2008 ഡിസംബർ 20, ശനിയാഴ്‌ച
2008 നവംബർ 25, ചൊവ്വാഴ്ച
വൃശ്‌ചികത്തിന്റെ വെള്ളോട്ടു പാത്രം
9:50:00 AM
Posted by
പി കെ സുധി
മണ്ണിനും വിണ്ണിനും കൗമാരഭാവം. കുളിരും ചെറുചൂടും മഞ്ഞിന്‍ പാടയില്‍ ആറാടി നടക്കുന്ന ദേശച്ചന്തവും. എമ്പാടും ഉത്സാഹം കുമിഞ്ഞു നിറയുന്നു. ഏറെ പ്രിയങ്കരിയായ ചിങ്ങത്തിനു പോലും ഇത്രത്തോളം ഓമനയാകാന്‍ കഴിയുന്നില്ല. കേരളീയ സൗന്ദര്യാംശത്തില്‍ വൃശ്‌ചികം അധിക ചാരുത വരഞ്ഞിടുന്നു.
അതീവ സുതാര്യമായ മഞ്ഞിന്‍ തുണിയാല്‍ പ്രപഞ്ചമാകെ മൂടപ്പെട്ടിരിക്കുന്നു. അത്തരം തോന്നലോടെയാണ് വൃശ്‌ചിക പുലരികള്‍ കണ്‍മിഴിക്കുന്നത്. നീര്‍ക്കണങ്ങള്‍ ഇറ്റുവീഴാന്‍ വിറകൂട്ടി നില്‍ക്കുന്ന തുളസിക്കതിര്‍ ചൂടിയ കൂന്തല്‍ ഭാരത്തെ ഓര്‍മ്മിപ്പിക്കുന്ന സുന്ദര പ്രഭാതമാണ് അതിനുള്ളത്. സായാഹ്നങ്ങളില്‍ നിറ കര്‍പ്പുര ഗന്ധം വൃശ്‌ചിക സാന്നിധ്യമായി വന്നു തൊടുന്നു.കുത്തിനോവിക്കാത്ത വശ്യത്തണുപ്പു പടര്‍ന്ന പകലും രാവും. വട്ടമിടുന്ന ഇളംകാറ്റ് ( വൃശ്‌ചിക കാറ്റേ.... വൃകൃതി കാറ്റേ....വഴിമാറി വീശല്ലേ ....നീ വഴിമാറി വീശല്ലേ....)
തുലാമഴയില്‍ തോര്‍ത്തി തളര്‍ന്ന പച്ചപ്പിനു മേല്‍ വൃശ്‌ചികം മിത ഊഷ്‌മളാവസ്ഥയുടെ നിറ ഉത്സാഹം കൊരിയൊഴിക്കുന്നു. വവോഢ ചമയാത്ത ഏതു സസ്യജാലമാണീ കാലത്തില്ലാത്തത്?
കറുത്ത മുഖത്തേയും വാരിയെടുത്ത് മേഘങ്ങള്‍ ആകാശത്തിന്റെ കാണാദിക്കുകള്‍ തേടി പൊയ്‌ക്കളഞ്ഞു. മിതോഷ്‌ണാന്തരീക്ഷത്തില്‍ പരന്നു നിറഞ്ഞ പുകമഞ്ഞും സൗമ്യസൗര സാന്നിധ്യവും തെളിനീലവാനവും വൃശ്‌ചികക്കൂറിനെ ഓര്‍മ്മപ്പെടുത്തുന്നു.
പകല്‍ വെളിച്ചത്തോട് ഒട്ടിക്കിടക്കുന്ന പുകമഞ്ഞിന്റെ സൗരഭ്യം നാട്ടിമ്പുറങ്ങള്‍ക്ക് അലൗകിക ഭാവം പകരുന്നു.വൃശ്‌ചിക പകല്‍ നടുന്നു ചെന്നു ചായുന്നത് അന്തി നടത്തത്തിനിറങ്ങിയ സായാഹ്നമാറിലേയ്‌ക്കും. വിശാലമായ പാടശേഖരം, കാറ്റില്‍ ചാഞ്ചാടുന്ന നെല്‍മെത്ത, ആര്‍ത്തിയും കൊതിയും മൂത്ത് പച്ചപ്പിലേയ്‌ക്ക് വീഴുന്ന പൊന്‍വെളിച്ചം. സായാഹ്നകാഴ്‌ചകളില്‍ യവ്വനോരുക്കത്തിന്റേതായ വേലിയേറ്റത്തില്‍ കരള്‍ പിടച്ചുപോവും.
ഋതുചക്രത്തില്‍ നിന്നുള്ള തുലാമാസ വേര്‍പിരിയല്‍ അപൂര്‍വ്വ കാഴ്‌ചയാണ്. തലേന്നുണ്ടായ അവസാന പെയ്‌ത്തില്‍ നിന്നും മിച്ചം പിടിച്ചൊരുക്കിയ കോടമഞ്ഞിന്റെ കനത്ത പാളികള്‍ ഭൂവല്‍ക്കത്തോടു ചേര്‍ന്നു പറ്റിക്കിടക്കും. മറയാന്‍ വയ്യ! പറിച്ചു നീക്കാനാവാത്ത ഗാഢാലിംഗനം.
മൂടല്‍ മഞ്ഞിന്‍ പാളികളെ ഭേദിച്ച് സൈക്കിളോടിച്ച ബാല്യം. കൈത്തണ്ടയില്‍ കുനുകുനുത്ത രോമത്തില്‍ മഞ്ഞിന്‍ പൂപ്പല്‍ വന്നു തൊടുമ്പോള്‍ ഞാനിപ്പോള്‍ യൂറോപ്പിലാണ്. കാശ്‌മീരിലാണ്. എന്നൊക്കെ പിറുപിറുത്ത് കിടുകിടുക്കാന്‍ വന്ന തണുപ്പിനെ ഓടിക്കും.
ഇതു സഞ്ചാരമാസമാണ്. ശരാശരി മലയാളിയുടെ ദൂരക്കാഴ്‌ചകളും യാത്ര പോകലും വൃശ്‌ചികത്തിലെ അയ്യപ്പന്‍ യാത്രകളില്‍ നിന്നാണു തുടങ്ങുന്നത്. വിശിഷ്യ കുട്ടികളുടെ കാര്യത്തില്‍. തീഷ്‌ണച്ചായക്കൂട്ടുകള്‍ നിറച്ച് അതു കാഴ്‌ചകളെ സമ്പുഷ്‌ടമാക്കുന്നു. മൂളിപ്പാട്ടുമായി യാത്രാവേളകളില്‍ കൂട്ടുവരുന്ന സ്‌നേഹിതയായി വൃശ്‌ചികത്തെ നിശ്ചയം പരിഗണിക്കാം.
വൃശ്‌ചികത്തിലെ കാര്‍ത്തിക നാളില്‍ തെക്കന്‍ തിരുവിതാംകൂറില്‍ തൃക്കാര്‍ത്തിക വിളക്കുത്സവം ആഘോഷിക്കുന്നു. വാഴത്തട വിളക്കുകള്‍, കുരുത്തോല അലങ്കാരങ്ങള്‍, നിറദീപ മണ്‍ചെരാതുമായി പെണ്‍കുട്ടികള്‍. ചേമ്പ്, കാച്ചില്‍, നനകിഴങ്ങ് വിവിധതരത്തിലെ പുഴുക്കുകളും ഇളനീരിന്റെ മാധുര്യവും. കാര്‍ത്തിക സന്ധ്യയുടെ ചന്തത്തിന് പെരുംകൂട്ടാവുന്ന പൗര്‍ണ്ണമി ചന്ദ്രനും പാല്‍ നിലാവും.
``വിളക്കു കണ്ടോ വെണ്‍ മുറം കണ്ടോ
നിക്കുന്ന വൃക്ഷങ്ങളൊക്കെയും കണ്ടോ
ഒരാണ്ടു കൂടി വരും മാതേവിയമ്മയ്‌ക്ക്
അരിയോ.... അരിയോ..
തെങ്ങേ കണ്ടോ മാവേ കണ്ടോ..
വിളക്കു കണ്ടോ വെണ്‍ മുറം കണ്ടോ'' ഒരു ബാല്യാവസ്ഥയാണിവിടെ ഓര്‍മ്മിക്കപ്പെടുന്നത്.
നിലാവിന്റെ മാത്രകള്‍ വൃശ്‌ചികത്തില്‍ പുതയുന്നത് അനര്‍ഘ രാത്രികളെ നിര്‍മ്മിക്കുന്നു. പാലപൂത്ത മണമുതിരുമ്പോള്‍ യക്ഷ, ഗന്ധര്‍വ്വ, കിന്നര, അപ്‌സരസ്സിന്‍ സാന്നിധ്യം മനസ്സില്‍ ഞെട്ടുന്നു. നിലാവ് അന്യമായ കൂരിരുള്‍ രാവില്‍ കാണാമഞ്ഞിന്‍ കടല്‍ വരവ് നാസാരന്ധ്രങ്ങളില്‍ അറിയുന്നു.
തണുപ്പിലൂടെ അരിച്ചണയുന്ന അയ്യപ്പന്‍ പാട്ടിന്റെ ശീലുകള്‍....ഒരു പ്രേമഗാനം.... രാക്കിളി ചിറകടിയും അവരുടെ ഉറക്കപ്പേച്ചുകളും.... മറക്കാ നിമിഷങ്ങളെ വരച്ചിടുന്നു.
ദൂരം താണ്ടി തീവണ്ടി പായുമ്പോള്‍ മഞ്ഞും നിലാവും മത്സരിച്ചു പൂത്തുലഞ്ഞ രാവുകളില്‍ മനസ്സെങ്ങനെ ഉറങ്ങും? നിളയെപ്പോലെ തീവണ്ടിക്കൊപ്പം സമാന്തരം വാശിയോടെ ഒരു നദികൂടി ഒഴുകുകയാണെങ്കില്‍? അതില്‍ കരയ്‌ക്കു കയറാനാവാതെ കട്ടച്ചന്ദ്രിക വീണു കിടക്കുകയാണെങ്കില്‍?
``വൃശ്‌ചിക പൂനിലാവേ പിച്ചകപ്പുനിലാവേമച്ചിന്റെ മേലിരു ന്നൊളിച്ചു നോക്കാന്‍..''
വൃശ്‌ചികപ്പെരുമ തുളുമ്പുന്ന ഗാനം മൂളാതിരിക്കുതെങ്ങനെ?മൂത്തു പാകമായ മഞ്ഞും തണുപ്പുമായി ധനുമാസം തൊട്ടുമുന്നില്‍ കാത്തു നില്‍ക്കുന്നുവെങ്കിലും പ്രിയം സൗമ്യയായ വൃശ്‌ചികത്തോടു ചേര്‍ന്നു സഞ്ചരിക്കാനാണ്.
വാരാന്ത്യകൗമുദി 16.11.2008

2008 നവംബർ 7, വെള്ളിയാഴ്‌ച
ഒഴിഞ്ഞു പോകുന്ന മാമരങ്ങള്‍
10:01:00 AM
Posted by
പി കെ സുധി
ഈ പ്‌റപഞ്ചത്തിലെ വൃക്ഷവൈജാത്യത്തെ കുറിച്ചു സംസാരിക്കുകയായിരുന്നു അവര്‍....(തുടര്‍ന്നു വായിക്കുക ) http://www.puzha.com/puzha/magazine/html/essay1_feb26_08.html
2008 നവംബർ 1, ശനിയാഴ്‌ച
ദര്‍ശനത്തരിപ്പ്
3:03:00 PM
Posted by
പി കെ സുധി
നഗരത്തിരക്കുകള്‍ക്കു മുമ്പേ വണ്ടിയിറങ്ങി പട്ടണ പ്‌റാന്തങ്ങളില്‍ അലയുന്ന ശീലമെനിക്കുണ്ട്. ഓര്‍മ്മയടരുകളില്‍ കൗതുക കാഴ്‌ചകള്‍ പറ്റിനിറയുന്ന നേരം.
സര്‍പ്പക്കൂടുകളുമായി പോയ ആളിനു പിന്നാലെ കൂടിയത് അങ്ങനെയാണ്
പട്ടണം ഗ്‌റാമ ശീലങ്ങള്‍ക്ക് പെട്ടെന്നു വിധേയയായി. രണ്‌ടു കയ്യാലകള്‍ക്കിടയിലൂടെ മണ്‍നിരത്ത് വളഞ്ഞു പുളഞ്ഞു ഞെരുങ്ങി നീങ്ങി. തുറസ്സു മൈതാന ഇടവും കടന്ന് ചേരിയുടെ ക്‌റമരഹിതാവസ്ഥയില്‍ പെട്ടു.
അയാളുടെ പിന്നാലെ ഞാന്‍ പാമ്പാട്ടി വീട്ടിലേയ്‌ക്ക് കയറി.
ചായ്‌പ് മുറിയിലെ കടുസ്സും അരണ്ട വെളിച്ചവും. പാമ്പിന്‍ കൂടുകളുടെ വലിയ തുണിക്കെട്ടുകള്‍ തറയില്‍. കഴുക്കോലില്‍ തൂക്കിയിട്ട അഞ്ചു കൂടുകളുടെ മറ്റൊരു കെട്ട്.
ശ്‌മശാന നിശ്ശബ്ദതയുമായി കൂട്ടുചേര്‍ന്ന കനത്ത മണം. അയാസത്തോടെ അയാള്‍ ഒരു കെട്ടിനെ പുറത്തു കൊണ്ടു വന്നു. കൂടുകള്‍ ഒന്നൊന്നായി എടുത്തു വച്ചു.
തുറന്ന കൂടിനുള്ളില്‍ അവന്‍ മയക്കത്തിലായിരുന്നു. തീറ്റയെടുത്ത ക്ഷീണമെന്ന വിശദീകരണത്തോടെ കഴുത്തിനു താഴെ അയാല്‍ ഒന്നു തട്ടിയതും ഭയത്തിന്റെ പൂക്കുറ്റി ഉയര്‍ന്നു ചാടി പത്തി വിടര്‍ത്തി. അവന്‍ തീഷ്‌ണം ചീറി നിന്നു. ചുരുട്ടി, മുന്നില്‍ ചുഴറ്റിയ പാമ്പാട്ടി മുഷ്ടിക്കു നേരെ അവന്‍ ചീറ്റലുതിര്‍ത്ത് ആഞ്ഞു കൊത്തി. എനിക്കു തൃപ്‌തി വന്നുവെന്നു തോന്നിയതിനാലാവാം അയാള്‍ മൂടിയിട്ടു. അടച്ച കൂട്ടിനുള്ളില്‍ അവന്റെ കലിശീല്‌കാരം നേര്‍ത്തു വരുന്നതിന്നിടെ അടുത്ത കൂടു തുറന്നു. പിന്നെയും ഒരു കീറ് ചീറ്റല്‍ പൊന്തി വന്നു... തുടര്‍ന്നു കൂടുകള്‍ തുറക്കാന്‍ ഞാന്‍ സമ്മതിച്ചില്ല.
കുട്ടിക്കാലത്ത് മൂവന്തി വിജനതയില്‍ കല്ലു വിളക്കില്‍ തിരി കത്തിച്ചു തിരിയുമ്പോള്‍ പിടി കൂടിയിരുന്ന ഭയത്തുണ്ട് കാലില്‍ ചുറ്റി. അയാളുടെ തലക്കെട്ട് പത്തി രൂപത്തിലാവുന്നോ? ശരീരം ചതഞ്ഞ് സര്‍പ്പാകൃതിയിലേയ്‌ക്ക്? അയാള്‍ ഇതാ ഇപ്പോള്‍ ചീറുമെന്നു തോന്നിയപ്പോള്‍ അവിടെ നിന്നും പുറത്തു ചാടി.
തലച്ചോറില്‍ നിറയെ ചീറ്റലും അറിയാ മുഴക്കങ്ങളും. തിരിച്ചു നടന്ന വഴിത്താര പാമ്പിന്‍ ദേഹം പോലെ പുളഞ്ഞതും, വഴുക്കല്‍ നിറഞ്ഞതും, അതേ ചൂരു നിറഞ്ഞതുമായിരുന്നു.
വല്ലാത്ത ശ്വാസം മുട്ടലെന്നെ പിടികൂടി.

2008 ഒക്‌ടോബർ 25, ശനിയാഴ്‌ച
വയ്‌ക്കോലടിക്കാരികള്‍
2:33:00 PM
Posted by
പി കെ സുധി

ഞാനെത്തിയപ്പോള്‍ മുറ്റം മെഴുകിയിട്ടിയിരിക്കുന്നു.
ഇതാരാണപ്പാ ഇന്നത്തെ കാലത്ത്? അതും പച്ചച്ചാണകം കൊണ്ട്. നനവ് മാറിയിട്ടില്ല.
അതിശയം തീരും മുമ്പെ അടുത്ത സീനില്‍ അവരൊക്കെ നിരന്നു. പഴയ വയ്‌ക്കോലടിക്കാരികളുടെ കൂട്ടം. മുത്തശ്ശിമാര്‍ മുതല്‍ ചെറിയ പെണ്‍കുട്ടികള്‍ വരെ. കൈകളില്‍ മുറം, വട്ടി, നീണ്ട കമ്പുകള്‍. അവര്‍ വീശിവന്ന ചൂട്ടുകറ്റകള്‍ പുറത്തു കിടന്ന് ഒന്നു കൂടി പുക ഛര്‍ദ്ദിച്ചണഞ്ഞു.
അക്കാ പൊലിയെവിടെ? വെറ്റില വായ തുപ്പി അവര്‍ അമ്മയെ തേടി.
കൂട്ടത്തിലെ പയറു പ്‌റായക്കാരി പെണ്‍കുട്ടി (അവള്‍ പണ്ടും അങ്ങനെ ആയിരുന്നു.) നിരന്നിരുന്ന പെണ്ണുങ്ങള്‍ക്കിടയിലൂടെ ഓടി നടന്നു നെല്ലെത്തിച്ചു. സപ്ലെ കോറായി. നെല്ലും പതിരും വേര്‍തിരിഞ്ഞു. പൊടി ഇരുട്ടില്‍ കിതച്ചു.
സീന്‍ മാറി. മെതിക്കളത്തില്‍ വയേ്‌ക്കാല്‍ കമ്പുകള്‍ ഉയര്‍ന്നു പൊങ്ങി. കമ്പുകള്‍ മുട്ടുന്ന ടക ടക ഒച്ചയോടെ കച്ചി കടഞ്ഞു തകര്‍ന്നു.
തലേന്നു കൊയ്‌തു ഇലവടിച്ച കറ്റകള്‍ അടുക്കിയുയര്‍ത്തിയ ആവി തുമ്മുന്ന വൃത്താകാര കൂനയ്‌ക്കുമേല്‍ അവള്‍ തന്നെ പാവാട പൊന്തിച്ച് ചാടിക്കയറി. ആവേശം കറ്റകള്‍ താഴെയിട്ടു. അതിനിരു പുറത്തും നിന്നവര്‍ തെരുതെരെ തല്ലിക്കൊണ്ടിരുന്നു. പതംവന്ന വയേ്‌ക്കാല്‍ ഒരാളുടെ കമ്പിലുയര്‍ന്നപ്പോള്‍ മറ്റുവടികള്‍ അതിനെ വാശിയോടെ തല്ലിയമര്‍ത്തി കുഴപ്പരുവത്തിലാക്കി.
വട്ടം ചേര്‍ന്നു നിന്നവര്‍ കച്ചിവാരിക്കുടഞ്ഞ് നെന്മണികള്‍ വേര്‍തിരിച്ചു. ഉരുളക്കെട്ടുകളായി വയ്‌ക്കോല്‍ കളത്തിനു പുറത്തു പോയി.
വയ്‌ക്കോലടി നെല്ലും പതിരും പ്‌റത്യേകം പാറ്റിത്തിരിച്ചു വച്ചത് ഞാന്‍ ശ്‌റദ്ധിച്ചു.
ഇരുട്ടിന്റെ ഓരത്തിരുന്ന് അവര്‍ അമ്മ പകര്‍ന്ന തേയില കുടിച്ചു.
പാതിരായ്‌ക്ക് ചൂട്ടുകള്‍ ജ്വലിച്ചു. കുടഞ്ഞുടുക്കുന്ന ഉടുവസ്‌ത്‌റങ്ങള്‍, പരസ്‌പരം മുട്ടിയ കമ്പുകളുടെ രാപ്പതിഞ്ഞ വാക്കുകള്‍....ഒച്ചകള്‍ പെരുവഴിയിലേയ്‌ക്കിറങ്ങി.
8888888
ഉണര്‍ന്നപ്പോള്‍ ഓര്‍മ്മകള്‍ പിന്നെയും കൊത്തി.
പൊളിച്ചു കളഞ്ഞ വീടിനു മുന്നില്‍ കൂടിയവരെല്ലാം പലകാലങ്ങളില്‍ മരിച്ചു പോയവരായിരുന്നു.
തലേന്നു പാറ്റിക്കൊഴിച്ച നെല്ലില്‍ നിന്നും കൊറ്റളക്കാന്‍ അവരിനി എന്നു വരും? സങ്കടം ഒരു മൂളലാകുന്നു.
പുതുവയ്‌ക്കോലിന്റേയും പുന്നെല്ലിന്റേയും മണം എാതു പത്തായത്തിലാണുള്ളത്
2008 ഒക്‌ടോബർ 14, ചൊവ്വാഴ്ച
രക്ഷ
10:33:00 AM
Posted by
പി കെ സുധി

രാത്‌റി. വാഹന മുറിവേല്‌ക്കാതെ കട്ടച്ചന്ദ്‌റിക നിവര്‍ന്നു കിടന്നു.
ഉന്മത്ത യാത്‌റ.
ഇരുട്ടിനെ മുറിച്ച് അതെടുത്തു ചാടി.
സഡന്‍ ബേ്‌റിക്കിട്ടു. വണ്ടി തട്ടി റോഡില്‍ വീന്നു.
നല്ല ജീവിതം കഴിഞ്ഞ വൃദ്ധ. അനപ്പുണ്ട്.
ക്ഷീണമുണ്ടാവും. കിടക്കട്ടെ. ഓര്‍മ്മ വരുമ്പോള്‍ എഴുന്നേറ്റ് പൊയ്‌ക്കൊള്ളും.
ആശുപത്‌റി, പോലിസ് എന്തിനു പൊല്ലാപ്പുകള്‍? മനപ്പാതി നിര്‍ബന്ധിച്ചു.
വീട്ടിലെത്തി വൃത്തിയായി കുളിച്ചു. രണ്ടടിച്ചിട്ടും ഉറങ്ങാനാവുന്നില്ല. മനസ്സാക്ഷിയുടെ വേണ്ടാപ്പിടുത്തം.
എതാണ്ടു വെളിച്ചമായപ്പോള്‍ കാറെടുത്തു ചെന്നു.
പഴയ സ്ഥാനത്ത് അതില്ല.
ഭാഗ്യം രക്ഷപ്പെട്ടു.
കത്തിച്ചു തിരിച്ചു മടങ്ങി.
2008 സെപ്റ്റംബർ 19, വെള്ളിയാഴ്‌ച
ഗോലി കളിയുടെ കാലം
10:56:00 AM
Posted by
പി കെ സുധി

രണ്‌ടു കുഞ്ഞുങ്ങളും ചെറിയൊരു ഇടവും മതി ഒരു കളി സാമ്‌റാജ്യത്തിന്റെ ഉദയത്തിന്.
കാര്‍ഷിക സമൃദ്ധിയില്‍ കായകളും പൂക്കളും അവരെ പ്‌റകൃതിയോട് ചേര്‍ത്തു നിര്‍ത്തി. കാലത്തിനനുസരിച്ച് കായിക വൈവിധ്യം വളര്‍ന്നു. കായിക വ്യവസായം സോഫ്‌റ്റു വെയറുകള്‍ക്ക്, ഗെയിമുകള്‍ക്ക് വഴി മാറി. പല്ലാംകുഴിയും, നായും പുലിയമെല്ലാം എാകാന്തതകളില്‍ അടിഞ്ഞു. കുട്ടീംകോലും, കിളിത്തട്ടും, കബഡിയും ക്‌റിക്കറ്റിനാല്‍ ഓടിപ്പോയി.
മുമ്പും സ്‌ക്കൂളുകളില്‍ ഗോലികളി വര്‍ഷം മുഴുവനും നീളുന്ന പരിപാടിയായിരുന്നില്ല. പുന്നമരത്തിന്റെ ഔദാര്യാനുസരണമായിരുന്നു അതിന്റെ വരവും പോക്കും.
നഗര മധ്യ സ്‌കൂളില്‍ കഴിഞ്ഞയാഴ്‌ച മുതല്‍ എാതോ ഓര്‍മ്മ മുട്ടിയ മാതിരി കുട്ടികള്‍ ഗോലികളി തുടങ്ങി. പോക്കറ്റി കണ്ണാടി ഗോലികള്‍ നിറച്ച് ദേശാടനക്കിളികളെ പോലെ ചെറിയ മുറ്റത്തില്‍ കുന്തിച്ചിരുന്നവര്‍ കലപിലകൂട്ടി. പച്ചയും ഒറ്റയും ഇരട്ടയും കുഴികള്‍ കാലടികളാല്‍ അളന്നെടുത്തു. കൃത്യമായി എത്തിച്ച് ടിക്, ടിക് ശബ്ദത്തോടെ കച്ചികളെ അടിച്ചു തെറിപ്പിച്ചു. മുഴം ചോദിച്ചും കൊടുത്തും ബഹളമായി. തോറ്റുപോയവര്‍ സന്തോഷത്തോടെ മുഷ്ടിപ്പുറം ചുരുട്ടി മുട്ടു വച്ചു കൊടുത്തു.
നേര്‍ത്ത മഴ വന്നിട്ടും കച്ചിക്കളം വിട്ടുപോകാത്തവര്‍ തന്നെ വൈകാതെ ഗോലികളി മടുത്ത് ക്‌റിക്കറ്റിലേയ്‌ക്ക് മടങ്ങും.
എന്താണവരെ പൊടുന്നനവെ ഗോലികളിക്കാന്‍ പേ്‌റരിപ്പിച്ചത്. പുന്നമരങ്ങളല്ല. തീര്‍ച്ച.
2008 ഓഗസ്റ്റ് 13, ബുധനാഴ്‌ച
പരിസ്ഥിതി
10:02:00 AM
Posted by
പി കെ സുധി

മലയിറങ്ങി വരുന്നവര്‍ പറയുന്നതിന് കാതു കൊടുക്കരുത്.
തീവണ്ടിപ്പാളത്തിന് സമാന്തരം നാലുവരിപ്പാത ഇരമ്പുന്നത് കൊതിയോടെ നോക്കിയിരിക്കുന്നവര്‍ ഉറക്കെപ്പറയും. എക്‌സ്‌പ്‌റസ്‌സ് ഹൈവേ വയനാടന്‍ ചുരത്തേല്‍ വന്നായിരുന്നേല്‍ കാപ്പീം മൊളകുമൊക്കെ വേഗത്തില്‍ ഇറക്കി വരാന്മേലായിരുന്നോ?
ഭാരതപ്പൊഴയിലെ മണല്‍ ശേഖരം കേറ്റിപ്പോയിരുന്നേല്‍ മക്കള്‍ക്കെല്ലാം വീടു പണിയാമായിരുന്നു എന്നവര്‍ ചിരിക്കും.
കൃഷി നനയ്‌ക്കാനവര്‍ക്ക് പാഴ്‌ക്കായല്‍ വെള്ളത്തിലും കണ്ണുണ്ട്.
തീവണ്ടി പിന്നോക്കം ഓടിക്കുന്ന തരിശുകളില്‍ സ്വര്‍ണ്ണം വിളയിക്കാമെന്നു സ്വപ്‌നം കാണുന്നവര്‍ക്കടുത്തിരിക്കാനേ കൊള്ളില്ല
പോറ്റിവളര്‍ത്തിയ നമ്മുടെ പരിസ്ഥിതി സ്വപ്‌നങ്ങള്‍ മുഴുവനും തകിടം മറിയും.
2008 ജൂലൈ 22, ചൊവ്വാഴ്ച
തീവണ്ടിക്കുറിപ്പ്
10:53:00 AM
Posted by
പി കെ സുധി

യാത്‌റയ്‌ക്കിടയില്‍ എപ്പോഴോ ആ പെണ്‍കുട്ടിയില്‍ കണ്ണുകള്‍ അറിയാതെ ഉറച്ചുപോയി. പ്‌റായം പതിന്നേഴിന്നടുത്ത്. മഷിയെഴുതിയ തിളങ്ങുന്ന കണ്ണുകള്‍. ഉയര്‍ന്നു പൊങ്ങാത്ത മുഖക്കുരുക്കള്‍. ശീമക്കൊന്ന നിറത്തിലെ ചുരിദാര്‍. ചുണ്ടുകള്‍ക്ക് ചിരിയൊളിപ്പിക്കാനാവാതെ, പ്‌റാഭാതാകാശത്തിലെ നേര്‍ത്ത നഖക്ഷതം പോലുള്ള ചന്ദ്‌റക്കല.
അവളോടു ചേര്‍ന്നിരുന്ന പന്ത്‌റണ്ടുകാരന് അടങ്ങിയിരിക്കാനേ കഴിയുന്നില്ല. കൈകാലിളക്കി, ഞെളിപിരികൊണ്ട് കണ്ണും കഴുത്തും വെട്ടിച്ചങ്ങനെ...
അവള്‍ അവനോടെന്തൊക്കെയോ ചോദിച്ചു കൊണ്ടിരുന്നു. കണ്ണുകള്‍, ചുണ്ടുകള്‍,താടി ചലനങ്ങള്‍ ഉത്തരങ്ങളെ പൊലിപ്പിക്കാന്‍ അവന്‍ അമിതമായി ചേര്‍ത്തിരുന്നു.
എാതു സ്‌ക്കളില്‍? വീടെവിടെ? ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കുമുപരി ഇരുമുഖങ്ങളിലും വന്നിരുന്ന മാറ്റങ്ങളായിരുന്നു ശ്‌റദ്ധേയം. അവള്‍ അവന്റെ നെറ്റിയിലും തലയിലും തലോടി. അവനൊന്നു കൂടി കുറുകിയിരുന്നു.
നിന്റെ സ്‌ക്കൂളില്‍ ടീച്ചറായി വരുമെന്നു പറഞ്ഞാണ് അവളിറങ്ങിപ്പോയത്. പ്ലാറ്റുഫോമില്‍ മറ്റെങ്ങും പോവാനില്ലാത്തതുപോലെ അവളും അവനെ നോക്കിനിന്നു. വണ്ടി നീങ്ങാനൊരുങ്ങുമ്പോള്‍ അവര്‍ കൈവീശി. വണ്ടിക്കു വേഗത വന്നിട്ടും അവന്‍ കൈള്‍ ചലിപ്പിച്ചുകൊണ്ടേയിരുന്നു.
പുതുതായി ഒരു ടീച്ചറെത്തുമ്പോള്‍, ആ ചിരിയില്‍, ചലനങ്ങളില്‍ അവനുറ്റുനോക്കും. ആകാംക്ഷ എന്തോ തൊടാന്‍ പോകുന്നു എന്ന സന്തോഷം...നിരാശ...പിന്നേയും...
കോളേജുകളിലേയ്‌ക്ക് മാറുമ്പോള്‍ കാമ്പസ്സു മുഴുവനും അവന്‍ സൗഹൃദം തിരഞ്ഞു നടക്കും.
വന്‍ തിരക്കുകളില്‍ ഒരുനോക്കിനു തികയാതെ,.. സ്വപ്‌നത്തില്‍, കാമുകിയില്‍, ഭാര്യയില്‍..ഓര്‍മ്മയിലെ മുഖം മറക്കാതിരിക്കാന്‍ ചേര്‍ത്തു പിടിക്കും.
ഒടുവില്‍ മരണക്കിടക്കയില്‍ മരുന്നു നിറച്ച സിറിഞ്ചുമായി നഴ്‌സു വരുമ്പോള്‍ എാതാണ്ടു കൈവിട്ടിരുന്ന ആ വിരലുകളുടെ ഗന്ധം നിമിഷ സന്തോഷവും സമാധാനവും അവനില്‍ പകരും.
എതിരെ വരുന്ന വണ്ടിയില്‍ നിന്ന് പ്‌റത്യേകിച്ചാര്‍ക്കും വേണ്ടിയല്ലാത്ത സൗമ്യമായ പുഞ്ചിരി, കൈവീശല്‍ ഇവയും പ്‌റകാശ ഗോപുരങ്ങളാണ്.
2008 ജൂൺ 27, വെള്ളിയാഴ്‌ച
പിന്നേയും അമ്പിമാര്‍
10:05:00 AM
Posted by
പി കെ സുധി

നാഷണല്‍ എഞ്ചിനീയറിംഗ് കോളേജില്‍ മകന്‍ ജിഷ്‌ണുവിനെ (കണ്ണനെന്നു വീട്ടില്‍ വിളിപ്പേര്) ചേര്‍ത്തു വന്ന ദിവസം കൃഷ്‌ണമൂര്‍ത്തി ( അമ്പിയെന്നു പഴയകാല രീതിക്ക് വിളിക്കും) ഒന്നിരുത്തി ആശ്വസിച്ചു. ടൈപ്പും ചുരുക്കെഴുത്തും കഴിഞ്ഞ് ബോംബെയ്‌ക്ക് (മുംബെ) കരിവണ്ടി കയറിയതും അവിടൊരു കുടുസ്സു മുറിയില്‍ ജീവിതമര്‍ത്തിയതും പാഴായില്ല.
വൈകുന്നേരം പൂങ്കോയില്‍ നടയില്‍ അഗ്‌റഹാരത്തിലെ അമ്പിമാര്‍ ഒത്തുകൂടി. എങ്കേ വേണുക്ക് അഡ്‌മിഷന്‍ കിടച്ചാച്ച് അമ്പിമാമാ? ഞാന്‍ കീതാവെ (ഗീത) കൊണ്ണിയൂരിലെ കോളേജില്‍ താന്‍ ചേര്‍ത്താച്ച്. മക്കളുടെ എഞ്ചിനീയറിംഗ് പഠനമായിരുന്നു അന്നത്തെ ചര്‍ച്ചാവിഷയം.
ഇതിപ്പോ പണ്ടേ മാതിരിതാന്‍. അന്നേക്ക് നാംകള്‍ തെക്കേത്തെരു ജോസഫ്‌സ് ഇന്‍സ്‌റ്റിയൂട്ടില്‍ ടൈപ്പടിക്കാന്‍ പോയി. നമ്മ കുളന്തകള്‍ ഇന്തക്കാലം എഞ്ചിനീര്‍ കോളേജില്‍. ലസ്ലി കമ്പനി സ്റ്റെനോ മുത്തുരാമന്‍ എന്ന അമ്പിക്ക് സംഗതി തീരെ നിസ്സാരം
ഒരു കുട്ടിക്കും അമ്പിയെന്ന വിളിപ്പേരില്ലെങ്കിലും ``അമ്പിമാരിപ്പോള്‍ ടൈപ്പിനു പകരം എഞ്ചിനീയറിംഗ് പഠിക്കുന്നു. പുറം നാടുകളിലേയ്‌ക്ക് പിന്നേയും വണ്ടി കയറുന്നു. ഭാവിചരിത്‌റം ചതിക്കുമോ? കൃഷ്‌ണമൂര്‍ത്തി എന്ന ടൈപ്പ് അമ്പി ഒരു മാത്‌റ വിവശനായി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)