2008 ജൂൺ 13, വെള്ളിയാഴ്‌ച

ഒരു പാടു വൈകുന്ന ഡെലിവറികള്‍



‍ഓഫീസിനു താഴത്തെ നിലയിലെ തപാല്‍പ്പെട്ടി കുഴപ്പക്കാരനാണെന്നതിന്റെ ലക്ഷണങ്ങള്‍ പലപ്പോഴും കാണിച്ചിരുന്നു. ആ തോന്നലില്‍ അതിനെ കുറേ നാള്‍ അവഗണിച്ചിരുന്നു. സ്‌ക്കൂള്‍ ഇടനാഴിയിലെ ഇരിപ്പേ തീരെ സുരക്ഷിതമല്ല. ചിലപ്പോള്‍ വായ്‌ക്കുള്ളില്‍ പിള്ളേര്‍ തിരുകി വച്ച കടലാസു കഷണങ്ങള്‍ പാതി തുപ്പി, അല്ലെങ്കില്‍ പൂട്ടിളകി പള്ള തുറന്നിട്ട്‌....ഉള്‍നഗ്നത കാണിച്ച്‌...നാണംകെട്ട ഒരു തപാല്‍പ്പെട്ടി.


ഒടുവില്‍ കേടുവന്നതിനു പകരം പുത്തനൊരെണ്ണം വന്നതോടെ പേടി മാറി, അധികം നടക്കുന്നതൊഴിവാക്കാന്‍ മടിച്ചു മടിച്ചു ഞാനുമതില്‍ ഉരുപ്പടി നിക്ഷേപമാരംഭിച്ചു.


കഴിഞ്ഞ നവംബറില്‍ (2007) രണ്ടു ഡിമാന്റു ഡ്രാഫ്‌റ്റുകള്‍ ലക്ഷ്യത്തില്‍ ചെന്നില്ലെന്നു മനസ്സിലായതോടെ കുഴപ്പപ്പെട്ടിയെ ഞാന്‍ തീര്‍ത്തും വിട്ടുകളഞ്ഞു. സ്‌കൂളിലെ ഏതോ കുസൃതിക്കാരന്‍ പെട്ടിയുടെ ഉള്ളിലേയ്‌ക്ക്‌ കൈയിട്ട്‌ എന്റെ രണ്ടായിരങ്ങള്‍ വിലമതിക്കുന്ന കവറുകളെടുത്തു നശിപ്പിച്ചിരിക്കും. ഡ്യൂപ്ലിക്കേറ്റ്‌ സംഘടിപ്പിക്കാന്‍ ബദ്ധപ്പെട്ടപ്പോള്‍ പിറുപിറുത്ത്‌ ആശ്വസിച്ചു.


രണ്ടുവാരങ്ങ‍ള്‍ക്ക്‌ മുമ്പ്‌ കോട്ടയത്തു നിന്നും സുഹൃത്ത്‌ വിളിച്ചു.എന്റെ കാര്‍ഡു കിട്ടിയ വിവരമറിയിച്ചു. ഒരു ചലച്ചിത്ര ഗാന സംബന്ധിയായ വിവരം തിരക്കി ഞാനെഴുതിയ കത്തിനെ കുറിച്ചയാള്‍ സംസാരിച്ചു തുടങ്ങി. ചങ്ങാതീ ഞാനീ വിവരമറിയാന്‍ താങ്കള്‍ക്കെഴുതിയത്‌ കഴിഞ്ഞ വര്‍ഷമല്ലേ!- കെട്ട തപാലിനെ ഞങ്ങളിരുവരും ശപിച്ചു.


പിന്നാലെ കോട്ടയത്തു തന്നെയുള്ള ഒരു സ്ഥാപനത്തില്‍ നിന്നും രണ്ടാമതും പാഴ്‌സല്‍ വന്നു. മുമ്പ്‌ ഓര്‍ഡര്‍ പോസ്റ്റു ചെയ്‌ത്‌ കിട്ടാതെ വന്ന്‌ റിമൈന്‍ഡര്‍ ഫോണിലൂടെ അറിയിച്ചു വരുത്തി പേയ്‌മെന്റു നടന്ന ഓഫീസു പണിയ്‌ക്ക്‌ വേണ്ട അതേ സാമഗ്രി. അന്നത്തെ കത്ത്‌ വൈകി അടുത്തയിടെ കിട്ടിയതു മൂലം വന്ന മറ്റൊരു വിന. പഴയ കത്തു പുതുവെള്ളത്തില്‍ പൊന്തിയപ്പോള്‍ പിന്നേയും സാമഗ്രിവേണമെ ഉദ്ദേശത്തില്‍ അവര്‍ കുരിയര്‍ അയച്ചിരിക്കുന്നു.


ഇന്നു വന്നത്‌ സ്‌പീഡു പോസ്റ്റ്‌. നവംബറില്‍ മുങ്ങിപ്പോയതില്‍ ഒരു ഡി.ഡി.(അതിന്റേയും ലക്ഷ്യസ്ഥാനം കോട്ടയമായിരുന്നു) വളരെ വൈകി പ്രസവിച്ചതു കാരണം (മാസം 2008 ജൂണ്‍) അടിയന്തിരമായി പുതുക്കി അയയ്‌ക്കണമെന്ന്‌.


മൊത്തം ആറായിരം രൂപയുടെ ഇടപാടു പ്രശ്‌നങ്ങള്‍ എനിക്കുമാത്രമായി ഒരു തപാല്‍പെട്ടി കാരണമുണ്ടായി. പണം മാത്രമാല്ലല്ലോ തപാലില്‍ സഞ്ചരിക്കുന്നത്‌. ഏതെല്ലാം സന്ദേശങ്ങള്‍ ഇങ്ങനെ എവിടെയെല്ലാം വൈകുന്നു? ഏതു തപാല്‍പ്പെട്ടിയിലാണു കുഴപ്പം?


കത്ത്‌, അപേക്ഷ, പ്രേമലേഖനം, കഥ, കവിത എത്രായിരം തവണ നമ്മുടെ കൈകള്‍ തപാല്‍വായിലേയ്‌ക്ക്‌ നീണ്ടിരിക്കുന്നു. ലക്ഷ്യത്തില്‍ തന്നെ ചെല്ലണേ! ഒരു തവണയെങ്കിലും പ്രാര്‍ത്ഥിക്കാതെയല്ലാതെ കത്തിനെ പെരുവഴിപ്പെട്ടിയില്‍ ഇട്ടുപോരാറില്ല. ഇതിപ്പോള്‍ വെറും പ്രാര്‍ത്ഥനപോരെന്നു തോന്നുന്നു. നേര്‍ച്ചയിട്ട പ്രാര്‍ത്ഥന തന്നെ വേണം.


എന്നാലും തപാല്‍പ്പെട്ടിയെ വെറുക്കാനാവുന്നില്ല. ആദ്യമായി കിട്ടിയ തപാലുരുപ്പടി മുതല്‍ ഇന്നുവരെ വന്ന എല്ലാസന്ദേശങ്ങളേയും ഓര്‍ത്തുപോവുന്നു. മെയില്‍ ബാഗു പൊട്ടിക്കുമ്പോള്‍ ചിതറിവീഴുന്ന പ്രതീക്ഷ, തപാല്‍ സ്റ്റാമ്പില്‍ കുടിയിരിക്കുന്ന അപൂര്‍വ്വ സൗന്ദര്യം, അതു താണ്ടി വന്ന നീണ്ടു നീണ്ട വഴികള്‍, പോസ്റ്റാപ്പിസിലെ സീലടിയൊച്ച, നീലക്കുപ്പായത്തിലേയ്‌ക്കു മാറിയ നമ്മുടെ വീട്ടുകാരനായ പോസ്റ്റുമാന്റ ചിരി. ഇപ്പോഴുമൊരു കത്തു പൊട്ടിക്കുമ്പോള്‍ ഉറിവരുന്ന പരിഭ്രമം...ചില വിരല്‍ത്തെറ്റുകള്‍ ആര്‍ക്കാണു പറ്റാത്തതെന്ന്‌ ആശ്വസിക്കാം.

ഇന്ന്‌ ഇന്‍ലന്റു മാസികയില്‍ പത്രാധിപരുടെ കുറിപ്പു കാണാം തപാല്‍ എഴുത്ത്‌ ഒരു ശീലമാക്കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട്‌. ലോകം അത്രമേല്‍ അഞ്ചല്‍ക്കാരെ സ്റ്റേഹിക്കുന്നു എന്നത്‌ മറ്റൊരു വസ്‌തുത.

2008 മേയ് 31, ശനിയാഴ്‌ച

സെമിനാറില്‍ കുട്ടി പറഞ്ഞത്‌



എന്റെ അച്ഛന്‍ മണലാരണ്യത്തില്‍ ചോര നീരാക്കിയാണ്‌ പണമുണ്ടാക്കിയത്‌.

നാട്ടിലെ കുന്നിനെ നിരപ്പാക്കി മാളിക വച്ചു.


ഇപ്പം പാവം പരിസ്ഥിതിയുടെ രക്ഷയ്‌ക്ക്‌ വീടിന്റെ ടെറസ്സില്‍ ചെടികള്‍ നടന്നു.


നമ്മളൊക്കെ അച്ഛനെ മാതിരി ആത്മാര്‍ത്ഥമായി.....

2008 മേയ് 2, വെള്ളിയാഴ്‌ച

പുതിയ നഗരം



പുതിയ നഗരത്തില്‍ അയാള്‍ക്ക്‌ പരിചയക്കാര്‍ ആരുമുണ്ടായിരുന്നില്ല.


ആകസ്‌മിക ദര്‍ശനത്തില്‍ അത്ഭുതം സ്‌പുരിപ്പിക്കുന്ന മുഖം തിരക്കില്‍ നിന്നും പ്‌റതീക്ഷിച്ചു. പെരുംകൂട്ടത്തില്‍ നിന്നും തന്റെ പേരു വിളിച്ച്‌ ആരെങ്കിലും അടുത്തുവന്നെങ്കിലെന്ന്‌ അയാള്‍ കൊതിച്ചു.


പഴയ ജോലി സ്‌ലത്തയാള്‍ പ്‌റസിദ്ധനായിരുന്നു. ടൗണ്‍ഹാളില്‍ അമ്പലത്തില്‍ കുശലം ചോദിക്കാതെ ആരും അയാളെ കടന്നു പോകുന്നുണ്ടായിരുന്നില്ല.


വാടകവീടിന്റെ ജനല്‍ തുറന്നാല്‍ എതിര്‍വശത്തെ മതിലില്‍ പതിച്ച പോസ്റ്ററുകള്‍ വ്യക്തമായി കാണാം. അതില്‍ പരിചിതരായ നടീനടന്മാര്‍ അയാളെ നോക്കി ഗോഷ്ടികള്‍ കാണിച്ചു. കൈകൊട്ടി വിളിച്ചെന്നപോലെ ചിലനേരങ്ങളില്‍ അയാള്‍ അവരുടെ അടുത്തേയ്‌ക്ക്‌ നടന്നിട്ടുണ്ട്‌. ഒന്നും മിണ്ടാത്ത അവയ്‌ക്കുമുന്നില്‍ നിന്നും ആളുതെറ്റിയ ഖേദത്തോടെ....


അടുത്ത വീട്ടിലെ സ്‌തീയുമായി, കുട്ടികളുമായി, പാല്‍ക്കാരനുമായി ഭാര്യ ഇതിനോടകം സൗഹൃദം സമ്പാദിച്ചു. താഴത്തെ വീട്ടിലെ ഗൃഹനാഥന്‍ വെളുപ്പിനു പോയി വൈകിമാത്‌റം എത്തുന്ന ആളാണ്‌. അവധി ദിവസങ്ങളില്‍ ചെന്നു കാണുന്നതിനോ സംസാരിക്കുന്നതിനോ അയാളും താല്‌പര്യം കാണിച്ചിരുന്നില്ല.


പുതിയ പ്‌റതിമയ്‌ക്കപ്പുറത്തെ പാര്‍ക്കില്‍ നിന്നാണ്‌ മുഖം ചുളുങ്ങി കോങ്കണ്ണുള്ള തടിയന്‍ അയാള്‍ക്കൊപ്പം നടന്നു തുടങ്ങിയത്‌. തീരെ വൃത്തിയില്ലാത്ത വേഷം. ചെളി കെട്ടിയ താടിയും മുടിയും. വരുന്നോയെന്ന്‌ ചോദിച്ചതേയില്ലെന്ന്‌ ഒപ്പം നടക്കുമ്പോള്‍ പലതവണ സ്വയം പറഞ്ഞയാള്‍ സമാധാനിച്ചു.


ഇത്തരമൊരാളെ ഭാര്യ ഒരിക്കലും പൊറുപ്പിക്കില്ല.


എന്നിട്ടും ആര്‍ത്തി പിടിച്ച്‌ ചോറു വാരിയെടുക്കുന്നത്‌ അവള്‍ നോക്കി നിന്നു. പിന്നെയും വിളമ്പാന്‍ ചോറെടുടുക്കാന്‍ അകത്തേയ്‌ക്ക്‌ പോയപ്പോള്‍ അയാളും കൂടെച്ചെന്നു. പാവം ദിവസങ്ങള്‍ കഴിഞ്ഞെന്നു തോന്നുന്നു എന്തെങ്കിലും കഴിച്ചിട്ട്‌ എന്നവള്‍ പറഞ്ഞത്‌ സന്തോഷിപ്പിച്ചു.


ചോറു തിന്ന്‌ അയാളിറങ്ങിപ്പോയ വഴിയിലേയ്‌ക്ക്‌ നോക്കി നില്‍ക്കുമ്പോള്‍ പിന്നില്‍ ഭാര്യ വന്നതറിഞ്ഞു.


നിങ്ങളുടെ മരിച്ചുപോയ പോറ്റിമാമന്റ പക്കനാളിന്നായിരുന്നോ? എന്നവളും
നിന്റെ ചെറിയച്ഛനെ കാണാതെ പോയിട്ട്‌ ഇപ്പേള്‍ എത്‌റ വര്‍ഷമായി എന്നയാളും ചോദിച്ചതേയില്ല

2008 ഏപ്രിൽ 25, വെള്ളിയാഴ്‌ച

ഇരണിയല്‍(Eraniel)


പൊടുന്നനവെയാണ്‌ മണ്ടയ്‌ക്കാട്‌ യാത്രയില്‍ ആര്‍ത്തലച്ച മഴ വന്നു പെട്ടത്‌. അത്‌ തമിഴ്‌നാടന്‍ കാലാവസ്ഥയുടെ മറുപുറ കാഴ്‌ചകള്‍ വാരിയിട്ടു. തോരാ ഭാവത്തോടെ മഴ മണവാളക്കുറിച്ചിയിലേയ്‌ക്ക്‌ കൂട്ടു വന്നു. കടല്‍ത്തീരത്തില്‍ കൂട്ടിയിട്ടിരിക്കുന്ന റയര്‍ എര്‍ത്തുകാരുടെ ചുവന്നതും കറുത്തതുമായ മണല്‍ക്കൂന്നുകള്‍ക്കും അടങ്ങാത്തിരകള്‍ക്കുമിടയില്‍ നില്‌ക്കെ കടല്‍ചക്രവാളത്തില്‍ മിന്നല്‍ വേരുകള്‍ നിരന്തരം ഇറങ്ങിവന്നു കൊണ്ടിരുന്നു.

തിങ്കള്‍ചന്തയിലൂടെ യാത്രാവഴി ഇരണിയലിലേയ്‌ക്ക്‌ നീണ്ടു. തിരുവിതാകൂറിലെ കല്‍ക്കുളം താലൂക്കില്‍പെട്ട പഴയ അധികാരകേന്ദ്രമായിരുന്നു ഇരണിയല്‍. നഗര പ്രൗഡികളൊന്നുമില്ലാതെ അത്‌ ഓര്‍മ്മകള്‍ മൂടുപടമിട്ട നരച്ച സൗഹൃദം കാണിച്ചു നിന്നു. നിര്‍ബാധം മലയാളം പറയാനും കേള്‍ക്കാനുമാവുന്ന തമിഴിടം.

മധ്യാഹ്നം കനക്കുന്നതിനു മുമ്പെ പരിത്യക്തമായ വേണുഗോപാലഅമ്പലം ചുറ്റി കാടു കയറി മറിഞ്ഞ ഇരണിയല്‍ കൊട്ടാര മുന്നിലെത്തിലെത്തി. കടല്‍ത്തീര കാഴ്‌ചയില്‍ വന്നലച്ച ഉത്സാഹം മുഴുവനും അടിപറ്റിയ വേണാടു രാജധാനിയുടെ ദയനീയ ചിത്രത്തില്‍ അമര്‍ന്നൊതുങ്ങി.

ഇരണിയല്‍ ആയിരുന്നു വേണാടിന്റെ പഴയ തലസ്ഥാനം. തെക്കേ തേവന്‍ ചേരിയില്‍ കോയിക്കല്‍ എന്ന്‌‌ കൊട്ടാരത്തിന്റെ പൂര്‍വ്വനാമവും. മതിലകം രേഖകള്‍, തിരുവട്ടാര്‍ ഗ്രന്ഥവരിഎന്നിവയില്‍ ഇരണിയല്‍ കൊട്ടാരത്തെ കുറിച്ചുള്ള പരാമര്‍ശമുണ്ട്‌. മാര്‍ത്താണ്‌ഡവര്‍മ്മ ഇവിടെ താമസിച്ചിരുന്നു. രാമയ്യന്‍ ദളവ ലന്തക്കാര്‍ക്കെതിരെ എ.ഡി. 1741 ല്‍ പടനീക്കം നടത്തിയത്‌ ഇരണിയലില്‍ വച്ചാണ്‌. വേലുത്തമ്പിയുടെ പ്രക്ഷോഭണ തുടക്കം ഈ കൊട്ടാര മുറ്റത്തില്‍ നിന്നായിരുന്നു. ചരിത്രാംശങ്ങള്‍ പറഞ്ഞിട്ടും മനസ്സിന്‌..

കൊട്ടാരത്തിന്റെ പറ്റേതകര്‍ന്ന മുഖമണ്‌ഡപ ലക്ഷണമായി കാടു മൂടിയ കൂറ്റന്‍ പടിക്കെട്ട്‌ അവശേഷിക്കുന്നു. നാലുകെട്ടു കൊട്ടാരം ഇതാ ഇപ്പോള്‍ എന്ന മട്ടില്‍ ഓടുകള്‍ മുഴുവനായി ഉതിര്‍ന്നു വീണു ചുവരുകളിലെ സോപ്പു വലിപ്പ ഇഷ്‌ടികള്‍ പുറത്താക്കി കഴുക്കോലുകള്‍ അപ്പാടെ ഒടിഞ്ഞു താണങ്ങനെ. പൊന്തക്കാടുകള്‍ വകഞ്ഞു മാറ്റി വേണം അതിനു മുന്നിലെത്താന്‍. ഈര്‍പ്പവും കല്ലേപ്പിളര്‍ക്കു അധികാരത്തെ തിന്നു തീര്‍ക്കുന്ന കുഞ്ഞു ജീവികളും പരിവാര സമേതമതിനുള്ളില്‍ ഇപ്പോള്‍ വാഴുന്നു. നൂറ്റാണ്ടുകള്‍ പ്രായമേറിയ, വന്‍പോടു വീണ പുളിമരത്തിനും നിസ്സംഗതയില്‍ കുതിര്‍ മുത്തച്ഛന്‍ ഭാവം. ആരെങ്കിലുമൊന്നു തൊട്ടിരുന്നെങ്കിലെന്ന കൊതിയുറഞ്ഞ നീരാഴി.

തിരുവിതാകൂറിലെ അരചന്മാര്‍ അധികാരമേറ്റയുടനെ ഉടവാളു വച്ച്‌ വണങ്ങാനെത്തിയിരുന്ന വസന്തമണ്‌ഡപം നാലുകെട്ടിനു പുറകിലാണ്‌. അവശേഷിക്കുന്ന കൊത്തു പണികള്‍ നിറഞ്ഞ മച്ചിനെ എങ്ങനെ തകര്‍ച്ചയില്‍ നിന്നു കരകയറ്റാനാവുമെന്നു വസന്തമണ്‌ഡപം തേങ്ങുന്നു. കേരളം വിട്ട്‌ കടല്‍ കടന്നുവെന്നു കരുതുന്ന ചേരമാന്‍ പെരുമാള്‍ അവസാനമായി വിശ്രമിച്ചിരുന്ന കരിങ്കല്‍ കട്ടില്‍ എടുത്തു കൊണ്ടു പോകാനാവാത്തതിനാല്‍ മാത്രം അവിടെ അവശേഷിക്കുന്നു.

ഇച്ഛാശക്തിയുള്ള തീരുമാനങ്ങള്‍ ഉടനുണ്ടായാല്‍ വസന്തമാളികയെ തകര്‍ച്ചയില്‍ നിന്നു പിടിച്ചുയര്‍ത്താനാവും. തമിഴ്‌നാട്‌ സര്‍ക്കാര്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ വൈകാതെ ചരിത്രസ്‌മാരകത്തെ രക്ഷിക്കുമെന്നു കരുതാം.

ഇരണിയല്‍ കൊട്ടാരമാളികയുടെ ചിത്രങ്ങള്‍ സര്‍വ്വവിജ്ഞാനകോശത്തില്‍ കാണാവുതില്‍ നിന്നും ഇതിന്റെ തകര്‍ച്ച വന്നു തുടങ്ങിയത്‌ ഭാഷാസംസ്ഥാന രൂപികരണശേഷമാണെന്നു കരുതാം. ഇന്നത്തെ നിലയിലുള്ള ഇരണിയല്‍ കൊട്ടാരം http://incrediblekumari.blogspot.com ല്‍ കാണാവുതാണ്‌.

തിരുവിതാംകുറിലെ പഴയ പ്രധാന കൃഷിയിടമായിരുന്ന കല്‍ക്കുളം താലൂക്കിലെ വയലേലകളും നെല്‍ക്കൃഷിയില്‍ നിന്നും മാറി നടക്കുന്നു എന്ന യഥാര്‍ത്ഥ്യത്തിലൂടെ പിന്നീട്‌ തക്കലയിലെ പത്മനാഭപുരം കൊട്ടാരത്തിലെത്തി. ഇവിടെ ചരിത്രമെങ്ങനെ ടൂറിസ പോഷണ വസ്‌തുവാകുന്നു എന്ന കാഴ്‌ചയിലേയ്‌ക്ക്‌ യാത്ര നീളുന്നു.

2008 ഏപ്രിൽ 2, ബുധനാഴ്‌ച

സന്തോഷമരണം



ന്യദേശങ്ങളിലെ യാത്‌‌റകള്‍ രാമനുണ്ണിയുടെ സഞ്ചിയില്‍ പൊന്നും പണവും നിറച്ചു.


രാമനുണ്ണിയെ കള്ളനെന്ന ചീത്തപ്പേരു കേള്‍പ്പിക്കാന്‍ ഒരു പൂട്ടും തയ്യാറായില്ല. കൈകള്‍ തൊട്ടതും താഴുകള്‍ വഴങ്ങിക്കൊടുത്തു. ആള്‍ക്കുട്ടത്തിന്നിടയില്‍ വച്ച്‌ പോക്കറ്റുകള്‍ വിട്ടിറങ്ങിയ പേഴ്‌സുകള്‍ രാമനുണ്ണിയുടെ വിരലുകള്‍ക്കിടയില്‍ തളര്‍ന്നു കിടന്നു.


രാമനുണ്ണി നാട്ടില്‍ മാളിക വച്ചു. അയാളെ എല്ലാപേരും മുതലാളിയെന്നു വിളിച്ചു.


രാമനുണ്ണി മക്കളെ പഠിപ്പിച്ച്‌‌ ഡോക്ടര്‍മാരും ഇഞ്ചിനീയര്‍മാരുമാക്കി. അവര്‍ക്ക്‌ ഭാര്യമാരും ഭര്‍ത്താക്കന്മാരുമായി ഇഞ്ചിനീയര്‍മരേയും ഡോക്ടര്‍മാരേയും തെരഞ്ഞുപിടിച്ചു.


താനൊരു കള്ളനും ഇരയായില്ലല്ലോ എന്ന ദുഖമാണ്‌ മരിക്കാന്‍ നേരം അയാളെ വിഷമിപ്പിച്ചത്‌


പെരിയോര്‍ക്ക്‌ പെരിയോരെന്ന പ്‌റമാണം തെറ്റിക്കാതെ രാമനുണ്ണിയുടെ ഉയിരെടുക്കാന്‍ കാലന്‍ തന്നെ നേരിട്ടിറങ്ങി.


രാമനുണ്ണിയുടെ പ്‌റൗഢമായ കിടപ്പിനുമുന്നില്‍ കാലന്‍ അന്ധാളിച്ചു. അരഡസന്‍ ഡോക്ടര്‍ മക്കളും മരുമക്കളും രാമനുണ്ണിയുടെ ഉയിരിന്‌ കാവല്‍ തീര്‍ത്തു.


കാത്തു കാത്തു കാലന്റേയും കണ്ണുകള്‍ കഴച്ചു.


കാവല്‍ കൂട്ടത്തിന്റെ കണ്ണുലഞ്ഞല ഒരുനിമിഷം


ആ പഴുതിലൂടെ കൈയിട്ട്‌ കാലന്‍ രാമനുണ്ണിയുടെ ഉയിര്‌ പതിയെ വലിച്ചെടുത്തു.


തിരക്കിനിടയിലുടെ പേഴ്‌സ്‌ വഴുതിപ്പോകുന്നതറിഞ്ഞ ഇരയുടെ ഉല്‍ക്കണ്‌ഠ ഒരു നിമിഷത്തേയ്‌ക്കു മാത്‌റം രാമനുണ്ണിക്കറിയാനായി

2008 മാർച്ച് 19, ബുധനാഴ്‌ച

ചത്തു കിടന്ന നമ്പര്



കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു ക്വാര്‍ട്ടേഴ്‌സിനു ചുറ്റിലുമുള്ള വീടുകളില്‍ ഫോണ്‍ കണക്ഷനെത്തിയത്‌. `ഹലോ മൈ ഡീയര്‍ റോങ്‌ നമ്പര്‍' എന്ന ചിത്‌റത്തില്‍ ടെലിഫോണുകള്‍ക്കിടയില്‍ പെട്ട മോഹന്‍ലാലിനെ പോലെയായി ഞങ്ങളുടെ ക്വാര്‍ട്ടേഴ്‌സും. ചുറ്റിലും ഇരുപത്തി നാലു മണിക്കൂറും നാനാദിക്കുകളില്‍ നിന്നും സന്ദേശങ്ങള്‍ ഇരച്ചു വന്നു കൊണ്ടിരുന്നു.


ആദ്യമൊക്കെ തീപ്പെട്ടി കൂടുകളെ ട്വയിന്‍ കൊണ്ടു ബന്ധിച്ചുണ്ടാക്കിയ ഫോണില്‍ അപ്പു സംസാരിച്ചു തൃപ്‌തനായി.


അച്ഛാ നമുക്കും ഫോണ്‍ വച്ചൂടെ? അവന്റെ നിഷ്‌കളങ്കതയെ മുറിപ്പെടുത്താതെ ഞാന്‍ ഉരുണ്ടു കളിച്ചു.


അന്നു വൈകുന്നേരം സ്‌കൂള്‍ വിട്ടുമടങ്ങിയ അപ്പുവിന്റെ കൈയില്‍ ഒരു ടെലഫോണുണ്ടായിരുന്നു. എതോ ആക്‌റി പരിസരത്തില്‍ നിന്നും അവന്‍ തപ്പിയെടു ത്ത ഡയല്‍ പാതിപോയ ചെളിപിടിച്ച ഒരെണ്ണം. റിസീവറിനും കോഡിനും കുഴപ്പമൊന്നുമില്ല.


അപ്പു എവിടുന്ന കിട്ടീത്‌? ദൂരെക്കളയ്‌ ദേഷ്യം വന്നെങ്കിലും ഞാനവനെ ശകാരിക്കാനേ പോയില്ല.അടുത്ത വീടുകളിലെ മണിയൊച്ചകള്‍ക്കൊപ്പിച്ച്‌‌ റീസിവറെടുക്കാന്‍ അവന്‍ രാത്‌റി മുഴുവനും ഓടിക്കൊണ്‌്‌ടിരുന്നു.


ഒരുറക്കം കഴിഞ്ഞപ്പോഴായിരുന്നു അപ്പുവിന്റെ ഫോണ്‍ മണിയടിച്ചു തുടങ്ങിയത്‌. സ്വപ്‌നമാണെന്നായിരുന്നു ആദ്യം തോന്നിയത്‌. അറച്ചറച്ച്‌‌ ഞാന്‍ റിസീവറെടുത്തു.


മക്കളെ ഇന്നെങ്കിലും നിന്നെ കിട്ടിയല്ലോടാ. എടുത്തയുടനെ മറുവശത്തു നിന്നും വൃദ്ധയുടെ സംസാരം ഒഴുകിത്തുടങ്ങി.


എത്‌റ നാളായി ഞാനീ നമ്പര്‍ കറക്കുന്നു. ഒരിക്കലും കിട്ടിയില്ല. ചെലപ്പം നമ്പര്‌ ശരിയാണോന്നു നോക്കാനവര്‌ പറയും. ഇന്നെങ്കിലും എന്റെ മക്കളെ കിട്ടിയല്ലോ. അന്നു നീ കുറിച്ചു തന്ന നമ്പര്‍ തന്നെയാണ്‌ ഞാനെന്നും....


ആ അമ്മ സംസാരിച്ചു കൊണ്ടിരുന്നു.


ഫാന്റസിയുടെ നൂലുകള്‍ പൊട്ടാതെ ഞാനെല്ലാം കേട്ടു നിന്നു

2008 മാർച്ച് 10, തിങ്കളാഴ്‌ച

സ്വാശ്‌റയ കേരളം


പൂര്‍വ്വാശ്‌റമത്തില്‍ ധാരാളം ചര്‍ച്ചായോഗങ്ങളിലും സെമിനാറുകളിലും പങ്കെടുത്ത്‌ ആവശ്യത്തില്‍ കവിഞ്ഞ വിജ്ഞാനവും വിവരവും പ്‌റശ്‌ന പരിഹാരാന്ദ സ്വാമികള്‍ നേടിയിട്ടുണ്ടായിരുന്നു.ആ ആശുപത്‌റി കുട്ടികള്‍ക്കും സ്‌ത്‌റീകള്‍ക്കുമായി സമര്‍പ്പിക്കുമ്പോഴും എന്തോ ഉദ്ദേശം സ്വാമിയില്‍ നിഴലിച്ചിരുന്നു.

ഒ.പി.യില്‍ വച്ചെങ്ങനെയാണ്‌ ആ ദമ്പതികളെ സ്വാമി കണ്ടെത്തിയതെന്ന്‌ ആര്‍ക്കുമറിഞ്ഞു കൂടാ. ഓരോ തവണ കണ്‍സല്‍ട്ടേഷനു വരുമ്പോഴും ആശ്‌റമത്തില്‍ ചെന്ന്‌ സ്വാമിയെ കാണണമെന്ന്‌ ഗൈനക്കോളജി ചീഫു തന്നെ അവരോടു പറഞ്ഞു.

പ്‌റസവത്തീയതി അടുക്കുന്തോറും സ്വാമി പ്‌റസാദം തങ്ങളില്‍ വഴിഞ്ഞൊഴുകുന്നതായി ദമ്പതികള്‍ക്ക്‌ തോന്നി. താന്‍ പേറുന്നത്‌ ദിവ്യ ഗര്‍ഭമാണെന്ന്‌ ആ പെണ്‍കുട്ടിക്ക്‌ തോന്നി.

അവള്‍ പെറ്റനേരത്ത ആരും പറയാതിരുന്നിട്ടും ലേബര്‍ റൂമിനു മുന്നില്‍ സ്വാമിജി എത്തി. കരയാതെ പുറത്തു വന്ന, പെറ്റയുടനെ എഴുന്നേറ്റു നില്‍ക്കുന്ന ശിശുവിനെ കണ്ട്‌ സ്വാമി സന്തോഷിച്ചു.

എല്ലാ കണക്കുകളും തെറ്റിച്ച്‌ അവന്‍ നാനോയെ കുറിച്ചും ബയോടെക്‌നോളജിയെ കുറിച്ചും സംസാരിച്ചു തുടങ്ങി.

സ്വമി അവനെ സ്വാശ്‌റയനെന്നു വിളിച്ചു.

സ്വാശ്‌റയനെ ക്ലോണ്‍ ചെയ്‌ത്‌ സ്വാശ്‌റയ കേരളവും ഭാരതവും നിര്‍മ്മിക്കുകയാണ്‌ തന്റെ അജണ്ടയെന്ന്‌ സ്വാമി പത്‌റ സമ്മേളനം നടത്തി

2008 ഫെബ്രുവരി 16, ശനിയാഴ്‌ച

ഒളിവര്‍ ട്വിസ്‌റ്റ്‌



നാഥനും ദുഃഖിതനുമായ ഒളിവറിനുമേല്‍ മഞ്ഞുകാലം ദുരിതം കോരിയിട്ടു. പഴസാമനങ്ങള്‍ക്കിടയില്‍ നിന്നും ചികഞ്ഞെുടുത്ത കോട്ടിനും ഷൂസിനും അവനെ പുതപ്പി്‌ക്കാനായില്ല.


റോഡരുകിലെ മഞ്ഞുക്കട്ട മൂടാത്ത കോണില്‍ നിന്നായിരുന്നു ആ പാസ്‌വേര്‍ഡ്‌ അവനു കളഞ്ഞുകിട്ടിയത്‌.


അതൊരു റിയല്‍ എസ്റ്റേറ്റു മാഫിയയുടെതായിരുന്നു എന്നത്‌ നെറ്റില്‍ കയറിയപ്പോഴായിരുന്നു ഒളിവറിനു മനസ്സിലായത്‌. ഭയന്ന്‌ ഇറങ്ങിപ്പോരാന്‍ നേരത്ത്‌ ഒരച്ഛന്‍ വന്നവന്റെ കൈയ്‌ക്കു പിടിച്ചു. അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ അവനു കിട്ടിയത്‌ പുതിയൊരു വിര്‍ച്ച്വല്‍ ലൈഫ്‌ ആയിരുന്നു.


ഒളിവറിന്റെ ജീവിതത്തിനു തന്നെ ട്വിസ്റ്റു വന്നത്‌ അങ്ങനെയാണ്‌.

2008 ഫെബ്രുവരി 5, ചൊവ്വാഴ്ച

ഉറക്കമവധി



ന്ന്‌ പത്‌റമാപ്പീസിന്‌ അവധി.


വെളുപ്പിന്‌ കൂട്ടമരണ വാര്‍ത്തയൊരെണ്ണമെങ്കിലും വായിക്കാതെ നാളത്തെ ദിവസമെങ്ങനെയാണ്‌ തുടങ്ങുന്നത്‌?


ആലോചിക്കാനേ വയ്യ!പുത്തന്‍ കുംഭകോണ വാര്‍ത്തയ്‌ക്ക്‌ കോപ്പില്ലാതെ ഓഫീസങ്ങനെ ചത്തു കിടക്കും.


ശ്ശോ. ബലാല്‍ക്കാരം, പീഡനവാര്‍ത്തകള്‍ ഒരാവര്‍ത്തി കൂടി നുണയാതെ എത്‌റ പാതിരായായിട്ടും കിടക്കയില്‍ വീണിട്ടെന്തു കാര്യം?


ഉറക്കവും അവധിയെടുത്ത്‌ മാറിക്കളയും തീര്‍ച്ച.

2008 ഫെബ്രുവരി 1, വെള്ളിയാഴ്‌ച

നിധി



ഉള്ളില്‍ നിന്നും ചീഞ്ഞ മണമാണ്‌ അവളെ ഓപ്പറേഷന്‍ ടേബിളില്‍ എത്തിച്ചത്‌.


മനസ്സിന്റെ അടിക്കോണില്‍ നിന്നും എമ്പാടും ദ്‌റവിച്ച ഒരു തലക്കഷണം ഡോക്ടര്‍മാര്‍ ചുരണ്ടി താഴെയിട്ടു.


തന്റെ പൂര്‍വ്വ കാമുകന്റേത്‌.


അവള്‍ ഗൂഢം തിരിച്ചറിഞ്ഞു
 

കഥച്ചെപ്പ്‌ Copyright © 2008-16 All Rights Reserved P K Sudhi