ്പര്‍ ഹിറ്റാവും. അണ്ണന് അമിതാബച്ചന്റെത്ര പൊക്കമാണ്.
അടിയന്തിരാവസ്ഥ എന്നു വായിട്ടലച്ച് ഗോപിമാമന്‍ ഞങ്ങളുടെ ഓലക്കെട്ടിടത്തില്‍ വന്നു കയറിയതിന്റെ പിറ്റേന്ന് രാത്രികഴിഞ്ഞിട്ടും അണ്ണന്‍ തിരിച്ചുവന്നില്ല. ഒളിവില്‍ പോയതായിരുന്നു. വടക്കേ ഇന്ത്യയിലെ മീററ്റിലാണ് എന്നൊക്കെയാണ് നാട്ടുകാരും സഖാക്കന്മാരും പറഞ്ഞതെങ്കിലും അണ്ണന്‍ രണ്ടു മൈലകലെയുള്ള വസുമതിക്കോളനിയിലുണ്ടായിരുന്നു. പത്താംക്ലാസ്സത്തവണ ഫസ്റ്റ് ക്ലാസ്സില്‍ ജയിച്ച സുശീല തുടര്‍ന്നു പഠിക്കുന്നില്ല എറിഞ്ഞതോടെ എനിക്കത് തോന്നിയതാണ്. അണ്ണനുമവളുമായി ചില കിശപികള്‍ ഞാന്‍ മണത്തിട്ടുണ്ട്. പിന്നെ അന്നൊക്കെ എനിക്ക് എല്ലാദിവസവും അസുഖം കാരണം സ്‌കൂളില്‍ പോകാനൊത്തിരുന്നില്ല. അതുകൊണ്ട് കാര്യങ്ങളത്ര വിശദമായി ഓര്‍മ്മിക്കാന്‍ കഴിയുന്നില്ല.
അറബിക്കടല്‍ എഴുത്തിന്റെ കാര്യം. അണ്ണന്‍ മീററ്റിലും കീററ്റിലുമൊന്നുമല്ല അതുറപ്പിക്കാന്‍ മറ്റൊരു തെളിവ്. കൈമളിന്റെ കടയുടെ രണ്ടാം നിലയിലെ കിഴക്കേച്ചുവരിലിലെ 'അടിയന്തിരാവസ്ഥ അറബിക്കടലില്‍' എ ചുവരെഴുത്തിലെ കൈയക്ഷരം അണ്ണന്റെ തെന്നയായിരുന്നു. അണ്ണന്റെ വടിവുള്ള അക്ഷരങ്ങള്‍ അതെവിടെ കണ്ടാലും എനിക്ക് തിരിച്ചറിയാന്‍ കഴിയും. ഞാനതു കണ്ടു. വീട്ടില്‍പ്പോലും മിണ്ടിയില്ല. (ജയിലിടിഞ്ഞാലും നമ്മുടെ അടിയന്തിരാവസ്ഥയെ എതിര്‍ക്കുന്ന ഒരുത്തനും അതിന്റകത്തൂന്നും പുറത്തിറങ്ങില്ല. എന്നാണ് ഇടയ്ക്കിടെ അമ്മയെ കാണാന്‍ വരുന്ന ഗോപിദുഷ്ടന്‍ പറഞ്ഞിരുന്നത്) കൈമളിന്റെ കട തോട്ടുവരമ്പിലായിരുന്നു. അതിന്റെ പിന്‍വശത്തിലായിരുന്നു ആ എഴുത്ത്. അക്കാലമായപ്പോള്‍ ആളുകള്‍ തോട്ടുവരമ്പു വിട്ടു റോഡിലൂടെ നടക്കാന്‍ തുടങ്ങിയിരുന്നു. അതുകൊണ്ട് കൈമളിന്റെ അടഞ്ഞു കിടിരുന്ന കടച്ചുവരിലെ സാഹിത്യം അധികമാരുമറിയാതെ പോയി.
അടിയന്തിരത്തിന്റെ നാല്പതാം വര്‍ഷത്തിലും തേയാത്ത ആ ചുവരെഴുത്തിനെ തനിമ മായാതെ ചുവന്ന ചായം കൊണ്ടലങ്കരിക്കാന്‍ അണ്ണനും മക്കള്‍ക്കും ആ ദുഷ്‌കരമതിലിലേയ്ക്ക് നിഷ്പ്രയാസം വീണ്ടും കയറി. ഡല്‍ഹിയിലാവേണ്ടതായിരുന്നു അണ്ണന്റെ പ്രവര്‍ത്തനമേഖല. വിധി. അല്ലാതെന്തു പറയാന്‍?
അടിയന്തിരാവസ്ഥ പിന്‍വലിച്ച ആദ്യത്തെ ദിവസം അണ്ണന്‍ ഒളിവില്‍ നിന്നും പുറത്തു വന്നു. അടിയന്തിരാവസ്ഥയുടെ അടയാളമായി നാട്ടുകാരരൊക്കെ ദീര്‍ഘനാളുകള്‍ ഓര്‍മ്മിച്ച സംഭവമതായിരുന്നു. വസുമതിക്കോളനിയില്‍ നിന്നും ഒരു വയസ്സ് ഇടവിട്ട പ്രായത്തിലുള്ള രണ്ടുകൊച്ചുങ്ങളെയും സുശീലയേയും കൊണ്ടണ്ണന്‍ വീട്ടില്‍ വന്നു കയറി. അച്ഛനതോടെ നമ്മാട്ടി (മണ്‍വെട്ടി) ദൂരെഎറിഞ്ഞ് എല്ലാപണികളും മതിയാക്കി റേഡിയോയും തൂക്കി അണ്ടര്‍ഗ്രൗണ്ടില്‍പ്പോയി. മീന്‍സ് ഗൃഹസ്ഥാശ്രമമൊഴിഞ്ഞു. ദീക്ഷസ്വീകരിച്ച് റേഡിയോ ബാബയായി. (മിസ്സിസ്സ് ഗാന്ധിയുടെ ഉപദേഷ്ടാവായിരുന്ന ധീരേന്ദ്രബഹ്മചാരിയൊക്കെ കത്തിനിന്ന കാലം!) അമ്പതു സെന്റിന്റെ കിഴക്കേക്കോണില്‍ അദ്ദേഹം പര്‍ണ്ണകൂടീരം സ്ഥാപിച്ചു. കഞ്ഞികുടിക്കാന്‍ സ്വാമി ഗേഹത്തിലെത്തുമ്പോള്‍ ശല്യമൊഴിവാകാന്‍ ഞാന്‍ വീടൊഴിഞ്ഞു. പര്‍ണ്ണകൂടീരത്തിലെ റേഡിയോയില്‍ നിന്നും ഉച്ചനേരത്തെയും വൈകുന്നേരത്തെയും വാര്‍ത്തകള്‍ കേട്ടു.
സുന്ദരിയായ സുശീലയെയും വെളുവെളുത്ത കൊച്ചുങ്ങളേയും കണ്ട് അമ്മ വീണു. (ഒരു പരിചയവുമില്ലാതിരുന്നിട്ടും അതുങ്ങള്‍ രണ്ടും ഈ അമ്മൂമ്മയെ കണ്ട് ചാളുവാ ഒലിപ്പിച്ച് വാ കീറി ചിരിച്ച്. അമ്മയുടെ പഴയ ഡയലോഗ് ഞാനിന്നുമോര്‍ക്കുന്നു) പതിനഞ്ചുവയസ്സിനു മുമ്പ് എന്നെ കൊച്ചച്ചനാക്കിയവന്മാരെ എനിക്കുമിഷ്ടമാണ്.  അവരുടെയും തുടര്‍ണ്ണനുണ്ടായവന്മാരുടെയും കാരുണ്യത്തിലാണ് ഞാനിപ്പോള്‍ കഴിയുന്നത്
സത്യത്തില്‍ അടിയന്തിരാവസ്ഥ കാരണം ഏറ്റവും ക്ഷീണമുണ്ടായത് സുശീലയ്ക്കാണ്. ഞാനിനിയുമവളെ ചേച്ചീന്നു വിളിക്കാന്‍ പഠിച്ചിട്ടില്ല. അണ്ണന്റെ പൊറകെ ചാടിപ്പോവാതിരുെന്നങ്കില്‍ അവള്‍ക്ക് തിരുവനന്തപുരത്തെ ഹെര്‍ഹൈനസ് മഹാരാജാ വിമന്‍സ്, ലോകോളെജ് എന്നിവിടങ്ങളില്‍ പഠിക്കാന്‍ കഴിയുമായിരുന്നു. സംവരണവിഭാഗത്തിലെ ആദ്യ വനിതാ ചീഫ്ജസ്റ്റിസാകാനുള്ള അവസരമാണ് ആ പെണ്ണ് കളഞ്ഞുകുളിച്ചത്. പോട്ടെ രാജ്യത്തിലെ എത്രയെത്ര നിശ്ശബ്ദ ജീവിതങ്ങളാണ് അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിലെ ഒരൊറ്റ ഒപ്പിലൂടെ മെതിക്കപ്പെട്ടത്. അല്ലെങ്കില്‍ വേണ്ട. നിറ സന്ധ്യയ്ക്ക് വന്ന് ആ ഗോപി ദുഷ്ടന്‍ വീട്ടിക്കേറി കവാത്താടി അട്ടഹസിക്കാതിരുന്നാ മതിയായിരുന്നു. ഞങ്ങളുടെ കുടുംബവും അവളുടെ ഭാവിയും ശോഭനമാകുമായിരുന്നു. ഡല്‍ഹീലെ ഒപ്പിനൊപ്പം നാട്ടിലെ അട്ടഹാസവും. അതിലൂടെ ഗോപീടെ മക്കള്‍ രക്ഷപ്പെട്ടു. എമ്പോറിയന്‍ ശ്രീദേവിച്ചേച്ചിയെ എന്റെ അണ്ണനേക്കാളും പൊക്കമുള്ള കരസേനയിലെ മേജര്‍ വാസുദേവമേനോനേട്ടന്‍ കെട്ടി (വി.ഡി.മേനോന്‍). എന്റെ അണ്ണനവളെ പാട്ടിലാക്കുമോയെന്ന് ഗോപിക്ക് പേടിയുണ്ടായിരുന്നു. സജീഷന്‍ ഐപീഎസ്സായി. ഐ.ജി.യായി ഗുജാറാത്തില്‍ ചെന്നുചാടിക്കൊടുത്തു. കലാപക്കാലത്ത് ഐജി സജീഷ് ജി. നായര്‍ നേരിട്ടിറങ്ങി (ഇരുപത്തിയഞ്ച് റൗണ്ട് എന്നാദ്യതവണ പിെന്നയത് നാല്പത്തിരണ്ടും എഴുപത്തിയഞ്ചുമൊക്കെയായി മാറി) വെടിവച്ച കഥ അത്യാവേശപൂര്‍വ്വം സ്വര്‍ണ്ണം കെട്ടിയ രുദ്രാക്ഷമണികളെണ്ണി ഗോപിപ്പോലീസ് പറയും (അതൊക്കെ ഞാന്‍ പറയാന്‍ പോകുന്ന അടുത്ത സിനിമയുടെ കഥയാണ്).  അടിയന്തിരാവസ്ഥയാണോ സ്വന്തം പെങ്ങളുടെ മോന്റെ കുഴിതോണ്ടാന്‍ നടന്ന ഗോപിമാമയാണോ ഈ കഥയിലെ വില്ലനെന്ന് ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്. പിന്നെ ബാബയുടെ പര്‍ണ്ണശാല വളര്‍ന്നു എതും അടിയന്തിരാവസ്ഥയുടെ നേട്ടങ്ങളില്‍ ഉള്‍പ്പെടുന്നു. ഗോപിക്കും ഒരു നഷ്ടമുണ്ടായി. വടക്കയിന്ത്യ കളമാക്കിയ മക്കളോടും കൊച്ചുമക്കളോടും ഒപ്പം താമസിക്കാന്‍ ഇനിയും ഭാഗ്യമുണ്ടായിട്ടില്ല. എല്ലാ സൗഭാഗ്യങ്ങളും ഒരുമിച്ചാര്‍ക്കും കൊടുക്കൂല്ലല്ലോ.
ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. ഉപന്യാസമത്സരത്തിനുള്ള വിഷയം അടിയന്തിരാവസ്ഥ കൊണ്ടുള്ള നേട്ടങ്ങള്‍ എതായിരുന്നു. ബോര്‍ഡില്‍ അതെഴുതി എന്‍.സി.സി. രാമനാഥന്‍സാര്‍ തിരിഞ്ഞപാടെയാണ് എനിക്ക് ആദ്യത്തെ ഇളക്കമുണ്ടായത്. ഹൗ. നുരയും പതയും. ഹൗ. ഊളമ്പാറ ആശുപത്രീ നിന്നുള്ള അന്നത്തെ ഷോക്കടി. പിന്നതുപോലെ വിറച്ചിച്ച ഷോക്കേറ്റതിന്റെ ഇളക്കം വന്നത് ആയിരത്തിതൊള്ളായിരത്തി എണ്‍പത്തിനാല് ഒക്‌ടോബര്‍ മുപ്പത്തിയൊന്നിനാണ്. വലിയ മരം ഞങ്ങളുടെ വടക്കേപ്പുറത്തും അന്നത്തെ പെരുമഴയില്‍ വീണു. അതിലുണ്ടായിരുന്ന താടിക്കിളികളുടെ എല്ലാക്കൂടുകളും തകര്‍ന്നു. അങ്ങനെയാണ് ആ ദിവസത്തെ ഞാന്‍ ഒരിക്കലും മറക്കാത്തത്. അന്നടിച്ച ഊളമ്പാറ കറണ്ടിലെ ഷോക്കില്‍ അത്തവണ ഡിസംബര്‍ നാലിനു നട ഭോപ്പാല്‍ ദുരന്തം എനിക്ക് ഈ പറയുത്ര ആഘാതമായില്ല.
കുറെയേറെത്തവണ ഊളമ്പാറയിലെ ആ കറണ്ടടിയന്ത്രം കണ്ടതില്‍ നിന്നും എനിക്കൊരു ഷോക്കുപകരണം വികസിപ്പിക്കാന്‍ കഴിഞ്ഞു. വലിയ നൊമ്പരമില്ലാത്ത തലമണ്ടയെ വല്ലാണ്ടടിച്ചു പൊളിച്ചൊരു പരുവമാക്കാത്ത ഇലക്‌ട്രോണിക് മെഷീന്‍. നമ്മുടെ തലയറിഞ്ഞാണതിന്റെ പ്രവര്‍ത്തനം. വല്ലാതെ തല തിരിയാന്‍ പോകുമ്പോള്‍ എനിക്കറിയാമായിരുന്നു എന്റെ രോഗം ഉണരുന്നത്. ഞാന്‍ ജനിപ്പിച്ച മെഷീനെ എടുത്ത് പതിയെ തലയില്‍ ഉറപ്പിക്കും. അമ്മയോട് ആ സ്വിച്ചൊന്നിട്ടണയ്ക്കാന്‍ പറയും. ഒരു മകന്‍ അച്ഛനെ തലോടു മാതിരി അതെന്റെ ശിരസ്സില്‍ സ്പര്‍ശിക്കും. പിന്നെ ഞാനൊരു നാലഞ്ചു ദിവസങ്ങള്‍ കുംഭകര്‍ണ്ണനാണ്.
കറണ്ടടിയുടെ ക്ഷീണത്തില്‍ നിന്നുണര്‍ന്നാല്‍ ഞാന്‍ പഴയ സിനിമാക്കഥകള്‍ പറയാന്‍ തുടങ്ങും. (അണ്ണന്റെ് അഞ്ചു മക്കള്‍ ജീവിച്ചിരിപ്പുണ്ട്. അവള്‍ടെ പ്രസോം നിര്‍ത്തിക്കാതെന്തെടീ? എന്നു വരണോരീന്നും പോണോരീന്നും കേട്ടു മടുത്ത അമ്മ തന്നെ സുശീലയെ ആശൂത്രീലെ കുടുംബാസൂത്രണ ക്യാമ്പിനു കൊണ്ടുപോയി. അങ്ങനെ ഞങ്ങളുടെ അമ്പതു സെന്റിലെ തകരക്കൂരകളുടെ എണ്ണം അഞ്ചിലൊതുങ്ങി. അണ്ണനും മക്കളും പെയ്ന്റു പണിക്കാരാണ്. അതു പറയാന്‍ വിട്ടുപോയി.) അണ്ണന്റെ കൊച്ചുമക്കളാണ് എന്റെ സിനിമാക്കഥകളുടെ ശ്രാതാക്കള്‍. ഞാന്‍ കഥയുമായി മുന്നേറി കുറച്ചു കഴിയുമ്പോള്‍ ടി.വി.യില്‍ കണ്ടുള്ള തെളിമയില്‍ അതേ സ്റ്റോറികള്‍ വ്യക്തമായി അതുങ്ങളെനിക്ക് തിരിച്ചു പറഞ്ഞുതരും. അല്ലെങ്കില്‍ അപ്പൂപ്പാ ഇപ്പം വരാമേയെന്നു പറഞ്ഞ് എഴുന്നേറ്റ് പോയ്ക്കളയും. കഥ നിറഞ്ഞു തൂങ്ങുന്ന നാക്കുമായി ഞാനവരെ കാത്തിരിക്കും. അതു പോട്ടെ.
എനിക്കി് ഒരൊറ്റ ആഗ്രഹം മാത്രമേയുള്ളു. ഞാന്‍ വികസിപ്പിച്ച യന്ത്രത്തിന് ഉദാരശിരോമണികളായ ആരെങ്കിലും സഹായിച്ച് പേറ്റന്റ് വാങ്ങിച്ചു തരണം. ഇലക്‌ട്രോണ്‍, ടക്കിയോണ്‍ (അടൂരു കഴിഞ്ഞാല്‍ അന്നൊക്കെ എനിക്കേഷ്ടവുമിഷ്ടം ഇ.സി.ജി. സുദര്‍ശനനെയായിരുന്നു) എന്നൊക്ക എട്ടില്‍പ്പഠിക്കുമ്പോള്‍ മുതല്‍ ചിന്തിച്ച് പിരിപോയ ഒരാളുടെ ജല്പനങ്ങളായി കരുതരുതേ! ഈ ഷോക്കടി മെഷീന്‍ നല്ല ക്വാളിറ്റിയുള്ളതാണ്. ബാബറി പൊളിച്ചപ്പോഴും നോട്ടു മാറ്റിയപ്പോഴും ഞാന്‍ സ്വയം ഷോക്കേല്പിച്ചു. എന്നിട്ടും ഇപ്പോഴും എനിക്കൊരു കുഴപ്പവുമില്ല. കാസര്‍കോട്ടും കണ്ണൂരും വെട്ടിക്കൊല നടക്കുമ്പോഴും ഞനതിനെ എടുത്ത് തലയില്‍ വയ്ക്കും. അതു തന്നെ യന്ത്രത്തിന്റെ ഗുണമേന്മയ്ക്ക് തെളിവ്. ഓര്‍മ്മകളുടെ പാളികളില്‍ എന്റെ ഷോക്കടി യന്ത്രം ഒരു കേടുപാടുമുണ്ടാക്കില്ല. അതുകൊണ്ട് ഉദാരമതികളേ! ഒരു സനിമാക്കാരന്‍ അല്ലെങ്കില്‍ ശാസ്ത്രജ്ഞാനവണമെന്നു കൊതിച്ച ഒരു നാട്ടിമ്പുറത്തുകാരനായ പാവം കുട്ടിയുടെ ഛേ. വയസ്സന്റെ ഒടുവിലത്തെ ആഗ്രഹമാണിത്. ഈ യന്ത്രത്തിനൊരു മേല്‍ഗതി വരണമെന്നത്. മറ്റുള്ളവര്‍ വലിച്ചുമാറ്റിയ എന്റെ ജീവിതത്തില്‍ നിന്നിതെങ്കിലും തള്ളരുതേ!
മൊത്തത്തില്‍ പല ചാനലുകള്‍ മാറി വിവിധ സിനിമകള്‍ കാണുന്ന ഒരു കാഴ്ചപ്പാടില്‍ ഇതു ചിത്രീകരിക്കാം. എന്തായാലും ക്ലൈമാക്‌സ്.. (ആരെങ്കിലും സിനിമയാക്കുകയാണെങ്കില്‍!) നമുക്കിതിന്റെ ക്ലൈമാക്‌സ് ഡല്‍ഹിയില്‍ വേണം ഷൂട്ടു് ചെയ്യാന്‍ . ഒരു വലിയ ബംഗ്ലാവ്. ഓര്‍മ്മകള്‍ പോയ ഒരു പഴയ വിപ്ലവകാരി. അങ്ങനെയങ്ങനെ..
ഇതു സിനിമയാകുകയാണെങ്കില്‍ ഒരു സീന്‍ നിര്‍ബന്ധമായും വേണം. അതിനാണ്. ഇനിയും പങ്കിടാത്ത ആ അമ്പതു സെന്റിന്റ നടുവിലെ പേഴുമരത്തിന്റെ തുഞ്ചാണിക്കൊമ്പു വരെ വട്ടുമൂത്തൊരു നാളില്‍  ഞാന്‍ കയറിപ്പോയതാണ്. അപ്പോഴാണ് വെളയുടെ നടുവിലെ ഞങ്ങളുടെ തകരവീടും പിന്നെ ഫക്‌സു പുതച്ച പെയിന്റര്‍മാരുടെ പഞ്ചപാണ്ഡവഭവനങ്ങളും ആകാശത്തിലെ വര്‍ണ്ണക്കക്കാഴ്ചയായി കണ്ണിലുറച്ചത്.
കൊച്ചച്ചോ. എടേ. അപ്പൂപ്പാ ഇറങ്ങി വാ. എന്നൊക്കെ താഴെക്കൂടിയ പല പ്രായങ്ങളുള്ള കൊച്ചുങ്ങളില്‍ നിന്നും കേട്ടതിനാല്‍ ഞാന്‍ പേഴുമരത്തില്‍ നിന്നു തിരിച്ചിറങ്ങി. അവരുടെ സ്‌നേഹത്തിന്റെ ആഴം ഞാനറിഞ്ഞു. പിടിവിട്ടു താഴെച്ചിതറിയാല്‍ നേട്ടം പാണ്ഡവന്മാര്‍ക്കാണ്. എന്റെ വീതത്തിലെ അഞ്ചു സെന്റാണ് അവന്മാര്‍ക്ക് കൂടുതല്‍ കിട്ടാന്‍ പോകുത്. എന്നിട്ടുമവന്മാരുടെ കരച്ചില്‍.
നമുക്കൊരു ഡ്രോണ്‍വച്ച് ഞങ്ങളടെ തകരക്കൂടിന്റെ ആകാശദൃശ്യങ്ങള്‍ പകര്‍ത്തണം. അപ്പോഴാണ് അടിയന്തിരാവസ്ഥ ഞങ്ങള്‍ക്കൊരു തകരക്കൂടാണ് എന്ന ശീര്‍ഷകം അന്വര്‍ത്ഥമാകുത്. അല്ലെങ്കിലീ കഥയുടെ പേര് മാറ്റേണ്ടിവരും. അമ്പതു കഴിഞ്ഞവര്‍ക്കു മാത്രം. അതാണു പിന്നെയനുയോജ്യമായ പേര്. അങ്ങനെയാണെങ്കില്‍ ഒന്നു രണ്ടു സീനുകളിട്ടാല്‍ 'എ' സര്‍ട്ടിഫിക്കറ്റ് കിട്ടാനും സാധ്യതയുണ്ട്.
ഇാെരുപാടു സംസാരിച്ചു. എന്റെ തല തരിക്കു.േ.
അമ്മപോയതോടെ ഞാന്‍ ഷോക്കടി സംവിധാനത്തിനെ ഒന്നു കൂടി നവീകരിച്ചു. ഒരു ഇലക്‌ട്രോണിക് ടൈമറും അതിനു വച്ചിട്ടുണ്ട്. അവശ്യത്തിന് കറണ്ട് തലയിലിറങ്ങിക്കഴിഞ്ഞാല്‍ ഓഫാക്കാന്‍ പ്രതേ്യകിച്ചാരും വേണമെന്നില്ല. എല്ലാം സിനിമാക്കാരനാകാന്‍ അല്ലെങ്കില്‍ ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറാകാന്‍ കൊതിച്ച നാട്ടിമ്പുറത്തുകാരന്റെ തൃഷ്ണാഫലങ്ങളാണ്. ആശയാണ് എല്ലാറ്റിനും കാരണമെന്ന് ശ്രീബുദ്ധന്‍ പറഞ്ഞതായി എട്ടാം ക്ലാസ്സില്‍ സോഷ്യല്‍ സ്റ്റഡീസില്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. അതും വെറുതെയായി. ഒന്നും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ പറ്റിയില്ല. അട്ടര്‍ വേസ്റ്റ്. അല്ല. പ്രവര്‍ത്തിപഥത്തിലെത്തിയ ഒരെണ്ണമുണ്ട്. എട്ട് ബി.യിലെ ആശ വരുന്നതു കണ്ടാല്‍ ഞാന്‍ കുനിഞ്ഞുകളയുമായിരുന്നു. അതുകൊണ്ടവളുടെ ജീവിതത്തിലും പ്രതേ്യക ദുരന്തങ്ങളൊന്നുമുണ്ടായില്ല.
ഒരു സിനിമാക്കാരനാകാന്‍ ഞാന്‍ കൊതിക്കേണ്ടായിരുന്നു. അടൂരിനെ അനുകരിച്ച് കഥ മെനയാന്‍ പാടില്ലായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ രാജ്യത്ത് അടിയന്തിരാവസ്ഥപോലും വരൂല്ലായിരുന്നു. എല്ലാമെല്ലാം എന്റെ ആഗ്രഹങ്ങള്‍ വരുത്തിയ വിന! വലിയ വിന!
-----------------------------------------------------------------------
*എമ്പോറിയന്‍ = എം.ഫോര്‍ അഥവാ മലയന്‍ഫോര്‍ എന്ന തണ്ടിന് ഉയരമുള്ള മരച്ചീനിയിനം.
*നാവടക്കു പണിയെടുക്കു= അടിയന്തിരാവസ്ഥയിലെ ഒരു മുദ്രാവാക്യം.
*എം.എ. ജോണ്‍ = പരിവര്‍ത്തനവാദി കോഗ്രസ്സ് എന്ന ഗ്രൂപ്പുണ്ടാക്കിയിട്ടുണ്ട്.


ചന്ദ്രിക ആഴ്ചപ്പതിപ്പ് 21. 12. 2019


2019 ഏപ്രിൽ 18, വ്യാഴാഴ്‌ച

പ്രളയം ഹൗ ചൂടും



പ്രളയശേഷം നമ്മുടെ നാട് ചുട്ടുപഴുത്തു തുടങ്ങിയിരിക്കുന്നു. കുളങ്ങളും കിണറുകളും വറ്റി. അസാധാരണമായ വിധത്തില്‍ കാട്ടുതീ പടരുന്നു. ഇതിനൊക്കെ കാരണം ആഗോളതാപനമാണ്. അതു നിമിത്തമുള്ള കാലാവസ്ഥാ വ്യതിയാനമാണ്. അക്കാര്യം ഏതാണ്ടെല്ലാപേര്‍ക്കും ബോധ്യം വന്നിരിക്കുകയാണ്. എന്നാലോ ഈ ദുഃസ്ഥിതിക്ക് ഹേതുവായ ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമന അളവ് കുറയ്ക്കാനുള്ള നടപടികള്‍ അങ്ങനെയങ്ങ് ആരംഭിച്ചിട്ടില്ല. ഭരണാധികാരികള്‍ ഉറക്കം നടിക്കുകയാണ്.
മനുഷ്യരാശിയെ വിഴുങ്ങാന്‍ വായപൊളിച്ചെത്തിയ ആഗോളതാപനത്തെ അമര്‍ച്ച ചെയ്യുതിലെ അനാസ്ഥയും മൗനവും ഭാരതത്തില്‍ മാത്രമല്ല. ലോകമെമ്പാടും കാണാം. ഇതിനെതിരെ ആരാണ് പ്രതികരിക്കേണ്ടത്?
അതില്‍ സംശയിക്കാനെന്താണുള്ളത്? ലോകം മുഴുവനും അത്തരം പ്രതിഷേധങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
കുട്ടികള്‍ അതിനായി മുന്നിട്ടിറങ്ങിയിരിക്കുന്നു. തങ്ങളുടെ ഭാവി ഒന്നാമതായി ഭദ്രമാക്കുക എന്ന ദൗത്യ നിര്‍വ്വഹണാര്‍ത്ഥം അവരുണര്‍ന്നു കഴിഞ്ഞു. മനുഷ്യരാശിയുടെ ഭാവിയെ തകരാറിലാക്കുന്ന ആഗോളതാപനത്തിനെതിരെ ഭരണാധികാരികള്‍ പുലര്‍ത്തുന്ന അലംഭാവം. അതിനെതിരെ ലോകമനസ്സാക്ഷിയെ ഉണര്‍ത്തുക. ആ ലക്ഷ്യത്തോടെ കഴിഞ്ഞ ഫെബ്രുവരി പതിനഞ്ചിന് നൂറുകണക്കിന് കുട്ടികള്‍ ക്ലാസ്സുകള്‍ ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു. ഗ്രെറ്റ തുന്‍ബെര്‍ഗ് എന്ന സ്വീഡനിലെ പതിനാറുകാരിയാണ് ഇതിനു പിന്നില്‍.
ഗ്ലോബല്‍ യൂത്ത് സ്‌ട്രൈക്ക് 4 ക്ലൈമറ്റില്‍ പങ്കെടുത്തു കൊണ്ട് വെയില്‍സില്‍ കുട്ടികള്‍ പ്രകടനം നടത്തി. അതില്‍ നൂറുകണക്കിന് പ്രൈമറി, സെക്കന്ററി ക്ലാസ്സുകളിലെ കുട്ടികള്‍ പങ്കെടുത്തു. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് പതിനേഴുകാരിയായ ബെത്ത് ഇര്‍വിംഗ് ആണ്. കുട്ടികള്‍ നടത്തിയ ഈ പ്രതിഷേധത്തിനെ ഡെന്‍മാര്‍ക്കിലെ മുന്നൂറില്‍പ്പരം ശാസ്ത്രജ്ഞന്മാര്‍ അനുകൂലിച്ച് പ്രസ്താവനയിറക്കി.
പതിമൂന്നുകാരിയാ അലക്‌സാന്‍ഡ്രിയ വില്ലാസിനോറിന്റെ ഇ-മെയ്ല്‍, ട്വിറ്റര്‍ സന്ദേശങ്ങളുടെ പ്രതികരണമായി ചൈനയില്‍ വരെ പ്രതിഷേധ ജ്വാലയുയര്‍ന്നു കഴിഞ്ഞു. രാജ്യങ്ങള്‍ അവരുടെ ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമന അളവ് അടിയന്തിരമായി കുറയ്ക്കാന്‍ വില്ലാസിനോര്‍ ആവശ്യപ്പെടുന്നു. അങ്ങനെ ചിന്തിക്കുന്ന മനസ്സില്‍ ഇടിവാള്‍ സൂക്ഷിക്കുന്ന കുട്ടികള്‍ മുന്നോട്ടു വന്നിരിക്കുന്നു.
ഒന്നോ രണ്ടോ രാജ്യങ്ങളില്‍ മാത്രമായി ഈ പ്രതിഷേധം ഒതുങ്ങുന്നില്ല. കുട്ടികളുടെ ഉദ്യമം ലോകജനത ഏറ്റെടുത്തിരിക്കുന്നു. ബ്രസ്സല്‍സില്‍ നിന്നും സര്‍ക്കാന്‍ അനാസ്ഥയ്‌ക്കെതിരെയുള്ള പ്രതിഷേധ സംബന്ധിയായ കൂടുതല്‍ വാര്‍ത്തകള്‍ വന്നുതുടങ്ങി.
കുട്ടികളുടെ മുറിയിപ്പ് ഏറ്റെടുത്ത് മാര്‍ച്ച് പതിനഞ്ചിന് തൊഴിലാളി സംഘടനകള്‍ വലിയ പ്രചരണസമരപരിപാടികള്‍ക്ക് തുടക്കമിടുന്നു. നിങ്ങളാണ് ശരി എന്നു പറഞ്ഞുകൊണ്ട് ബെല്‍ജിയത്തിലെ ശാസ്ത്രലോകവും കുട്ടികളെ പിന്താങ്ങുന്നു. 3500 ശാസ്ത്രജ്ഞന്മാരാണ് കുട്ടികള്‍ ക്ലാസ്സുമുറികള്‍ നിന്നിറങ്ങി യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിമഗ്നരായതിനെ പിന്തുണച്ചിരിക്കുന്നത്.
ജര്‍മ്മന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഈ പ്രശ്‌നം ചര്‍ച്ചചെയ്തു കഴിഞ്ഞു. കാര്‍ബണ്‍ ഡൈഓക്‌സൈഡു വിസര്‍ജ്ജനവും വിനിമയവും സംബന്ധിച്ച നിബന്ധനകള്‍ ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത അടിയന്തിരമായ കാര്യമായ ചര്‍ച്ചകള്‍ക്ക് വച്ചു. പ്രശ്‌നം രാഷ്ട്രീയമായി ചൂടുപിടിച്ചതോടെ ബെല്‍ജിയത്തിലെ പരിസ്ഥിതി മന്ത്രിക്ക് രാജി സമര്‍പ്പിക്കേണ്ടി വന്നു.
ആസ്‌ത്രേലിയ, യുകെ, സ്വിറ്റ്‌സര്‍ലന്റ്, ജര്‍മ്മനി, അമേരിക്ക, കാനഡ, ജപ്പാന്‍ എന്നിവിടങ്ങളില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭണങ്ങള്‍ തുടങ്ങിയിരിക്കുന്നു. 270 രാജ്യങ്ങളിലെ കുട്ടികള്‍ തങ്ങളുടെ ഭാവി സംബന്ധിയായ ഈ സമരങ്ങളില്‍ പങ്കെടുത്തു കൊണ്ടിപ്പോള്‍ തെരുവിലാണ്. നമ്മളിത്തരം കാര്യങ്ങളെ കുറിച്ച് ആലോചിച്ചിട്ടുപോലുമില്ല.
ഈ ഭൂമിയെ സംബന്ധിച്ച് കുട്ടികള്‍ നടത്തുന്ന വലിയൊരു മുന്നേറ്റമായി ഇതിനെ നമുക്ക് കാണാം. നമ്മളൊക്കെ എന്തിനുവേണ്ടിയാണ് സമരം നടത്തേണ്ടത് എതിന്റെ സൂചനകൂടിയാണിത്. കുട്ടികളില്‍ നിന്നും നമ്മുടെ സമരക്കാരും പഠിക്കട്ടെ!
യുറീക്ക 15 എാപ്രില്‍ 2019


2019 ഏപ്രിൽ 7, ഞായറാഴ്‌ച

ജിന്നുകളുടെ താരാട്ട്



ഏറ്റുമാന്നൂര്‍ അതിരമ്പുഴ റോഡില്‍ നിന്നു കാണുമ്പോള്‍ അതൊരു കൂറ്റന്‍ ഓടിട്ട കെട്ടിടമാണ്. അതീവ സമ്പന്നര്‍ക്കു മാത്രം സാധ്യമായ ഒരു നിര്‍മ്മിതിയായിരുന്നു ഹസ്സന്‍മന്‍സില്‍ (Hassan Manzil). കാഴ്ചക്കാര്‍ക്ക് അത് കൗതുകവും ആകാംക്ഷയും അളവില്ലാതെ വിളമ്പിക്കൊടുത്തു. ചരല്‍മുറ്റത്തു നിന്നും കയറുന്നത് രണ്ടുഖണ്ഡങ്ങളെ വിളക്കുന്ന വിശാലമായ മുറിയിലേയ്ക്കാണ്.
ഒരുകുഞ്ഞുഭവനത്തിന്റെയത്ര വലിപ്പമുള്ളവയാണ് ബംഗ്‌ളാവില മുറികള്‍ക്ക്. ഈ മച്ചിനെന്തിത്ര ഉയരം? വലിയ വാതായനങ്ങള്‍, ജനാലകള്‍. അവ പുറംലോകത്തിലെ ശുദ്ധവായുവും അകലെ നിന്നുളള പതിഞ്ഞ ഒച്ചകളെയും ഒപ്പം കൂട്ടി വന്നു. പുറത്തുകൂടിയുള്ള പടികളിറങ്ങിവേണം ആ മാളികയിലെ അടുക്കളയെന്ന പെണ്‍സാമ്രാജ്യത്തിലെത്താന്‍. വലിയ മരങ്ങള്‍ നിറഞ്ഞ വിശാലമായ പറമ്പ്. അതില്‍ മാവ്, പ്ലാവ്, ചാമ്പ എന്നീ മരങ്ങള്‍ ചോലക്കാടൊരുക്കി. അവയില്‍ പകല്‍ നേരത്ത് മരപ്പട്ടികളുറങ്ങി. പകല്‍ സമയത്തും അനക്കങ്ങളുള്ള മച്ചില്‍ ജിന്നുകളുണ്ടെന്ന് ആരും വിശ്വസിച്ചുപോകും. അത്രയ്ക്ക് നിഗൂഢമായിരുന്നു ആ അന്തരീക്ഷം. മൗനത്തില്‍ വിലയിതമായ കഥകള്‍ നിറഞ്ഞ ഒരു കെട്ടിടം. അതെല്ലാം നേരിട്ടു പറയാതെ പറഞ്ഞു.
മഴക്കാലത്തെ കാണാന്‍ വേനലിനെ അറിയാന്‍ ആകാശത്തിന്റെ വിശാലതയിലൂടെ നിരത്തുവെട്ടിപോകുന്ന വിദ്യ സങ്കല്പിക്കാന്‍ ഇത്രയും സൗകര്യമുള്ള മറ്റൊരു കെട്ടിടവും ഒരിടത്തുമില്ല. കോട്ടയത്തെ അതീവ സമ്പനായിരുന്ന ഹസ്സന്‍ റാവുത്തറുടെ ആ കൊട്ടാരത്തിലേയ്ക്ക് ഞാന്‍ ട്രാന്‍സ്ഫറായി ചെന്നതായിരുന്നു. അക്കാലത്ത് ആ കെട്ടിടം ഒരു അക്ഷരക്കൊട്ടാരമായി മാറിയിരുന്നുു. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് (School of Letters) എന്ന പഠനവിഭാഗമായിരുന്നു അവിടെ പ്രവര്‍ത്തിച്ചിരുന്നത്. അടുക്കളഭാഗത്ത് പബ്‌ളിക്കേഷന്‍ വിഭാഗവും. 
വണിക്കുകളുടെ കാലം കഴിഞ്ഞു. മലയാള സാംസ്‌കാരികതയെ കോരിത്തരിപ്പിച്ചിരുന്ന പ്രതിഭകളായിരുന്നു അവിടെ വിളങ്ങിയിരുന്നത്. ആര്‍. നരേന്ദ്രപ്രസാദ്, ഡി. വിനയചന്ദ്രന്‍, എന്‍.എന്‍. മൂസ്സത്, വി. സി. ഹാരിസ്സ്, പി. ബാലചന്ദ്രന്‍, പി. പി. രവീന്ദ്രന്‍, കുര്യാസ് കുമ്പളക്കുഴി, കെ. എം. കൃഷ്ണന്‍, ഉമര്‍തറമേല്‍ എന്നിവരുടെ നേതൃത്വത്തില്‍ സാഹിത്യവും സിനിമയും നാടകവും സംഗീതവും സംബന്ധിയായ പഠനങ്ങളും ഗവേഷണങ്ങളും അവിടെ നടന്നു. നവമലയാള  സാഹിത്യത്തിന്റെ സ്പന്ദനങ്ങളുടെ കേന്ദ്രം അക്കാലത്ത് സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സായിരുന്നു. അവിടെ നിന്നും മലയാള ചിന്തകളുടെ പുതുധാരകള്‍ ഒഴുകി നിറഞ്ഞു.
സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സായി ആയിരത്തിതൊള്ളായിരത്തി എണ്‍പതുകളുടെ അവസാന വര്‍ഷങ്ങളിലാണ് ഹസ്സന്‍ മന്‍സില്‍ രൂപംമാറിയത്. അതിനുശേഷം ആ കൊട്ടാരത്തിലേയ്ക്ക് വര്‍ത്തകന്മാര്‍ വന്നില്ല. കലാകാരന്മാരുടെ സങ്കേതമായി അതു മാറി. നാടകങ്ങളും സിനിമകളും ചൊല്‍ക്കാഴ്ചകളും സാംസ്‌കാരിക സെമിനാറുകളും വിവര്‍ത്തന താരതമ്യ സാഹിത്യ ശില്പശാലകളും ആ തളങ്ങളില്‍ നിറഞ്ഞു. അതു മറ്റൊരു കാലത്തിനു സാക്ഷ്യം വഹിച്ചു. ജിന്നുകളുടെയും അവിടെ വന്നുപാര്‍ത്ത ജലസ്പര്‍ശമില്ലാതെ സ്വയം ശുചിയാക്കാന്‍ ശേഷിയുള്ള സിദ്ധന്മാരുടെയും കഥകള്‍ ആ കെട്ടിടവും ചുറ്റുവട്ടത്തുമുള്ളവര്‍ മറന്നു. മൗനിയായ ബംഗ്ലാവും ചുറ്റുപാടുകളും പുതിയ സാംസ്‌കാരികാന്തരീക്ഷത്തിനു കാതോര്‍ത്തു.
തകഴി, എം ടി, ഭാരതിശിവജി, കലാമണ്ഡലം ഗോപി, പൊന്‍കുന്നം വര്‍ക്കി, അയ്യപ്പപ്പണിക്കര്‍, എം കെ സാനു, രാഘവവാരിയര്‍, എം ഗംഗാധരന്‍, വൈക്കം മുഹമ്മദു ബഷീറിന്റെ കുടുംബം, ഏ ഇ ആഷര്‍, ജയന്തമഹാപാത്ര തുടങ്ങി എണ്ണമറ്റ പ്രതിഭകളെ കേള്‍ക്കാന്‍ ഹസ്സന്‍ മന്‍സിലിലെ ജിന്നുകള്‍ക്കും ഭാഗ്യമുണ്ടായി. അവര്‍ക്കൊപ്പം മഹാരഥന്മാരുടെ വാക്കുകള്‍ എന്നെയും മറ്റൊരു ലോകത്തിലേയ്ക്ക് വേരുറപ്പിക്കാന്‍ സഹായിച്ചു. ജോലിക്കൊപ്പം അനൗദോഗിക പഠനവും എഴുത്തും സൃഷ്ടികളുടെ മാറ്റുരയ്ക്കലുമായി ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്നു മുതല്‍ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് മെയിനാപ്പിസീലേയ്ക്ക് മാറുന്നതു വരെ ആറു വര്‍ഷങ്ങള്‍ ഞാനവിടെ ലൈബ്രേറിയനായി കഴിഞ്ഞു. എനിക്കത് വെറുമൊരു തൊഴിലിടമായിരുന്നില്ല. വന്‍ നിക്ഷേപങ്ങള്‍ സമാഹരിക്കാന്‍ പ്രാപ്തി നല്‍കി.
എന്റെ എഴുത്തിനും ചിന്തകള്‍ക്കും ഉരകല്ലുകളായി വിദ്യാര്‍ത്ഥികളും ഗവേഷകരും മാറിയ കാലമായിരുന്നു അത്. വിജ്ഞാനകോശങ്ങളായിരുന്ന ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും ഞാന്‍ സാഹിത്യം പഠിക്കുകയായിരുന്നു. ക്ലാസ്സുകളില്‍ നിന്ന് വരാന്തയില്‍ നിന്നു കേട്ടത്, സ്വകാര്യസംഭാഷണങ്ങളില്‍ നിന്ന് വീണു കിട്ടിയത്. ആ അക്ഷരക്കൊട്ടാരം എന്റെ കലാശാല കൂടിയായി മാറി. സംവാദങ്ങളിലും സെമിനാറുകളിലും വര്‍ക്ക്‌ഷോപ്പുകളിലും ഞാനലിഞ്ഞു നീങ്ങി. പ്രതിഭകളെ അടുത്തു കാണാനും അവരുടെ ബൗദ്ധികതയില്‍ ആറാടാനും കഴിഞ്ഞ കാലം. എന്റെ രചനകളിലെ കുറവുകള്‍ കണ്ടെത്താനും മികച്ച സൃഷ്ടികളെ നിരീക്ഷിക്കാനും എഴുത്തിന്റെ മറ്റൊരു ലോകം കാണാനും ആ ജീവിതമെന്നെ സഹായിച്ചു.
ആര്‍ത്തി പിടിച്ച തീറ്റയിലായിരുന്നു ഞാനന്ന്. അവിടത്തെ പുസ്തകങ്ങളും കേള്‍വികളും മുഴുവനുമകത്താക്കാനാവാത്തതിലെ വിഷമം. മലയാളത്തിലേയ്ക്ക് നവസിദ്ധാന്തങ്ങള്‍ കടന്നുവന്നിരുന്ന കാലമായിരുന്നത്. അവയെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വന്നിരുെങ്കില്‍! ലാറ്റിനമേരിക്കന്‍, ആഫ്രിക്കന്‍ സാഹിത്യത്തിന്റെയും ഫെമിനിസത്തിന്റെയും പെരുമകള്‍ അലയടിക്കുന്നത് അറിയാതെപോയിരുന്നെങ്കില്‍! ഞാനെത്ര ചെറുതാകുമായിരുന്നു.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എന്റെ കഥ ആദ്യമായി അച്ചടിച്ചു വന്ന വിവരം ഞാനറിയുന്നത് വിനയചന്ദ്രന്‍ സാറില്‍ നിന്നായിരുന്നു. ഹസ്സന്‍മന്‍സിലിന്റെ തളത്തില്‍ വച്ച് സാറ് വിളിച്ചു പറയുമ്പോള്‍ അത് മറ്റൊരു നിറവായി. എന്റെ കഥകള്‍ വായിച്ച ശേഷം ഹാരിസ്സ് സാറില്‍ നിന്നുണ്ടായ മന്ദഹാസം. അതിന്റെ വിശദമാക്കാത്ത അര്‍ത്ഥതലങ്ങള്‍. പി. ബാലചന്ദ്രന്‍ സാറും, എന്‍.എന്‍ മുസ്സതു സാറും പരിചയപ്പെടുത്തിയ എഴുത്തിന്റെ അവനവന്‍ ചവിട്ടിപ്പോകേണ്ട വഴിത്താരകള്‍. മരണത്തിന് തൊട്ടു മുമ്പ് ഞാനായിരുന്നു വി.സി.ഹാരിസ്സിന്റെ ഇഷ്ടപ്പെട്ട ലൈബ്രേറിയന്‍ എന്ന വെളിപ്പെടുത്തലും അതറിയാന്‍ വൈകിയതിലെ ഖിന്നതയും വെറും തൊഴിലിടമായിരുന്നില്ല അതെനിക്ക് എതിനുള്ള തെളിവാണ്. എഴുത്തുകാരെല്ലാം ഒരു കുടുംബത്തിലേതാണെന്ന കാഴ്ചപ്പാട് ഞാന്‍ സമ്പാദിച്ചത് അവിടെ നിന്നായിരുു.
പത്തുമുതല്‍ അഞ്ചുവരെയുള്ള ചിട്ടപ്പടി ജോലികള്‍ക്കപ്പുറത്ത് സമയത്തിന്റെ ഓരോ ഖണ്ഡത്തിലും ഞാനലഞ്ഞു. ഡിപ്പാര്‍ട്ടുമെന്റ ലൈബ്രറിക്കുവേണ്ടി പുറത്തു നിന്നും പുസ്തകങ്ങള്‍ സമാഹരിക്കുന്നതില്‍, സെമിനാറുകളുടെ സംഘാടനത്തിലെ ചില്ലറ ജോലികള്‍. പിെന്നയുമുണ്ട് ജി. ശങ്കരപ്പിള്ള അനുസ്മരണത്തിന് അവതരിപ്പിക്കുന്ന നാടകങ്ങളുടെ ഒരുക്കങ്ങള്‍ക്ക് കൈത്താങ്ങുകാരന്‍. രസമുള്ള പുറംപണികളായിരുന്നു അവയെല്ലാം. ഒരു ഗവേഷകന്‍ അയാള്‍ക്ക് ജോലി കിട്ടിയപ്പോള്‍ എന്നെ കടലുകടത്തി ലക്ഷദ്വീപിലേയ്ക്ക്  കൊണ്ടുപോയത് മറ്റൊരു സര്‍ക്കാര്‍ ജീവനക്കാരനും ലഭ്യമല്ലാത്ത അത്യപൂര്‍വ്വ അനുഭവമാണ്.
കുങ്കുമം നോവലറ്റ് അവാര്‍ഡ് ഉള്‍പ്പെടെ എനിക്കു ലഭ്യമായ ചെറിയ ചെറിയ സമ്മാനങ്ങള്‍ക്ക് അക്കാദമിക് സമൂഹത്തില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്നും ലഭിച്ച സ്വീകരണങ്ങള്‍,  പ്രൗഡമായ സദസ്സിനു മുന്നില്‍ എന്റെ പുസ്തകത്തെ പരിചയപ്പെടുത്തല്‍. അതൊരു പകയില്ലാത്ത, സമൃദ്ധമായ അംഗീകാരം ചൊരിയുന്ന ലോകമായിരുന്നു. സൗഹൃദങ്ങളുടെ വിലയുള്ള സമ്പാദ്യങ്ങള്‍ എത്രയാണ് ഞാന്‍ നേടിയെടുത്തത്. അവയിപ്പോഴും എന്നോടൊപ്പം നില്‍ക്കുന്നു. അണയാതെ അവ നിരന്തരം വളരുന്നു. ഇന്നത്തെ പ്രമുഖരായ കവികളും കഥാകൃത്തുക്കളുമുള്‍പ്പെടെയുള്ള എഴുത്തുകാര്‍, സിനിമാനാടക പ്രവര്‍ത്തകര്‍, ചിത്രകാരന്മാര്‍, കലാശാല അദ്ധ്യാപകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരിലൊരു പങ്ക് അന്നത്തെ ലെറ്റേഴ്‌സിലെ വിദ്യാര്‍ത്ഥികളായിരുന്നു.
പ്രതിഭയുടെ തിളക്കം നിറഞ്ഞ ഒരു കാലം. അതിനാല്‍ ഇത് എന്റെ ഒരു സ്വകാര്യ ഓര്‍മ്മ മാത്രമാകുന്നില്ല. ധാരാളം സംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും ഹസ്സന്‍മന്‍സിലിനോട് ചേര്‍ത്തുവയ്ക്കാന്‍ എന്തെങ്കിലുമനുഭവങ്ങളുണ്ടാവും. അതിനാല്‍ ഇതൊരു പൊതുഓര്‍മ്മകൂടിയാണ്. ഒരു പെരുമഴയത്ത് നനയാതിരിക്കാന്‍ ഓടിക്കയറിയ കെട്ടിടം എന്നു പറയുന്നതുപോലെ ചിലര്‍ ആ ബംഗ്ലാവില്‍ പഠനത്തിനെത്തി, ചിലര്‍ക്ക് നരേന്ദ്രപ്രസാദ,് വിനയചന്ദ്രന്‍ മുതലായവരെ ഒന്നു കണ്ടുപോകാനെത്തിയപ്പോഴത്തെ അനുഭവങ്ങള്‍. അങ്ങനെയങ്ങനെയാണ് ജിന്നുകളും സൂഫികളുമുറങ്ങിയ ഈ കെ'ിടം മലയാളത്തിന്റെ പൊതു ഓര്‍മ്മയായി മാറുന്നത്.
ഇന്നു തെരഞ്ഞുപോയാല്‍ ഒരു ഗൂഗില്‍ മാപ്പിനും മറ്റംകവലയിലെ ആ ലെറ്റേഴ്‌സിനെ കാണിച്ചു തരാന്‍ കഴിയില്ല. റബ്ബര്‍ക്കട്ട വച്ച് മായ്ചു കളഞ്ഞതുമാതിരിയാണ് ഹസ്സന്‍മന്‍സിലിനെ കാലം തുടച്ചെടുത്തത്. അതിനാല്‍ കണ്ടവര്‍ക്കും കേട്ടവരുടെയും ഓര്‍മ്മയില്‍ ആ ജിന്നുകൊട്ടാരം തെളിയുന്നു. ഒരിക്കലും തുടച്ചുമാറ്റാനാവാത്ത എഴുത്തോര്‍മ്മകളാണതെനിക്ക്. താരാട്ടുപോലെ.

ദേശാഭിമാനി വാരന്തപ്പതിപ്പ് 11.3.2019

2019 ഫെബ്രുവരി 9, ശനിയാഴ്‌ച

മോമിന്റ താക്കോല്‍



ഇന്ധനടാങ്കിലേയ്ക്കുള്ള ആ ഞരമ്പ് തുറക്കുന്നതിലായിരുന്നു മോമിന്റെ വിജയം.
മാസങ്ങള്‍ നീണ്ട സുഷുപ്തിക്കുശേഷം ഭൂമിയില്‍ നിന്നുള്ള നിര്‍ദ്ദേശം കിട്ടിയപാടെ അതുണരണം. തുടര്‍ന്ന് പേടകം ശുക്രന്റെ ഭ്രമണപഥമേറും. മോമിന്റെ ഞരമ്പു തുറപ്പിക്കാനുള്ള സൂത്രം ലാല്‍ ബുദ്ധിയിലായിരുന്നു വിരിഞ്ഞത്. മംഗള്‍യാന്‍ മിഷനിനെ വെറുമൊരു ട്രെയിനിയായിരുന്നു ലാല്‍.
മംഗള്‍യാന്റെ വിജയം ലാലിന്റെ ഭാവിയിലേയ്ക്കുള്ള താക്കോല്‍കൂടിയായി മാറിയത് അങ്ങനെയാണ്. ഇന്‍സ്റ്റ്യൂട്ടില്‍ അവനുണ്ടാകാന്‍ പോകുന്ന ഭാഗ്യത്തിനെ കുറിച്ച് സഹട്രെയിനികള്‍ അസൂയയോടെ സംസാരിച്ചിരുന്നു.
ലാലിന് യാദൃശ്ചികമായി കൈവന്നതായിരുന്നു അതെല്ലാം. സീനിയര്‍ സയന്റിസ്റ്റുകളോട് അവനെന്തൊക്കെയോ സംശയങ്ങള്‍ പങ്കിട്ടിരുന്നു. അങ്ങനെയായിരുന്നു ട്രെയിനിയായ എഞ്ചിനീയറിംഗ് ഗ്രാജുവേറ്റിന്റെ കഴിവ് തിരിച്ചറിയപ്പെട്ടതും അവന്‍ മിഷന്‍ ഡയറക്ടറായ ബേബിമാമിനു മുന്നിലെത്തിയതും.
പിന്നെയവന്‍ ലാബിന്റെ ഭാഗമായി മാറി. പരീക്ഷണങ്ങളുടെ കാലത്തവന്‍ പുറംലോകം കണ്ടതേയില്ല. ലാബിന്റെ ഒരറ്റത്ത് കിടക്കവിരിച്ചു. ഭക്ഷണം മൂന്നുനേരവും ക്യാന്റീനില്‍ നിന്ന്. ഡ്രായിങ് ഷീറ്റിലവന്‍ കോറിയിട്ട ഓരോ വരയിലും ബേബിമാമിന്റെ കണ്ണെത്തിയിരുന്നു.
നിന്റെ മാമെങ്ങനെ? അവന്റെ കൂട്ടുകാര്‍ക്കറിയയേണ്ടത് സുന്ദരിയും അവിവാഹിതയുമായ മാമിനെ കുറിച്ചു മാത്രമായിരുന്നു.
റിസര്‍ച്ചുസെന്ററിലെ ഏകാന്തജീവതത്തിന് കൊല്ലപ്പണിക്കാരന്‍ അയ്യാവ് മേസ്സിരി കൂട്ടുനിന്നു. അയ്യാവ് മേസ്സിരി അവന്റെ മരിച്ചുപോയ അപ്പൂപ്പനാണ്. അപ്പൂപ്പനൊരുക്കിയ വിചിത്ര രൂപത്തിലുള്ള പൂട്ടുകള്‍ പണ്ടവരുടെ ആലയില്‍ കൂമ്പാരമായി കിടന്നിരുന്നു. ഏതു പൂട്ടും തുറക്കാന്‍ ശേഷിയുള്ള ഒരു കള്ളത്താക്കോല്‍ അപ്പൂപ്പനുണ്ടാക്കിയിരുന്നു. അതിനെ അപ്പൂപ്പന്‍ അരയിലാണ് തൂക്കിയിട്ടിരുത്. അതുപയോഗിച്ച് ഏതന്തപ്പുരത്തിലും അപ്പൂപ്പന്‍ കയറിയിരുന്നത്രേ!
ആ വിചിത്രത്താക്കോല്‍ ഒരുനോക്കു കാണുന്നതിനായി ഒരിക്കല്‍ അപ്പൂപ്പന്‍ കുളിക്കുന്ന നേരത്തവന്‍ ഒളിഞ്ഞുനോക്കി. ഛേ! അതോടെയാ ഭ്രമം അണഞ്ഞു.
ഇന്നാണ് ആ ദിവസം. പ്രോഗ്രാമിലെ അവന്റെ താക്കോല്‍ നിര്‍ദ്ദേശം അകലെ ബഹിരാകാശത്തിലെ പേടകത്തിലെ മോട്ടോറിനെ ഉണര്‍ത്തണം.
അവന്‍ ഇന്‍സ്റ്റ്യൂട്ടിലേയ്ക്ക് പോയില്ല.
ചില ഞരമ്പുകള്‍ അപ്രതീക്ഷിത കുതിപ്പുകള്‍ക്കിടയില്‍ ഒന്നമര്‍പോവില്ലേ! ഒരു നിമിഷം അറച്ചുപോവില്ലേ? ഏതുപൂട്ടും തുറക്കാനുള്ള താക്കോല്‍ കൈയിലുണ്ടെന്നുള്ളതൊക്കെ ചിലരുടെ അഹങ്കാരങ്ങള്‍ മാത്രം.
ദൗത്യം പൊളിഞ്ഞാല്‍ ബേബിമാമിനാവും പഴി.
ശുഭപ്രതീക്ഷയെ കൈവിട്ടപ്പോഴായിരുന്നു. അവന്റെ മുബൈലില്‍ കാളെത്തിയത്.
മിഷന്റെ വിജയം തീര്‍പ്പാക്കി. വാഗ്ദാനപാലനത്തിനുള്ള ക്ഷണമായിരുന്നു ആ കാളിന്റെ ഉള്ളടക്കം. അവന്റെ അടുത്ത ഭ്രമണപഥം ബേബിമാം മാത്രമുള്ള ക്വാര്‍ട്ടേഴ്‌സാണ്.
ലാല്‍ തിടുക്കത്തില്‍ വസ്ത്രം മാറി. സിപ്പിടു നേരത്ത് അവന്‍ താഴേയ്ക്ക് നോക്കി.
അയ്യാവു മേസ്സിരിയില്‍ നിന്നും പാരമ്പര്യവഴിയില്‍ കിട്ടിയ താക്കോല്‍ അവനെ ധൈര്യപ്പെടുത്തി.


കാരവന്‍ അര്‍ത്ഥം 2: 10


2019 ജനുവരി 2, ബുധനാഴ്‌ച

സംശയം






ഒരു ദിവസം രാവിലെ ഞങ്ങളുടെ പൂച്ചയെ നടുവൊടിഞ്ഞ രീതിയില്‍ കണ്ടു. മുന്‍കാലുകള്‍ മാത്രമുയര്‍ത്തി അതിഴയാന്‍ തുടങ്ങി. ആ പുങ്കുലപോലുള്ള വാല്. അതങ്ങനെ ചത്തതുപോലെ നിലത്തു മുട്ടിക്കിടന്നു.
ആര്‍ക്കാണ് സങ്കടം തോന്നാത്തത്? ഇനിയൊരിക്കലും അതിനു നടക്കാനും ഓടാനുമാവില്ല. വീടിനുള്ളില്‍ ഉരുട്ടിക്കൊടുത്ത പന്തിനു പിന്നാലെ തട്ടിപ്പാഞ്ഞ് ഫുഡ്‌ബോള്‍ കളിക്കാനെത്തില്ല.
അതിനെ ശൂശ്രൂഷിക്കാന്‍ ഞാന്‍ രണ്ടാഴ്ചയിലേയ്ക്ക് അവധി വാങ്ങി. അതീവ രഹസ്യമായി. പുറത്താരെയും ഈ അനര്‍ത്ഥങ്ങള്‍ അിറയിച്ചതേയില്ല. നാണക്കെടാണല്ലോ. പൂച്ചയ്ക്ക് വേണ്ടി അവധിയെടുക്കുക!
ഞങ്ങള്‍ക്ക് കുട്ടികളില്ലാത്തതിനാലാവും ഭാര്യ അതിനെ നന്നായി ശുശ്രൂഷിച്ചു. എണ്ണ പുരട്ടിയും ചൂടുകൊടുത്തും മാര്‍ജ്ജാരന്റെ ഒടിഞ്ഞ നടുവിനെ പരിപാലിച്ചു. മടിയില്ലാതെ അതിന്റെ വിസര്‍ജ്യവും കോരിമാറ്റി. എന്നോട് ആലോചിക്കാതെയാണ് കോളനിയിലെ വെറ്റിനറി ഡോക്ടറെ കൂട്ടിക്കൊണ്ടു വന്നത്.
ഡോക്ടര്‍ പ്രതേ്യകിച്ചൊന്നും ചെയ്തില്ല. നന്നായി വിശ്രമിക്കട്ടെ. മൂന്നാഴ്ചയ് കൊണ്ട് പരിക്ക് ഭേദമാകുമെന്നു മാത്രം പറഞ്ഞു. ഒരു മമതയും കാണിക്കാതെ വെറും പൂച്ചയായി മാത്രമതിനെ ആ ഡോക്ടര്‍ കണ്ടു.
ഞങ്ങള്‍ക്ക് അവളങ്ങനെയായിരുന്നില്ല. കുട്ടികളില്ലാത്തതിനാല്‍ വീട്ടിലെ ഓമനയായിരുന്നു. അവള്‍ക്ക് കളിക്കാന്‍ ഒരു ചുമന്ന നിറത്തിലെ പന്തുണ്ടായിരുന്നു. അതുമായി മുറിയില്‍ അങ്ങോളമിങ്ങോളം ഗോള്‍പോസ്റ്റു തേടി അവളോടിയിരുന്നു. ആ പഴയ കാലം ഓര്‍ക്കാന്‍ തന്നെ സങ്കടമായിരുന്നു.
അയാള്‍ പറഞ്ഞതു മാതിരി പതുക്കെപ്പതുക്കെ അവള്‍ കാലുകള്‍ വലിച്ചിഴയ്ക്കുന്നത് അവസാനിപ്പിച്ചു. നിവര്‍ന്നു നില്‍ക്കാന്‍ ശീലമായി. വാല് അനക്കി ത്തുടങ്ങി. ഗൂഢമായതുകൊണ്ടാവും ആരുമെന്നെ ഒരിടത്തു നിന്നും ഇക്കാലയളവില്‍ തേടിവന്നതേയില്ല.
ഒരു രഹസ്യം മനുഷന് എത്രനാള്‍ മൂടിവയ്ക്കാം? മനസ്സില്‍ അതങ്ങനെ ശാശ്വതമായി ഉറച്ചിരിക്കില്ല. അത് മനുഷ്യകുലത്തിനുള്ള ഒരു വീക്ക്‌നസ്സ് തെന്നയാണ്. ഇനിയുമൊരു പതിനായിരം ജന്മങ്ങള്‍ കഴിയണമായിരിക്കും മനസ്സിന് ഈ ബലക്കുറവിനെ അതിജീവിക്കാന്‍.
സത്യത്തില്‍ രാത്രിയില്‍ അടുത്ത വീട്ടിലേയ്ക്കുള്ള മതിലു ചാടിയപ്പോള്‍ എന്റെ നടുവാണ് ഉളുക്കിയതും നെഞ്ചടിച്ച് വീണതും.
ഭാര്യയെന്നെ ശുശ്രൂഷിച്ചോ? വീട്ടിലേയ്ക്ക് വന്നത് വെറ്റിനറി ഡോക്ടറാണോ  അല്ലയോ? ഈ സംശയം മാത്രം കഥയില്‍ സൂക്ഷിച്ചാല്‍ മതി.
 

ജനയുഗം വാരാന്തം 30.12.2018

2018 നവംബർ 6, ചൊവ്വാഴ്ച

ദാമ്പത്യം


എന്‍റെ വീട്ടുടമ തീര്‍ത്തും വിചിത്രനായൊരു മനുഷ്യനാണെന്ന് പലതരത്തിലും തെളിയിക്കുന്ന മട്ടിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ടു തന്നെ ഈ വാടകവീട്ടില്‍ നിന്നും എപ്പോള്‍ വേണമെങ്കിലും പുറത്താക്കപ്പെടുമെന്നൊരു ആശങ്കയും എനിക്കുണ്ടായിരുന്നു.
എനിക്കു തലവേദനയുണ്ടാക്കാന്‍ കൂടെക്കൂടെ അയാള്‍ക്കൊരു വരവുണ്ട്. അതും വെളുപ്പിന്. ചായ, ചോറ്, സ്കൂളൊരുക്കം.. പെണ്ണമ്പിള്ളയ്ക്ക് പലതുകൊണ്ടും പ്രാന്തു കയറിയ ഒരു നേരമാണത്. അയാളാണെങ്കില്‍ ഓരോ മുറിയിലും കയറിയിറങ്ങി പരതും. അതൊന്നും ഭാര്യയ്ക്കിഷ്ടമല്ല. എനിക്കും. നമ്മുടെ ബെഡ്റൂമില്‍ മറ്റൊരാള്‍ കയറിനോക്കുകയെന്നുവച്ചാല്‍?
ഒരിക്കല്‍ സഹികെട്ട ഞാന്‍ ചോദിച്ചു.
സാറെന്താണവിടെ തെരയുന്നത്?
ഒന്നുമില്ല. ഒന്നുമില്ല. പണ്ടിവിടെ ചുവരിലൊരു പാടുണ്ടായിരന്നു.
അദ്ദേഹം ഒന്നു നിര്‍ത്തി പിന്നെയും തുടര്‍ന്നു.
പണ്ടിവിടെയൊരു പാടുണ്ടായിരുന്നു. ഇന്നലെയും ആ സംഭവം സ്വപ്നത്തിലാവര്‍ത്തിച്ചു.
ഒരിക്കല്‍ ഞങ്ങള്‍ തമ്മിലുള്ള വഴക്കു മൂത്തു. ഞാനവളുടെ ചെപ്പയ്ക്കിട്ടൊന്നു നന്നായി വീക്കി. നിന്നനില്‍പ്പില്‍ അവള്‍ കറങ്ങിപ്പോയി. പ്രജ്ഞവന്നപ്പോള്‍ അവളെന്‍റെ മുഖം ലാക്കാക്കി തുപ്പി. ചോരയ്ക്കൊപ്പം അണപ്പല്ലു വീണതിവിടെയായിരുന്നു.
ആ സ്ഥലം വെറുതെ തൊട്ടുകാണിക്കുക മാത്രമല്ല. അവിടെ തലോടി നിന്നു. സംതൃപ്തിയോടെ.
ചുവരില്‍ ചെന്നിടിച്ച അവളുടെ ഇളകിയ പല്ലിന്‍റെ ടിക് ശബ്ദം ഞാനിനിയും മറന്നിട്ടില്ല. ആ ചോരക്കട്ടയെ ചുവരില്‍ നിന്നും കഴുകി കളഞ്ഞില്ല. അതു പൊടിഞ്ഞുണങ്ങിയ പാട് കുറെനാള്‍ അവിടയെുണ്ടായിരുന്നു.
അദ്ദേഹം പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. എനിക്കത്ര ഇഷ്ടപ്പെടാത്തതിനാല്‍ ഞാനതു കാര്യമാക്കിയില്ല.
അദ്ദേഹമിറങ്ങിയതിനു പിന്നാലെ എന്‍റെ ഭാര്യ തകര്‍ക്കാന്‍ തുടങ്ങി. എല്ലാം ദുഷ്ടډാരാണ്. പെരുംദുഷ്ടډാര്‍. അവള്‍ കലമ്പലുണ്ടാക്കിയത് ഞാനുള്‍പ്പെടെ ഈ ലോകത്തിലെ സര്‍വ്വപുരുഷډാരെയും ലാക്കാക്കിയാണ്. ഞാനാ ചുവരിലെ പാടില്‍ നോക്കിയിരുന്ന് കലിയടക്കി.
അദ്ദേഹത്തിന്‍റെ വാടക നയവും വിചിത്രമായിരുന്നു.
ഞാന്‍ കൊടുത്തുകൊണ്ടിരുന്ന വാടക ചെറിയൊരു സംഖ്യ മാത്രമായിരുന്നു. അതിന്‍റെയഞ്ചിരട്ടി ഏതു പൊട്ടക്കണ്ണനും ആ വീടിനു കൊടുക്കാന്‍ തയ്യാറാകും. അത്രയും സൗകര്യങ്ങളുള്ള നല്ലൊരു വീടാണത്.
വീടു കരാറാക്കിയ സമയത്ത് ഇത്രയും കുറഞ്ഞ വാടക നിശ്ചയിച്ചത് നന്നായിരുന്നു. ഞാനന്ന് ഏറെ ദാരിദ്ര്യത്തിലുഴലുന്ന കാലമായിരുന്നു. കിട്ടുന്ന പണമൊന്നിനും തികഞ്ഞിരുന്നില്ല. പിന്നെ ശമ്പളം ഏറെക്കൂടി. ചെറിയ തുകയാണല്ലോ ഈ വീടിന് കൈമാറുന്നത്. പിന്നീട് പേഴ്സില്‍ നിന്നും വാടകപ്പണം കൈമാറുമ്പോള്‍ ഒരു വല്ലായ്മ എന്നെ പൊതിഞ്ഞു. ഞാനദ്ദേഹത്തെ പറ്റിക്കുകയാണോ?
അദ്ദേഹം മകനോടൊപ്പമായിരുന്നു താമസം. അത്യാവശ്യം ഭൂസ്വത്തൊക്കെയുണ്ടു താനും. അതുകൊണ്ടായിരുന്നു ഈ സൗജന്യം.
സര്‍. നമുക്കീ കരാറൊന്നു പുതുക്കിയെഴുതണ്ടേ? എല്ലാറ്റിനും വിലയൊക്കെ കൂടി.
ഒരു തവണ ഞാനങ്ങോട്ടു കയറി സംസാരിച്ചു.
അദ്ദേഹം അങ്ങനെയൊരു സംഭവം ആലോചിച്ചിട്ടില്ല. പ്രതികരണത്തില്‍ നിന്നും ഞാനതു മനസ്സിലാക്കി.
അതൊന്നും സാരമില്ലെടോ. എനിക്ക് നല്ല പെന്‍ഷനുണ്ട്. ഇതൊക്കെ ഒരു വാശിയാണെടോ. ഞാനീ വീടുകെട്ടുന്ന കാലത്ത് ആരുമെന്ന സഹായിച്ചില്ല. എന്‍റെ വീട്ടുകാരിക്ക് നല്ല സ്വത്തുംശേഷിയുമൊക്കെയുണ്ടായിരുന്നു. എന്നിട്ടും ചില്ലിപൈസപോലുംٹ ഞാനിതൊക്കെ തനിയെ ഉന്തിക്കയറ്റിയതാണ്. ഇതില്‍ നിന്നിനിയൊന്നും..
അദ്ദേഹം തിരിച്ചുപോയപ്പോള്‍ ഞാന്‍ മുറിക്കകത്ത് കയറി. ആ ചുവരില്‍ തന്നെ നോക്കി. ആ ചോരച്ചുവപ്പ് അവിടെ തെളിഞ്ഞു കണ്ടു.
ഇത്രയും കാലമില്ലാത്ത ഒരു പാട്. എനിക്കതിശയമായി.
കഴിഞ്ഞദിവസം ഞാന്‍ ഭാര്യയുടെ കഴുത്തിനാണ് കുത്തിപ്പിടിച്ചത്. അവളുടെ കവിളത്തടിക്കുകയോ, പല്ലിളകുകയോ, വായ മുറിയുകയോ ചെയ്തിരുന്നില്ല. ഉറപ്പ്..
ഞാനതിനെ കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ തുടങ്ങി.
 Kannadimagazine.com

2018 സെപ്റ്റംബർ 10, തിങ്കളാഴ്‌ച

മഴക്കരച്ചില്‍



വെളുപ്പാന്‍കാലത്തെ തണുപ്പിച്ചത് അപ്രതീക്ഷിത മഴയായിരുന്നു. ഇറയത്ത് ഞാന്‍ മഴ കണ്ടിരുന്നു.
തെളിമഴ മുറ്റത്ത് കുഞ്ഞുജലാശയം തീര്‍ത്തു. നീര്‍ക്കുമിളകള്‍, നീറ്റിലെ പോളകളുടെ ക്ഷണികത. കടലാസു വഞ്ചിയുണ്ടാക്കാനുള്ള തരിപ്പും അവയെന്നിലുണ്ടാക്കി. ഞാന്‍ വിരലുകള്‍ വെറുതെ ഞൊടിച്ചു.
അമ്മ പുറകിലെത്തി ചായ വച്ചുപോയി. ആ പാദപതനം. പിന്നെ പേശത്തുമ്പിന്റെ വലിയുന്ന ശബ്ദം. അമ്മ തൊട്ടടുത്തു വന്നു. ഞാനതറിഞ്ഞു.
ഒന്നു തിരിയാനോ, ചായ ചുണ്ടോട് ചേര്‍ക്കാനോ എനിക്ക് മനസ്സു വന്നില്ല. മഴക്കാഴ്ചകള്‍ മുറിയുന്നത് ഞാനപ്പോള്‍ തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. മഴത്തുള്ളികളിലൂടെ മുന്നില്‍ വന്നുവീഴുന്ന ആ നിമിഷങ്ങള്‍ എനിക്കത്രയ്ക്ക് പ്രിയപ്പെട്ടതായിരുന്നു.
നേരം പോയി. മാനത്തെ ബന്ധിപ്പിച്ചിരുന്ന മഴക്കമ്പികള്‍ താഴത്തടിഞ്ഞു. മുറ്റത്ത് ടൈല്‍സും വെയിലും മാത്രമായി.
ഞാന്‍ പുറകിലേയ്ക്ക് തിരിഞ്ഞു.
അവിടം ശൂന്യമായിരുന്നു.
ചായയുമായി അമ്മ വന്നത് ഏതോ പഴയ കാലത്തായിരുന്നു.
അമ്മയെ കാണാനുള്ള കൊതികൊണ്ട് എനിക്ക് വല്ലാത്ത കരച്ചില്‍ വന്നു. ഞാനതിനെ മഴക്കരച്ചിലെന്നു വിളിച്ചടക്കി. 
(ഉപദ്ധ്വനി 2018)

2018 ഓഗസ്റ്റ് 18, ശനിയാഴ്‌ച

കുട്ടികളുടെ കറുത്തക്വയര്‍ Chernobyl



2015 ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയത് സ്വെറ്റ്‌ലാന അലക്‌സിവിച്ചാ (Swetlana Alexivich) യിരുന്നു. സ്വെറ്റ്‌ലാനയുടെ ഒരു പ്രധാന കൃതിയാണ് ചെര്‍ണോബില്‍ പ്രയര്‍ (Chernobyl Prayer). പഴയ സോവിയറ്റു യുണിയനിലെ ചെര്‍ണോബിലില്‍ ഒരു ആണവവൈദ്യുത നിലയമുണ്ടായിരുന്നു. 1986 ഏപ്രിലില്‍ അതു പൊട്ടിത്തെറിച്ചു. ആ അപകടം ജനങ്ങളുടെ ജീവിതം നശിപ്പിച്ചു. ഏറെപ്പേര്‍ അസുഖബാധിതരായി. അവര്‍ക്ക് വീടുവിട്ടു പോകേണ്ടി വന്നു. ആണവസ്‌ഫോടനം എങ്ങനെ ജനങ്ങളെ കഷ്ടപ്പെടുത്തി എന്നതിന്റെ വിവരങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.
മുപ്പതിലേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ പ്രദേശങ്ങള്‍ മനുഷ്യവാസത്തിന് സാധ്യമായിട്ടില്ല. സമാധാനത്തിനായാലും അണുവിദ്യ അപകടം തന്നെയാണെന്ന് ഇതോര്‍മ്മിപ്പിക്കുന്നു. ചെര്‍ണോബില്‍ പ്രയര്‍  എന്ന പുസ്തകത്തില്‍ കുട്ടികള്‍ ആണവദുരന്തത്തെ സംബന്ധിച്ചു പറഞ്ഞ കാര്യങ്ങളുമുണ്ട്. ആറു മുതല്‍ പതിന്നാറു വയസ്സുവരെ  പ്രായമുള്ള പതിന്നാലുപേരായിരുന്നു ദുരന്തത്തെ കുറിച്ചു സ്വെറ്റ്‌ലാനയോട് സംസാരിച്ചത്. അവരില്‍ മിക്കപേരും ഇതിനോടകം ഭൂമി വിട്ടുപോയിരിക്കുന്നു.  പഴയ സോവിയറ്റു നാട്ടിലെ ആ കുട്ടികളുടെ കറുത്ത വാക്കുകള്‍ നമുക്ക് ശ്രവിക്കാം.

1

അവിടെ കട്ടിയായ കറുത്ത മേഘമുണ്ടായിരന്നു. അതു കനത്ത മഴയായി പെയ്തു.
ചെറിയ കുളം ആരോ ചായമൊഴിച്ചതു മാതിരി മഞ്ഞനിറത്തിലായി പിന്നെയത് പച്ചയായി.  പൂക്കളില്‍ നിന്നുള്ള പൂമ്പൊടി വീണതാണെന്നു ചിലരൊക്കെ പറഞ്ഞു. ഞങ്ങളതില്‍ ചാടിമറിയാന്‍ പോയില്ല. വെറുതെ നോക്കി നിന്നു.
മുത്തശ്ശി ഞങ്ങളെ നിലവറയില്‍ കൊണ്ടുചെന്നടച്ചു. മുത്തശ്ശി മുട്ടുകുത്തിനിന്നു പ്രാര്‍ത്ഥന ചൊല്ലി. ഞങ്ങളോടും പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു. 'ദൈവത്തിനെ വിളിക്ക്. ഇത് ലോകാവസാനമാണ്. ഇത് നമ്മുടെ പാപങ്ങള്‍ക്കുള്ള ദൈവശിക്ഷയാണ്'. എന്റെ ഏട്ടന് അന്ന് എട്ടായിരുന്നു പ്രായം. എനിക്ക് ആറും. ഞങ്ങള്‍ പാപങ്ങള്‍ ഓര്‍ക്കാന്‍ തുടങ്ങി. അവന്‍ റാസ്‌ബെറി ജാം നിറച്ച ഒരു ഭരണി ഉടച്ചിട്ടുണ്ടായിരുന്നു. വേലിയില്‍ ഉടക്കി എന്റെ പുത്തനുടുപ്പ് കീറിയതും അക്കാര്യം അമ്മയോടു പറയാതെ തുണി അലമാരയില്‍ ഒളിപ്പിച്ചതും എന്റെ മനസ്സില്‍ വന്നു.
അമ്മ മിക്കപ്പോഴും കറുത്ത വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. തലയില്‍ കറുത്ത സ്‌കാര്‍ഫിട്ടു. എപ്പോഴും ഞങ്ങളുടെ തെരുവിലൂടെ ആരെങ്കിലുമൊക്കെ അടക്കം ചെയ്യാന്‍ കൊണ്ടുപൊയ്‌ക്കൊണ്ടിരുന്നു. സങ്കടത്തോടെ ആളുകള്‍ നിലവിളിച്ചു. ഒപ്പീസ് കേട്ടാലുടന്‍ ഞാന്‍ വീട്ടിലേയ്‌ക്കോടും. തമ്പുരാന്റെ പ്രാര്‍ത്ഥന ചൊല്ലും.
എന്റെ മമ്മിക്കും ഡാഡിക്കും വേണ്ടിയാണ് ഞാന്‍ ദൈവത്തിനോട് കേണത്.



2
പട്ടാളക്കാര്‍ ട്രക്കുകളുമായി വന്നത് ഞങ്ങളെ ദൂരേയ്ക്ക് കൊണ്ടുപോകാനാണ്. യുദ്ധം തുടങ്ങിയെന്ന് എനിക്കു തോന്നി.
പട്ടാളക്കാരുടെ തോളിലുണ്ടായിരുന്നത് കളിത്തോക്കായിരുന്നില്ല. അവരുടെ വായില്‍ നിന്നു വന്ന 'നിര്‍വ്വീര്യമാക്കല്‍, ഐസോട്ടോപ്പുകള്‍' അങ്ങനെയൊക്കെയുള്ള വാക്കുകള്‍ എനിക്ക് മനസ്സിലായില്ല. ആ യാത്രയില്‍ ഞാനൊരു സ്വപ്നം കണ്ടു. ഒരു വലിയ പൊട്ടിത്തെറി നടന്നു. മമ്മിയും ഡാഡിയും പോയി. ഞാന്‍ ജീവിച്ചിരിക്കുന്നു. അവിടെ കുരുവികളും കാക്കകളും പോലുമുണ്ടായിരുന്നില്ല. ഏറെ ഭയത്തോടെ ഞാന്‍ ചാടിയെണീറ്റു. കര്‍ട്ടന്നിടിയിലൂടെ ഒളിഞ്ഞുനോക്കിയത് ആ ദുസ്വപ്നത്തിലും വലിയ കുമിള്‍ മാതിരിയുള്ള മേഘം ആകാശത്തിലുണ്ടോയെന്നു നോക്കാനായിരുന്നു.


3
സാധനങ്ങളൊക്കെ ഉള്ളിലിട്ടു് വീടു പൂട്ടിയിറങ്ങിയപ്പോള്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന ഹാംസ്റ്ററിനെയും ഞങ്ങള്‍ അകത്തിട്ടു. അതൊരു വെളുത്ത കുഞ്ഞായിരുന്നു. രണ്ടു ദിവസത്തേയ്ക്ക് അവനുള്ള ആഹാരവും ഞങ്ങള്‍ കൊടുത്തിരുന്നു.
പക്ഷേ ഞങ്ങളൊരിക്കലും പഴയ വീട്ടിലേയ്ക്ക് തിരികെ പോയില്ല.


4
ആദ്യമായിട്ടായിരുു ഞാനൊരു തീവണ്ടിയില്‍ കയറിയത്.
കുട്ടികളെ അതിനുള്ളില്‍ കുത്തിനിറച്ചിരുന്നു. 'മമ്മീ. എന്റെ മമ്മിയെവിട?െ എനിക്ക് തിരികെ വീട്ടില്‍പ്പോണം.' മൂക്കുനീരൊലിപ്പിച്ച് ചെറിയവര്‍ അലറിവിളിച്ചു. എനിക്ക് പത്തായിരുന്നു പ്രായം. ഞാനുള്‍പ്പെടെയുള്ള പെണ്‍കുട്ടികള്‍ അവരെ സമാധാനിപ്പിച്ചു. പ്ലാറ്റ്‌ഫോമില്‍ നിന്നിരുന്ന സ്ത്രീകള്‍ ഞങ്ങളുടെ തീവണ്ടിക്കുനേരെ കുരിശുവരച്ചു. ഞങ്ങള്‍ക്കായി അവര്‍ ബിസ്‌ക്കറ്റ്, പാല്, ചൂടുള്ള ഉരുളക്കിഴങ്ങ് എന്നിവ കൊണ്ടുവന്നു.
ഞങ്ങളെ ലെനിന്‍ഗ്രാഡ് പ്രൊവിന്‍സിലേയ്ക്കാണ് കൊണ്ടുവന്നത്. ഞങ്ങളുടെ തീവണ്ടി സ്റ്റേഷനുകളിലെത്തുമ്പോള്‍ ദൂരെ മാറി നിന്ന് ആളുകള്‍ കുരിശുവരച്ചു. ആ വണ്ടിയെ അവര്‍ ഭയിരുന്നു. എല്ലായിടത്തുവച്ചും വണ്ടിയുടെ മുകളില്‍ ദീര്‍ഘനേരം വെള്ളമൊഴിച്ചു കഴുകി. ഒരു സ്റ്റേഷനില്‍ വച്ച് ഞങ്ങള്‍ ഭക്ഷണക്കടയുടെ ഉള്ളിലേയ്ക്ക് ഓടിക്കയറി. അപ്പോഴവര്‍ മറ്റാരേയും ഉള്ളിലേയ്ക്ക് കടക്കാതെ തടഞ്ഞു നിര്‍ത്തി. 'അകത്ത് ചെര്‍ണോബില്‍ കുട്ടികള്‍ ഐസ്‌ക്രീം കഴിക്കുന്നു.' അവര്‍ പറഞ്ഞു. കൗണ്ടറിലിരുന്ന സ്ത്രീ ആരോടോ ഫോണില്‍ പറയുന്നുണ്ടായിരുന്നു. 'അവര്‍ പോയതിനു ശേഷം നിലം ഞങ്ങള്‍ ബ്ലീച്ചിംഗ് പൗഡര്‍ കൊണ്ടു കഴുകും. ഗ്ലാസ്സുകള്‍ തിളപ്പിച്ചു വൃത്തിയാക്കും.' ഞങ്ങളത് കേട്ടു.
ചില ഡോക്ടര്‍മാര്‍ ഞങ്ങളെ കാണാനെത്തി. അവര്‍ മാസ്‌കുകളും ഗ്ലൗസുകളും ധരിച്ചിരുന്നു. അവര്‍ ഞങ്ങളുടെ ഉടുപ്പുകള്‍ മാത്രമല്ല. പേന, പെന്‍സില്‍, കവറുകള്‍ എല്ലാമെടുത്തു കൊണ്ടുപോയി. അവയെല്ലാം പ്ലാസ്റ്റിക് ബാഗുകളിലാക്കി ദൂരെ കാട്ടില്‍ കൊണ്ടുപോയി കുഴിച്ചിട്ടു.
ഞങ്ങള്‍ വല്ലാതെ ഭയപ്പെട്ടു. അതിനുശേഷമാണ് മരിക്കാന്‍ പോകുന്നതായി ഞങ്ങള്‍ക്ക് തോന്നിത്തുടങ്ങിയത്.



5
ഞാന്‍ ആശുപത്രിയിലായിരുന്നു. ഞാന്‍ കഠിന വേദനയാല്‍ കഷ്ടപ്പെടുകയായിരുന്നു. മമ്മാ എനിക്കിത് സഹിക്കാന്‍ വയ്യ. എന്നെ കൊന്നു തരുതാണ് നല്ലത്. ഞാനമ്മയോട് പറഞ്ഞു.


6
ഒരിക്കലും മരിക്കില്ലെന്നു ഞാന്‍ വിചാരിക്കാറുണ്ട്. പക്ഷേ ഇപ്പോളെനിക്കറിയാം.
ഒരു ആണ്‍കുട്ടിയായിരുന്നു എന്റെ അടുത്ത ബെഡിലുണ്ടായിരുന്നത്. അവന്‍ വാഡിക് കൊറിങ്കോവായിരുന്നു. പക്ഷികള്‍, ചെറിയ വീടുകള്‍ എന്നിവ അവനെനിക്ക് വരച്ചു തന്നിരുന്നു. അവന്‍ പോയി.  'മരണത്തെ ഭയക്കേണ്ടതില്ല. നിങ്ങള്‍ ഉറങ്ങുന്നു. ദീര്‍ഘനേരത്തേയ്ക്ക്. പിന്നെ ഉണരില്ല.' അങ്ങനെയാണ് വാഡിക് എന്നോടു പറഞ്ഞിരുന്നത്. 'മരിച്ചു കഴിഞ്ഞാല്‍ മറ്റൊരിടത്ത് ചെന്നു നീണ്ടകാലം ജീവിക്കും.' ഒരു മുതിര്‍ന്ന കുട്ടി വാഡികിനെ അങ്ങനെ ധരിപ്പിച്ചിരുന്നതിനാല്‍ അവന്‍ പേടിച്ചതേയില്ല.
മരിച്ചുപോയതായി ഞാന്‍ സ്വപ്നം കണ്ടു. കിനാവില്‍ എനിക്ക് അമ്മയുടെ കരച്ചില്‍ കേള്‍ക്കാന്‍ കഴിഞ്ഞു.


7
ഞങ്ങള്‍ വീടുവിട്ടിറങ്ങുകയായിരുന്നു. എന്റെ മുത്തശ്ശി എങ്ങനെയാണ് വീടിനോട് യാത്ര പറഞ്ഞതെന്ന് എനിക്ക് നിങ്ങളോടു പറയണമെന്നുണ്ട്.
എന്റെ പപ്പയോട് ഒരു ചാക്കു ധാന്യം എടുത്തുകൊണ്ടുവരാന്‍ മുത്തശ്ശി പറഞ്ഞു എന്നിട്ടതിനെ തോട്ടത്തില്‍ 'ദൈവത്തിന്റ കിളികള്‍ക്കായി' വിതറിയിട്ടു.  ഒരു അരിപ്പയില്‍ മുട്ടകളെടുത്ത്  'നമ്മുടെ പൂച്ചയ്ക്കും പട്ടിക്കുമായി വച്ചു. അവയ്ക്കായി പന്നിക്കൊഴുപ്പും അരിഞ്ഞു വച്ചു. ചെറിയ സഞ്ചിയിലുണ്ടായിരുന്ന കാരറ്റ്, വെള്ളരി, കറുത്തഉള്ളി, പൂവുകള്‍ എന്നിവയുടെ വിത്തുകള്‍ മുഴുവനും കുടഞ്ഞെടുത്തു പച്ചക്കറിത്തോട്ടത്തില്‍ വിതറി. 'അവ മണ്ണില്‍ ജീവിക്കട്ടെ''. എന്നിട്ട'് വീടിനെ കുനിഞ്ഞു വണങ്ങി. കളപ്പുരയെ വന്ദിച്ചു. ഓരോ ആപ്പിള്‍ മരത്തിനു ചുറ്റിലും നടന്ന് അവയെയും വണങ്ങി.
ഇറങ്ങുന്ന നേരത്ത് മുത്തച്ഛന്‍ തലയില്‍ നിന്നും തൊപ്പിയൂരിയെടുത്തു.



8
ഞാന്‍ കുഞ്ഞായിരുന്നു. ആറ്. അല്ല. എട്ടാണെു ഞാന്‍ കരുതുന്നു. അതെ. എട്ടു വയസ്സു തന്നെ. അന്നൊരുപാടു പേടിക്കാനുണ്ടായിരുന്നു എന്നു ഞാനോര്‍മ്മിക്കുന്നു.  ചെരിപ്പില്ലാതെ പുല്ലില്‍ ഓടാനെനിക്ക് പേടിയായിരുന്നു. അങ്ങനെ ചെയ്താല്‍ ഞാന്‍ മരിച്ചുപോകുമെന്നായിരുന്നു അമ്മ മുന്നറിയിപ്പു തന്നത്. നീന്താനും ഡൈവുചെയ്യാനും എല്ലാറ്റിനും ഞാന്‍ ഭയന്നു. വനത്തിലെ കനികള്‍, വണ്ടുകള്‍ ഒന്നും ഞാന്‍ തൊട്ടില്ല. മണ്ണിലിഴയുന്നതെല്ലാം ഉറുമ്പുകള്‍, ചിത്രശലഭങ്ങള്‍ എല്ലാമെല്ലാം റേഡിയേഷനേറ്റവയായിരുന്നു. എനിക്ക് മൂന്നു നേരം ദിവസവും ഒരു സ്പൂണ്‍ അയഡിന്‍ തരാന്‍ ഫാര്‍മസിയില്‍ നിന്നു പറഞ്ഞത് അമ്മ ഓര്‍മ്മിക്കാറുണ്ട്. പക്ഷേ അമ്മ ഏറെ ഭയപ്പെട്ടിരുന്നു..
ഞങ്ങള്‍ വസന്തകാലമെത്താനായി കാത്തിരുന്നു. ഡയ്‌സിച്ചെടികള്‍ വളരുന്നത് പഴയ രീതിയില്‍ തന്നെയായിരിക്കുമോ? റേഡിയോയിലും ടെലിവിഷനിലുമുള്‍പ്പെടെ എല്ലാപേരും പറയുന്നത് ലോകം മാറാന്‍ പോകുകയാണെന്നാണ്. ഡയ്‌സിച്ചെടികള്‍ മറ്റെന്തോ ആയിത്തീരും. കുറുക്കന്മാര്‍ക്ക് രണ്ടാമതൊരു വാലുകൂടി മുളയ്ക്കും. മുള്ളന്‍പന്നികള്‍ പിറക്കുന്നത് മുള്ളില്ലാതെയാണെങ്കില്‍ റോസിന് ദലങ്ങളുണ്ടാവില്ലത്രേ! മനുഷ്യര്‍ക്ക് മഞ്ഞനിറം. പുരികങ്ങളും കണ്‍പീലികളുമില്ലാത്ത കണ്ണുകള്‍ മാത്രമുള്ള ഹ്യൂമനോയിഡുകളായിട്ടാണ് അവര്‍ പ്രത്യക്ഷപ്പെടുത്. അസ്തമയ സൂര്യന്റെ നിറം പച്ചയാകും. ചുവപ്പല്ല.
ഞാന്‍ കുഞ്ഞാണ്. എട്ടുവയസ്സ് പ്രായം.
അങ്ങനെ വസന്തകാലമായി. അപ്പോള്‍ മുകളങ്ങളില്‍ നിന്നും ഇലകള്‍ വിടര്‍ന്നുവന്നു. മുമ്പത്തെ മാതിരിതന്നെ. അവ പച്ചനിറത്തിലുമായിരുന്നു. ആപ്പിള്‍മരങ്ങള്‍ പൂവിട്ടു. വെളുത്ത പൂക്കള്‍. ചെറിക്ക് അതേ സുഗന്ധം. ഡയ്‌സികളും അതേ മാതിരി പഴയതുപോലെ തന്നെ. ഞങ്ങള്‍ ചൂണ്ടയിടുന്നവരുടെ അടുത്തേയ്‌ക്കോടി.  മീനുകള്‍ക്ക് തലയും വാലുമുണ്ടോയെന്നറിയണമല്ലോ. കിളിക്കൂടുകള്‍. കിളിക്കുഞ്ഞുങ്ങള്‍..
ഞങ്ങള്‍ക്ക് ധാരാളം പണികളുണ്ടായിരുന്നു. ഒരുപാടു കാര്യങ്ങള്‍ പരിശോധിക്കാനുണ്ടായിരുന്നു.


9
മുതിര്‍ന്നവര്‍ പിറുപിറുക്കുകയായിരുന്നു. അത് എനിക്കു കേള്‍ക്കാമായിരുന്നു.
ഞാന്‍ പിറന്ന ആയിരത്തിതൊള്ളായിരത്തി എണ്‍പത്തിയാറില്‍ ഞങ്ങളുടെ ഗ്രാമത്തില്‍ മറ്റൊരു ജനനമുണ്ടായില്ല. ഞാന്‍ മാത്രം. ഡോക്ടര്‍മാര്‍ അതിനനുവദിച്ചിരുന്നില്ല. എന്റെ അമ്മയെ അവര്‍ വല്ലാതെ പേടിപ്പിച്ചു. ഗര്‍ഭിണിയായ അമ്മ ആശുപത്രിയില്‍ നിന്നും ഓടിപ്പോയി. മുത്തശ്ശിക്കൊപ്പം ഒളിച്ചു താമസിച്ചു. അങ്ങനെ ഞാനുണ്ടായി. പിറന്നപ്പോള്‍ ഞാന്‍ ആരോഗ്യവാനായിരുന്നു. അതെല്ലാം ഞാന്‍ ഒളിച്ചു കേട്ടതാണ്.
എനിക്ക് അനിയനും അനിയത്തിയുമില്ല. എനിക്ക് ഒരാള്‍ കൂട്ടിനു വേണമെന്നു തോന്നി. കുഞ്ഞുങ്ങളെവിടെ നിന്നാണു വരുത്?
മുത്തശ്ശി പലതരത്തിലുള്ള ഉത്തരങ്ങളാണ് നല്‍കിക്കൊണ്ടിരുന്നത്. കിളികളാണ് കുഞ്ഞുങ്ങളെ കൊത്തിക്കൊണ്ടു വരുന്നത്. അല്ലെങ്കില്‍ ഇങ്ങനെയാവും പറയുന്നത്. പെണ്‍കുട്ടികള്‍ വയലിലാണ് മുളയ്ക്കുന്നത്. ആണ്‍കുട്ടികള്‍ ബെറി മരത്തിലുണ്ടാവും.
അമ്മ പറഞ്ഞത് മറ്റൊന്നാണ്. നീ സ്വര്‍ഗ്ഗത്തില്‍ നിന്നാണു വീണത്.
എങ്ങനെ?
മഴ പെയ്യാന്‍ തുടങ്ങി. നീയെന്റെ കൈയില്‍ നേരെ വീണു.
ചിത്രപ്രദര്‍ശനങ്ങള്‍ക്ക് ഞാന്‍ പോകാറുണ്ടായിരുന്നു.
ചെര്‍ണോബിലിനെ കുറിച്ചുള്ള ഒരു പ്രദര്‍ശനം അവര്‍ ഞങ്ങളുടെ നഗരത്തില്‍ കൊണ്ടുവന്നു. ഒരു കുതിരക്കുട്ടി വനത്തിലോടുന്നു. അതിന് എട്ടോ പത്തോ കാലുകളുണ്ടായിരുന്നു. മൂന്നു തലയുള്ള കന്നുക്കുട്ടി. കൂട്ടിലെ കഷണ്ടി മുയല്‍. അവയെല്ലാം പ്ലാസ്റ്റിക് മാതിരി തോന്നിപ്പിച്ചു.  പുല്‍ത്തകിടിയില്‍ നടക്കാനിറങ്ങിയവര്‍ സ്‌പേയ്‌സ് സ്യൂട്ടു ധരിച്ചിരുന്നു. പടങ്ങളിലെ മരങ്ങള്‍ക്ക് പള്ളികളേക്കാള്‍ ഉയരമുണ്ട്. അവയുടെ പൂക്കള്‍ മരങ്ങളുടെ അത്രയും വലിപ്പത്തിലായിരുന്നു. കൈകള്‍ വിടര്‍ത്തിയ ഒരു കുട്ടിയുടെ ഫോട്ടോ ഞാന്‍ കണ്ടു. അവന്റെ മൂക്ക്. ഹോ. അത് ആനയുടെ തുമ്പികൈ മാതിരിയായിരുന്നു. എനിക്ക് കരയണമെന്നു തോന്നി. ആക്രോശിക്കണമെന്നും. 'ഇതുമാതിരിയുള്ള പ്രദര്‍ശനങ്ങള്‍ ഞങ്ങള്‍ക്കു വേണ്ട. അവ കൊണ്ടുവരരുതേ! ഇവിടുള്ളവരെല്ലാം മരണത്തെ കുറിച്ചും ജീന്‍വ്യതിയാനം വന്നവരെക്കുറിച്ചുമാണ് സംസാരിക്കുന്നത്. എനിക്കു മതിയായി.' പ്രദര്‍ശനത്തിന്റെ ആദ്യദിനത്തില്‍ അതു കാണാന്‍ ധാരാളം പേരെത്തി. പിന്നെ ആരുമുണ്ടായില്ല. മൊസ്‌കോയിലും സെന്റ്പീറ്റേഴ്‌സ്ബര്‍ഗിലും ആള്‍ക്കൂട്ടമുണ്ടായിരുന്നതായി പത്രങ്ങളെഴുതി. ഞങ്ങളുടെ നാട്ടിലെ പ്രദര്‍ശനമുറി ശൂന്യമായിരുന്നു.



11
അപകടം നടന്ന് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍.
ഞങ്ങളുടെ ഗ്രാമത്തിലെ കുരുവികളെ അപ്പാടെ കാണാതെയായി. അവ എല്ലായിടത്തും ചത്തു കിടപ്പുണ്ടായിരുന്നു. തോട്ടത്തിലും റോഡുവക്കിലും വരെ. പാഴിലകള്‍ക്കൊപ്പം അടിച്ചുകൂട്ടിയ അവയെ കണ്ടൈനറുകളില്‍ ദൂരേയ്ക്ക് കൊണ്ടുപോയി. അത്തവണ പാഴിലകള്‍ കത്തിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. അണുപ്രസരണമുള്ളതായിരുന്നതിനാല്‍ അവയെല്ലാം കുഴിച്ചിടണമായിരുന്നു.
രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ കുരുവികള്‍ തിരികെ വന്നു. ഞങ്ങളേറെ സന്തോഷത്തോടെ കൂവി വിളിച്ചു. 'ഇന്നലെ ഞാനൊരു കുരുവിയെ കണ്ടു. അവയെല്ലാം തിരികെ വന്നു.' കോക്ക്ഷഫേഴ്‌സ് തീര്‍ത്തും അപ്രത്യക്ഷമായി. അവയിനിയും തിരികെ വന്നിട്ടില്ല. നമ്മുടെ ടീച്ചേഴ്‌സ് പറയുതുപോലെ ചിലപ്പോള്‍ ഒരു നൂറ് അല്ലെങ്കില്‍ ആയിരം വര്‍ഷങ്ങള്‍ വേണ്ടിവരുമായിരിക്കും അവ വീണ്ടുമുണ്ടാകാന്‍. എനിക്ക് ഒന്‍പതു വയസ്സേ ആയിട്ടുള്ളു. എന്നാലും ചിലപ്പോള്‍ അവയെ കാണാന്‍ കഴിയില്ലായിരിക്കും.
എന്റെ മുത്തശ്ശിക്കോ? മുത്തശ്ശിക്ക് തീരെ വയസ്സായി.


12
സെപ്തംബര്‍ ഒന്നിനു വീണ്ടും സ്‌കൂള്‍ തുറന്നു.
ഒരു പൂങ്കുല പോലുമവിടെ ഉണ്ടായിരുന്നില്ല. പൂക്കളില്‍ ഏറിയ തോതില്‍ റേഡിയേഷനുണ്ടെന്നു അപ്പോഴേയ്ക്കും ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു. സ്‌കൂള്‍ തുറപ്പു നേരത്ത് പതിവുപോലെ പള്ളിക്കൂടത്തില്‍ പെയിന്റര്‍മാരും ആശാരിമാരും പണിക്കെത്തിയിരുന്നില്ല. പട്ടാളക്കാരുണ്ടായിരുന്നു. അവര്‍ പൂക്കളെ വലിച്ചറുത്തിട്ടു. ചുറ്റിലുമള്ള മണ്ണ് വടിച്ചെടുത്ത് ട്രെയിലറുള്ള ട്രക്കുകളില്‍ കയറ്റി ദൂരെയെവിടെയോ കൊണ്ടുപോയി. പുരാതനമായ പാര്‍ക്കിലെ ഏറെ പ്രായമുള്ള മരങ്ങളെ വരെ മുറിച്ചു നീക്കി. നാദിയ അമ്മൂമ്മ മനുഷ്യര്‍ മരിക്കുന്ന നേരത്തെപ്പോലെ വലിയവായില്‍ നിലവിളിച്ചു. കഷ്ടം! 'എന്റെ ഓക്ക്, ആപ്പിള്‍ മരം എല്ലാം പോയി'
ഒരു വര്‍ഷത്തിനു ശേഷം ഞങ്ങളെയെല്ലാം അവിടെ നിന്നും ഒഴിപ്പിച്ചു. ഗ്രാമത്തെ കുഴിച്ചു മൂടി. എന്റെ പപ്പ ഒരു ഡ്രൈവറായിരുന്നു.  പപ്പയെന്നെ അവിടെ കൊണ്ടുപോയി. അതിനെക്കുറിച്ചു പറഞ്ഞു തന്നു. ആഞ്ചു മീറ്റര്‍ ആഴമുള്ള കുഴിയാണവര്‍ ആദ്യമെടുത്തത്. പിന്നെ ഫയര്‍ഫോഴ്‌സ് വന്നു. വെള്ളംചീറ്റിച്ച് മേല്‍ക്കൂര മുതല്‍ ഫൗണ്ടേഷന്‍ വരെ വീടിനെ വീഴ്ത്തി. അതിനാല്‍ റേഷിയേഷന്‍ പൊടിയുയര്‍ന്നില്ല. മേല്‍ക്കൂര, ജനാലകള്‍, വാതിലുകള്‍ എല്ലാറ്റിനേയും ക്രയിന്‍ കൊണ്ടു കോരിയെടുത്ത് കുഴിയിലിട്ടു. പാവകള്‍, പുസ്തകങ്ങള്‍, പാത്രങ്ങള്‍ എല്ലാമെല്ലാം. മണലും കളിമണ്ണുമിട്ട് അവയെല്ലാം അടിയിലുറപ്പിച്ചു. അവിടെ അങ്ങനെ ഗ്രാമം നിരന്ന തറയായി. സ്‌കൂളും സോവിയറ്റു ഗ്രാമവും ഞങ്ങളുടെ വീടും അതിന്റെ അടിയിലാണ്.. ഉണക്കി സൂക്ഷിച്ച പൂക്കളുടെ ശേഖരവും എന്റെ രണ്ടു തപാല്‍ സ്റ്റാമ്പ് ആല്‍ബവും. മണ്ണിനടിയില്‍ നിന്നും അതിനെ എടുത്തു കൊണ്ടുപോണമെന്നു ഞാന്‍ വല്ലാതെ കൊതിച്ചു. 
എനിക്കൊരു സൈക്കിളുണ്ടായിരുന്നു. അതാണെങ്കില്‍ വാങ്ങിയിട്ടേയുണ്ടായിരുന്നുള്ളു.


13
എനിക്ക് പന്ത്രണ്ടു വയസ്സായിരുന്നു പ്രായം.
ഒന്നിനും കൊള്ളാതെ മിക്കനേരത്തും ഞാന്‍ വീട്ടിലിരുന്നു.  പോസ്റ്റുമാന്‍ മുത്തശ്ശന് പെന്‍ഷന്‍ കൊടുക്കാന്‍ വരുമായിരുന്നു. എനിക്കുമുണ്ടായിരുന്നു ഒരു പെന്‍ഷന്‍.
ഞാനൊരു രക്താര്‍ബുദ രോഗിയാണെറിഞ്ഞതോടെ അടുത്തിരിക്കാനും എന്നെ തൊടാനും ക്ലാസ്സിലെ പെണ്‍കുട്ടികള്‍ പേടിച്ചു. ഞാനെന്റെ കൈകളില്‍ നോക്കി. കൈകള്‍, സ്‌കൂള്‍ ബാഗ്, നോട്ടുപുസ്തകം ഒന്നിനും മാറ്റമില്ല. പിെന്തിന് അവരെന്നെ ഭയക്കുന്നു?
ഡോക്ടര്‍മാര്‍ പറയുന്നത് ഞാന്‍ രോഗിയായതിനു കാരണം പപ്പ ചെര്‍ണോബിലില്‍ ജോലിചെയ്തതിനാലാണെന്നാണ്. അതിനു ശേഷമാണ് ഞാന്‍ പിറന്നത്.
എങ്കിലും ഞാനെന്റെ പപ്പയെ ഇഷ്ടപ്പെടുന്നു.



14
ഞാനിത്രയധികം പട്ടാളക്കാരെ മുമ്പ് കണ്ടിട്ടേയില്ല.
അവര്‍ മരങ്ങള്‍, വീടുകള്‍, മേല്‍ക്കൂരകള്‍ എല്ലാം കഴുകി. കൂട്ടുകൃഷി ഫാമിലെ പശുക്കളെയും അവര്‍ വെള്ളമൊഴിച്ച് വൃത്തിയാക്കി. 'പാവം കാട്ടുമൃഗങ്ങള്‍ അവയെ കുളിപ്പിക്കാന്‍ ആരുമില്ല. അവയെല്ലാം ചത്തുപോകും. വനത്തിലെ മരങ്ങളെയും കഴുകുന്നില്ല. അവയും പോകും.'
'റേഡിയേഷന്‍ വരയ്ക്കൂ.' ഞങ്ങളുടെ ടീച്ചര്‍ പറഞ്ഞു. ഞാന്‍ വരച്ച മഴ മഞ്ഞനിറത്തിലുള്ളതായിരുന്നു. എന്റെ പടത്തിലെ പുഴയില്‍ ചുവന്ന വെള്ളമൊഴുകി.



15
കുഞ്ഞുവയസ്സു മുതല്‍ ഞാന്‍ സാങ്കേതികവിദ്യയെ ഇഷ്ടപ്പെട്ടു.
വളരുമ്പോള്‍ ഏതെങ്കിലും സാങ്കേതിക സ്ഥാപനത്തില്‍ ജോലിചെയ്യുമെന്നു ഞാന്‍ സ്വപ്നം കണ്ടിരുന്നു. ഡാഡിയും സാങ്കേതികതയെ ഇഷ്ടപ്പെട്ടു.
അന്നു രാവിലെ ഞാനുറങ്ങിക്കിടന്ന നേരത്തായിരുന്നു ഡാഡി പോയത്. അതിനാല്‍ ആ വിവരം ഞാനറിഞ്ഞില്ല. കണ്ണീരിനാല്‍ മമ്മിയുടെ മുഖം നനഞ്ഞിരുന്നു. 'ഡാഡി ചെര്‍ണോബിലിലേയ്ക്കാണ് പോയത്.' മമ്മി പറഞ്ഞു.
അകലെ യുദ്ധസ്ഥലത്തു നിന്നെവണ്ണം പപ്പ മടങ്ങി വരുന്നത് ഞങ്ങള്‍ കാത്തിരുന്നു.
മടങ്ങി വന്ന ഡാഡി പിന്നെയും ഫാക്ടറിയില്‍ പോയിത്തുടങ്ങി. ഡാഡി അതിനെക്കുറിച്ചൊന്നും പറഞ്ഞില്ല. എന്റെ ഡാഡി ചെര്‍ണോബിലില്‍ നിന്നാണ് തിരിച്ചു വന്നത്. അവിടെ റിയാക്ടര്‍ വൃത്തിയാക്കുന്ന സംഘത്തിലാണ് പപ്പ ജോലി ചെയ്തത്. അവരാണ് ശരിക്കും അപകടം തരണം ചെയ്യാന്‍ സഹായിച്ച 'ഹീറോ'കള്‍. ഞാനെല്ലാപേരോടും വീമ്പിളക്കി. സഹപാഠികള്‍ എന്നെ അസൂയയോടെ നോക്കി.
ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഡാഡി രോഗിയായി.
രണ്ടാമത്തെ ഓപ്പറേഷനുശേഷം ഒരു ദിവസം ഞാനും പപ്പയും ആശുപത്രിയിലെ പാര്‍ക്കില്‍ നടക്കുകയായിരുന്നു. അന്നേരത്ത് ഡാഡി ആദ്യമായി ചെര്‍ണോബിലിനെ കുറിച്ച് സംസാരിച്ചു.
ഞങ്ങള്‍ റിയാക്ടറിന് തൊട്ടടുത്തായിരുന്നു ജോലി ചെയ്തിരുന്നത്. എത്രത്തോളം അടുത്താവാന്‍ കഴിയുമോ അത്രയുമടുത്ത്. എല്ലാം പതിവുപോലെ. തോട്ടത്തില്‍ പൂക്കളുണ്ടായി. പക്ഷേ ആര്‍ക്കുവേണ്ടിയായിരുന്നു? ആളുകള്‍ ഗ്രാമങ്ങളില്‍ നിന്നൊഴിഞ്ഞുപോയി. കാടുകള്‍ക്കിടയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു സൈക്കിള്‍ ഞാന്‍ കണ്ടു. അതു പോസ്റ്റുമാന്റേതായിരുന്നു. അതിലെ സഞ്ചിയില്‍ നിറയെ കത്തുകളും പത്രങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. അതിലൊരു കിളി കൂടുകെട്ടിയിട്ടുണ്ടായിരുന്നു. ഒരു സിനിമയിലെ മാതിരി ഞാനതെല്ലാം കണ്ടു.
ഒഴിവാക്കാനുള്ളവയെല്ലാം 'മാലിന്യമുക്തമാക്കി.' സീസിയവും സ്രോണ്‍ഷ്യവുമുള്ള മേല്‍മണ്ണിനെ വടിച്ചു നീക്കി. എന്നിട്ടും റേഡിയേഷന്‍ മീറ്ററുകള്‍ പിറ്റേന്നും അണുപ്രസരണ സാന്നിധ്യം കാണിച്ചു.
'അവിടെ നിന്നും പിരിഞ്ഞുപോരുമ്പോള്‍ ഒരു ഹാന്‍ഡ്‌ഷേക്കും നിസ്വാര്‍ത്ഥസേവനത്തിനുള്ള കീര്‍ത്തിപത്രവും എനിക്കു കിട്ടി.' എന്റെ പപ്പ നിരന്തരം അതെല്ലാം അയവിറക്കി. അവസാനത്തെ വട്ടം ആശുപത്രിയില്‍ നിന്നിറങ്ങിയപ്പോള്‍ ഡാഡിയിങ്ങനെ പറഞ്ഞു. 'ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ ഫിസിക്‌സും കെമിസ്ട്രിയും ഉപേക്ഷിക്കും. ഫാക്ടറിയില്‍ നിന്നും വിരമിച്ച് ഒരു ആട്ടിടയനാവും.
അമ്മയും ഞാനും ഞങ്ങളുടേതിനെയെല്ലാം ഉപേക്ഷിച്ചു. അമ്മ ആഗ്രഹിക്കുന്നതു മാതിരി ഞാനാ സാങ്കേതിക കലാലയത്തില്‍ ചേരുന്നില്ല. അവിടെയായിരുന്നു പപ്പ പഠിച്ചത്.


16
എനിക്കൊരു കുഞ്ഞനിയനുണ്ടായിരുന്നു.
അവന് ചെര്‍ണോബില്‍ കളിക്കാന്‍ വളരെ ഇഷ്ടമായിരുന്നു. അവന്‍ ഹെലികോപ്ടറുകള്‍ക്ക് താവളങ്ങളുണ്ടാക്കിയും അവയെ ഉപയോഗിച്ച് റിയക്ടറിനുള്ളില്‍ മണല്‍ കൊണ്ടിടുന്നതായും ഭാവിച്ച് കളിച്ചു. അല്ലെങ്കില്‍ ഉമ്മാക്കികളെ മാതിരി വേഷംകെട്ടി ഓടി നടന്നെല്ലാപേരെയും പേടിപ്പിച്ചു. 'ഓ. ഞാന്‍ റേഡിയേഷനാണ്. റേഡിയേഷന്‍.' അവന്‍ അലറിവിളിച്ചു.
അപകടമുണ്ടായ സമയത്ത് അവന്‍ ജനിച്ചിരുന്നില്ല.


17
രാത്രി നേരത്ത് ഞാന്‍ പറന്നു.
പറക്കുമ്പോള്‍ എനിക്കു ചുറ്റിലും തെളിഞ്ഞ വെളിച്ചമുണ്ടായിരുന്നു. അത് യാഥാര്‍ത്ഥ്യമോ മിഥ്യയോ ആയിരുന്നില്ല. അതിന്റെ ഭാഗമാകാനാകുമെന്ന് കിനാവിലും ഞാനറിഞ്ഞു. ചിലപ്പോള്‍ അതിനുള്ളിലാകാനും. എന്റെ നാക്ക് ശരിക്കായിരുന്നില്ല. ശ്വാസവും. മറ്റാരോടും സംസാരിക്കാന്‍ കഴിയുമായിരുന്നില്ല. മുമ്പും ഇതുമാതിരിയുണ്ടായിട്ടുണ്ട്. എപ്പോഴാണ്? എനിക്ക് ഓര്‍മ്മിക്കാനാവുന്നില്ല. എനിക്ക് എല്ലാപേരോടുമൊപ്പം ചേരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ആരേയും കാണാന്‍ കഴിഞ്ഞില്ല. പ്രകാശം മാത്രം. അതിനെ തൊടാന്‍ കഴിയുമെന്നു തോന്നും. എനിക്ക് ഭീകര വലിപ്പമാണപ്പോഴുണ്ടായിരുന്നത്. ഞാനിപ്പോഴൊക്കെ കാണുന്ന തരത്തിലുള്ള വര്‍ണ്ണചിത്രങ്ങളും കണ്ടു. മറ്റൊന്നിനെപ്പറ്റിയും ആലോചിക്കാനില്ലാത്ത ഒരു നിമിഷവും ഈ കിനാവിന്നിടയില്‍ വന്നു.
മമ്മി വന്നപ്പോള്‍ ഒരു കുരിശു കൊണ്ടുവന്നു. വാര്‍ഡിലെ ചുവരില്‍ അതിനെ തൂക്കിയിട്ടു മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. പ്രൊഫസര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എല്ലാപേരുമുണ്ടായിരുന്നിട്ടും അവിടം നിശ്ശബ്ദമായിരുന്നു. അവര്‍ കരുതുന്നുണ്ടാവും മരിക്കാന്‍ പോകുതിനെ കുറിച്ച് എനിക്കൊരു ധാരണയുമില്ലെന്ന്. എന്നാല്‍ രാത്രിയില്‍ ഞാന്‍ പറക്കാന്‍ പഠിക്കുകയായിരുന്നു.
ആരാണ് പറഞ്ഞത് പറക്കുന്നത് എളുപ്പമാണെന്ന്?
ഒരിക്കല്‍ ഞാന്‍ കവിതയെഴുതി. ഗാര്‍സിയ ലോര്‍ക്കയായിരുന്നു എന്റെ പ്രിയകവി. 'കരച്ചിലിന്റെ കറുത്ത വേര്' എന്ന ലോര്‍ക്കയുടെ കവിത ഞാന്‍ വായിച്ചു. രാത്രിയില്‍ കവിതകള്‍ക്ക് മറ്റൊരു ഒച്ചയാണുള്ളത്. തികച്ചും വ്യത്യസ്ഥമായ ശബ്ദം. ഞാന്‍ പറക്കാന്‍ പഠിച്ചു തുടങ്ങിയിരിക്കുന്നു. അതെനിക്ക് ഇഷ്ടമേയല്ല. മറ്റെന്താണ് ചെയ്യാന്‍ കഴിയുക?
ആന്ദ്രെയായിരുന്നു എന്റെ പ്രിയ മിത്രം. രണ്ട് ഓപ്പറേഷനുകള്‍ക്കുശേഷം അവനെ വീട്ടില്‍ വിട്ടു. ഇനി ആറുമാസത്തിന്നിടയില്‍ അടുത്ത ശസ്ത്രക്രിയ അവനുണ്ട്. ഒഴിഞ്ഞ ക്ലാസ്സുമുറിയില്‍ അവന്‍ ബെല്‍റ്റുപയോഗിച്ച് തൂങ്ങി മരിച്ചു. അന്നേരത്ത് മറ്റുള്ള കുട്ടികള്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ക്ലാസ്സിലായിരുന്നു. ഡോക്ടര്‍മാര്‍ ഓടാനും ചാടാനും അവനെ വിലക്കിയിരുന്നു. ഒപ്പറേഷനുകള്‍ക്ക് മുമ്പ് അവനായിരുന്നു സ്‌കൂളിലെ ഏറ്റവും മികച്ച ഫുഡ്‌ബോള്‍ കളിക്കാരന്‍.
എനിക്കിവിടെ ധാരാളം സുഹൃത്തുക്കളുണ്ടായി. യുല്യ, കാത്യ, വാഡിം, ഓക്‌സാന, ഒലേ ഇപ്പോള്‍ ആന്ദ്രെയും. 'നമ്മളൊക്കെ മരിക്കുകയും ശാസ്ത്രത്തിന്റെ ഭാഗമായി മാറുകയും ചെയ്യും.' ആന്ദ്രെ പറയാറുണ്ടായിരുന്നു. 'നമ്മള്‍ മരിക്കും എല്ലാരും നമ്മളെ മറക്കും.' അങ്ങനെയായിരുന്നു കാത്യയുടെ ചിന്തകള്‍. 'ഞാന്‍ മരിക്കുേമ്പാള്‍ എന്നെ ശ്മശാനത്തിലാക്കരുത്. ഞാന്‍ സെമിത്തേരികളെ ഭയക്കുന്നു. അവിടെ മരിച്ചുപോയവരും കാക്കകളും മാത്രമേയുള്ളു. എന്നെ ഗ്രാമത്തിലെ തുറയിടത്താണ് അടക്കേണ്ടത്.' അതായിരുു ഓക്‌സാനയുടെ ആവശ്യം. 'നമ്മള്‍ മരിക്കാന്‍ പോകുന്നു.' അതു പറഞ്ഞ് യുല്യ വിതുമ്പാന്‍ തുടങ്ങി.
ഞാന്‍ നോക്കുമ്പോള്‍ ആകാശമിപ്പോള്‍ ജീവസുറ്റതായിരിക്കുന്നു. അവരെല്ലാം അവിടെയുണ്ട്.


യുറീക്ക 2018 ആഗസ്റ്റ്‌



 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi